Home
How to

ലെനോവോ K5 നോട്ട്, ഷവോമി മീ മാക്‌സ് ഏതു 4ജി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങും?

By Asha Sreejith

നമുക്കെല്ലാവര്‍ക്കും അറിയാം ലെനോവോ K5 നോട്ട് ഓഗസ്റ്റ് 1 നാണ് വിപണിയില്‍ ഇറങ്ങാന്‍ പോകുന്നതെന്ന്. കമ്പനി പറയുന്നത് ഈ ഫോണ്‍ 4ജിബി റാമോടുകൂടിയാണ് വരുന്നതെന്ന്. ഈ ഫോണിന്റെ വില ഏകദേശം 15,000രൂപയാണ്.

ലെനോവോ K5 നോട്ട്, ഷവോമി മീ മാക്‌സ് ഏതു 4ജി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങും?

4ജി റാം സ്മാര്‍ട്ട്‌ഫോണുകളെ കുറിച്ച് പറയുകയാണെങ്കില്‍ ഷവോമിയുടെ മീ മാക്‌സും ഇപ്പോളാണ് ഇറങ്ങിയത്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് എപ്പോള്‍ ഈ ഫോണ്‍ വാങ്ങാന്‍ സാധിക്കുമെന്ന് അറിയില്ല. ഷവോമി മീ മാക്‌സിന് 19,999രൂപയാണ്.

എന്നാല്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ സാധിക്കുന്ന ഈ രണ്ടു സ്മാര്‍ട്ട്‌ഫോണുകളും ഇവിടെ താരതമ്യം ചെയ്യാം. ഇതില്‍ നിങ്ങള്‍ ഏതു വാങ്ങാനാണ് ആഗ്രഹിക്കുന്നത്?

ഡിസൈന്‍

ഡിസൈന്‍

ലെനോവോ K5 നോട്ടും മീ മാക്‌സും മെറ്റല്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്, കൂടാതെ ഇത് രണ്ടും സില്‍വര്‍, ഗോള്‍ഡ് എന്നീ വേരിയന്റിലാണ് ഇറങ്ങുന്നത്. മീ മാക്‌സ് കട്ടി കുറഞ്ഞതാണ് 7.5എംഎം. എന്നാല്‍ ലെനോവോ 8.49എംഎം ആണ്.

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

ലെനോവോ ഡിവൈസിന് 5.5ഇഞ്ച് ഫുള്‍ എച്ച്ഡി 1080p ഐപിഎസ് ഡിസ്‌പ്ലേയാണ്. എന്നാല്‍ മീ മാക്‌സിന് 6.44ഇഞ്ച് ഫുള്‍ എച്ച്ഡി 1080p ഐപിഎസ് 2.5ജി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയും. സ്‌ക്രീന്‍ സംരക്ഷണത്തിനു വേണ്ടി കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 4 ആണ്.

പ്രോസസര്‍/ സ്‌റ്റോറേജ്

പ്രോസസര്‍/ സ്‌റ്റോറേജ്

ലെനോവോ K5 നോട്ടിന് 1.8GHz ഒക്ടാ കോര്‍ മീഡിയാടെക് ഹീലിയോ P10 പ്രോസസര്‍. എന്നാല്‍ മീ മാക്‌സിന് 1.8GHz ഹെക്‌സാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 650 പ്രോസസറും. മീ മാക്‌സ് 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, K5 നോട്ടിന് 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജുമാണ്. രണ്ടിനും എക്‌സ്പാര്‍ഡബിള്‍ സ്റ്റോറേജ് പിന്തുണയ്ക്കുന്നുണ്ട്.

 ക്യാമറ

ക്യാമറ

ഇമേജിങ്ങ് ഒപ്റ്റിക്കലിന്റെ കാര്യം പറയുകയാണെങ്കില്‍ K5 നോട്ടിന് 13എംപി പിന്‍ ക്യാമറയും 8എംപി മുന്‍ ക്യാമറയുമാണ്. അതേസമയം മീ മാക്‌സിന് 16എംപി പിന്‍ ക്യാമറയും 5എംപി മുന്‍ ക്യാമറയുമാണ്.

സോഫ്റ്റ്‌വയര്‍

സോഫ്റ്റ്‌വയര്‍

ഈ രണ്ടു ഡിവൈസും റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ്.

കണക്ടിവിറ്റി

കണക്ടിവിറ്റി

ഈ രണ്ടു ഫോണിന്റേയും കണക്ടിവിറ്റികള്‍ 4ജി VoLTE, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപ്എസ്, ഡ്യുവല്‍ സിം സപ്പോര്‍ട്ട്, കൂടാതെ ഫിങ്കര്‍പ്രിന്റ് സ്‌കാനറും ഉണ്ട്. മീ മാക്‌സിന് യൂഎസ്ബി ടൈപ്പ്‌സി പോര്‍ട്ടാണ്.

ബാറ്ററി

ബാറ്ററി

അതേസമയം K5 നോട്ടിന് 3,500എംഎഎച്ച് ബാറ്ററിയും എന്നാല്‍ ഷവോമി മീ മാക്‌സിന് 4,850എംഎഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററിയുമാണ്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

വലിയ ബാറ്ററിയുമായി ജിയോണി സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍!!!

 

 

 

 

ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

More from GizBot

Best Mobiles in India

English summary
We know that Lenovo is going to launch the K5 Note in India on August 1 as the company has started teasing the same since the past few days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X