Telegram Premium: ഈ വിലയിൽ ടെലഗ്രാം പ്രീമിയം നേടാം; ചെയ്യേണ്ടത് ഇത്ര മാത്രം

|

ജനപ്രിയ മെസേജിങ് സർവ്വീസായ ടെലഗ്രാം (Telegram) ദിവസങ്ങൾക്ക് മുമ്പാണ് പ്രീമിയം സേവനം ഇന്ത്യയിൽ അവതരിപ്പിച്ചത്. പ്രീമിയം സേവനം ആക്സസ് ചെയ്യുന്ന ആളുകൾക്ക് സാധാരണ ആപ്പിലൂടെ ലഭിക്കുന്ന സേവനത്തെക്കാൾ കൂടുതൽ മികച്ച സേവനം ലഭിക്കും. പ്രീമിയം സബ്ക്രിപ്ഷന് ഒരു മാസത്തേക്ക് 469 രൂപയാണ് വില വരുന്നത്. ഈ സേവനം ഒരു വർഷത്തേക്ക് എടുക്കുകയാണ് എങ്കിൽ നിങ്ങൾ 5628 രൂപ നൽകണം. പ്രീമിയം മെമ്പർഷിപ്പ് എടുക്കാൻ വളരെ എളുപ്പമാണ്.

 

ടെലഗ്രാം പ്രീമിയം

ടെലഗ്രാം പ്രീമിയം തിരഞ്ഞെടുക്കുന്നവർക്ക് അപ്ലോഡ് ചെയ്യാവുന്ന ലിമിറ്റഡ് 4 ജിബി വരെ ലഭിക്കും. 1000 ചാനലുകൾ വരെ ഫോളോ ചെയ്യാനുള്ള ഫീച്ചറും ഇതിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. ഇത് കൂടാതെ വോയ്‌സ്-ടു-ടെക്‌സ്‌റ്റ് കൺവേർഷൻ, പുതിയ സ്റ്റിക്കറുകളും റിയാക്ഷനുകളും തുടങ്ങിയവും പ്രീമിയം പ്ലാൻ തിരഞ്ഞെടുത്താൽ നിങ്ങൾക്ക് ലഭിക്കും. എങ്ങനെയാണ് നിങ്ങളുടെ സ്മാർട്ട്ഫോൺ വഴി ടെലഗ്രാം പ്രീമിയം ആക്സസ് ചെയ്യുന്നത് എന്ന് വിശദമായി നോക്കാം.

വിട്ടിലിരുന്ന് വർക്ക് ഔട്ട് ചെയ്യുന്നവർക്കായി ഇന്ത്യയിലെ മികച്ച ഫിറ്റ്നസ് ആപ്പുകൾവിട്ടിലിരുന്ന് വർക്ക് ഔട്ട് ചെയ്യുന്നവർക്കായി ഇന്ത്യയിലെ മികച്ച ഫിറ്റ്നസ് ആപ്പുകൾ

പുതിയ അപ്‌ഡേറ്റ്

ടെലഗ്രാം പ്രീമിയം (Telegram Premium) ആക്സസ് നൽകുന്ന പുതിയ അപ്‌ഡേറ്റ് ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്. നിങ്ങൾ ഐഫോൺ വഴിയാണ് ടെലഗ്രാം ആക്സസ് ചെയ്യുന്നതെങ്കിൽ ആപ്പിളിന്റെ ആപ്പ് സ്റ്റോർ വഴി നിങ്ങളുടെ ഡിവൈസിൽ ടെലഗ്രാം (Telegram App) വേർഷൻ 8.8 ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. ഗൂഗിളിന്റെ പ്ലേ സ്റ്റോറിൽ അപ്‌ഡേറ്റ് ഇതുവരെ ലഭ്യമായിട്ടില്ല. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് കുറച്ച് കൂടി കാത്തിരുന്നാൽ മാത്രമേ പ്രീമിയം ഫീച്ചറുകളിലേക്ക് ആക്സസ് നൽകുന്ന അപ്ഡേറ്റ് ലഭിക്കുകയുള്ളു. ആപ്പ് അപ്ഡേറ്റ് ചെയ്താൽ പ്രീമിയം ആക്സസ് ലഭിക്കുന്നതിന് ചുവടെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്താൽ മതി.

Telegram Premium: ടെലഗ്രാമിൽ പ്രീമിയം ആക്സസ് നേടാം
 

Telegram Premium: ടെലഗ്രാമിൽ പ്രീമിയം ആക്സസ് നേടാം

• നിങ്ങളുടെ സ്മാർട്ട്ഫോണിൽ ടെലഗ്രാം ആപ്പ് തുറക്കുക.

• സെറ്റിങ്സ് ടാബിൽ ടാപ്പ് ചെയ്യുക.

• താഴേക്ക് സ്ക്രോൾ ചെയ്ത് ടെലഗ്രാം പ്രീമിയം ഓപ്ഷൻ ടാപ്പ് ചെയ്യുക.

• ഇനി ‘സബ്ക്രൈബ് ഫോർ Rs 469 മൻത്ത്' എന്ന ഓപ്ഷൻ ടാപ്പ് ചെയ്യുക.

• സബ്‌സ്‌ക്രൈബ് ബട്ടൺ ടാപ്പുചെയ്‌ത് നിങ്ങളുടെ സെലക്ഷൻ ഉറപ്പാക്കുക

• പണം അടയ്ക്കുക

ഇത്രയും കാര്യങ്ങൾ ചെയ്തുകഴിഞ്ഞാൽ നിങ്ങൾക്ക് ടെലഗ്രാം പ്രീമിയം ഫീച്ചറുകൾ ലഭ്യമാകും.

ഇനി ചെയ്യേണ്ട കാര്യങ്ങൾ മറക്കില്ല; നോട്ട് എഴുതാനുള്ള മികച്ച ആപ്പുകൾഇനി ചെയ്യേണ്ട കാര്യങ്ങൾ മറക്കില്ല; നോട്ട് എഴുതാനുള്ള മികച്ച ആപ്പുകൾ

ടെലഗ്രാം പ്രീമിയം ഫീച്ചറുകൾ

ടെലഗ്രാം പ്രീമിയം ഫീച്ചറുകൾ

മുകളിൽ സൂചിപ്പിച്ചതുപോലെ ടെലഗ്രാം പ്രീമിയം സാധാരണ ആപ്പിൽ ലഭ്യമല്ലാത്ത നിരവധി പുതിയ ഫീച്ചറുകൾ സർവ്വീസിലേക്ക് കൊണ്ടുവരുന്നുണ്ട്. ടെലഗ്രാം പ്രീമിയം വരിക്കാർക്ക് ലഭിക്കുന്ന ചില ഫീച്ചറുകൾ നോക്കാം.

• 4 ജിബി വരെ സൈസുള്ള ഫയലുകൾ അപ്‌ലോഡ് ചെയ്യാനുള്ള ഫീച്ചർ. സാധാരണ അക്കൌണ്ടിന് ഇത് 2 ജിബി മാത്രമാണ്.

• 1,000 ചാനലുകൾ വരെ ഫോളോ ചെയ്യാനുള്ള ഫീച്ചർ. 200 ചാറ്റുകൾ വീതമുള്ള 20 ചാറ്റ് ഫോൾഡറുകൾ വരെ ക്രിയേറ്റ് ചെയ്യാം, ഏതെങ്കിലും ടെലഗ്രാം ആപ്പിലേക്ക് നാലാമത്തെ അക്കൗണ്ട് ചേർക്കാം. പ്രധാന ലിസ്റ്റിൽ 10 ചാറ്റുകൾ പിൻ ചെയ്യാം. 10 പ്രിയപ്പെട്ട സ്റ്റിക്കറുകൾ വരെ സേവ് ചെയ്യാം

• വോയിസ് മെസേജുകളെ ടെക്‌സ്‌റ്റാക്കി മാറ്റാനുള്ള ഫീച്ചർ

സ്റ്റിക്കറുകളും റിയാക്ഷനുകളും

• മികച്ച സ്റ്റിക്കറുകളും റിയാക്ഷനുകളും

• ഡിഫോൾട്ട് ചാറ്റ് ഫോൾഡർ മാറ്റാനുള്ള ഫീച്ചർ, ഇതിലൂടെ ആപ്പ് എപ്പോഴും ഒരു നമ്മൾ തിരഞ്ഞെടുക്കുന്ന ഫോൾഡറിൽ ഓപ്പൺ ആകും.

• ആനിമേറ്റഡ് പ്രൊഫൈൽ പിക്ച്ചർ സെറ്റ് ചെയ്യാനുള്ള ഫീച്ചർ

• സാധാരണ ടെലഗ്രാം ഉപയോക്താക്കളിൽ നിന്ന് പ്രീമിയം ഉപയോക്താക്കളെ വ്യത്യസ്തരാക്കുന്ന പ്രീമിയം ബാഡ്ജുകൾ.

• പബ്ലിക്ക് ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യാനോ ജോയിൻ ചെയ്യുന്നതിനുള്ള റിക്വസ്റ്റോ ഇല്ല

കണ്ണ് തെറ്റിയാൽ കാശ് പോകും; ഓൺലൈൻ ബാങ്കിങ് ചതികളിൽ പെടാതിരിക്കാംകണ്ണ് തെറ്റിയാൽ കാശ് പോകും; ഓൺലൈൻ ബാങ്കിങ് ചതികളിൽ പെടാതിരിക്കാം

Best Mobiles in India

English summary
The latest update of Telegram with Premium Access has already been released. If you are accessing Telegram via iPhone, download and install Telegram version 8.8 on your device from App Store.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X