റിലയന്‍സ് ജിയോ 4ജി ടവര്‍ സിഗ്നല്‍ നിങ്ങളുടെ പ്രദേശത്ത് ഉണ്ടോ?

Written By:

ഈയിടെയാണ് എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് കവറേജ് അവരവരുടെ പ്രദേശത്ത് ഉണ്ടോ എന്നു പരിശോധിക്കാന്‍ കഴിയുന്ന ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് പ്ലാറ്റ്‌ഫോം കൊണ്ടു വന്നത്.

അതു പോലെ ജിയോയും ഇപ്പോള്‍ സ്മാര്‍ട്ട് കവറേജ് മാപ്പ് എന്ന് സേവനവുമായി എത്തീയിരിക്കുന്നു.

പാസ്‌വേഡ് ഇല്ലാതെ R-ജിയോ ആന്‍ഡ്രോയിഡ് 4ജി ഫോണ്‍ ലോക്ക് ചെയ്യാം?

റിലയന്‍സ് ജിയോ 4ജി ടവര്‍ സിഗ്നല്‍ നിങ്ങളുടെ പ്രദേശത്ത് ഉണ്ടോ?

റിലയന്‍സ് ജിയോ നെറ്റ്‌വര്‍ക്ക് മാപ്പ് ഇന്ത്യക്കുളളിലെ 4ജി നെറ്റ്‌വര്‍ക്ക് കവറേജിനെ കുറിച്ച് അറിയിക്കുന്നു. ഇത് ഏകദേശം എയര്‍ടെല്ലിന്റെ ഓപ്പണ്‍ നെറ്റ്‌വര്‍ക്കിനു സമാനമായിരിക്കും. സ്മാര്‍ട്ട് കവറേജ് മാപ്പ് ഉപയോഗിച്ച് നിങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് ജിയോ 4ജി നെറ്റ്‌വര്‍ക്ക് സിഗ്നല്‍ ഉണ്ടോ എന്നറിയാം.

സ്മാര്‍ട്ട് ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് 1700 രൂപയ്ക്ക് ഐഫോണ്‍ 7 വാങ്ങാം!

കവറേജ് മാപ്പിന്റെ സവിശേഷതകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓണ്‍ലൈന്‍ വഴി നിങ്ങളുടെ ജിയോ നെറ്റ്‌വര്‍ക്ക് പരിശോധിക്കാന്‍ കഴിയും

നിങ്ങളുടെ രജിസ്‌റ്റേര്‍ഡ് ജിയോ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ജിയോ വെബ്‌സൈറ്റ് ലോഗിന്‍ ചെയ്താല്‍ സ്മാര്‍ട്ട് കവറേജ് മാപ്പ് ലഭിക്കുന്നതാണ്.

റിലയന്‍സ് ജിയോ നെറ്റ്‌വര്‍ക്ക് വിവരങ്ങള്‍

സ്മാര്‍ട്ട് കവറേജ് മാപ്പ് ഉപയോഗിച്ച് റിലയന്‍സ് ജിയോ നെറ്റ്‌വര്‍ക്കിന്റെ ഗുണമേന്മ, സിഗ്നല്‍ ശക്തി എന്നീ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.

അടിസ്ഥാന വിശദാംശങ്ങള്‍ നല്‍കുക

അടിസ്ഥാന വിശദാംശങ്ങളായ നിങ്ങളുടെ ലൊക്കേഷന്‍, ജിപിഎസ് ഓണ്‍ ചെ.്ത വിവരങ്ങള്‍ എന്നിവ നല്‍കുക.

ഔട്ട്‌ഡോര്‍/ ഇന്‍ഡോര്‍ കവറേജ് അറിയാം

ജിയോ സ്മാര്‍ട്ട് കവറേജ് മാപ്പിന് ഔട്ട്‌ഡോര്‍ ഓണ്‍-എയര്‍ കവറേജ് ഉളളതിനാല്‍ നിങ്ങളുടെ പ്രദേശത്തുളള ജിയോ നെറ്റ്‌വര്‍ക്ക് ടവറുകളുടെ വിവരങ്ങള്‍ അറിയാം.

കൂടാതെ ഇന്‍ഡോര്‍ കവറേജില്‍ നിങ്ങള്‍ താമസിക്കുന്ന ബില്‍ഡിങ്ങിലെ നെറ്റ്‌വര്‍ക്ക് വിവരങ്ങള്‍ കാണിക്കുന്നു.

 

ജിയോ വൈ-ഫൈ ഹോട്ട്‌സ്‌പോട്ട് കവറേജും അറിയാം

ഔട്ട്‌ഡോര്‍/ഇന്‍ഡോര്‍ കവറേജിനു പുറമേ നിങ്ങളുടെ പ്രദേശത്ത് ജിയോ വൈഫൈ ഹോട്ട്‌സ്‌പോട്ട് കവറേജിന്റെ വിവരങ്ങളും അറിയാം.

നിങ്ങള്‍ക്ക് ഫീഡ്ബാക്കുകള്‍ നല്‍കാം

ഈ വെബ്‌സൈറ്റ് വഴി നിങ്ങളുടെ പ്രദേശത്തെ ജിയോ നെറ്റ്‌വര്‍ക്കിന്റെ ഫീഡ്ബാക്കുകള്‍ അയയ്ക്കാന്‍ സാധിക്കും. ഇപ്പോള്‍ ഈ മാപ്പ് ബീറ്റ സ്‌റ്റേജിലാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
It was only recently that Airtel India came up with the Open Network platform where users can check the network coverage in their area.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot