ഒരു മില്ല്യന്‍ പാന്‍ കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്തു: ആക്ടീവ് ആണോ എന്ന് എങ്ങനെ അറിയാം?

Written By:

വ്യാജ അക്കൗണ്ട് ആയതിനാല്‍ ഒരു മില്ല്യന്‍ പാന്‍ കാര്‍ഡുകള്‍ ഗവണ്‍മെന്റ് ഡീ-ആക്ടിവേറ്റ് ചെയ്തു. ജൂലൈ 27ലെ കണക്ക് അനുസരിച്ച് 11,44,211 ഡ്യൂപ്ലിക്കേറ്റ് പാന്‍ കാര്‍ഡുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വ്യക്തി നടത്തുന്ന എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും നികുതി അടയ്ക്കാവുന്ന ഒരു ഐഡന്റിറ്റി ആണ് പാന്‍ കാര്‍ഡ്.

ഒരു മില്ല്യന്‍ പാന്‍ കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്തു:ആക്ടീവ് ആണോ?

ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ ഐഫോണ്‍ വാങ്ങാത്തതിനുളള കാരണങ്ങള്‍!

സര്‍ക്കാന്‍ നിയമ പ്രകാരം ഒരു വ്യക്തിക്ക് ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും വ്യാജ വിവരങ്ങളും സര്‍ക്കാര്‍ കണ്ടെത്തിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

എന്നാല്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് ഇപ്പോഴും ആക്ടിവേറ്റ് ആണോ? അതു കണ്ടെത്താനായി താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്റ്റെപ്പ് 1

ഇന്‍കം ടാക്‌സ് ഈ-ഫയലിങ്ങ് പോര്‍ട്ടലില്‍ സന്ദര്‍ശിക്കുക.

www.incometaxindiaefiling.gov.in

 

സ്‌റ്റെപ്പ് 2

ഹോം പേജില്‍ 'Services' ടാബിന്റെ കീഴിലായി 'Know your Pan' എന്നതില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 3

ഈ വെബ്‌സൈറ്റ് നിങ്ങളെ മറ്റൊരു പേജില്‍ എത്തിക്കുന്നതാണ്. ഇവിടെ നിങ്ങള്‍ പേര്, ലിംഗഭേദം, ജനനതീയതി, രജിസ്റ്റര്‍ മൊബൈല്‍ നമ്പര്‍ എന്നിവ എന്റര്‍ ചെയ്യുക. അതിനു ശേഷം 'Submit' എന്നതില്‍ ക്ലിക്ക് ചെയ്യുക.

84ജിബി, 84 ദിവസം വാലിഡിറ്റിയുളള എയര്‍ടെല്ലിന്റെ ഓഫര്‍ ഞെട്ടിക്കും

സ്‌റ്റെപ്പ് 4

ഇപ്പോള്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ 'വണ്‍ ടൈം പാസ്വേഡ്' (OTP) ലഭിക്കുന്നതാണ്. അതിനു ശേഷം 'Validate' എന്നതില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 5

നിങ്ങളുടെ പാന്‍ കാര്‍ഡ് ആക്ടീവ് ആണെങ്കില്‍ റിമാര്‍ക്ക് കോളത്തില്‍ 'Active' എന്നു കാണാം.

ഫ്രീഡം സെയിലില്‍ 71% ഓഫറുമായി സ്മാര്‍ട്ട്‌ഫോണുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
More than one million permanent account numbers (PANs) were deleted or de-activated by the government, in a move to check fake identities.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot