ഡ്രൈവിങ് ലൈസൻസ് ഇനി കൊണ്ടുനടക്കേണ്ട, ഫോണിലെ ഡിജിലോക്കർ ആപ്പിൽ സൂക്ഷിക്കാം

|

ഡ്രൈവിങ് ലൈസൻസ് പേഴ്സിലും മറ്റും കൊണ്ടുനടക്കുന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ് പേഴ്സ് ഇല്ലാത്തപ്പോഴാണ് നിങ്ങളെ പോലീസ് ചെക്കിങിൽ പിടിക്കുന്നത് എങ്കിൽ അപ്പോഴും പെട്ട് പോകും. ഇതിന് പരിഹാരമാണ് ഡിജിലോക്കർ. നിങ്ങൾക്ക് ഫോണിൽ തന്നെ ഡിജിലോക്കർ ആപ്പ് ഡൌൺലോഡ് ചെയ്ത് അതിൽ ലൈസൻസ് സൂക്ഷിക്കാം. നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ അവ ഓപ്പൺ ചെയ്ത് കാണാനും വേണമെങ്കിൽ സോഫ്റ്റ് കോപ്പി ഡൌൺലോഡ് ചെയ്യാനും സാധിക്കും എന്നതാണ് ഈ ആപ്പിന്റെ സവിശേഷത.

ഡിജിറ്റലോക്കർ

ഡിജിറ്റലോക്കർ അല്ലെങ്കിൽ എംപരിവാഹൻ ആപ്പ് വഴി നിങ്ങൾക്ക് സോഫ്റ്റ് കോപ്പി കൈവശം വയ്ക്കാനും വാഹനപരിശോധയിൽ അവ കാണിക്കാനും സാധിക്കും. നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിന്റെ ഫിസിക്കൽ കോപ്പി കൈവശം വയ്ക്കാൻ മറന്നാൽ ഇത് ഉപയോഗപ്രദമാകും. ഡ്രൈവിങ് ലൈസൻസ് നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ സേവ് ചെയ്ത് വച്ചാൽ അതിന്റെ ഹാർഡ് കോപ്പി നഷ്ടപ്പെടുന്നത് അടക്കമുള്ള പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാം.

ഡ്രൈവിങ് ലൈസൻസ്

2018ൽ തന്നെ ഡിജിലാക്കറിലും എംപരിവാഹൻ ആപ്പിലും സേവ് ചെയ്തിരിക്കുന്ന ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കേറ്റും മറ്റ് ഡോക്യുമെന്റുകളും സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. വാഹനവുമെടുത്ത് പുറത്ത് പോകുമ്പോൾ നമ്മുടെ ഡ്രൈവിങ് ലൈസൻസിന്റെയും വണ്ടിയുടെ ആർസി ബുക്കിന്റെയും ഫിസിക്കൽ കോപ്പികൾ കൊണ്ടുപോകേണ്ടതിന്റെ ആവശ്യം ഇല്ല. കാര്യങ്ങൾ കൂടുതൽ സുതാര്യവും എളുപ്പവുമാക്കുന്നതിനാണ് ഈ നടപടി.

സോഫ്റ്റ് കോപ്പി ഡൗൺലോഡ് ചെയ്യാം

നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ഡ്രൈവിങ് ലൈസൻസ് എങ്ങനെ സേവ് ചെയ്യാമെന്നും അല്ലെങ്കിൽ അതിന്റെ സോഫ്റ്റ് കോപ്പി എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്നും നോക്കാം. ഇതിനായി നിങ്ങൾ ആദ്യം തന്നെ ഡിജിലോക്കർ അക്കൌണ്ട് തുടങ്ങേണ്ടതുണ്ട്. ആപ്പ് ഇൻസ്റ്റാൾ ചെയ്തതിന് ശേഷം ഫോൺ നമ്പരും ആധാർ കാർഡ് നമ്പരും ഉപയോഗിച്ച് നിങ്ങൾ ഡിജിലോക്കർ ആപ്പിൾ സൈൻ അപ്പ് ചെയ്യണം. ഇതിന് ശേഷം മാത്രമേ നമുക്ക് ആപ്പിലേക്ക് നമ്മുടെ ഡൌക്യുമെന്റ്സ് അപ്ലോഡ് ചെയ്യാൻ സാധിക്കുകയുള്ളു. ഇത് എങ്ങനെയാണെന്ന് നോക്കാം.

ചെയ്യേണ്ടത് ഇത്രമാത്രം

ചെയ്യേണ്ടത് ഇത്രമാത്രം

• ഡിജിലോക്കർ സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ യൂസർനെയിമും ആറ് അക്ക പിൻ നമ്പരും ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക.

• നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഫോണിലേക്ക് ഒടിപി ലഭിക്കും.

• സൈൻ ഇൻ ചെയ്‌തുകഴിഞ്ഞാൽ, ഗെറ്റ് ഇഷ്യൂഡ് ഡോക്യുമെന്റ് ബട്ടണിൽ ക്ലിക്കുചെയ്യുക.

• സെർച്ച് ബാറിൽ "ഡ്രൈവിങ് ലൈസൻസ്" എന്ന് സെർച്ച് ചെയ്യുക

• നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് ഏത് സംസ്ഥാനത്തെ ആണോ അത് തിരഞ്ഞെടുക്കുക. പകരമായി, ഇതിന് പകരം ഓൾ സ്റ്റേറ്റ്സ് ഓപ്ഷനും തിരഞ്ഞെടുക്കാം.

• നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് നമ്പർ നൽകി ഗെറ്റ് ഡോക്യുമെന്റ് ബട്ടൺ അമർത്തുക.

• നിങ്ങളുടെ ഡാറ്റ ഇഷ്യൂവറുമായി ഷെയർ ചെയ്യുന്നതിന് ഡിഗ്ലോക്കറിന് സമ്മതം നൽകുന്നതിനുള്ള ചെക്ക്ബോക്സിൽ ക്ലിക്ക് ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്തുക.

• ഡിജിലോക്കർ ഇപ്പോൾ ഡ്രൈവിങ് ലൈസൻസ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിൽ നിന്ന് ലഭ്യമാക്കും.

• ഇഷ്യു ചെയ്ത ഡോക്യുമെന്റിസന്റെ ലിസ്റ്റിലേക്ക് പോയി നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് നോക്കാവുന്നതാണ്.

• ഡ്രൈവിംഗ് ലൈസൻസ് പിഡിഎഫ് ബട്ടണിൽ ക്ലിക്കുചെയ്ത് സോഫ്റ്റ് കോപ്പിയായി ഡൗൺലോഡ് ചെയ്യാം.

• ഡിജിലോക്കർ ആപ്പ് ഡൗൺലോഡ് ചെയ്താൽ ഇതേ രീതിയിൽ നിങ്ങളുടെ സ്മാർട്ട്ഫോണിലും പിഡിഎഫ് ലഭിക്കും

 

എംപരിവാഹൻ ആപ്പ്

നിങ്ങൾക്ക് ഡിജിലോക്കറിൽ സൈൻ അപ്പ് ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ ഇതിന് പകരം നിങ്ങൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്നോ എംപരിവാഹൻ ആപ്പ് ഡൗൺലോഡ് ചെയ്ത് അതിൽ സൈൻ അപ്പ് ചെയ്യാം. സൈൻ അപ്പ് ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് ഡിഎൽ ഡാഷ്‌ബോർഡ് ടാബിന് കീഴിലായി കാണാം.

Best Mobiles in India

English summary
Carrying a driving license in your purse and other things is difficult for many people. Digilocker is the solution to this.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X