ഒരു മിനിറ്റിനുള്ളിൽ പിവിസി ആധാർ കാർഡ് സ്വന്തമാക്കാം; അതും വീട്ടിലിരുന്ന് തന്നെ
ഭാരത സർക്കാർ രാജ്യത്തെ ജനങ്ങൾക്ക് നൽകിയിരിക്കുന്ന തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡുകൾ. എല്ലാ ഇന്ത്യൻ പൗരന്മാരും ആധാർ കാർഡ് സ്വന്തമാക്കണം എന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ ജിയോമെട്രിക് വിവരങ്ങൾ അടക്കം ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നതിനാൽ വളരെ പ്രധാനപ്പെട്ട ഒരു രേഖയായി തന്നെയാണ് സർക്കാർ ആധാർ കാർഡുകളെ കാണുന്നത്.
ആധാർ കാർഡുകൾ രാജ്യത്ത് അവതരിപ്പിച്ചിട്ട് ഒരു ദശകത്തിൽ അധികമായിട്ടുണ്ട്. എന്നാൽ ഇപ്പോഴും പലരും ഉപയോഗിക്കുന്നത് ആ പഴയ പേപ്പർ ലാമിനേറ്റ് ചെയ്ത കാർഡുകളാണ്. വളരെപ്പെട്ടെന്ന് നശിച്ചു പോകാവുന്ന കാർഡുകളാണ് ഇവയെന്ന് ഉപയോക്താക്കൾ മനസിലാക്കേണ്ടതുണ്ട്. ഇത്രയും പ്രധാനപ്പെട്ട ഒരു രേഖ ഇപ്പോളും കടലാസ് രൂപത്തിൽ സൂക്ഷിക്കുന്നത് വലിയ റിസ്കാണ്. ഇവ പിവിസി രൂപത്തിൽ ആക്കി കിട്ടാൻ വളരെ ബുദ്ധിമുട്ട് ആയിരിക്കും എന്നാണ് പല ഉപയോക്താക്കളും കരുതുന്നത്.

MOST READ: പ്രമുഖ ബ്രാൻഡുകൾ ഈ മാസം പുറത്തിറക്കുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം!
ആദ്യ കാലങ്ങളിലെല്ലാം ആധാർകാർഡുകൾ മാറ്റുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു. അക്ഷയ കേന്ദ്രങ്ങളും ആധാർ കേന്ദ്രങ്ങളിലും എല്ലാം പോയി മണിക്കൂറുകളോളം കാത്തുനിന്നതിന് ശേഷമാണ് ഇത്തരത്തിൽ ആധാർ കാർഡുകളിൾ മാറ്റങ്ങൾ വരുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ടെക്നോളജി വളരെ അധികം പുരോഗമിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ പുതിയ ആധാർ കാർഡ് ഓർഡർ ചെയ്യാവുന്നതാണ്. പിവിസി രൂപത്തിലുള്ള ആധാർ കാർഡ് ഓർഡർ ചെയ്യാനായി വെറും ഒരുമിനുറ്റിൽ താഴെ സമയം മാത്രമേ എടുക്കു.
എങ്ങനെയാണ് വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഇത്തരത്തിൽ പിവിസി ആധാർ കാർഡുകൾ സ്വന്തമാക്കാൻ സാധിക്കുന്നത് എന്ന് പരിശോധിക്കാം. ഇതിന് ആവിശ്യമായി വേണ്ടത് ഒരു സ്മാർട്ട് ഫോണും ഇന്റർനെറ്റ് ഡേറ്റയും മാത്രമാണ്. ഇതിനായി ആദ്യം നിങ്ങൾ നിങ്ങളുടെ ഫോണിൽ നിന്ന് ഗൂഗിളിൽ എത്തി myaadhar.uidai.gov in എന്ന വെബ്സൈറ്റ് സർച്ച് ചെയ്യുക. ഇപ്പോൾ നിങ്ങൾ എത്തുന്നത് കേന്ദ്രസർക്കാർ ആധാർ സേവനങ്ങൾക്കായി നിർമ്മിച്ചിരിക്കുന്ന വെബ്സൈറ്റിൽ ആയിരിക്കും.

ഈ സൈറ്റിൽ നിരവധി ഓപ്ഷനുകൾ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതായിരിക്കും ഇതിൽ ഓർഡർ ആധാർ പിവിസി കാർഡ് എന്ന ഒരു ഓപ്ഷനും ഉണ്ടായിരിക്കുന്നതാണ്. ഇതിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ മറ്റൊരു പേജിൽ നിങ്ങൾ എത്തുന്നതായിരിക്കും. ഇതിൽ നിങ്ങളുടെ ആധാർ നമ്പർ നൽകാനുള്ള ഒരു ഓപ്ഷൻ ഉണ്ടായിരിക്കുന്നതാണ്. ഇവിടെ നിങ്ങൾ നിങ്ങളുടെ ആധാർ നമ്പർ നൽകുക. തൊട്ടുതാഴെ ഒരു ക്യാപ്ചയും കാണാൻ സാധിക്കും.
ഈ ക്യാപ്ച തെറ്റില്ലാതെ അതേപോലെ തന്നെ പകർത്തി എഴുതുക. ശേഷം ഇതിന് താഴെ മറ്റൊരു ഓപ്ഷൻ ഉണ്ടായിരിക്കുന്നതാണ്. നിങ്ങളുടെ മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട കോളമാണ് ഇത്. ഇവിടെ ടിക്ക് ചെയ്തിതിന് ശേഷം താഴെയുള്ള ബോക്സിൽ ആധാറുമായി ബന്ധപ്പെടുത്തിയിരിക്കുന്ന നിങ്ങളുടെ മൊബൈൽ നമ്പറും നൽകേണ്ടതാണ്. ശേഷം ഈ ഓപ്ഷന് താഴെ നൽകിയിരിക്കുന്ന സെന്റ് ഓടിപി എന്ന ബട്ടണിലും ക്ലിക്ക് ചെയ്യുക.
സെക്കന്റുകൾക്കുള്ളിൽ നിങ്ങൾ നൽകിയ നമ്പറിൽ ഒരു ഓടിപി സന്ദേശം എത്തുന്നതായിരിക്കും. ശേഷം ആവിശ്യപ്പെടുന്ന സ്ഥലത്ത് ഈ ഓടിപി നൽകണം. പിന്നീട് ഇതിന്റെ ചാർജ് ആയി 50 രൂപ നൽകേണ്ടതാണ്. നിങ്ങൾക്ക് യുപിഐ ആപ്പുകൾ വഴിയോ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയോ ഈ ഫീസ് അടയ്ക്കാവുന്നതാണ്. ഇത്രയും മാത്രം ചെയ്താൽ മതിയാകും നിങ്ങൾക്ക് പുതിയ പിവിസി ആധാർ കാർഡുകൾ സ്വന്തമാക്കാൻ.
ഇക്കാര്യങ്ങൾ പൂർത്തിയാക്കി കഴിഞ്ഞാൽ പരമാവധി ഒരാഴ്ചക്കുള്ളിൽ തന്നെ നിങ്ങളുടെ ആധാർ കാർഡിൽ നൽകിയിരിക്കുന്ന അഡ്രസിൽ പുതിയ പിവിസി ആധാർ കാർഡ് കൊറിയറായി എത്തുന്നതായിരിക്കും. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിൽ പുതിയ ആധാർ കാർഡ് സ്വന്തമാക്കാൻ സാധിക്കുന്നതായിരിക്കും. പിവിസി കാർഡുകൾ ആയതിനാൽ തന്നെ പെട്ടെന്ന് നശിച്ച് പോകും എന്ന ഭയവും ഉപയോക്താക്കൾക്ക് വേണ്ട. പേപ്പർ കാർഡുകളെക്കാൾ സുരക്ഷിതമായിരിക്കും ഈ പിവിസി ആധാർ കാർഡുകൾ.


Click it and Unblock the Notifications







