ആന്‍ഡ്രോയിഡ് റൂട്ടിങ്ങിന്റെ പ്രയോജനങ്ങളും ദോഷങ്ങളും...!

Written By:
  X

  ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന പലരും കേട്ടിട്ടുളള ഒരു പദമാണ് ആന്‍ഡ്രോയിഡ് റൂട്ടിങ്ങ്. പക്ഷേ മിക്കവര്‍ക്കും റൂട്ടിങ്ങ് എന്താണെന്നോ അത് എങ്ങനെയാണ് ചെയ്യുന്നതെന്നോ ധാരണകളൊന്നുമില്ല.

  ഒരു ഫോണില്‍ രണ്ട് വാട്ട്‌സാപ്പ് അക്കൗണ്ട് എങ്ങനെ ഉപയോഗിക്കാം?

  ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തിലൂടെ ആന്‍ഡ്രോയിഡ് റൂട്ടിങ്ങ് എന്നതിനെ കുറിച്ചുളള പ്രാഥമിക ധാരണയും, റൂട്ടിങ്ങ് കൊണ്ടുളള ഗുണങ്ങളും ദോഷങ്ങളും നിങ്ങളിലേക്ക് എത്തിക്കുവാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

  ആന്‍ഡ്രോയിഡ് റൂട്ടിങ്ങിന്റെ പ്രയോജനങ്ങളും ദോഷങ്ങളും...!

  ഓരോ ഫോണിന്റെ റൂട്ടിങ്ങ് രീതികള്‍ ഫോണ്‍ നിര്‍മ്മാതാക്കളേയും, ആന്‍ഡ്രോയിഡ് വേര്‍ഷന്‍ മാറുന്നതനുസരിച്ച് വ്യത്യാസമായിരിക്കും.

  എന്താണ് റൂട്ടിങ്ങ്?

  സാങ്കേതികമായി പറഞ്ഞാല്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസറ്റത്തില്‍ സാധാരണ ചെയ്യാന്‍ കഴിയാത്ത പ്രവര്‍ത്തികള്‍ ചെയ്യാന്‍ കഴിയുന്ന സൂപ്പര്‍ യൂസര്‍ (റൂട്ട്) പ്രിവിലേജസ് നല്‍കുന്ന പ്രവര്‍ത്തിയാണ് റൂട്ടിങ്ങ്.

  ആന്‍ഡ്രോയിഡില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍!!!

  എളുപ്പത്തില്‍ പറഞ്ഞാല്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചില സോഫ്റ്റ്‌വയറികള്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുമ്പോള്‍ അഡ്മിനിസ്‌ട്രേറ്റര്‍ പെര്‍മിഷന്‍ ചോദിക്കാറില്ലേ? അങ്ങനെയുളള അവസരങ്ങളില്‍ നമ്മള്‍ സാധാരണ പാസ്‌വേഡുകള്‍ നല്‍കി ആ സോഫ്റ്റുവയറുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുകയാണ് പതിവ്. ഇതു പോലെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ ചെയ്യുവാന്‍ ചില പ്രത്യേക മാറ്റങ്ങള്‍ ഓപ്പറോറ്റിങ്ങ് സിസ്റ്റത്തില്‍ വരുത്തേണ്ടതുണ്ട്. ഈ പ്രവര്‍ത്തിയാണ് റൂട്ടിങ്ങ്.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  റൂട്ടിങ്ങ് കൊണ്ടുളള പ്രയോജനങ്ങള്‍

  ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ റൂട്ട് ചെയ്തു കഴിഞ്ഞാല്‍ അതിലെ ഏതൊരു ഫയലും എഡിറ്റ് ചെയ്യുന്നതിനും ഒഴിവാക്കുന്നതിനും എല്ലാം സാധിക്കും. ഇതു വഴി നിരവധി ഗുണങ്ങളുണ്ട്.

  റൂട്ടിങ്ങ് കൊണ്ടുളള പ്രയോജനങ്ങള്‍

  അനാവശ്യമായ ആപ്ലിക്കേളനുകള്‍ ഫോണില്‍ നിന്നും ഒഴിവാക്കി ഫോണ്‍ മെമ്മറി വര്‍ദ്ധിപ്പിക്കാം.

  റൂട്ടിങ്ങ് കൊണ്ടുളള പ്രയോജനങ്ങള്‍

  ഫോണില്‍ മലയാള ഫോണ്ടില്ലാത്തവര്‍ക്ക് അത് ഇന്‍സ്‌റ്റോള്‍ ചെയ്യാം.അതു വഴി എല്ലാ ആപ്ലിക്കേഷനുകളില്‍ നിന്നും മലയാളം വായിക്കാം.

  റൂട്ടിങ്ങ് കൊണ്ടുളള പ്രയോജനങ്ങള്‍

  കസ്റ്റം റോമുകള്‍ ഇന്‍സ്‌റ്റോള്‍ ചെയ്യാം. അന്‍ഡ്രോയിഡിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലുളള ന്യൂനതകള്‍ പരിഹരിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ചില സ്വതന്ത്ര ഗ്രൂപ്പുകള്‍ ഇറക്കുന്ന ആന്‍ഡ്രോയിഡ് പതിപ്പുകളാണ് കസ്റ്റം റോമുകള്‍. സ്യാനോജെന്‍മോഡ് (CyanogenMod), MIUI എന്നിവ ചില കസ്റ്റം മോഡുകളാണ്. ഇവ ഇന്‍സ്‌റ്റോള്‍ ചെയ്യണമെങ്കില്‍ ഫോണ്‍ റൂട്ട് ചെയ്യേണ്ടതുണ്ട്.

  റൂട്ടിങ്ങ് കൊണ്ടുളള പ്രയോജനങ്ങള്‍

  ഫോണിന്റെ കേര്‍ണല്‍ സ്പീഡ് മാറ്റുന്നതിനും, ക്ലോക്ക് സ്പീഡ് മാറ്റുന്നതിനും റൂട്ടിങ്ങ് ആവശ്യമാണ്.

  റൂട്ടിങ്ങ് കൊണ്ടുളള പ്രയോജനങ്ങള്‍

  ചില ആപ്ലിക്കേഷനുകള്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുന്നതിനു ഫോണ്‍ റൂട്ടിങ്ങ് ആവശ്യമാണ്. ഉദാ: Nandroid Manager നിങ്ങളുടെ ഫോണിലുളള ഫയലുകളുടേയും ബാക്കപ്പ് എടുക്കുന്നതിന് ഈ ആപ്ലിക്കേഷന്‍ സഹായമാകുന്നു. എന്നാല്‍ ഈ ആപ്ലിക്കേഷന്‍ റൂട്ട് ചെയ്ത് ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമേ പ്രവര്‍ത്തിക്കൂ. അതു കൂടാതെ Greenify, Titanim backup, DataSync, Screencast video recorder തുടങ്ങിയ ആപ്ലിക്കേഷനുകളും റൂട്ട് ചെയ്ത് ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുളളൂ.

  റൂട്ടിങ്ങ് കൊണ്ടുളള ദോഷങ്ങള്‍

  നിങ്ങളുടെ ഫോണ്‍ റൂട്ട് ചെയ്യുന്നതിനു മുന്‍പ് അതിന്റെ ദോഷങ്ങളും കൂടി മനസ്സിലാക്കണം.

  റൂട്ടിങ്ങ് കൊണ്ടുളള ദോഷങ്ങള്‍

  റൂട്ട് ചെയ്താല്‍ ഫോണിന്റെ manufacturing warratny നഷ്ടപ്പെടും. മിക്ക ഫോണ്‍ നിര്‍മ്മാതാക്കളും റൂട്ട് ചെയ്ത ഫോണുകള്‍ക്ക് എന്തെങ്കിലും പ്രശ്‌നം ആയാല്‍ അതിനുളള സഹായം ലഭ്യമാക്കാറില്ല. എന്നാല്‍ ഗൂഗിളില്‍ മറ്റും തിരഞ്ഞാല്‍ നിങ്ങള്‍ക്ക് സഹായം ലഭിച്ചേക്കാം. അതു കൊണ്ട് നന്നായി ആലോചിച്ചതിനു ശേഷം റൂട്ടിങ്ങ് ചെയ്യണം.

  റൂട്ടിങ്ങ് കൊണ്ടുളള ദോഷങ്ങള്‍

  ചിലപ്പോള്‍ ഫോണ്‍ റൂട്ട് ചെയ്താല്‍ ഇഷ്ടികയ്ക്കു (Bricking) തുല്ല്യമായേക്കാം. അതായത് റൂട്ട് ചെയ്യുമ്പോള്‍ ചിലപ്പോള്‍ എന്തെങ്കിലും അബദ്ധങ്ങള്‍ പറ്റിയാല്‍ ഒരിക്കലും പരിഹരിക്കാനാവാത്ത വിധം നിങ്ങളുടെ ഫോണ്‍ ഉപയോഗശൂന്യമായ ഒരു ഇഷ്ടിക പോലെ ആകാന്‍ സാധ്യതയുണ്ട്.

  റൂട്ടിങ്ങ് കൊണ്ടുളള ദോഷങ്ങള്‍

  ആന്‍ഡ്രോയിഡ് ഫോണുകള്‍ സാധാരണ അണ്‍റൂട്ട് ചെയ്ത് ഉപഭോക്ത്താക്കളില്‍ എത്തിക്കുന്നതിനുളള പ്രധാന കാരണം ഫോണിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടാണ്. റൂട്ട് ചെയ്ത ഫോണുകളില്‍ ഒരു മാല്‍വയര്‍ പ്രവര്‍ത്തിച്ചാല്‍ അതിന് സിസ്റ്റത്തിലെ എല്ലാ ഫയലുകളും സന്ദര്‍ശിക്കുവാനും അതു വഴി നിങ്ങളുടെ ഫോണ്‍ അപകടത്തിലാകാനും സാധ്യത ഏറെയാണ്.

  ഗിസ്‌ബോട്ട് ലേഖനങ്ങള്‍

  മൈക്രോ എസ്ഡി കാര്‍ഡ് വാങ്ങുമ്പോള്‍ ഈ തെറ്റുകള്‍ ചെയ്യരുത്

  നിങ്ങളുടെ ഫോണ്‍ ഹാങ്ങ് ആകുന്നുണ്ടോ?

   

   

  ഫേസ്ബുക്ക്

  ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

  ഗിസ്‌ബോട്ട് മലയാളം

   

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  കൂടുതല്‍ വായിക്കാന്‍: നോണ്‍-റിമൂവബിള്‍ ബാറ്ററിയുളള ലാപ്‌ടോപ്പുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?

  English summary
  Well, rooting an Android phone simply means to gain administrative privileges (or root access if you are from a Linux background) on the system.

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more