ആടിത്തൂങ്ങി നിൽക്കുന്ന സ്മാർട്ട്ഫോണുകളുടെ വേഗം വർധിപ്പിക്കാനുള്ള ഏറ്റവും എഫക്റ്റീവായ മാർഗങ്ങൾ

|

സ്മാർട്ട്ഫോണുകളെ ഉറക്കം തൂങ്ങികളാക്കുന്ന ചില കാരണങ്ങളെക്കുറിച്ച് കഴിഞ്ഞ എഴുത്തുകളിൽ ഒന്നിൽ പറഞ്ഞിരുന്നു (വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക). അതിന്റെ തുടർച്ചയായി സ്മാർട്ട്ഫോണുകളുടെ വേഗം വർധിപ്പിക്കാനുള്ള ഏറ്റവും എഫക്റ്റീവായ മാർഗങ്ങളാണ് ഈ ലേഖനത്തിൽ പരിശോധിക്കുന്നത്. ആൻഡ്രോയിഡ് ഡിവൈസുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ടിപ്സ് ആണെങ്കിലും ഒരു പരിധി വരെ ഐഫോണുകൾക്കും ഇവ ഉപകാരപ്പെടും (Smartphone tips).

 

സ്റ്റോറേജ് ഫ്രീ ആക്കുക

സ്റ്റോറേജ് ഫ്രീ ആക്കുക

പഴയ ഫോണുകളുടെ വേഗം കൂട്ടണമെന്നുള്ളവർക്ക് ആദ്യം ചെയ്യാവുന്ന കാര്യങ്ങളിലൊന്നാണ് സ്റ്റോറേജ് സ്പേസ് ഫ്രീ ആക്കുകയെന്നത്. ആവശ്യമില്ലാത്ത വീഡിയോ, ഇമേജ്, വോയ്സ് ഫയലുകൾ എല്ലാം ഡിലീറ്റ് ചെയ്യുക. ഗൂഗിൾ ഫോട്ടോസും ഡ്രൈവും പോലെയുള്ള ക്ലൌഡ് സ്റ്റോറേജ് സംവിധാനങ്ങളെ ആശ്രയിച്ചാൽ പരമാവധി ഫയലുകൾ ഡിവൈസിൽ നിന്നും നീക്കം ചെയ്യാം.

ആവശ്യമില്ലാത്ത ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുക

ആവശ്യമില്ലാത്ത ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുക

ഒരു ഉപയോഗവുമില്ലാത്ത ആപ്പുകൾ കുമിഞ്ഞ് കൂടിക്കിടക്കുന്നതും ഫോണിനെ ബാധിക്കും. ഉപയോഗിക്കാത്ത ആപ്പുകൾ പോലും ബാക്ക്ഗ്രൌണ്ടിൽ റൺ ചെയ്യുന്നു. ഒപ്പം ബാറ്ററി, സ്റ്റോറേജ് സ്പേസ് എന്നിങ്ങനെയുള്ള ഡിവൈസ് റിസോഴ്സുകൾ യഥേഷ്ടം ഉപയോ​ഗിക്കുകയും ചെയ്യുന്നു. ഫോണിന്റെ വേഗം കൂട്ടണമെന്നുള്ളവർ വെറുതെ കിടക്കുന്ന ആപ്ലിക്കേഷനുകൾ അൺഇൻസ്റ്റാൾ ചെയ്യുക.

നിങ്ങളുടെ സ്മാർട്ട്ഫോൺ ഉറക്കം തൂങ്ങിയാണോ? ഉപേക്ഷിക്കും മുമ്പ് ഈ കാരണങ്ങൾ അ‌റിയൂനിങ്ങളുടെ സ്മാർട്ട്ഫോൺ ഉറക്കം തൂങ്ങിയാണോ? ഉപേക്ഷിക്കും മുമ്പ് ഈ കാരണങ്ങൾ അ‌റിയൂ

ഫോൺ റീബൂട്ടിങ്
 

ഫോൺ റീബൂട്ടിങ്

ഫോൺ ഒന്ന് റീസ്റ്റാർട്ട് ചെയ്താൽ തന്നെ പലപ്പോഴും ഡിവൈസിന്റെ വേഗം കൂടും. റീ സ്റ്റാർട്ട് ചെയ്യുമ്പോൾ ബാക്ക്ഗ്രൌണ്ടിൽ റൺ ചെയ്ത് കൊണ്ടിരുന്ന ആപ്പുകളെല്ലാം ക്ലോസ് ആകുന്നതിനാലാണിത്. ആഴ്ചയിൽ ഒരിക്കലെങ്കിലും ഡിവൈസ് റീസ്റ്റാർട്ട് ചെയ്യുന്നത് നല്ലതാണ്. ( റാം കപ്പാസിറ്റി കൂടിയ ഫോണുകളിൽ വ്യത്യാസം മനസിലാവണമെന്നില്ല )

കാഷെ ക്ലിയർ ചെയ്യുക

കാഷെ ക്ലിയർ ചെയ്യുക

ഫോണിലോ കമ്പ്യൂട്ടറിലോ ഏത് പ്രോസസ് നടന്നാലും കാഷെ ഫയലുകൾ ഉണ്ടാകുന്നു. അടുത്ത തവണ വീണ്ടും അതേ പ്രോസസ് ആവർത്തിക്കുകയാണെങ്കിൽ എളുപ്പവും വേഗവും ലഭിക്കുന്നതിനായാണ് സിസ്റ്റം കാഷെ ഫയലുകൾ സൃഷ്ടിക്കുന്നത്. കാഷെ ഫയലുകൾ അടിഞ്ഞ് കൂടുന്നതും ഡിവൈസിന്റെ വേഗം കുറയ്ക്കും. ഇടയ്ക്കിടയ്ക്ക് കാഷെ ക്ലിയർ ചെയ്യണം. സെറ്റിങ്സ് > സ്റ്റോറേജ് > കാഷെ എന്ന പാത്ത് ഫോളോ ചെയ്ത് കാഷെ ക്ലിയർ ചെയ്യാൻ സാധിക്കും.

നിങ്ങളുടെ ഫോണിൽ 5ജി എപ്പോൾ ലഭിക്കുമെന്നറിയണോ? മൊ​ബൈൽ കമ്പനികൾ പുറത്തുവിട്ട ഈ വിവരങ്ങൾ പരിശോധിക്കൂ...നിങ്ങളുടെ ഫോണിൽ 5ജി എപ്പോൾ ലഭിക്കുമെന്നറിയണോ? മൊ​ബൈൽ കമ്പനികൾ പുറത്തുവിട്ട ഈ വിവരങ്ങൾ പരിശോധിക്കൂ...

ആപ്പുകളും സോഫ്റ്റ്വെയറും അപ്ഡേറ്റ് ചെയ്യുക

ആപ്പുകളും സോഫ്റ്റ്വെയറും അപ്ഡേറ്റ് ചെയ്യുക

ആപ്പായാലും ഒഎസ് ആയാലും പുതിയ അപ്ഡേറ്റുകൾ വരുന്നത് ബഗ് ഫിക്സുകളും പെർഫോമൻസ് മെച്ചപ്പെടുത്തലുകളുമായാണ്. അതിനാൽ തന്നെ ഡിവൈസും ഡിവൈസിലെ ആപ്പുകളും എപ്പോഴും അപ്ഡേറ്റഡ് ആയി സൂക്ഷിക്കേണ്ടതുണ്ട്. വേഗം നിലനിർത്തുന്നതിനൊപ്പം സുരക്ഷയ്ക്കും ഇവ പ്രധാനമാണ്.


ബാറ്ററിക്കും ചികിത്സ വേണം

ഫോണിന്റെ പെർഫോമൻസ് കുറയുന്നതിന് ബാറ്ററികളുടെ പഴക്കവും കാരണമായേക്കാം. ബാറ്ററിയുടെ ശേഷിയും പോരായ്മകളും പരിശോധിക്കാൻ AccuBattery പോലെയുള്ള ആപ്പുകൾ ഉപയോഗിക്കാം. ഇത് ബാറ്ററിയുടെ അവസ്ഥ മനസിലാക്കാൻ നമ്മെ സഹായിക്കുന്നു.

ഫാക്റ്ററി റീസെറ്റ്

ഫാക്റ്ററി റീസെറ്റ്

മറ്റ് മാർഗങ്ങളെല്ലാം പരാജയപ്പെടുമ്പോൾ മാത്രം ഫാക്ടറി റീസെറ്റ് ഓപ്ഷൻ ചൂസ് ചെയ്യുക. ഫാക്റ്ററി റീസെറ്റ് നിങ്ങളുടെ ഫോണിലെ മുഴുവൻ ഡാറ്റയും ഡിലീറ്റ് ചെയ്യുകയും വാങ്ങിയ സമയത്തെ അവസ്ഥയിലേക്ക് ഡിവൈസിനെ കൊണ്ട് പോകുകയും ചെയ്യുന്നു. ഫാക്റ്ററി റീസെറ്റ് ചെയ്യുന്നതിന് മുമ്പ് ആവശ്യമായ ഡാറ്റ ബാക്കപ്പ് ചെയ്ത് സൂക്ഷിക്കാൻ മറക്കരുത്.

അ‌വസരം ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല: ഇപ്പോൾ ഉഗ്രൻ ഓഫറിൽ ലഭ്യമാകുന്ന 12ജിബി റാം സ്മാർട്ട്ഫോണുകൾഅ‌വസരം ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല: ഇപ്പോൾ ഉഗ്രൻ ഓഫറിൽ ലഭ്യമാകുന്ന 12ജിബി റാം സ്മാർട്ട്ഫോണുകൾ

ആപ്പുകളുടെ ലൈറ്റ് വേർഷൻ ഉപയോഗിക്കുക

ആപ്പുകളുടെ ലൈറ്റ് വേർഷൻ ഉപയോഗിക്കുക

വലിയ ആപ്പുകളുടെ ലൈറ്റ് വേർഷനുകൾക്ക് പ്രവർത്തിക്കാൻ വളരെക്കുറച്ച് സ്റ്റോറേജ് സ്പേസ് മാത്രം മതിയാകും. കൂടുതൽ സ്പേസും ഡാറ്റയും ബാറ്ററിയുമൊക്കെ ഉപയോഗിക്കുന്ന ആപ്പുകൾക്ക് പകരം അവയുടെ ലൈറ്റ് വേർഷനുകൾ ഉപയോഗിക്കുക. ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും ഗൂഗിൾ മാപ്സിനുമൊക്കെ ഇത്തരം ലൈറ്റ് ആപ്ലിക്കേഷനുകൾ ലഭ്യമാണ്.

മറ്റ് മാർഗങ്ങൾ

മറ്റ് മാർഗങ്ങൾ

മറ്റ് മാർഗങ്ങൾ ഉപയോഗിച്ചും നിങ്ങൾക്ക് ഡിവൈസുകളുടെ സ്പീഡ് കൂട്ടാൻ കഴിയും. ആൻഡ്രോയിഡ് ലോഞ്ചറുകൾ, ഗ്രീനിഫൈ, സിസി ക്ലീനർ പോലെയുള്ള ആപ്പുകളും റാം ബൂസ്റ്ററുകളും എല്ലാം ഉപയോഗിക്കാൻ കഴിയും. സ്മാർട്ട്ഫോൺ റൂട്ട് ചെയ്യുന്നത് പോലെയുള്ള ഏർപ്പാടുകളും ഉണ്ടെങ്കിലും അത് റെക്കമൻഡ് ചെയ്യുന്നില്ല.

ഈ ലേഖനത്തെപ്പറ്റിയുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റുകളായി ഞങ്ങളെ അറിയിക്കുക.

Best Mobiles in India

English summary
We discussed a few of the factors that contribute to sluggish smartphone performance in one of our earlier posts. The most efficient strategies to speed up smartphones are then examined in this article. Although these suggestions are centered on Android devices, they can also be somewhat helpful for iPhones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X