ഇനി വാഹന പരിശോധനയിൽ പിടിച്ചാൽ രക്ഷപ്പെടാൻ ഈ ഡിജിലോക്കർ ആപ്പ് മതി

|

കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി കേരളത്തിൽ വാഹന പരിശോധന വലിയ ചർച്ചയാവുകയാണ്. കൊവിഡ് കാരണം കുറഞ്ഞിരുന്ന പരിശോധനകൾ ഇപ്പോൾ വീണ്ടും സജീവമായിരിക്കുന്നു. ലൈസൻസോ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റോ കൈയ്യിൽ കരുതാതെ പുറത്തിറങ്ങി ഫൈൻ അടയ്ക്കേണ്ടി വരുന്ന അവസ്ഥ സങ്കടമുണ്ടാക്കുന്ന കാര്യമാണ്. ഈ പ്രശ്നത്തിനൊരു പരിഹാരം സർക്കാർ തന്നെ നൽകന്നുണ്ട്. ആർസി, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ സുപ്രധാന രേഖകൾ ആളുകൾക്ക് ഡിജിറ്റലായി കൊണ്ടുനടക്കാൻ സാധിക്കുന്ന വിധത്തിലുള്ള ക്ലൗഡ് ബേസ്ഡ് സർക്കാർ പ്ലാറ്റ്‌ഫോമായ ഡിജിലോക്കറാണ് ഇതിന് സഹായിക്കുന്നത്.

ഡാറ്റ
 

റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയവുമായി ചേർന്നാണ് ഡിജിലോക്കർ പുറത്തിറക്കിയിരിക്കുന്നത്. ഇത് ദേശീയ രജിസ്റ്ററുമായി സംയോജിപ്പിച്ചിട്ടുണ്ട്. രാജ്യമെമ്പാടുമുള്ള വാഹന രജിസ്ട്രേഷന്റെയും ഡ്രൈവിംഗ് ലൈസൻസ് ഡാറ്റയുടെയും വലിയ ഡാറ്റാബേസാണ് ഈ രജിസ്റ്റർ. ഡിജിലോക്കർ ആപ്പ് ഉപയോഗിക്കുന്ന ആളുകൾക്ക് തങ്ങളുടെ ലൈസൻസോ ആർസിയോ കൈയ്യിൽ കൊണ്ട് നടക്കേണ്ട ആവശ്യം വരുന്നില്ല. ഈ ആപ്പിലൂടെ ചെക്കിങ് സമയത്ത് രേഖകൾ ഡിജിറ്റലായി ഹാജരാക്കാൻ സാധിക്കും.

കൂടുതൽ വായിക്കുക: നിങ്ങളുടെ ഫോണിൽ അനാവശ്യ കോളുകളും മെസേജുകളും ഒഴിവാക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

ആക്സസ്

www.digilocker.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഡിജിലോക്കർ ആപ്പ് വഴിയോ ഡിജിലോക്കറിലേക്ക് ആക്സസ് ലഭിക്കും. ഡെസ്ക്ടോപ്പിലും മൊബൈൽ ഡിവൈസുകളിലും ഉപയോക്താക്കളുടെ ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കേറ്റ് എന്നിവ ഡിജിറ്റൽ കോപ്പിയായി ആക്‌സസ് ചെയ്യാൻ ഡിജി ലോക്കർ സഹായിക്കും. ഡിജിലോക്കറിലേക്ക് ഡോക്യുമെന്റുകൾ അപ്ലോഡ് ചെയ്യാനും ഇത് ഉപയോഗിക്കാനുമായി ആദ്യം തന്നെ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇതിനായി എന്ത് ചെയ്യണമെന്ന് നോക്കാം.

ഡിജി ലോക്കർ സെറ്റ് ചെയ്യുന്നതെങ്ങനെ
 

ഡിജി ലോക്കർ സെറ്റ് ചെയ്യുന്നതെങ്ങനെ

• ആൻഡ്രോയിഡ്, iOS ഡിവൈസുകൾക്കായി സൌജന്യ ഡിജിലോക്കർ ആപ്പുകൾ ലഭ്യമാണ്. ഇത് ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.

• വാലിഡായ മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരു അക്കൗണ്ട് ക്രേയേറ്റ് ചെയ്യുക. ഡിജിലോക്കർ അക്കൌണ്ട് ആക്സസ് ചെയ്യുന്നതിനുള്ള ഒടിപി ഈ നമ്പരിലേക്ക് അയക്കും. ഈ ഒടിപി നൽകി പാസ്വേർഡ് സെറ്റ് ചെയ്യുക.

• നിങ്ങളുടെ ആധാർ കാർഡ് നമ്പർ നൽകിയാൽ നിങ്ങളുടെ പേര്, വിലാസം മുതലായ എല്ലാ സ്വകാര്യ വിവരങ്ങളും ഓട്ടോമാറ്റിക്കായി പൂരിപ്പിക്കും. നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിലെയും വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലെയും വിവരങ്ങൾ ആധാർ കാർഡിലെ വിവരങ്ങളുമായി പൊരുത്തപ്പെടേണ്ടതുണ്ട്.

• നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് നമ്പർ ആഡ് ചെയ്യുക. ഇത് റെക്കോർഡ് സൂക്ഷിക്കുന്നതിന് ഒരു ടൈംസ്റ്റാമ്പ് ഉണ്ടായിരിക്കും.

• ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങൾ നൽകിയാൽ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പൊല്യൂഷൻ സർട്ടിഫിക്കേറ്റ് എന്നിവയടക്കമുള്ള മറ്റ് രേഖകൾ ആഡ് ചെയ്യാൻ ഈആപ്പ് സൌകര്യമൊരുക്കും.

• ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും ഡിജിറ്റൽ സിഗ്നേച്ചർ അല്ലെങ്കിൽ ക്യുആർ കോഡ് വഴി പരിശോധിക്കും.

കൂടുതൽ വായിക്കുക: സൌജന്യമായി നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനുകൾ നേടാം

ഡിജിറ്റൽ

വാഹനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും മൊബൈൽ വഴി ആക്സസ് ചെയ്യാനും വാഹന പരിശോധനാ സമയത്ത് ഡിജിറ്റൽ ആയി രേഖകൾ ഹാജരാക്കാനും അനുവദിക്കുന്ന സർക്കാരിന്റെ തന്നെ സംവിധാനമാണ് ഡിജി ലോക്കർ. എപ്പോഴും ലൈസൻസും ആർസിയുമെല്ലാം കൈയ്യിൽ കരുതുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇത് സഹായിക്കും. ആർസിയോ ലൈസൻസോ വാഹനത്തിൽ വച്ചാൽ നഷ്ടപ്പെട്ട് പോകുമെന്നുള്ള പേടിയും ഇതിലൂടെ ഒഴിവാക്കാം.

Most Read Articles
Best Mobiles in India

English summary
Digilocker is a cloud based government platform that allows people to digitally carry important documents such as RCs and driving licenses.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X