ട്രെയിൻ ടിക്കറ്റിന്റെ പിഎൻആർ സ്റ്റാറ്റസ് ഇനി വാട്സ്ആപ്പിലൂടെ അറിയാം

|

ഉപയോക്താക്കൾക്ക് വെയിറ്റിങ് ലിസ്റ്റ്, ആർ‌എസി പ്രോട്ടക്ഷൻ സർവ്വീസുകൾ നൽകുന്ന റെയിലോഫൈ പുതിയ സേവനം ആരംഭിച്ചു. ഈ പുതിയ സേവനത്തിലൂടെ ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് വഴി ലൈവ് പി‌എൻ‌ആർ സ്റ്റാറ്റസും ട്രെയിൻ യാത്രാ വിവരങ്ങളും അറിയാൻ സാധിക്കും. യാത്രക്കാരെ സഹായിക്കുന്നതിനാണ് ഈ പുതിയ ഫീച്ചറുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. വെബ്സൈറ്റുകളിൽ ചെന്ന് പിഎൻആർ നമ്പർ, ട്രെയിൽ സ്റ്റാറ്റസ് എന്നിവ പരിശോധിക്കുന്നതിന് പകരം ഉപയോക്താക്കൾക്ക് വാട്സ്ആപ്പിലൂടെ വളരെ വേഗം വിവരങ്ങൾ അറിയാൻ സാധിക്കും.

 

വാട്സ്ആപ്പിൽ നിന്ന് പി‌എൻ‌ആർ സ്റ്റാറ്റസ് പരിശോധിക്കുന്നതെങ്ങനെ

വാട്സ്ആപ്പിൽ നിന്ന് പി‌എൻ‌ആർ സ്റ്റാറ്റസ് പരിശോധിക്കുന്നതെങ്ങനെ

നേരത്തെ ഐ‌ആർ‌സി‌ടി‌സിയും മറ്റ് ചില വെബ്‌സൈറ്റുകളും ഈ സർവ്വീസ് നൽകിയിരുന്നു ഇപ്പോൾ റെയിലോഫൈ അതിന്റെ പ്ലാറ്റ്‌ഫോമിൽ സമാനമായ സൗകര്യം ആരംഭിച്ചു. ഈ സേവനം ലഭിക്കുന്നതിന് ഉപയോക്താക്കൾ +91 98811 93322 എന്ന നമ്പരിലേക്ക് പി‌എൻ‌ആർ നമ്പറിനൊപ്പം വാട്സ്ആപ്പ് മെസേജ് അയയ്ക്കണം. ഇത് അയച്ച് കഴിഞ്ഞാൽ ആ ടിക്കറ്റും ട്രെയിനുമായി ബന്ധപ്പെട്ട എല്ലാ അപ്ഡേറ്റുകളും ഉപയോക്താക്കൾക്ക് ലഭിക്കും.

കൂടുതൽ വായിക്കുക: ഫേസ്ബുക്ക് മെസഞ്ചറിലെ മെസേജുകൾ തനിയെ ഇല്ലാതാക്കാനുള്ള വാനിഷ് മോഡ് പുറത്തിറങ്ങികൂടുതൽ വായിക്കുക: ഫേസ്ബുക്ക് മെസഞ്ചറിലെ മെസേജുകൾ തനിയെ ഇല്ലാതാക്കാനുള്ള വാനിഷ് മോഡ് പുറത്തിറങ്ങി

ട്രെയിൻ

ട്രെയിനിൽ യാത്ര ചെയ്യുന്ന ആളുകൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുണ്ട്. ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നതിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയാണ് ട്രെയിനിന്റേത്. അതുകൊണ്ട് തന്നെ നമ്മുടെ ടിക്കറ്റ് സ്റ്റാറ്റസും ട്രെയിനിന്റെ വിവരങ്ങളും പരിശോധിച്ച് കൊണ്ടിരിക്കേണ്ടത് ആവശ്യമാണ്. യാത്രക്കാർ‌ ഒന്നിലധികം അപ്ലിക്കേഷനുകളിലും വെബ്‌സൈറ്റുകളിലൂടെയുമാണ് ഇത്തരത്തിലുള്ള വിവരങ്ങൾ നേടുന്നത്. എന്നാൽ ഇതെല്ലാം ഒറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുകയാണ് റെയിലോഫൈ ഇപ്പോൾ ചെയ്യുന്നത്.

വാട്സ്ആപ്പ് പി‌എൻ‌ആർ സർവ്വീസിനായി രജിസ്റ്റർ ചെയ്യാം
 

വാട്സ്ആപ്പ് പി‌എൻ‌ആർ സർവ്വീസിനായി രജിസ്റ്റർ ചെയ്യാം

നിങ്ങളുടെ ഡിവൈസുകളിൽ +91 98811 93322 എന്ന നമ്പർ സേവ് ചെയ്യുക. എന്നിട്ട് വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് ഈ നമ്പർ സേവ് ചെയ്ത കോൺടാക്ട് ഓപ്പൺ ചെയ്യുക. ആ കോൺടാക്ടിലേക്ക് നിങ്ങളുടെ പിഎൻആർ നമ്പർ അയക്കുക. ഇത്തരത്തിൽ അയച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഓട്ടോമാറ്റിക്കായി ഒരു കൺഫർമേഷൻ റിപ്ലെ വരും. ഇതിന് ശേഷം ആ പിഎൻആർ നമ്പരും ട്രെയിനുകളുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ലഭിക്കാൻ തുടങ്ങും.

കൂടുതൽ വായിക്കുക: വീഡിയോകൾ അയക്കുന്നതിന് മുമ്പ് അവ മ്യൂട്ടുചെയ്യാനുള്ള ഫീച്ചറുമായി വാട്സ്ആപ്പ്കൂടുതൽ വായിക്കുക: വീഡിയോകൾ അയക്കുന്നതിന് മുമ്പ് അവ മ്യൂട്ടുചെയ്യാനുള്ള ഫീച്ചറുമായി വാട്സ്ആപ്പ്

പിഎൻആർ സ്റ്റാറ്റസ്

വാട്സ്ആപ്പിലൂടെയുള്ള ഈ പിഎൻആർ സ്റ്റാറ്റസ് സേവനം സൌജന്യമായാണ് ലഭിക്കുന്നത്. ഈ സേവനങ്ങൾ ലഭിക്കുന്നതിന് റെയ്ലോഫിയിൽ നിന്ന് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന യാതൊരു നിർബന്ധവുമില്ല. ഏത് തരത്തിൽ ടിക്കറ്റ് ബുക്ക് ചെയ്താലും സേവനം ലഭ്യമാകും. മോശം നെറ്റ്‌വർക്കുള്ള ആളുകൾക്ക് വെബ്സൈറ്റുകൾ എടുക്കുന്നതിന് പകരം ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. ഈ കോൺടാക്ടിലേക്ക് STOP എന്ന് ടൈപ്പ് ചെയ്ച് അയച്ചാൽ സ്റ്റാറ്റവും വിവരങ്ങളും ലഭിക്കുന്നത് അവസാനിക്കുകയും ചെയ്യും.

Best Mobiles in India

English summary
Railofi has launched a new service, Under this new service, users are allowed real-time PNR status and Train Journey Information to passengers via WhatsApp.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X