പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാനുള്ള അവസാന തീയതി മാർച്ച് 31; ചെയ്യേണ്ടത് ഇത്രമാത്രം

|

ഇന്ത്യയിലെ പൌരന്മാരെ സംബന്ധിച്ച് രണ്ട് പ്രധാനപ്പെട്ട രേഖകളാണ് പാൻ കാർഡും ആധാർ കാർഡും. പാൻ കാർഡ് ഇൻകം ടാക്സുമായി ബന്ധപ്പെട്ടതും സാമ്പത്തിക കാര്യങ്ങൾക്കുമാണ് ഉപയോഗിക്കുന്നത് എങ്കിൽ ആധാർ കാർഡ് ഇന്ത്യയിലെ എല്ലാ പ്രധാന ആവശ്യങ്ങൾക്കും വേണ്ട രേഖയാണ്. സർക്കാർ സംബന്ധമായ എല്ലാ കാര്യങ്ങൾക്കും ഇന്ന് ആധാർ ആവശ്യമാണ്. പാൻ കാർഡും ആധാർ കാർഡും തമ്മിൽ ലിങ്ക് ചെയ്യേണമെന്ന് കുറച്ച് വർഷങ്ങൾക്ക് മുമ്പ് തന്നെ സർക്കാർ നിർബന്ധമാക്കിയിരുന്നു. എന്നാൽ ഇപ്പോഴും പല ആളുകളും ഇത് ചെയ്തിട്ടില്ല.

ആധാർ-പാൻ ലിങ്ക്

കേന്ദ്രസർക്കാർ ആധാർ-പാൻ ലിങ്ക് ചെയ്യുന്ന കാര്യത്തിൽ ഇത്തവണ കൂടുതൽ കർശനമായ നടപടിയിലേക്ക് കടക്കുകയാണ്. രാജ്യത്തെ ഓരോ നികുതിദായകരും മാർച്ച് 31ന് മുമ്പ് തങ്ങളുടെ പാൻ കാർഡും ആധാർ കാർഡും തമ്മിൽ ലിങ്ക് ചെയ്യണമെന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത് അല്ലാത്തപക്ഷം അവർ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും സൂചിപ്പിച്ചിട്ടണ്ട്. കഴിഞ്ഞ വർഷം മാർച്ചിൽ തന്നെ പാൻ- ആധാർ ലിങ്കിങ് നടത്തണമെന്നാണ് ആവശ്യപ്പെട്ടിരുന്നത് എങ്കിലും കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സ് ഇതിനുള്ള സമയപരിധി നീട്ടിയിരുന്നു.

ഗൂഗിൾ ഹോംപേജിൽ ഇന്റർനെറ്റ് വേഗം പരിശോധിക്കാംഗൂഗിൾ ഹോംപേജിൽ ഇന്റർനെറ്റ് വേഗം പരിശോധിക്കാം

മാർച്ച് അവസാനം

ഈ മാർച്ച് അവസാനം എന്നത് ആളുകൾക്ക് പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാനുള്ള അവസാന തിയ്യതിയാണ്. ഇത് ചെയ്യാത്ത ആളുകളുടെ പാൻ കാർഡ് ബ്ലോക്ക് ചെയ്യും അതല്ലെങ്കിൽ 10,000 രൂപ പിഴയും ഒടുക്കേണ്ടി വരും. നികുതി വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. അതുകൊണ്ട് തന്നെ ആധാർ, പാൻ കാർഡ് ലിങ്ക് ചെയ്യുക എന്നത് നിസാരമായി കാണേണ്ട കാര്യമല്ല. ഇത് ഗൌരവമേറിയ കാര്യമായിട്ടാണ് സർക്കാർ കാണുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.

ലിങ്കിങ് എന്തിന്
 

പാൻ കാർഡുകൾ പല ആവശ്യങ്ങൾക്കും നമ്മൾ ഉപയോഗിക്കാറുണ്ട്. ബാങ്ക് അക്കൗണ്ട് തുറക്കാൻ, മ്യൂച്വൽ ഫണ്ട് നിക്ഷേപം, ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യൽ, ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾക്ക് അപേക്ഷിക്കൽ തുടങ്ങിയ കാര്യങ്ങൾക്കെല്ലാം പാൻ കാർഡ് ആവശ്യമാണ്. മോട്ടോർ വാഹനം വിൽക്കുന്നതിനോ വാങ്ങുന്നതിനോ പോലും ഇന്ന് പാൻ കാർഡ് ആവശ്യമാണ്. നിരവധി സുപ്രധാന സാമ്പത്തിക ഇടപാടുകൾക്ക് പാൻ കാർഡ് ആക്ടീവായി തന്നെ നിലനിൽക്കണം. പാൻ നമ്പരുമായി ബന്ധപ്പെട്ട് ഡ്യൂപ്ലിക്കേറ്റ് അടക്കമുള്ള പ്രശ്നങ്ങൾക്ക് 10,000 രൂപ പിഴ ഈടാക്കാനുള്ള അവകാശവും സർക്കാരിനുണ്ട്.

സ്മാർട്ട്ഫോണിൽ വെള്ളം കയറിയാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾസ്മാർട്ട്ഫോണിൽ വെള്ളം കയറിയാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഡ്യൂപ്ലിക്കേറ്റ് പാൻ

പലരുടെയും കൈവശമുള്ള ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡുകൾ ഒഴിവാക്കുക എന്നതാണ് പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യേണമെന്ന് പറയുന്നതിന്റെ പ്രധാന ലക്ഷ്യം. സാമ്പത്തിക ഇടപാടുകൾ കൂടുതലുള്ള ആളുകൾ ഒന്നിലധികം പാൻ കാർഡുകൾ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഈ നീക്കം. അതുകൊണ്ട് തന്നെ നിങ്ങളുടെ പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യാൻ ശ്രദ്ധിക്കുക. പിഴ തുക അടച്ച് മാർച്ച് 31ന് ശേഷവും നിങ്ങൾക്ക് പാൻ ആധാറുമായി ലിങ്ക് ചെയ്യാമെങ്കിലും, ഇപ്പോൾ തന്നെ ലിങ്ക് ചെയ്ത് അനാവശ്യമായി പണം നഷ്ടപ്പെടുന്നത് തടയാം. നിങ്ങളുടെ പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാമെന്ന് നോക്കാം.

പാനും ആധാറും എങ്ങനെ ലിങ്ക് ചെയ്യാം

പാനും ആധാറും എങ്ങനെ ലിങ്ക് ചെയ്യാം

www.incometaxindiaefiling.gov.in എന്ന വെബ്സൈറ്റ് തുറന്ന് 'ലിങ്ക് ആധാർ' ക്ലിക്ക് ചെയ്യുക

• നിങ്ങളുടെ പാൻ നമ്പർ, ആധാർ നമ്പർ, നിങ്ങളുടെ മുഴുവൻ പേര്, പേജിൽ ചോദിച്ച മറ്റ് വിശദാംശങ്ങൾ എന്നിവ നൽകുക.

• ക്യാപ്‌ച കോഡ് നൽകുക.

• പേജിന്റെ താഴെ നൽകിയിരിക്കുന്ന ‘ലിങ്ക് ആധാർ' ബട്ടണിൽ ക്ലിക്ക് ചെയ്യുക. ലിങ്ക് ആകുന്ന അപ്‌ഡേറ്റിന് 10 ദിവസം വരെ എടുത്തേക്കാം.

സ്മാർട്ട്ഫോണും വേണ്ട ഇന്റർനെറ്റും വേണ്ട; എളുപ്പത്തിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാംസ്മാർട്ട്ഫോണും വേണ്ട ഇന്റർനെറ്റും വേണ്ട; എളുപ്പത്തിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാം

Best Mobiles in India

English summary
The government has asked every taxpayer in the country to link their PAN card and Aadhaar card before March 31. Let us see how to link PAN card and Aadhaar card.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X