നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താന്‍ 'ഫൈന്‍ഡ് മൈ ഫോണ്‍' എന്നു ടൈപ്പ് ചെയ്യാം!

Written By:

ഫോണ്‍ നഷ്ടപ്പെടുന്നത് നിരവധി സന്ദര്‍ഭങ്ങളില്‍ ആകാം. എന്നാല്‍ ഈ ഫോണുകള്‍ കണ്ടെത്താന്‍ എപ്പോഴും സാധിച്ചെന്നു വരില്ല.

ഇപ്പോള്‍ നിങ്ങളുടെ ഐഫോണാണ് നഷ്ടപ്പെട്ടെങ്കില്‍ അത് കണ്ടു പിടിക്കാന്‍ 'ഫൈന്‍ഡ് മൈ ഫോണ്‍' എന്ന ആപ്പ് ഉപയോഗിച്ചാല്‍ മതിയാകും. തേര്‍ഡ് പാര്‍ട്ടി ഫോണ്‍ ട്രാക്കര്‍ ആപ്‌സ് ഉപയോഗിക്കാതെ തന്നെ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ കണ്ടെത്താനും ഇപ്പോള്‍ പല ട്രിക്‌സുകളും ഉണ്ട്.

ഷവോമി റെഡ്മി നോട്ട് 4 രണ്ട് വേരിയന്റ് കൂടി!

നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താന്‍ 'ഫൈന്‍ഡ് മൈ ഫോണ്‍' എന്നു ടൈപ്പ് ചെയ്യാം

ഇപ്പോള്‍ മൊബൈല്‍ നഷ്ടപ്പെട്ടതു ട്രാക്ക് ചെയ്യാന്‍ പല മൊബൈല്‍ ട്രാക്ക് ആപ്‌സുകളും ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമാണ്‌. ഇത് നിങ്ങളുടെ ഫോണിന്റെ സ്‌പേസും ഡാറ്റയും കുറയ്ക്കുന്നു.

എന്നാല്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ ഇനി ആപ്‌സ് ഡൗണ്‍ലോഡ് ചെയ്യേണ്ട ആവശ്യം വരുന്നില്ല, അതിനു പകരം മൊബൈല്‍ കണ്ടു പിടിക്കാനായി ഗൂഗിള്‍ സര്‍ച്ച് ഉപയോഗിക്കാം.

ജിയോ സിം ഇനി 3ജി ഫോണുകളിലും ലഭ്യമാകും!

നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താന്‍ 'ഫൈന്‍ഡ് മൈ ഫോണ്‍' എന്നു ടൈപ്പ് ചെയ്യാം

പ്രത്യേകം ശ്രദ്ധിക്കുക: ഇതിനായി നിങ്ങള്‍ ഗൂഗിള്‍ അക്കൗണ്ട് ലോഗില്‍ ചെയ്യേണ്ടതാണ്.

കൂടാതെ നിങ്ങളുടെ ഫോണിന്‍ ഗൂഗിള്‍ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുകയും അത് ലോഗിന്‍ ചെയ്തിരിക്കുകയും എന്ന് ഉറപ്പു വരുത്തുക.

ഈ താഴെ പറയുന്ന ക്രമീകരണങ്ങള്‍ നിങ്ങളുടെ ഫോണില്‍ പ്രാപ്തമാക്കി എന്ന് ഉറപ്പു വരുത്തുക.

നിങ്ങളുടെ നഷ്ടപ്പെട്ട ആന്‍ഡ്രോയിഡ് ഫോണ്‍ കുറച്ച് ഗൂഗിള്‍ സെറ്റിങ്ങ്‌സ് ചെയ്തു വയ്‌ക്കേണ്ടതാണ്, അതായത് നൗ കാര്‍ഡ്, വെബ്, ആപ്പ് ആക്ടിവിറ്റി ഓപ്ഷന്‍ എന്നിങ്ങനെ. കൂടാതെ 'Locating Reporting' എന്ന ഓപ്ഷന്‍ ഹൈ ആക്യുറസി ആക്കി വയ്‌ക്കേണ്ടതും വളരെ അത്യാവശ്യമാണ്.

2016ല്‍ വാട്ട്‌സാപ്പില്‍ വന്ന സവിശേഷതകള്‍ നിങ്ങള്‍ ഉപയോഗിക്കാറുണ്ടോ?

നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താന്‍ 'ഫൈന്‍ഡ് മൈ ഫോണ്‍' എന്നു ടൈപ്പ് ചെയ്യാം

ഇനി താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

#1. നിങ്ങളുടെ ടെസ്‌ക്ടോപ്പ് അല്ലെങ്കില്‍ ലാപ്‌ടോപ്പില്‍ വെബ്രൗസര്‍ തുറക്കുക.

#2. നിങ്ങളുടെ നഷ്ടപ്പെട്ട ഫോണിലെ പോലെ ഗൂഗിള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്യുക.

#3. അതിനു ശേഷം 'Find my phone' എന്ന ഗൂഗിളില്‍ ടൈപ്പ് ചെയ്യുക. ഇത് നിങ്ങളുടെ ഫോണിന്റെ കൃത്യമായ സ്ഥലം കാണിച്ചു തരും.

#4. കൂടുതല്‍ കൃത്യമായ സ്ഥലം അറിയണം എങ്കില്‍ മാപ്പിലെ 'റിംഗ്' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ ഫോണ്‍ റിംഗ് ചെയ്യുകയും സമീപത്താണെങ്കില്‍ ഇത് കണ്ടെത്താന്‍ നിങ്ങളെ സഹായിക്കുന്നതുമാണ്.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

English summary
Lost your Android smartphone and unable to track it? Here's how you can locate your lost Android phone with Google search.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot