IRCTC വെബ്സൈറ്റിലൂടെ അതിവേഗം തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇക്കാര്യങ്ങൾ ചെയ്താൽ മതി

|

ട്രെയിൻ യാത്രയുടെ പ്രധാന പ്രശ്നം ടിക്കറ്റുകൾ വേഗത്തിൽ റിസർവ് ചെയ്യപ്പെടുന്നു എന്നതാണ്. നമ്മൾ യാത്ര പ്ലാൻ ചെയ്യാൻ താമസിച്ചാൽ മിക്കപ്പോഴും ട്രെയിൻ ടിക്കറ്റ് ലഭിക്കണം എന്നില്ല. ഇത്തരമൊരു അവസരത്തിൽ നമുക്ക് സഹായകരമാവുന്ന സംവിധാനമാണ് തത്കാൽ ട്രെയിൻ ടിക്കറ്റ്. അവസാനഘട്ടത്തിലെ ബുക്കിങിനായി ഇന്ത്യൻ റെയിൽവേ മാറ്റിവെക്കുന്ന ടിക്കറ്റുകളാണ് ഇവ. 7 മുതൽ 10 ശതമാനം വരെ ടിക്കറ്റുകൾ ഇത്തരത്തിൽ തത്കാൽ ആയി മാറ്റിവെക്കാറുണ്ട്.

 

തത്കാൽ ടിക്കറ്റുകൾ

തത്കാൽ ടിക്കറ്റുകൾ നൽകാൻ ആരംഭിക്കുന്ന സമയത്ത് തന്നെ അവ ബുക്ക് ചെയ്തില്ലെങ്കിൽ അവയും കിട്ടില്ല. കാരണം തത്കാൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് നിമിഷങ്ങൾക്കുള്ളിൽ അവ വിറ്റ് തീരാറുണ്ട്. IRCTC വെബ്സൈറ്റ് വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്ന പോലെ തന്നെ എളുപ്പത്തിൽ തത്കാൽ ടിക്കറ്റും ബുക്ക് ചെയ്യാൻ സാധിക്കും. ഈ ടിക്കറ്റ് ബുക്ക് ചെയ്ത് കിട്ടണമെങ്കിൽ നമ്മുടെ ഇന്റർനെറ്റും വിവരങ്ങൾ നൽകുന്നതുമെല്ലാം വേഗത്തിൽ ആയിരിക്കണം. ഒരു സെക്കന്റ് വൈകിയാൽ പോലും തത്കാൽ ടിക്കറ്റ് കിട്ടാത്ത അവസ്ഥ ഉണ്ടായേക്കും.

സ്‌മാർട്ട്‌ഫോണിൽ വൈഫൈ സിഗ്നൽ ശക്തിപ്പെടുത്താനുള്ള വഴികൾസ്‌മാർട്ട്‌ഫോണിൽ വൈഫൈ സിഗ്നൽ ശക്തിപ്പെടുത്താനുള്ള വഴികൾ

തത്കാൽ ബുക്കിങ്

തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ ഒരു സീറ്റിനായി തന്നെ ആയിരക്കണക്കിന് മറ്റ് യാത്രക്കാരുമായി മത്സരിക്കുന്നുണ്ട്. ഹ്രസ്വമായ തത്കാൽ ബുക്കിങ് സമയത്ത് IRCTC വെബ്സൈറ്റ് ഉപയോക്താക്കളുടെ തിരക്ക് കാരണം ഇറർ കാണിക്കാറും ഉണ്ട്. അതുകൊണ്ട് തന്നെ നിങ്ങൾ ഐആർസിടിസി തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ അവ വേഗത്തിൽ ലഭിക്കാൻ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഈ കാര്യങ്ങളാണ് നമ്മളിന്ന് നോക്കുന്നത്.

വിശദാംശങ്ങൾ തയ്യാറാക്കി സൂക്ഷിക്കുക
 

വിശദാംശങ്ങൾ തയ്യാറാക്കി സൂക്ഷിക്കുക

തത്കാൽ ടിക്കറ്റ് ബുക്കിങ് നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കേണ്ട കാര്യമാണ്. അതുകൊണ്ട് തന്നെ യാത്രക്കാരുടെ പേരുകളും യാത്രാ തീയതികളും മറ്റും ഉൾപ്പെടെ നിങ്ങളുടെ എല്ലാ വിവരങ്ങളും തയ്യാറാക്കി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. കമ്പ്യൂട്ടറിലാണ് ബുക്കിങ് ചെയ്യുന്നത് എങ്കിൽ ഇത് നോട്ട് പാഡിയോ മറ്റോ ടൈപ്പ് ചെയ്ത് സൂക്ഷിക്കുന്നതും നന്നായിരിക്കും.

ഇൻസ്റ്റാഗ്രാം ലിമിറ്റ്സ് ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെ?ഇൻസ്റ്റാഗ്രാം ലിമിറ്റ്സ് ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെ?

ഒരു ലിസ്റ്റ് തയാറാക്കുക

ഒരു ലിസ്റ്റ് തയാറാക്കുക

IRCTC വെബ്‌സൈറ്റിന്റെ 'മൈ പ്രൊഫൈൽ' വിഭാഗത്തിലേക്ക് പോയി എല്ലാ യാത്രക്കാരുടെ വിവരങ്ങൾ അടങ്ങിയ ഒരു മാസ്റ്റർ ലിസ്റ്റ് ക്രിയേറ്റ് ചെയ്യുക. ഈ മാസ്റ്റർ ലിസ്റ്റ് നിങ്ങളുടെ തുടർന്നുള്ള ബുക്കിങുകൾക്കായി എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. നിങ്ങൾ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ പോകുന്ന ഓരോ യാത്രയ്ക്കും ഒരു പ്രത്യേക ‘ട്രാവൽ ലിസ്റ്റ്' ഉണ്ടാക്കുക. ബുക്കിങ് പ്രക്രിയയിൽ ഈ ലിസ്റ്റിൽ നിന്നുള്ള വിശദാംശങ്ങൾ എടുക്കാം. ഇത് മിനിറ്റുകൾക്കുള്ളിൽ തന്നെ എല്ലാ കോളങ്ങളും പൂരിപ്പിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാൻ സഹായിക്കുന്നു.

സ്റ്റേഷൻ കോഡുകൾ പരിശോധിക്കുക

സ്റ്റേഷൻ കോഡുകൾ പരിശോധിക്കുക

ആളുകൾ സാധാരണയായി ചെയ്യുന്ന ഒരു പിശകാണ് സ്റ്റേഷൻ കോഡുകൾ ചെക്ക് ചെയ്യാതിരിക്കുക എന്നത്. ഐആർസിടിസി തത്കാൽ ബുക്കിങ് സെഷൻ ആരംഭിക്കുന്നതിന് മുമ്പ് നിങ്ങൾ യാത്ര പുറപ്പെടുന്ന സ്ഥലത്തെയും ലക്ഷ്യസ്ഥാനത്തെയും കുറിച്ചുള്ള വിവരങ്ങൾ നോക്കി വെക്കണം. സ്റ്റേഷൻ കോഡുകൾ ഒരു നോട്ട്പാഡ് ഫയലിലേക്ക് കോപ്പി പേസ്റ്റ് ചെയ്ത് വെക്കുകയും വേണം. സ്‌ക്രീൻ ഷോകളിൽ നിങ്ങൾ സ്‌റ്റേഷൻ കോഡ് നോക്കി എടുത്താൽ കൂടുതൽ സമയം നഷ്ടമാകും.

നിങ്ങൾക്ക് ഇഷ്ടമുള്ള ബിഎസ്എൻഎൽ ഫാൻസി നമ്പർ ഓൺലൈനായി നേടാംനിങ്ങൾക്ക് ഇഷ്ടമുള്ള ബിഎസ്എൻഎൽ ഫാൻസി നമ്പർ ഓൺലൈനായി നേടാം

ബെർത്ത് പ്രിഫറൻസ് തീരുമാനിക്കുക

ബെർത്ത് പ്രിഫറൻസ് തീരുമാനിക്കുക

ബുക്കിങ് ചെയ്യുന്ന അവസരത്തിൽ നിങ്ങളോട് ബെർത്ത് പ്രിഫറൻസ് ചോദിക്കും. ഇതിനെ കുറിച്ച് ആലോചിച്ച് സമയം കളയാതിരിക്കുക. നിങ്ങൾ ലോവർ ബർത്ത് തിരഞ്ഞെടുക്കുകയാണെങ്കിൽ അത് ലഭിക്കാതിരിക്കാൻ സാധ്യതയുണ്ട്. നടപടിക്രമം സുഗമമാക്കുന്നതിന് നിങ്ങൾ ബെർത്ത് പ്രിഫറൻസ് ഒന്നും കൊടുക്കാതിരിക്കുന്നതാണ് നല്ലത്. ബെർത്ത് പ്രിഫറൻസ് നൽകിയാൽ ആ ബെർത്ത് ഉണ്ടെങ്കിൽ മാത്രമേ ടിക്കറ്റ് ലഭ്യമാകുകയുള്ളു. ഇത് നൽകിയിട്ടില്ലെങ്കിൽ ഏതെങ്കിലും ബെർത്തിലെങ്കിലും ടിക്കറ്റ് ലഭിക്കും.

Best Mobiles in India

English summary
When you book IRCTC tatkal tickets you need to do some things to get them fast. Lets see how to book tatkal tickets easily.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X