Home
How to

ബാങ്ക് അക്കൗണ്ടിലെ പണം തീർന്നാലും യുപിഐ ആപ്പുകൾ ഉപയോ​ഗിച്ച് പേയ്മെന്റ് നടത്താം; പക്ഷെ റിസ്ക് അൽപം കൂടുതലാണ്

ഇന്നത്തെ കാലത്ത് സ്മാർട്ട് ഫോൺ ഉപയോക്താക്കൾ എല്ലാവരും ഉപയോ​ഗിക്കുന്ന ആപ്പുകളിൽ ഒന്നായിരിക്കാം യുപിഐ ആപ്പുകൾ. ​ഗൂ​ഗിൾ പേ, ഫോൺ പേ, പേടിഎം എന്നിങ്ങനെ തുടങ്ങി നിരവധി ആപ്പുകൾ ഡിജിറ്റൽ പണമിടപാടിനായി ആളുകൾ ഉപയോ​ഗിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലെ പണം ഈ ആപ്പുകൾ വഴി ആരുടെയും സഹായമില്ലാതെ ഇടപാട് നടത്താൻ സാധിക്കുന്നതാണ്.

ഇന്ന് ഫോൺ റീ ചാർജ് ചെയ്യാൻ മുതൽ ചായക്കടയിൽ പണമടയ്ക്കാൻ വരെ ആളുകൾ യുപിഐ ആപ്പുകളെ ആണ് ആശ്രയിക്കുന്നത്. അത്രയേറെ ജനപ്രിയമായിരിക്കുന്നു ഇത്തരം ആപ്പുകൾ. എന്നാൽ നമ്മുടെ അക്കൗണ്ടിലെ പണം തീർന്നാൽ പിന്നെ ഇത്തരം ആപ്പുകൾ പ്രവർത്തിക്കാൻ സാധിക്കുന്നതല്ല. എന്നാൽ പേടിക്കണ്ട നിങ്ങളുടെ പക്കൽ ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ ഈ പ്രശ്നത്തിന് പരിഹാരം കാണാവുന്നതാണ്. അർഹരായ ഉപയോക്താക്കൾക്ക് ബാങ്കുകൾ നൽകുന്ന കാർഡ് ആണ് ക്രെഡിറ്റ് കാർഡ്.

ബാങ്ക് അക്കൗണ്ടിലെ പണം തീർന്നാലും യുപിഐ ആപ്പുകൾ ഉപയോ​ഗിക്കാം

കടം എന്ന നിലയിൽ ആണ് ബാങ്കുകൾ ക്രെഡിറ്റ് കാർഡുകൾ ഉപയോക്താക്കൾക്ക് നൽകുന്നത്. നിശ്ചിത തിയതിയ്ക്കുള്ളിൽ ഈ പണം പലിശയും ചേർത്ത് തിരിച്ചടക്കേണ്ടതാണ്. ഈത്തരം കാർഡുകൾ ഇപ്പോൾ യുപിഐ ആപ്പുകളുമായി ലിങ്ക് ചെയ്യാനുള്ള സൗകര്യം ഉണ്ട്. സാധാരണ പണമിടപാട് നടത്തുന്നത് പോലെ ഇനി ക്രെഡിറ്റ് കാർഡിന്റെ സഹായത്താൽ ഉപയോക്താക്കൾക്ക് യുപിഐ ആപ്പുകൾ ഉപയോ​ഗിക്കാവുന്നതാണ്. RuPay ക്രെഡിറ്റ് കാർഡുകൾ മാത്രമെ ഇത്തരത്തിൽ ലിങ്ക് ചെയ്യാൻ സാധിക്കു എന്ന കാര്യം ഉപയോക്താക്കൾ അറിഞ്ഞിരിക്കണം.

എന്നാൽ ഇത്തരത്തിൽ ക്രെഡിറ്റ് കാർഡ് യുപിഐയുമായി ബന്ധിപ്പിക്കുമ്പോൾ നിരവധി ​ഗുണങ്ങളും ദോഷങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഇത് എന്തെല്ലമാണെന്ന് മനസിലാക്കിയതിന് ശേഷം മാത്രമേ നിങ്ങൾ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് യുപിഐ ആപ്പുകളുമായി ബന്ധിപ്പിക്കാവു. ഇതിന്റെ ഏറ്റവും വലിയ ​ഗുണങ്ങളിൽ ഒന്നാണ് അക്കൗണ്ടിൽ പണം ഇല്ലാത്ത സാഹചര്യത്തിൽ യുപിഐ ആപ്പുകൾ വഴി നിങ്ങൾക്ക് പേയ്മെന്റ് നടത്താം എന്നത്. മാത്രമല്ല ഇന്ന് എല്ലാ കടകളിലും യുപിഐ സൗകര്യം ഉള്ളതിനാൽ മികച്ച ആക്സസബിലിറ്റിയും ഇവയ്ക്ക് ലഭിക്കുന്നു.

ബാങ്ക് അക്കൗണ്ടിലെ പണം തീർന്നാലും യുപിഐ ആപ്പുകൾ ഉപയോ​ഗിക്കാം

MOST READ: വീഡിയോ കോൾ മീറ്റിങ്ങുകൾ ഹൃദയത്തിന് ദോഷം, തലച്ചോറിനെയും ബാധിക്കും; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

സാധാരണ ക്രെഡിറ്റ് കാർഡുകൾ ഉപയോ​ഗിക്കുമ്പോൾ സ്വൈപ്പുചെയ്യുകയോ ടാപ്പുചെയ്യുകയോ വേണം എന്നാൽ യുപിഐ ആപ്പുകളിൽ ഇതുവേണ്ട. വളരെ വേ​ഗത്തിൽ തന്നെ പേയ്മെന്റ് നടത്താൻ ഈ രീതി സ​ഹായിക്കുന്നതാണ്. മാത്രമല്ല ഇത്തരത്തിൽ പേയ്മെന്റ് നടത്തുമ്പോൾ യുപിഐ ആപ്പുകളുടെ ഭാ​ഗത്ത് നിന്ന് ഉപയോക്താക്കൾക്ക് നിരവധി റിവാർഡുകൾ ലഭിക്കുന്നതായിരിക്കും. പല ഓഫറുകളും ഇതിൽ പെടുന്നതാണ്. ക്രെഡിറ്റ് കാർഡ് യുപിഐയുമായി ബന്ധിപ്പിക്കുമ്പോൾ ഈ അവസരം ഒന്നുകൂടി വിശാലമാകുകയാണ്.

ഇനി ഇത്തരത്തിൽ യുപിഐ ആപ്പുകളും ക്രെഡിറ്റ് കാർഡും തമ്മിൽ ബന്ധിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. പണം അമിതമായി ചിലവഴിക്കാൻ ഒരു പക്ഷെ ഈ സൗകര്യം കാരണമായേക്കാം. നിങ്ങൾ ചിലവഴിക്കുന്ന ഈ പണം പലിശയും ചേർത്ത് തിരിച്ചടയ്ക്കേണ്ടതാണ് എന്ന് എപ്പോഴും ഓർമ്മ ഉണ്ടായിരിക്കേണ്ടതാണ്. ആയതിനാൽ വളരെ അത്യാവശ്യമായ കാര്യങ്ങൾക്ക് മാത്രമേ ഈ പണം ഉപയോ​ഗിക്കാവു. മറ്റൊരു പ്രശ്നമാണ് ഉയർന്ന പലിശ നിരക്ക്.

വളരെ ഉയർന്ന പലിശ നിരക്കുള്ള സംവിധാനമാണ് ക്രെഡിറ്റ് കാർഡുകൾക്ക് ഉള്ളത്. ഒരു പക്ഷെ പണം അടയ്ക്കേണ്ട തിയതി നിങ്ങൾ മറന്നു പോയാൽ ഇതിനൊപ്പം കൂട്ടുപലിശയും ചേർന്ന് വലിയ തുക ആകാനുള്ള സാധ്യത വളരെ വലുതാണ്. മാത്രമല്ല ഇത്തരം കാര്യങ്ങൾ നിങ്ങളുടെ സിബിൽ സ്കോറിനെയും കാര്യമായി ബാധിച്ചേക്കാം. ബാങ്കിങ് പരമായ എല്ലാ ഇടപാടുകൾക്കും സിബിൽ സ്കോർ ഒരു പ്രധാന ഘടകമാണ്.

സിബിൽ സ്കോർ താഴ്ന്നുപോയാൽ അത്യാവശ്യ അവസരത്തിൽ ഒരു ലോൺ പോലും നിങ്ങൾക്ക് ലഭിക്കാതെ ആകും. സിബിൽ സ്കോർ എപ്പോഴും 750-ന് മകളിൽ നിൽക്കാൻ ശ്രദ്ധിക്കേണ്ടതാണ്. സമയത്തിനുള്ളിൽ തിരിച്ചടയ്ക്കാൻ സാധിക്കും എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമെ ഇത്തരത്തിൽ ക്രെഡിറ്റ് കാർഡും യുപിഐ ആപ്പും ബന്ധിപ്പിച്ച് പേയ്മെന്റ് നടത്താവു. മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം മനസിലാക്കിയതിന് ശേഷം മാത്രം ഇത്തരത്തിൽ കാര്യങ്ങൾ നീക്കുന്നതായിരിക്കും നിങ്ങൾക്ക് നല്ലത്.

More from GizBot

Best Mobiles in India

English summary
Once the money in the account is exhausted, such apps will not be able to work. But don't worry; if you have a credit card, you can solve this problem. A credit card is a card issued by banks to eligible users. Banks issue credit cards to users as loans. This money must be repaid with interest by the specified date.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X