വീഡിയോ കോൾ മീറ്റിങ്ങുകൾ ഹൃദയത്തിന് ദോഷം, തലച്ചോറിനെയും ബാധിക്കും; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
കോവിഡ് കാലത്തിന് ശേഷം വിദ്യാർത്ഥികളും ഓഫീസ് ജീവനക്കാരുമെല്ലാം ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്ന ആപ്പുകളിൽ ചിലതാണ് ഗൂഗിൾ മീറ്റ്, സൂം പോലുള്ള ആപ്പുകൾ. ജോലിസ്ഥാപനങ്ങളും വിദ്യാലയങ്ങളും എല്ലാം അടച്ചിട്ടപ്പോൾ ഇത്തരം ആപ്പുകളുടെ സഹായത്തോടെയാണ് ഇവർ കരിയർ മുന്നോട്ട് കൊണ്ടുപോയത്. എന്നാൽ ഇതുപോലുള്ള ആപ്പുകൾ മനുഷ്യരുടെ ആരോഗ്യത്തിന് നല്ലതല്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വീഡിയോ കോൺഫറൻസിങ് ആപ്പുകളുടെ അമിതമായ ഉപയോഗം മനുഷ്യന്റെ തലച്ചോറിനേയും ഹൃദയത്തേയും ദോഷകരമായി ബാധിക്കും എന്നാണ് പുതിയതായി പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകളിൽ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ മാസം ഒരു സംഘം ഓസ്ട്രിയൻ ഗവേഷകർ നടത്തിയ പഠനത്തിന്റെ ഫലമായി തയ്യാറാക്കിയതാണ് ഈ റിപ്പോർട്ട്. മുപ്പത്തിയഞ്ചോളം വിദ്യാർത്ഥികളിൽ നടത്തിയ പഠനത്തിന്റെ ഫലമായാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.

MOST READ: ഏറ്റവും മികച്ച ചിപ്സെറ്റ് കരുത്തുമായി പുതിയ റെഡ്മി ഫോൺ എത്തുന്നു, ഹൈലൈറ്റ് ക്യാമറ!
ചില ഇലക്ട്രോഡുകൾ വിദ്യാർത്ഥികളുടെ തലയിലും നെഞ്ചിലും ഘടിപ്പിച്ചതിന് ശേഷം 50 മിനുറ്റോളം നീണ്ട വീഡിയോ കോൺഫറൻസിങ്ങിനായി ഇരുത്തിയാണ് പഠനം നടത്തിയിരിക്കുന്നത്. ഈ സമയങ്ങളിൽ വിദ്യാർത്ഥികളുടെ തലച്ചോറിലെയും ഹൃദയത്തിലെയും ചില നാഡീവ്യവസ്ഥയിൽ മാറ്റങ്ങൾ ശ്രദ്ധയിൽപെട്ടു എന്നാണ് ഗവേഷണ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. വീഡിയോ കോൺഫറൻസിങ് ആരംഭിച്ച് അൽപ സമയം കഴിഞ്ഞപ്പോൾ ഭൂരിഭാഗം വിദ്യാർത്ഥികളിലും ക്ഷീണം ഉണ്ടാവുമ്പോൾ തലച്ചോറിന് ഉണ്ടാകുന്ന ലക്ഷണങ്ങൾ കണ്ടു തുടങ്ങി എന്നും ഇവർ പറയുന്നു.
ശ്രദ്ധകുറവാണ് രേഖപ്പെടുത്തിയ മറ്റൊരു പ്രശ്നം. പല വിദ്യാർത്ഥികൾക്കും തുടർച്ചയായി വീഡിയോ കോൺഫറൻസിങ്ങിലേക്ക് ശ്രദ്ധ പതിപ്പിക്കാൻ സാധിച്ചിരുന്നല്ല. കോൺഫറൻസിങ്ങ് തുടങ്ങി അൽപ സമയത്തിനുള്ളിൽ തന്നെ പലതും അസ്വസ്ഥതകൾ പ്രകടിപ്പിച്ചു തുടങ്ങി. പ്രധാനമായും വീഡിയോ കോൾ സമയത്ത് തലച്ചോറിന്റെ പ്രവർത്തനം അറിയിനായി ആയിരുന്നു ഈ പഠനം സംഘടിപ്പിച്ചത്. എന്നാൽ ഈ സമയത്ത് ഹൃദയമിടിപ്പിൽ മാറ്റം ഉണ്ടായത് ശ്രദ്ധയിൽ പെട്ടതോടെ ഹൃദയത്തിന്റെ ആരോഗ്യത്തിലേക്കും പഠനം ശ്രദ്ധ കേന്ദ്രീകരിച്ചു.

ചുരുക്കി പറഞ്ഞാൽ നേരിട്ടുള്ള സംഭാഷണങ്ങളിൽ നിന്ന് അധികമായി വീഡിയോ കോൺഫറൻസിലൂടെയുള്ള സംഭാഷണങ്ങളിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ ക്ഷീണവും, അലസതയും എല്ലാം അനുഭവപ്പെട്ടു. തുടർച്ചയായി ഇത്തരം വീഡിയോ കോൺഫറൻസുകളിൽ പങ്കെടുക്കുന്നവരുടെ മാനസീക ആരോഗ്യം സുരക്ഷിതമാണോ എന്ന കാര്യത്തിൽ കൂടുതൽ പഠനം ആവിശ്യമായി വരും എന്നാണ് ഗവേഷകർ പറയുന്നത്. വീഡിയോ കോൺഫറൻസുകൾക്ക് പകരം ആശയവിനിമയം നടത്താനായി മറ്റ് മാർഗങ്ങൾ ആളുകൾ തിരഞ്ഞെടുക്കണം എന്നാണ് ഇവർ നിർദേശിക്കുന്നത്.
അല്ലാത്ത പക്ഷം വീഡിയോ കോൺഫറൻസുകൾക്കിടയിൽ ആളുകൾ ചെറിയ ഇവടേളകൾ സ്വീകരിക്കണെന്നും ഇവർ പറയുന്നു. വീഡിയോ കോളുകൾ വഴി മീറ്റിങ്ങുകൾ നടത്തുന്ന കമ്പനികൾ തങ്ങളുടെ ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഇവർ ആവിശ്യപ്പെടുന്നു. നിരന്തരമായി ഇത്തരം വീഡിയോ കോൺഫറൻസ് ആപ്പുകൾ ഉപയോഗിക്കുന്നവർക്കായി ചില നിർദേശങ്ങളും ഗവേഷകർ പുറത്തിറക്കിയിട്ടുണ്ട്. ഇവ എന്തെല്ലാമാണെന്ന് പരിശോധിക്കാം. നേരത്തെ സൂചിപ്പിച്ചത് പോലെ കൃത്യമായ സമയങ്ങളിൽ ഇടവേളകൾ എടുക്കുക എന്നത് തന്നെയാണ് ഇതിലെ ആദ്യ നിർദേശം.
നിങ്ങൾക്ക് അലസതയോ ക്ഷീണമോ തോന്നുമ്പോൾ ചെറിയ ഇടവേളകൾ എടുക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഒരോ ഇരുപത് മിനുറ്റ് കഴിയുമ്പോഴും കണ്ണുകൾക്ക് 20 സെക്കന്റ് എങ്കിലും വിശ്രമം നൽകണം എന്നാണ് ഇവർ നിർദേശിക്കുന്നത്. മനസിന് സന്തോഷം ചെയ്യുന്ന ആക്ടിവിറ്റികൾ എന്തെങ്കിലും ചെയ്യണമെന്നും ഇവർ പറയുന്നു. മീറ്റിങ്ങിൽ പ്രധാനപ്പെട്ട കാര്യങ്ങളാണ് പറയുന്നത് എങ്കിൽ മാത്രം സ്ക്രീനിൽ ശ്രദ്ധ മുഴുവൻ നൽകാൻ ശ്രമിക്കുക.
അല്ലാത്തപക്ഷം മറ്റ് ദിശകളിലേക്കും കണ്ണുകളെ ചലിപ്പിക്കുക എന്നും ഇവർ പറയുന്നു. ഇത്തരത്തിൽ അമിതമായി വീഡിയോ കോൺഫറൻസുകളിൽ ഏർപ്പെടുന്നവർ ഇതിന്റെ ദൂഷ്യ വശങ്ങൾ കൂടി മനസിലാക്കാൻ ശ്രമിക്കേണ്ടതാണെന്നും ഈ ഗവേഷകർ പറയുന്നു. അതേ സമയം പഠനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവർ പുറത്ത് വിട്ടിട്ടില്ല. കൂടുതൽ പഠനങ്ങൾ നടത്തിയതിന് ശേഷം ഇത് പുറത്തുവിടാനാണ് ഇവരുടെ തീരുമാനം. നിലവിൽ ഇതിനെക്കുറിച്ചുള്ള പഠനങ്ങൾ കൂടുതലായി നടന്നുകൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications








