3ജി സ്മാര്‍ട്ട്‌ഫോണില്‍ 4ജി സിം ഉപയോഗിക്കാന്‍ സാധിക്കുമോ? നോക്കാം!

Written By:

റിലയന്‍സ് ജിയോയുടെ കുറഞ്ഞ താരിഫ് പ്ലാനുകള്‍ വന്നതോടുകൂടി ഇപ്പോള്‍ 4ജി നിരക്കുകളുടെ ഒരു തിരക്കാണ് വിപണിയില്‍. കൂടാതെ 4ജി സ്മാര്‍ട്ട്‌ഫോണുകളുടെ ഉപയോഗവും കൂടി വരുന്നു.

റിലയന്‍സ് ജിയോ വീണ്ടും നിരക്കുകള്‍ കുറയ്ക്കുന്നു!

3ജി സ്മാര്‍ട്ട്‌ഫോണില്‍ 4ജി സിം ഉപയോഗിക്കാന്‍ സാധിക്കുമോ? നോക്കാം!

എല്ലാ 4ജി സിം കാര്‍ഡുകളും 3ജി സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ഇതിന്റെ പ്രധാന മാനദണ്ഡം എന്തെന്നാല്‍ 3ജി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 4ജി LTE പിന്തുണയ്ക്കുന്ന 4ജി സിം വേണം. 4ജി സിം കാര്‍ഡ് നിങ്ങളുടെ 3ജി ഫോണില്‍ ഉപയോഗിക്കണമെങ്കില്‍ അതിനായി കുറച്ചു ട്രിക്സ്സുകള്‍ ഇവിടെ പറയാം.

ലീഇക്കോയുടെ പുതിയ ഓഫര്‍ നിങ്ങള്‍ക്കറിയോ?

ഈ ട്രിക്സ്സ് മീഡിയാടെക് അല്ലെങ്കില്‍ ക്വല്‍കോം പ്രോസസറുളള ആന്‍ഡ്രായിഡ് സ്മാര്‍ട്ട്‌ഫോണില്‍ മാത്രമോ സാധിക്കൂ.

പ്രത്യേകം ശ്രദ്ധിക്കുക: നിങ്ങള്‍ ഈ ട്രിക്സ്സുകള്‍ നിങ്ങളുടെ സ്വന്തം ഉത്തവാദിത്തത്തിന്‍ ചെയ്യുക. എന്തെങ്കിലും നാശനഷ്ടം ഉണ്ടായാല്‍ ഗിസ്‌ബോട്ട് അതിന് ഉത്തരവാദി അല്ല.

റിലയന്‍സ് ജിയോ e-KYC ആക്ടിവേഷന്‍: അഞ്ച് മിനിറ്റിനുളളില്‍ സിം ആക്ടിവേഷന്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എന്തുകൊണ്ട് 4ജി സിം?

4ജി നെറ്റ്‌വര്‍ക്കുകള്‍ ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാനും വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാനും വളരെ ഏറെ വേഗതയുളള ഒരു കണക്ഷനാണ്. 4ജി ഹൈസ്പീഡ് കണക്ടിവിറ്റി ഉളളതിനാല്‍ ഉപഭോക്താക്കള്‍ ഇതെടുക്കാന്‍ വളരെ ഏറെ താത്പര്യപ്പെടുന്നു. നിങ്ങള്‍ ശ്രദ്ധേക്കേണ്ടത് 4ജി സിം കാര്‍ഡ് 3ജി ഫോണില്‍ ഉപയോഗിച്ചാലും ഇന്റര്‍നെറ്റ് ബ്രൗസിംഗിന് 3ജി നെറ്റ്‌വര്‍ക്കില്‍ 3ജി സ്പീഡില്‍ മാത്രമേ ലഭിക്കൂ.

MTK എഞ്ചിനീയറിംഗ് മോഡ് ആപ്പ് ആവശ്യമാണ്

നിങ്ങളുടെ ഫോണില്‍ മീഡിയാടെക് ചിപ്പ്‌സെറ്റ് ആന്‍ഡ്രോയിഡ് 4.4 കിറ്റ്ക്യാറ്റിലോ ഇല്ലെങ്കില്‍ അതിനു മുകളിലോ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.

MTK എഞ്ചിനീയറിംഗ് മോഡ് ആപ്ലിക്കേഷന്‍ നിങ്ങളുടെ 3ജി സ്മാര്‍ട്ട്‌ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

 

ഈ ഘട്ടങ്ങള്‍ പിന്തുടരുക

നിങ്ങളുടെ ഫോണില്‍ ആപ്പ് തുറന്ന് MTK സെറ്റിങ്ങ്‌സില്‍ പോയി നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കുക. ഇതില്‍ നിങ്ങള്‍ക്ക് ഒരു ലിസ്റ്റ് കാണാവുന്നതാണ്, അതില്‍ നിന്നും 4G LTE/GSM/WCDMA എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് സേവ് ചെയ്ത്, നിങ്ങളുടെ ഫോണ്‍ റീബൂട്ട് ചെയ്യുക.

അതിനു ശേഷം ആദ്യത്തെ സ്ലോട്ടില്‍ നിങ്ങളുടെ 4ജി സിം ഇടുക. രണ്ടാമത്തെ സ്ലോട്ട് വെറുതെ വയ്ക്കുക.

 

ഇന്റര്‍നെറ്റ് മാത്രം ഉപയോഗിക്കാം

ഇനി നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് ഈ ട്രിക്സ്സു വഴി നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കു. കോളുകള്‍ ചെയ്യണമെങ്കില്‍ 4G LTE സപ്പോര്‍ട്ട് ആവശ്യമാണ്. എന്നാല്‍ ഈ ട്രിക്സ്സില്‍ ഇത് സാധ്യമല്ല. MTK എഞ്ചിനീയറിംഗ് മോഡില്‍ നിങ്ങള്‍ അനാവശ്യ മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തരുത്.

ഷോര്‍ട്ട്ക്കട്ട് മാസ്റ്റര്‍ ആപ്പ് (Shortcut Master App) ഡൗണ്‍ലോഡ് ചെയ്യുക

നിങ്ങള്‍ ക്വല്‍കോം പ്രോസസര്‍ അടിസ്ഥാനമാക്കിയുളള സ്മാര്‍ട്ട്‌ഫോണാണ് ഉപയോഗിക്കുന്നതെങ്കില്‍, അതില്‍ 'Shortcut Master Line App' ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക. കൂടാതെ ആന്‍ഡ്രോയിഡ് 4.4 കിറ്റ്ക്യാറ്റ് അല്ലെങ്കില്‍ അതിനു മുകളിലുളളതു വേണം.

LTE ബാന്‍ഡുകള്‍ മാറ്റുക

ആപ്പ് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ അതു തുറന്ന് മെനുവില്‍ പോയി അവിടുന്ന സര്‍വ്വീസ് മെനുവില്‍ പോവുക. അതില്‍ നിന്നും 'System App' തിരഞ്ഞെടുത്ത് LTE ബാന്‍ഡ് മാറ്റുക. ഇത് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ *#2263# എന്നതില്‍ ഡയല്‍ ചെയ്ത് മെനു തിരഞ്ഞെടുക്കാം.

ബാന്‍ഡ് 40 തിരഞ്ഞെടുക്കുക

പോപപ്പ് ലഭിക്കാനായി കീ ഇന്‍പുട്ടില്‍ പോയി '0000' എന്നത് എന്റര്‍ ചെയ്യുക. അതിനു ശേഷം UE settings> Select band> Protocol> NAS> Network Control> Band Selection> LTE Band> The Select Band 40 എന്ന് തിരഞ്ഞടുക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

100 രൂപ മുതല്‍: മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!


English summary
Not all have a 4G smartphone and the 4G SIM cards don't work on 3G devices. The main criterion is the smartphone should support 4G LTE to be used with a 4G SIM card.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot