രാത്രി മുഴുവൻ ഫോൺ ചാർജ് ചെയ്താൽ സംഭവിക്കുന്നതെന്ത്? അറിയേണ്ടതെല്ലാം

|

രാത്രി കിടക്കുമ്പോൾ ഫോൺ ചാർജ് ചെയ്യാൻ ഇടുകയും രാവിലെ മാത്രം അവ എടുക്കുകയും ചെയ്യുന്ന ആളുകളാണ് നമ്മളിൽ പലരും. രാവിലെ എഴുന്നേൽക്കുമ്പോഴേക്കും ഫോൺ മുഴുവൻ ചാർജായി ലഭിക്കുന്നു എന്നതാണ് ഇതിനുള്ള പ്രധാന കാരണം. ചാർജ് ചെയ്ത് വയ്ക്കുന്ന സമയം ലാഭിക്കാനും ആളുകൾ ഇങ്ങനെ ചെയ്യാറുണ്ട്. ഫോൺ ചാർജ് ചെയ്യാൻ സമയം കിട്ടുന്നില്ലെന്ന് പരാതി പറയുന്നവരും ഒടുവിൽ തിരഞ്ഞെടുക്കുന്ന വഴിയാണ് രാത്രിയിലെ ചാർജിങ്.

 

ചാർജ്

ഫോൺ രാത്രി മുഴുവൻ ചാർജ് ചെയ്യാൻ ഇട്ടാൽ പൊട്ടിത്തെറിക്കുമെന്നോ ബാറ്ററി നശിക്കുമെന്നോ ഉള്ള കാര്യങ്ങൾ നമ്മൾ നിരന്തരം കേൾക്കാറുണ്ട്. അമിതമായി ചാർജ് ചെയ്തത് കൊണ്ടാണ് ബാറ്ററി പൊട്ടിത്തെറിക്കുന്നത് എന്ന വാദത്തിന് ഇത്തിരി പഴക്കം ഉണ്ടെങ്കിലും ആളുകൾ ഇന്നും അത് വിശ്വസിക്കുന്നു. എന്നാൽ ഇത് സത്യമല്ല. ഇന്ന് പുറത്തിറങ്ങുന്ന എല്ലാ ഫോണുകളിലും സുരക്ഷിതമായ ചാർജ് ചെയ്യാനും അമിതമായി ചൂടാകുന്നത് തടയുന്നതിനുമുള്ള സംവിധാനങ്ങൾ ഉണ്ട്.

കൂടുതൽ വായിക്കുക: ഈ വെബ്സൈറ്റുകളിലൂടെ സിനിമകൾ ഇനി സൌജന്യമായി ഡൌൺലോഡ് ചെയ്യാംകൂടുതൽ വായിക്കുക: ഈ വെബ്സൈറ്റുകളിലൂടെ സിനിമകൾ ഇനി സൌജന്യമായി ഡൌൺലോഡ് ചെയ്യാം

100 ശതമാനം ചാർജ്

നമ്മുടെ ഫോൺ 100 ശതമാനം ചാർജ് ആയിക്കഴിഞ്ഞാൽ തനിയെ ചാർജിങ് നിർത്തുന്നതിനായുള്ള സംവിധാനങ്ങൾ ഫോണിൽ ഉണ്ട്. ഓവർ ചാർജിങ് എന്ന പേടി ഇപ്പോൾ പുറത്തിറങ്ങുന്ന ഫോണുകൾ ഉപയോഗിക്കുന്നവർക്ക് വേണ്ട. ഫോണിൽ ചാർജറിൽ കണക്ട് ചെയ്തിട്ടാൽ ഇടയ്ക്കിടെ ചാജ് 99 ശതമാനത്തിൽ എത്തുമ്പോൾ വീണ്ടും ചാർജ് ആവുകയും ഇത്തരം പ്രവർത്തനം രാവിലെ വരെ നടന്നാൽ അത് ബാറ്ററിയെ ബാധിക്കുമെന്നും വാദങ്ങളുണ്ട്.

ലിഥിയം അയൺ
 

ഇപ്പോൾ മിക്ക ഫോണുകളും ലിഥിയം അയൺ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. അവ റീചാർജ് ചെയ്യാവുന്നതും നേരത്തെ ഉണ്ടായിരുന്ന റീചാർജബിൾ ബാറ്ററികളേക്കാൾ വേഗത്തിൽ ചാർജ് ആവുന്നതുമാണ്. ലിഥിയം അയൺ ബാറ്ററിയാണ് ഇന്ന് ലഭ്യമായ ബാറ്ററി ടെക്നോളജിയിൽ മികച്ചത് എന്ന് പറയാൻ സാധിക്കില്ല. ഈ ബാറ്ററി ഫുൾ ചാർജിൽ എത്തുമ്പോൾ അതിൽ സമ്മർദ്ദം ഉണ്ടാവുന്നുണ്ട്. ദീർഘകാലം ഉപയോഗിക്കുമ്പോൾ ഈ ബാറ്ററിയുടെ കപ്പാസിറ്റി നഷ്ടപ്പെടുന്നു.

കൂടുതൽ വായിക്കുക: ടെക്നോളജിയിൽ താല്പര്യമുള്ളവർ ഫോളോ ചെയ്യേണ്ട ഇൻസ്റ്റഗ്രാം അക്കൌണ്ടുകൾകൂടുതൽ വായിക്കുക: ടെക്നോളജിയിൽ താല്പര്യമുള്ളവർ ഫോളോ ചെയ്യേണ്ട ഇൻസ്റ്റഗ്രാം അക്കൌണ്ടുകൾ

ചൂട്

ചൂട് ബാറ്ററി ശേഷിയെ നശിപ്പിക്കുന്നൊരു ഘടകമാണ്. എന്നാൽ രാത്രി മുഴുവൻ ചാർജ് ചെയ്യാൻ ഇട്ടാൽ ഫോൺ ചൂടാകണമെന്നില്ല. ഇടയ്ക്കിടെ ഫോൺ മാറുന്നവരെ സംബന്ധിച്ച് ഒട്ടും ബാധിക്കാത്ത സംഗതിയാണ് ഫോൺ രാത്രിമുഴുവൻ ചാർജ് ചെയ്തിടുന്നത്. ഒരു പുതിയ സ്മാർട്ട്‌ഫോൺ ബാറ്ററിക്ക് 500 ചാർജ് സൈക്കിൾ വരെ ഉണ്ടെന്നാണ് കണക്കുകൾ. 100 ശതമാനം വരെ ചാർജ് ആയി അത് മൊത്തം ഡ്രൈ ആകുന്നതാണ് ഒരു സൈക്കിൾ.

ബാറ്ററി സൈക്കിൾ

ബാറ്ററി സൈക്കിൾ 500 ആകുന്നതോടെ ആൻഡ്രോയിഡ് ഫോണുകളിൽ ബാറ്ററി ലൈഫ് കുറഞ്ഞ് തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. എന്തായാലും ഫോൺ രാത്രിയിൽ ചാർജ് ചെയ്യാൻ ഇട്ടാൽ പൊട്ടിത്തെറിക്കുകയോ തീപിടിക്കുകയോ ചെയ്യുമെന്ന പേടി വേണ്ട. അത്തരം പ്രശ്നങ്ങളൊന്നും ഫോണുകൾക്ക് ഉണ്ടാകില്ല. ബാറ്ററിയുടെ ലൈഫുമായി ബന്ധപ്പെട്ട ആശങ്കകൾ മാത്രമാണ് ഇത്തരം അവസരങ്ങളിൽ ഉള്ളത്.

കൂടുതൽ വായിക്കുക: എന്താണ് സ്മാർട്ട് ഹോം, നിങ്ങളുടെ വീടും സ്മാർട്ട് ആക്കാൻ ചെയ്യേണ്ടതെന്ത്കൂടുതൽ വായിക്കുക: എന്താണ് സ്മാർട്ട് ഹോം, നിങ്ങളുടെ വീടും സ്മാർട്ട് ആക്കാൻ ചെയ്യേണ്ടതെന്ത്

Best Mobiles in India

English summary
Nowadays all smartphones have safe charging features and features that automatically stop charging when the phone is 100 percent charged.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X