ആൻഡ്രോയിഡ് ഉപഭോക്താക്കൾ ജാഗ്രതെ; വാട്സ്ആപ്പിലൂടെ വിരങ്ങൾ ചോർത്തപ്പെട്ടേക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്പുകളിൽ ഒന്നാണ് വാട്സ്ആപ്പ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ആപ്പിന് ഇന്ത്യയിലും നിരവധി ഉപഭോക്താക്കൾ ഉണ്ട്. എന്നാൽ ഈ ഡിജിറ്റൽ ലോകത്ത് ഇപ്പോൾ നിരവധി തട്ടിപ്പുകളും മറ്റ് ക്രിമിനൽ പ്രവർത്തികളും വാട്സ്ആപ്പ് വഴി നടക്കുന്നുണ്ടെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മെസേജിങ് ആപ്പുകൾ സുരക്ഷിതമല്ലെന്നും വിവിരങ്ങൾ ചോർത്തുന്നവയുമാണെന്ന തരത്തിൽ വിവിധ റിപ്പോർട്ടുകൾ പലപ്പോഴും പുറത്തുവരാറുണ്ട്. ഇത്തരത്തിൽ വാട്സ്ആപ്പിൽ നിന്ന് ഹാക്കർമാർക്ക് വിവരങ്ങൾ ചോർത്താൻ സഹായിക്കുന്ന ഒരു ആപ്പിനെ കുറിച്ച് പരിജയപ്പെടാം. സേഫ് ചാറ്റ് എന്നാണ് ഈ ആപ്പിന്റെ പേര്. ഇത് ഒരു ആൻഡ്രോയിഡ് ആപ്പ് ആണ്. നിങ്ങളുടെ ഫോണിൽ ഈ ആപ്പ് ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ആപ്പ് അൺഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുക.

കിടിലൻ ഫീച്ചറുകൾ; റെഡ്മി വാച്ച് 3 ആക്ടീവ്, സ്മാർട് ടിവി എക്സ് എന്നിവ പുറത്തിറക്കി ഷവോമി
അല്ലാത്ത പക്ഷം നിങ്ങളുടെ വാട്സ്ആപ്പിൽ നിന്നും മറ്റ് ആപ്പുകളിൽ നിന്നും നിങ്ങളുടെ വിവരങ്ങൾ ചോരാൻ സാധ്യത ഉണ്ട്. സേഫ് ചാറ്റിൽ സ്‌പൈവെയർ മാൽവെയർ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവയുടെ സഹായത്താൽ ഹാക്കർമാർ നിങ്ങളുടെ ഫോണിൽ നിന്ന് നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ അടക്കം മോഷ്ടിക്കും. കോൾ ലോഗുകൾ, ടെക്‌സ്‌റ്റുകൾ, ജിപിഎസ് ലൊക്കേഷനുകൾ എന്നിവയുൾപ്പെടെ പല സെൻസിറ്റീവ് വിഷയങ്ങളും ഇവർക്ക് ചോർത്താൻ സാധിക്കും.
ടെലിഗ്രാം, സിഗ്നൽ, വാട്ട്‌സ്ആപ്പ്, വൈബർ, ഫെയ്‌സ്ബുക്ക് മെസഞ്ചർ തുടങ്ങിയ ആപ്പുകളെ ടാർഗെറ്റ് ചെയ്യുന്ന കവർലം എന്ന എന്നതിന്റെ ഒരു വകഭേദമാണ് ഈ മാൽവെയർ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബഹാമുട്ട് എന്ന ഇന്ത്യൻ APT ഹാക്കിംഗ് ഗ്രൂപ്പാണ് ഈ മാൽവെയർ നിർമ്മിച്ചിരിക്കുന്നത് എന്നാണ് സൂചന. വാട്ട്‌സ്ആപ്പിലെ സ്പിയർ- ഫിഷിംഗ് സന്ദേശങ്ങളെ ലക്ഷ്യം വെച്ചാണ് ഇവർ ഇതിന് രൂപം നൽകിയിരിക്കുന്നത്.

ഇന്ത്യക്ക് പുറമെ ഇന്ത്യയിലെ അയൽ രാജ്യങ്ങളിലെ ഉപഭോക്താക്കളെയും ഈ ഹാക്കർമാർ ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നമ്മുടെ ഫോണുകളിൽ നിന്ന് ഇത്തരം മാൽവെയറുകൾ എങ്ങനെ ഡാറ്റകൾ മോഷ്ടിക്കുന്നു എന്ന് പരിശോധിക്കാം. ആദ്യം സേഫ് ചാറ്റ് ആപ്പ് ഒരു സുരക്ഷിതമായ ആപ്പാണെന്ന് ഉപഭോക്താക്കളെ ഹാക്കർമാർ തെറ്റിദ്ധരിക്കുപ്പിക്കുന്നു. പിന്നീട് ഇവിരെക്കൊണ്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിക്കാൻ ശ്രമിക്കുന്നു.
ശേഷം ആപ്പ് ഇൻസ്റ്റാള് ആയിക്കഴിഞ്ഞാൽ ആപ്പിന്റെ പ്രവർത്തനത്തിനായി ഉപഭോക്താക്കളോട് ഇവരുടെ കോൺടാക്‌റ്റ് ലിസ്‌റ്റ്, എസ്എംഎസ്, കോൾ ലോഗുകൾ, ജിപിഎസ് ലൊക്കേഷൻ ഡാറ്റ എന്നിവയുടെ അക്സസ് ആവിശ്യപ്പെടുന്നു. ഉപഭോക്താക്കൾ ഈ ആപ്പ് പ്രവർത്തിക്കുന്നില്ലെങ്കിൽ പോലും ഉപഭോക്താക്കൾ അറിയാതെ തന്നെ പശ്ചാത്തലത്തിൽ ഈ ആപ്പ് പ്രവർത്തിക്കുന്നതാണ്. സേഫ് ചാറ്റ് ഉപഭോക്താക്കളുടെ മറ്റ് മെസേജിങ് ആപ്പുകളെ ട്രാക്ക് ചെയ്യുന്നുമുണ്ട്. ഇവിടങ്ങളിൽ നിന്ന് മീഡിയാ ഫയലുകളും ശേഖരിക്കുന്നു.
പിന്നീട് മോഷ്ടിച്ച ഡാറ്റകൾ ഇവർ എൻക്രിപ്റ്റ് ചെയ്യുകയും ഹാക്കർമാരുടെ സെർവറിലേക്ക് അയക്കുകയും ചെയ്യുന്നു. പിന്നീട് ഈ ഡാറ്റകൾ വെച്ച് ഹാക്കർമാർക്ക് ഉപഭോക്കളെ ലക്ഷ്യം വെക്കാനും ആരംഭിക്കും. ഇന്നത്തെ കാലത്ത് സൈബർ ആക്രമണങ്ങൾ പതിവാണെങ്കിലും ഇവയിൽ ജാഗ്രത പാലിക്കാൻ ഉപഭോക്താക്കൾ ശ്രമിക്കേണ്ടതാണ്. ഇതിനായി അൽപം മുൻകരുതലുകൾ സ്വീകരിക്കുന്നതും ഉപകാരം ചെയ്യുന്നതാണ്. ഉപഭോക്താക്കൾ സ്വീതകരിക്കേണ്ട മുൻകരുതലുകൾ എന്താല്ലാമാണെന്ന് പരിശോധിക്കാം.
ഇതുപോലുള്ള ആപ്പുൾ അൺ ഇൻസ്റ്റാൾ ചെയ്യുക എന്നതാണ് ആദ്യത്തെ മുൻ കരുതൽ ഇതിന് പുറമെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് മാത്രം ഇൻസ്റ്റാൾ ചെയ്യുക. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ സ്റ്റോർ തുടങ്ങിയ ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുക. ഇവക്ക് പുറമെ നിന്ന് ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകളിൽ മാൽവെയറുകൾ ഉണ്ടാകാൻ സാധ്യത ഉണ്ട്.
ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തതിന് ശേഷം ആപ്പിന് നൽകുന്ന അനുമതികൾ പരിശോധിക്കുക. അനാവശ്യ അനുമതികൾ അഭ്യർത്ഥിക്കുന്ന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതെ ഇരിക്കുക. ഉപഭോക്താക്കൾ ഉപയോഗിക്കുന്ന ഫോണിന്റെ സോഫ്റ്റുവെയറുകളും ആപ്പുകൾ എപ്പോഴും അപ്ഡേറ്റ് ചെയ്ത് ഉപയോഗിക്കുക. ഫോണിന്റെ സുരക്ഷ ശക്തിപ്പെടുത്താൻ അപ്ഡേറ്റുകൾ സഹായിക്കുന്നതാണ്. ആന്റ് വൈറസുകൾ അല്ലേങ്കിൽ സുരക്ഷാ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതും ഇത്തരം പ്രശ്നങ്ങൾക്ക് പരിഹരിക്കാൻ സഹായിക്കുന്നതാണ്.


Click it and Unblock the Notifications








