Home
How to

നിങ്ങൾ ഫോണും ലാപ്ടോപ്പും എത്രസമയം ഉപയോഗിച്ചുവെന്ന് അറിയാനുള്ള വഴി ഇതാണ്

ലോക്ക്ഡൌൺ കാരണം ആളുകൾ വീടുകളിൽ കഴിയുകയാണ്. ഈ അവസരത്തിൽ ഫോണും ലാപ്ടോപ്പമൊക്കെയായി എല്ലാവരും പല തരത്തിലുള്ള ഡിവൈസുകളിൽ ധാരാളം സമയം ചിലവഴിക്കുന്നുണ്ട്. നിങ്ങൾ എത്ര സമയം ലാപ്ടോപ്പോ മൊബൈൽ ഫോണോ ഉപയോഗിച്ചുവെന്ന് എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. നിങ്ങളുടെ ഡിവൈസിൽ നിങ്ങൾ ചിലവഴിക്കുന്ന സമയമാണ് സ്ക്രീൻ ടൈം എന്ന് അറിയപ്പെടുന്നത്.

നിങ്ങൾ

നിങ്ങൾ എത്രസമയം മൊബൈൽ ഉപയോഗിച്ചുവെന്ന് കണ്ടെത്താൻ, അതല്ലെങ്കിൽ എത്ര സമയം ലാപ്ടോപ്പ് ഉപയോഗിച്ചു എന്നറിയാൻ ചില വഴികളുണ്ട്. ഐഒഎസ്, ആൻഡ്രോയിഡ്, വിൻഡോസ് എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ഡിവൈസുൾ ഉപയോക്താവ് എത്ര നേരം ഉപയോഗിച്ചുവെന്ന് കാണിക്കുന്ന സ്ക്രീൻ ടൈം എങ്ങനെ പരിശോധിക്കാമെന്നാണ് നോക്കാം.

IOS- ൽ സ്‌ക്രീൻ ടൈം പരിശോധിക്കുന്നതെങ്ങനെ

IOS- ൽ സ്‌ക്രീൻ ടൈം പരിശോധിക്കുന്നതെങ്ങനെ

ആപ്പിളിന്റെ ഐഫോൺ, ഐപാഡ് തുടങ്ങിയ ഡിവൈസുകൾ പ്രവർത്തിക്കുന്നത് ഐഒഎസ് പ്ലാറ്റ്ഫോമിലാണ്. ഈ ഡിവൈസുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് അവരുചെ സ്ക്രീൻ ടൈം കാണാനുള്ള സംവിധാനം ആപ്പിൾ കമ്പനി തന്നെ ഒരുക്കിയിട്ടുണ്ട്. നിങ്ങളൊരു ഐഒഎസ് പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ഡിവൈസ് ഉപയോഗിക്കുന്ന ആളാണെങ്കിൽ നിങ്ങളുടെ സ്ക്രീൻ ടൈം പരിശോധിക്കാൻ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്താൽ മതി.

ഘട്ടം

ഘട്ടം 1: സെറ്റിങ്സ് തിരഞ്ഞെടുത്ത് സ്ക്രീൻ ടൈമിൽ ക്ലിക്കുചെയ്യുക.

ഘട്ടം 2: സ്‌ക്രീൻ ടൈം ഓൺ ഓപ്ഷൻ തിരഞ്ഞെടുത്ത് കണ്ടിന്യൂ അമർത്തുക.

ഘട്ടം 3: ഇത് നിങ്ങളുടെ കുട്ടിയുടെ ഡിവൈസാണോ അതോ നിങ്ങളുടെ ഡിവൈസാണോ എന്ന് തിരഞ്ഞെടുക്കുക.

സ്ക്രീൻ ടൈം

ഐപാഡിൽ സ്ക്രീൻ ടൈം കാണുന്നതിനും മുകളിൽ കൊടുത്തിരിക്കുന്ന കാര്യങ്ങൾ തന്നെ ചെയ്താൽ മതി. ഇത് സെറ്റ് ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് ഫാമിലി ഷെയറിങിന്റ സഹായത്തോടെ സെറ്റിങ്സ് ക്രമീകരിക്കാനും നിങ്ങളുടെ ഡിവൈസിൽ നിന്നുള്ള റിപ്പോർട്ടുകൾ കാണാനും കഴിയും. നിങ്ങൾക്ക് ഒന്നിലധികം ഡിവൈസുകൾ ഉണ്ടെങ്കിൽ അവ തമ്മിൽ ഷെയറിങ് ഓപ്ഷൻ ഉണ്ട്. അതുവഴി സ്വന്തം ഡിവൈസുകളിലെ സ്ക്രീൻ ടൈം എല്ലാം കൃത്യമായി ഒറ്റ ഡിവൈസിൽ കാണാം.

ആൻഡ്രോയിഡിൽ സ്‌ക്രീൻ ടൈം പരിശോധിക്കുന്നതെങ്ങനെ

ആൻഡ്രോയിഡിൽ സ്‌ക്രീൻ ടൈം പരിശോധിക്കുന്നതെങ്ങനെ

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് അവരുടെ സ്‌ക്രീൻ ടൈം കാണുന്നതിന് വിവിധ തരത്തിലുള്ള വഴികൾ ഉണ്ട്. വ്യത്യസ്ത സർവ്വീസുകളിലും ആപ്പിലുമായി സ്ക്രീൻ ടൈം പരിശോധിക്കുന്നതിന് ചുവടെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്യുക.

ഘട്ടം 1: സെറ്റിങ്സ് തിരഞ്ഞെടുത്ത് ഡിവൈസ് കെയർ ഓപ്ഷനിൽ ക്ലിക്കുചെയ്യുക.

ഘട്ടം 2: ബാറ്ററി ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിൽ ഉപയോഗിച്ച അപ്ലിക്കേഷനുകൾ, മൊത്തം ആക്ടീവ് മിനിറ്റുകൾ അല്ലെങ്കിൽ മണിക്കൂറുകൾ, ബാറ്ററിയുടെ ഉപയോഗം ശതമാനത്തിൽ, പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്ന അപ്ലിക്കേഷനുകൾ എന്നിവ നിങ്ങൾക്ക് കാണാൻ കഴിയും.

വിൻഡോസ് 10-ൽ സ്‌ക്രീൻ ടൈം പരിശോധിക്കുന്നതെങ്ങനെ

വിൻഡോസ് 10-ൽ സ്‌ക്രീൻ ടൈം പരിശോധിക്കുന്നതെങ്ങനെ

ഫാമിലി സേഫ്റ്റി സെറ്റിംഗ്സ് സവിശേഷത ഉപയോഗിച്ച് നിങ്ങൾക്ക് വിൻഡോസ് 10 ൽ സ്ക്രീൻ ടൈം കാണാൻ കഴിയും. വിൻഡോസ് 10 ഉള്ള കമ്പ്യൂട്ടറുകളിൽ കുട്ടികൾ ചെയ്യുന്ന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് മാതാപിതാക്കൾക്കായി മൈക്രോസോഫ്റ്റ് സ്‌ക്രീൻ ടൈം സവിശേഷത കൊണ്ടുവന്നിരിക്കുന്നത്. ബ്രൌസ് ചെയ്ത വെബ്‌സൈറ്റുകൾ കാണാൻ ഈ സംവിധാനം നിങ്ങളെ സഹായിക്കും. വിൻഡോസ് 10-ൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളിൽ സ്‌ക്രീൻ ടൈം സെറ്റു ചെയ്യാനും കണാനുമുള്ള വഴികൾ ഇതാണ്

ഘട്ടം

ഘട്ടം 1: സ്റ്റാർട്ട്> സെറ്റിങ്സ്> അക്കൌണ്ട്സ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഘട്ടം 2: ഫാമിലി ആന്റ് അതർ യൂസേഴ്സ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക

ഘട്ടം 3: ഫാമിലി സേഫ്റ്റി സെറ്റ് ചെയ്യുന്നതിനായി ആഡ് എ ഫാമിലി മെമ്പർ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ആഡ് എ ചൈൽഡ് എന്ന ഓപ്ഷനും ലഭ്യമാണ്.

 

MAC- ൽ സ്‌ക്രീൻ ടൈം പരിശോധിക്കുന്നതെങ്ങനെ

MAC- ൽ സ്‌ക്രീൻ ടൈം പരിശോധിക്കുന്നതെങ്ങനെ

സ്‌ക്രീൻ ടൈം സവിശേഷത iOS ഡിവൈസുകളെ പോലെ തന്നെ MAC- ലും നേറ്റീവ് ആണ്. ഈ സവിശേഷത ഉപയോഗിച്ച് ലഭിച്ച നോട്ടിഫിക്കേഷനുകളും അപ്ലിക്കേഷൻ ഉപയോഗവും നിങ്ങൾക്ക് കാണാൻ കഴിയും. MAC- ലെ സ്ക്രീൻ സമയം പരിശോധിക്കുന്നതിനായി ചെയ്യേണ്ടത്

ഘട്ടം 1: ആപ്പിൾ മെനു തിരഞ്ഞെടുത്ത് സിസ്റ്റം പ്രിഫറൻസസ് ക്ലിക്ക് ചെയ്യുക.

ഘട്ടം 2: സ്ക്രീൻ ടൈം തിരഞ്ഞെടുത്ത് സ്ക്രീനിന്റെ ഇടത് വശത്ത് താഴെയുള്ള ഓപ്ഷനുകളിൽ ടാപ്പുചെയ്യുക.

ഘട്ടം 3: സ്‌ക്രീനിന്റെ വലതുഭാഗത്ത് സ്‌ക്രീൻ ടൈം ഓണാക്കുക. ആപ്പിൾ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് നിങ്ങൾക്ക് വിവിധ ഡിവൈസുകളുടെ യുസേജ് ഡാറ്റയും ഇതിലുടെ കാണാൻ സാധിക്കും.

Best Mobiles in India

English summary
Screen Time is the duration of time you spend on your device. Screen Time on the different devices will help you to monitor and manage the duration of time you spend with your device. As a parent, you can see the duration of your children spent on playing games or watching stuff on the device. This article will help you to check out the screen time on various devices.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X