പരസ്യങ്ങൾ ശല്യമാകുന്നുവോ, ആൻഡ്രോയിഡ് ഫോണുകളിൽ പരസ്യങ്ങൾ ഒഴിവാക്കാം

|

നമ്മളിൽ മിക്ക ആളുകളും ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്ന ആളുകൾ ആയിരിക്കും. എന്നാൽ ആൻഡ്രോയിഡ് ഉപയോഗിക്കാൻ ഇഷ്ടമില്ലാത്ത ഐഒഎസ് ഉപയോക്താക്കൾ ധാരാളം ഉണ്ട്. ഇതിന് പിന്നിലെ പ്രധാന കാരണം അനാവശ്യമായി കയറി വരുന്ന പരസ്യങ്ങളാണ്. ഐഒഎസിൽ ഇത്തരം പരസ്യങ്ങളുടെ ശല്യം ഉണ്ടാകുന്നില്ല. നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും പരസ്യങ്ങൾ ധാരാളമായി വരുന്നുണ്ടാകും. ഇത് തടയാൻ എളുപ്പമാണ്. ലോക്ക് സ്ക്രീനിൽ പോലും പരസ്യങ്ങൾ പോപ്പ് അപ്പ് ചെയ്യുന്നത് ഒഴിവാക്കാൻ ചെയ്യേണ്ടത് എന്താണ് എന്നാണ് നമ്മളിന്ന് നോക്കുന്നത്.

 

ആൻഡ്രോയിഡ്

സ്റ്റോക്ക് ആൻഡ്രോയിഡ് ഒഎസിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ പരസ്യങ്ങൾ പൊതുവേ കുറവായിരിക്കും. എന്നാൽ സാംസങ്, ഷവോമി, റിയൽമി, ഓപ്പോ തുടങ്ങിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളുടെ ഡിവൈസുകളിൽ പലതും ആൻഡ്രോയിഡ് ബേസ്ഡ് സ്കിന്നിലാണ് പ്രവർത്തിക്കുന്നത്. ഇത്തരം ഒഎസുകളാണ് പരസ്യങ്ങൾ കൂടുതലായി കാണിക്കുന്നത്. സാംസങ് പോലുള്ള ബ്രാൻഡുകളിൽ പോലും ഈ പ്രശ്നം വളരെ കൂടുതലാണ്. കമ്പനിയുടെ ഭാഗത്ത് നിന്നുമല്ല ഇത്തരം പരസ്യങ്ങൾ വരുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇത്തരം പരസ്യങ്ങൾ വരുന്നത് നിങ്ങൾ ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കുന്ന ആപ്പുകൾ വഴിയാണ്.

ലോക്ക് സ്ക്രീനിൽ വരുന്ന പരസ്യങ്ങൾ ഒഴിവാക്കുന്നത് എങ്ങനെ

ലോക്ക് സ്ക്രീനിൽ വരുന്ന പരസ്യങ്ങൾ ഒഴിവാക്കുന്നത് എങ്ങനെ

ലോക്ക് സ്ക്രീനിൽ പരസ്യങ്ങൾ കാണിക്കുന്ന ആപ്പുകളാണ് ആൻഡ്രോയിഡ് ഫോണുകളിൽ ഏറ്റവും ശല്യകാരികൾ. ഇത്തരം ആപ്പുകൾ കണ്ടെത്തി അൺ ഇൻസ്റ്റാൾ ചെയ്യുക എന്നതാണ് നമുക്ക് ചെയ്യാനാകുന്ന കാര്യം. നിങ്ങൾ ഫോണിൽ ലോക്ക് സ്ക്രീനിനായി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് എങ്കിൽ ഈ പരസ്യം കൂടുതൽ കാണാം. അടുത്തിടെയാണ് പരസ്യങ്ങൾ വന്ന് തുടങ്ങിയത് എങ്കിൽ ഏത് ആപ്പാണ് പരസ്യങ്ങൾ കാണിക്കുന്നത് എന്ന് കണ്ടെത്താൻ എളുപ്പമാണ്. ഇതിനായി ഗൂഗിൾ പ്ലേ സ്റ്റോറിൽ തന്നെ പോയാൻ മതി. എങ്ങനെയാണ് അടുത്തിടെ ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ കണ്ടെത്തുന്നത് എന്ന് നോക്കാം.

വാട്സ്ആപ്പ് വോയിസ് കോളുകളും ഇനി നിങ്ങൾക്ക് റെക്കോർഡ് ചെയ്യാംവാട്സ്ആപ്പ് വോയിസ് കോളുകളും ഇനി നിങ്ങൾക്ക് റെക്കോർഡ് ചെയ്യാം

ചെയ്യേണ്ടത് ഇത്ര മാത്രം
 

• നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ഗൂഗിൾ പ്ലേ സ്റ്റോർ തുറക്കുക

• 'മെനു', ഓപ്പൺ ചെയ്ത് 'മൈ ആപ്പ്സ് ആന്റ് ഗെയിംസ്' ടാപ്പ് ചെയ്യുക

• 'ഇൻസ്റ്റാൾഡ്' ടാപ്പ് ചെയ്യുക

• അവസാനം ഉപയോഗിച്ച ആപ്പിന്റെ അടിസ്ഥാനത്തിൽ ലിസ്റ്റ് സോർട്ട് ചെയ്യുക

• റീസൻലി യൂസ്ഡ് ആപ്പ്സ് ഓപ്ഷനിൽ അനാവശ്യ പരസ്യങ്ങൾ കാണിക്കുന്ന ആപ്പ് തിരഞ്ഞെടുത്ത് അത് അൺഇൻസ്റ്റാൾ ചെയ്യുക.

അനാവശ്യമായ പരസ്യങ്ങൾ

അനാവശ്യമായ പരസ്യങ്ങൾ കാണിക്കുന്ന ആപ്പുകൾ എങ്ങനെ ഒഴിവാക്കാം എന്നതിനൊപ്പം ഫോണുകളിൽ അനാവശ്യ പരസ്യങ്ങൾ കാണിക്കുന്ന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക എന്നത് കൂടി നമ്മൾ ശ്രദ്ധിക്കേണ്ട കാര്യമാണ്. എങ്ങനെയാണ് അനാവശ്യ പരസ്യങ്ങൾ കാണിക്കുന്ന ആപ്പുകൾ തിരിച്ചറിയുക എന്നും അവയെ ഒഴിവാക്കുക എന്നും കൂടി നോക്കാം.

ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

• റേറ്റിങുകളുടെയും റിവ്യൂസിന്റെയും അടിസ്ഥാനത്തിൽ വേണം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ, ആപ്പുകൾ പ്ലേസ്റ്റോർ അടക്കമുള്ള വിശ്വസനീയമായ പ്ലാറ്റ്ഫോമുകളിൽ നിന്ന് മാത്രം ഡൌൺലോഡ് ചെയ്യുക.

• നിങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്ന ഒരു ആപ്പിലും ഒരിക്കലും അഡ്മിനിസ്ട്രേറ്ററുടെ റൈറ്റ്സ് നൽകുന്നില്ലെന്ന് ഉറപ്പാക്കുക.

• ആൻഡ്രോയിഡ് സെക്യൂരിറ്റി പാച്ചുകൾ ഉപയോഗിച്ച് നിങ്ങളുടെ ഡിവൈസ് നിരന്തരം അപ്‌ഡേറ്റ് ചെയ്യുക. പുതിയ അപ്‌ഡേറ്റുകൾക്കായി നോക്കിയിരിക്കുക

• നിങ്ങൾക്ക് വിശ്വാസമില്ലാത്തതോ അജ്ഞാതമായതോ ആയ ആളുകൾ ആയച്ച ലിങ്കുകളിൽ കയറി ആപ്പുകൾ ഡൌൺലോഡ് ചെയ്യരുത്. പ്ലേസ്റ്റോറിൽ തന്നെ ഏത് കമ്പനിയുടെ ആപ്പ് ആണ് എന്ന് പരിശോധിച്ച ശേഷം മാത്രം ഡൌൺലോഡ് ചെയ്യുക.

പാസ്‌വേഡ് ഇല്ലാതെ തന്നെ ലാപ്ടോപ്പുകൾ ഉപയോഗിക്കാംപാസ്‌വേഡ് ഇല്ലാതെ തന്നെ ലാപ്ടോപ്പുകൾ ഉപയോഗിക്കാം

ഗൂഗിൾ പ്ലേ

ഗൂഗിൾ പ്ലേയുടെ നയം അനുസരിച്ച് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലിസ്റ്റുചെയ്തിരിക്കുന്ന ആപ്പുകൾ അത് ഡൌൺലോഡ് ചെയ്യുന്ന ഫോണുകളിലേക്ക് തട്ടിപ്പ് പരസ്യങ്ങൾ അയയ്ക്കരുത്. കൂടാതെ, ആ ആപ്പ് ഉപയോഗിക്കുമ്പോൾ മാത്രമേ പരസ്യങ്ങൾ കാണിക്കാൻ പാടുള്ളു. ആപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങൾ ആപ്പിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നവയാണ്. അതുകൊണ്ട് തന്നെ അവ ഗൂഗിൾ പ്ലേ നയം പാലിക്കേണ്ടതുണ്ട്. ഈ നയം ലംഘിച്ച് നിങ്ങൾ ഉപയോഗിക്കുന്ന ഏതെങ്കിലും ആപ്പുകൾ അനാവശ്യ പരസ്യങ്ങൾ കാണിക്കുന്നുണ്ട് എങ്കിൽ അത് ഗൂഗിൾ പ്ലേ സ്റ്റോറിൽ റിപ്പോർട്ട് ചെയ്യാവുന്നതാണ്. ഇത്തരം ആപ്പുകൾക്കെതിരെ പ്ലേ സ്റ്റോർ നടപടി എടുക്കും.

റിപ്പോർട്ട് ചെയ്യുന്നത് എങ്ങനെ

റിപ്പോർട്ട് ചെയ്യുന്നത് എങ്ങനെ

• നിങ്ങളുടെ ഡിവൈസിലെ ഗൂഗിൾ പ്ലേ സ്റ്റോർ ഓപ്പൺ ചെയ്യുക

• ആപ്പിന്റെ ഇൻസ്റ്റാൾ പേജിലേക്ക് പോകുക

• സ്ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള 'മോർ ഓപ്ഷൻ' (മൂന്ന് വെർട്ടിക്കൽ ഡോട്ടുകൾ) ടാപ്പ് ചെയ്യുക

• ആപ്പ് അയച്ച ഏതെങ്കിലും പരസ്യങ്ങൾ റിപ്പോർട്ടുചെയ്യുന്നത് ഇൻഅപ്രോപ്രിയേറ്റ് ഫ്ലാഷിൽ ടാപ്പുചെയ്യുക

അനാവശ്യ പരസ്യങ്ങൾ

അനാവശ്യ പരസ്യങ്ങൾ ആപ്പ് ഉപയോഗിക്കാത്ത അവസരങ്ങളിലും കാണിക്കുന്ന ധാരാളം ആപ്പുകളെ ഗൂഗിൾ തന്നെ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്യാറുണ്ട്. ഇത്തരം ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിന്റെ നയം തെറ്റിക്കുന്നവയാണ്. നമ്മൾ ഉപയോഗിക്കാത്ത അവസരത്തിലും ഫുൾ സ്ക്രീൻ പരസ്യങ്ങൾ ഉൾപ്പെടെ കാണിക്കുന്ന നിരവധി ആപ്പുകൾ ഇപ്പോഴും ഫോണുകളിൽ ഉണ്ടായിരിക്കും. ഇത്തരം ആപ്പുകൾ റിപ്പോർട്ട് ചെയ്യേണ്ടതും അവയെ നീക്കം ചെയ്യിപ്പിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വം കൂടിതാണ്. ആൻഡ്രോയിഡ് ഫോണുകളുടെ സുരക്ഷയ്ക്കും ഇത്തരം നടപടികൾ ആവശ്യമാണ്.

എന്താണ് സ്റ്റോക്ക് ആൻഡ്രോയിഡ്, ഇതിന്റെ സവിശേഷതകൾ എന്തൊക്കെഎന്താണ് സ്റ്റോക്ക് ആൻഡ്രോയിഡ്, ഇതിന്റെ സവിശേഷതകൾ എന്തൊക്കെ

പരസ്യങ്ങൾ

പരസ്യങ്ങൾ കാണിക്കുന്ന ആപ്പുകൾ ശല്യകാരികൾ മാത്രമല്ല, ഇത്തരം ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിന്റെ നയം ലഘിക്കുന്നുണ്ട് എങ്കിൽ അവ മാൽവെയറുകൾ അടങ്ങുന്നവയാകാനും സാധ്യത ഏറെയാണ്. ഇത്തരം ആപ്പുകൾ ആൻഡ്രോയിഡ് ഫോണുകളുടെ സുരക്ഷയ്ക്ക് വൻ ഭീഷണിയാണ്. നമ്മുടെ സ്വകാര്യ ഡാറ്റ പോലും ചോർത്താൻ ഇത്തരം ആപ്പുകൾക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സുരക്ഷിതരായിരിക്കാൻ ഉപയോഗിക്കുന്ന ഓരോ ആപ്പും കൃത്യമായി നിരീക്ഷിക്കേണ്ടത് ആവശ്യമാണ്.

Best Mobiles in India

English summary
Your Android phone may also receive a lot of ads. If the ads are annoying, you can get rid of these ads from your smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X