വാട്സ്ആപ്പിൽ ഡിലീറ്റ് ചെയ്ത മെസേജുകൾ എങ്ങനെ കാണാം

|

ഇപ്പോൾ ലോകത്തിലെ ഏറ്റവും ജനപ്രിയ മെസേജിങ് അപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്‌സ്ആപ്പ്. 2017 ൽ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി വാട്സ്ആപ്പിൽ നിന്ന് അയച്ച മെസേജുകൾ ഇല്ലാതാക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു സവിശേഷത പുറത്തിറക്കി. ഈ സവിശേഷതയിലൂടെ അയച്ച മെസേജുകൾക്കൊപ്പം ഫോട്ടോകൾ, വീഡിയോകൾ എന്നിവയെല്ലാം ഫോണിൽ നിന്നും വാട്സ്ആപ്പിൽ നിന്നും പൂർണ്ണമായും നീക്കംചെയ്യുന്നു.

ഡിലീറ്റ് മെസേജ്
 

ഡിലീറ്റ് മെസേജ്

വാട്സ്ആപ്പ് ഡിലീറ്റ് മെസേജ് ഫീച്ചറിലൂടെ ഡിലീറ്റ് ചെയ്ത മെസേജുകൾ അയച്ച ആളുകൾക്ക് ഉൾപ്പെടെ ആർക്കും കാണാൻ കഴിയില്ല. ഗാലറിയിലേക്ക് ഡൌൺലോഡ് ആയ മീഡിയ പോലും വാട്സ്ആപ്പ് ഡിലീറ്റ് മെസേജ് സംവിധാനത്തിലൂടെ ഇല്ലാതാക്കാൻ സാധിക്കും. എന്നിരുന്നാലും വാട്സ്ആപ്പിൽ ഡിലീറ്റ് ചെയ്ത മെസേജുകൾ കാണുന്നതിന് ഒരു മാർഗമുണ്ട്.

ഡിലീറ്റ് ചെയ്ത മെസേജുകൾ

ഡിലീറ്റ് ചെയ്ത മെസേജുകൾ കാണണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഓർക്കേണ്ട കാര്യം ഈ ട്രിക്ക് വാട്സ്ആപ്പ് ഔദ്യോഗികമായി സപ്പോർട്ട് ചെയ്യാത്ത ഫീച്ചറാണ് എന്നതാണ്. അതുകൊണ്ട് തന്നെ ഇതിന് കുറച്ച് പണച്ചിലവും ഉണ്ട്. കൂടാതെ ഈ രീതി ഒ‌ടി‌പികളും ബാങ്ക് ബാലൻസ് വിശദാംശങ്ങളും ഉൾപ്പെടെയുള്ള നിങ്ങളുടെ പല വിവരങ്ങളും ഒരു തേർഡ് പാർട്ടിക്ക് നൽകേണ്ടതായും വരും. സുരക്ഷ മുൻനിർത്തി അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്ക് ഇത് ഉപയോഗിക്കാതിരിക്കുക.

കൂടുതൽ വായിക്കുക: ആൻഡ്രോയിഡ് ഫോണുകളിലെ ഗൂഗിൾ ക്രോമിൽ സേവ് ചെയ്ത പാസ്വേർഡുകൾ എങ്ങനെ കാണാം

ഡാറ്റയുടെ സുരക്ഷ

വാട്സ്ആപ്പിലെ ഡിലീറ്റ് ചെയ്ത മെസേജുകൾ കാണാനുള്ള ഈ വഴി കമ്പനിയുടെ അറിവോടെയുള്ളതല്ല എന്നകാര്യം മനസിലാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ നിങ്ങൾ ഇതിനായി നൽകുന്ന ഡാറ്റയുടെ സുരക്ഷ ഞങ്ങൾക്ക് പോലും ഉറപ്പ് നൽകാൻ കഴിയില്ല. അതുകൊണ്ട് തന്നെ മറ്റുള്ളവർ ഡിലീറ്റ് ചെയ്ത മെസേജുകൾ കാണണമെന്ന് നിർബന്ധമുള്ളവർ സ്വന്തം ഉത്തരവാദിത്വത്തിൽ ദയവായി ഈ രീതി ഉപയോഗിക്കുക.

ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് മെസേജുകൾ എങ്ങനെ കാണും
 

ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് മെസേജുകൾ എങ്ങനെ കാണും

ആരെങ്കിലും ഒരു വാട്സ്ആപ്പ് മെസേജ് ഡിലീറ്റ് ചെയ്താൽ ചാറ്റിൽ ദിസ് മെസേജ് ഡിലീറ്റഡ് എന്ന് എഴുതിയൊരു മേസജാണ് കാണാറുള്ളത്. അയച്ച ആൾ മെസജ് ഡെലിറ്റ് ചെയ്യുന്ന അവസരത്തിൽ നമുക്ക് പലപ്പോഴും അത് കാണമെന്ന് ആഗ്രഹമുണ്ടാകും. ഇതിനായി താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്യുക.

ഗൂഗിൾ പ്ലേ

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് വാട്സ്റിമൂവ്ഡ്+ (WhatsRemoved +) ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ അപ്ലിക്കേഷൻ ആവശ്യപ്പെടുന്ന എല്ലാ പെർമിഷനുകളും ആക്‌സസ്സ് നൽകി അപ്ലിക്കേഷൻ ഓപ്പൺ ചെയ്ത് സെറ്റ് ചെയ്യുക. അപ്ലിക്കേഷനിൽ നോട്ടിഫിക്കേഷനുകൾ സേവ് ചെയ്യാനും ഡിറ്റക്ട് ചെയ്യാനും ആഗ്രഹിക്കുന്ന അപ്ലിക്കേഷൻ / അപ്ലിക്കേഷനുകൾ തിരഞ്ഞെടുക്കാൻ നിങ്ങളോട് ആവശ്യപ്പെടും. താഴെയുള്ള ലിസ്റ്റിൽ നിന്ന് വാട്സ്ആപ്പ് തിരഞ്ഞെടുത്ത് നെക്സ്റ്റ് ടാപ്പ് ചെയ്യുക.

കൂടുതൽ വായിക്കുക: ഫേസ്ബുക്ക് നിങ്ങളുടെ ഡാറ്റ കൂടുതൽ ഉപയോഗിക്കുന്നത് എങ്ങനെ തടയാം

സ്‌ക്രീനിൽ

അടുത്ത സ്‌ക്രീനിൽ യെസ് ടാപ്പുചെയ്യുക, അടുത്തതായി അലോ എന്നതിൽ ടാപ്പ് ചെയ്താൽ ഫയലുകൾ സേവ് ചെയ്യാനുള്ള എല്ലാ സംവിധാനങ്ങളും പൂർത്തിയായി. ഇതിന് ശേഷം വാട്സ്ആപ്പിൽ ലഭിക്കുന്ന എല്ലാ നോട്ടിഫിക്കേഷനുകളും ഡിലീറ്റ് ചെയ്ത മെസേജുകളും ഉൾപ്പെടെയുള്ളവ വാട്സ് റിമൂവ്ഡ് + അപ്ലിക്കേഷനിൽ കാണാൻ സാധിക്കും. ഐഒഎസിനായി അത്തരം അപ്ലിക്കേഷനുകളൊന്നും ലഭ്യമല്ല.

റിമൂവ്ഡ്+

ഗൂഗിൾ പ്ലേയിൽ ഡീലീറ്റ് ചെയ്ത മെസേജുകളെ കണ്ടെത്താൻ സഹായിക്കുന്ന ധാരാളം ആ്പുഖളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയൊന്നും വാട്ട്‌സ് റിമൂവ്ഡ്+ പോലെ മികച്ച അപ്ലിക്കേഷനുകളായിരുന്നില്ല. ഇതിൽ ധാരാളം പരസ്യങ്ങൾ വരുന്നുണ്ട് എന്നതൊരു പോരായ്മയാണ്. നിങ്ങൾ വൺടൈം ഫീസ് അടയ്ക്കാൻ തയ്യാറാണെങ്കിൽ പരസ്യങ്ങളില്ലാതെ സേവനം ഉപയോഗിക്കാൻ സാധിക്കും.

കൂടുതൽ വായിക്കുക: നഷ്ടപ്പെട്ട റിലയൻസ് ജിയോ സിം എങ്ങനെ ബ്ലോക്ക് ചെയ്ത് വീണ്ടും ഉപയോഗിക്കാം ?

Most Read Articles
Best Mobiles in India

English summary
WhatsApp is one of the most popular messaging apps in the world right now. The Facebook-owned company in 2017 released a feature that allows people to delete their own messages from WhatsApp. Using this feature removes photos, videos, or messages completely from WhatsApp, which means that no one, including you, can see these messages after they are deleted.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X