ഇന്റർനെറ്റ് കണക്ഷൻ എടുക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

|

ബ്രോഡ്ബാന്റ് കണക്ഷൻ വീട്ടിൽ എടുക്കുന്ന ആളുകൾക്ക് ഇന്ന് ധാരാളം ഓപ്ഷനുകൾ ലഭ്യമാണ്. നിരവധി കമ്പനികൾ ഇന്ന് ബ്രോഡ്ബാന്റ് സേവനം നൽകുന്നുണ്ട്. ഇത്തരം കമ്പനികൾ മികച്ച വേഗതയും ഓഫറുകളുമടങ്ങുന്ന പ്ലാനുകളുമായി ഉപയോക്താക്കളെ ആകർഷിക്കാനും ശ്രമിക്കുന്നുണ്ട്. ഒരു ഇന്റർനെറ്റ് പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം അവ നമ്മുടെ വീട്ടിലെ ഡിവൈസുകൾക്ക് മതിയായ ഇന്റർനെറ്റ് വേഗത നൽകുന്നു എന്നതാണ്. ഈ തിരഞ്ഞെടുപ്പ് ഒരു വീട്ടിൽ നിന്ന് മറ്റൊന്നിലേക്കെത്തുമ്പോൾ മാറാവുന്ന ഒന്നാണ്.

 

പ്ലാനുകൾ

ഓരോ ആളുകൾക്കും അവരുടെ ആവശ്യത്തിന് അനുസരിച്ചുള്ള പ്ലാനുകൾ തിരഞ്ഞെടുക്കാം. ഇതിലൂടെ കൂടുതൽ പണം മുടക്കാതെ ആവശ്യം നിറവേറ്റാൻ സാധിക്കും. ടിവി കാണുകയും ഇടയ്ക്കിടെ വീഡിയോ കോളുകൾ വിളിക്കുകയും ചെയ്യുന്ന ആളുകൾക്ക് ഗെയിമർമാർ ഉപയോഗിക്കുന്ന രീതിയിലുള്ള ശക്തമായ ഇന്റർനെറ്റ് കണക്റ്റിവിറ്റി ആവശ്യമില്ല. നമ്മുടെ ജോലിയുടെ സ്വഭാവം. ആവശ്യങ്ങൾ എന്നിവയെല്ലാം അനുസരിച്ച് ഇത് മാറാം. ഇന്റർനെറ്റ് കണക്ഷൻ എടുക്കുന്ന ആളുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.

മികച്ച ആനുകൂല്യങ്ങൾ നൽകുന്ന വോഡാഫോൺ ഐഡിയ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകൾമികച്ച ആനുകൂല്യങ്ങൾ നൽകുന്ന വോഡാഫോൺ ഐഡിയ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

അഡ്വാൻസ്ഡ് സർവീസ്

സെക്കൻഡിൽ 25 മെഗാബൈറ്റിൽ കൂടുതൽ വേഗതയുള്ള ഏതൊരു ഇന്റർനെറ്റും 'അഡ്വാൻസ്ഡ് സർവീസ്' ആയിട്ടാണ് കണക്കാക്കേണ്ടത് എന്ന് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ പറയുന്നു. ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങിയതും സ്മാർട്ട് ടിവി കാണുന്നതും സ്മാർട്ട് ഹോം ആയതുമെല്ലാം കണക്കിലെടുത്ത് ഇതിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. എന്നാൽ നിലവിൽ വേഗതയേറിയതും വേഗത കുറഞ്ഞതുമായ ഇന്റർനെറ്റിനെ പരസ്പരം തരം തിരിക്കുന്നതിനുള്ള അടിസ്ഥാനം 25 എംബിപിഎസ് തന്നെയാണ്. നിങ്ങൾ ഇന്റർനെറ്റ് കണക്ഷൻ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ആദ്യത്തേത് റൂട്ടറിന്റെയും മറ്റും പ്രശ്നങ്ങൾ ആണ്.

വേഗതയെ നിയന്ത്രിക്കുന്ന ഘടകങ്ങൾ
 

വേഗതയെ നിയന്ത്രിക്കുന്ന ഘടകങ്ങൾ

ഒരു കണക്ഷനിലെ ഇന്റർനെറ്റ് വേഗത കൂടണോ കുറയണോ എന്ന് നിർണയിക്കപ്പെടുന്നത് നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ആണ്. ഉയർന്ന വേഗതയുള്ള ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെങ്കിലും, നെറ്റ്‌വർക്ക് ട്രാഫിക്ക്, മറ്റ് നെറ്റ്‌വർക്കുകളിൽ നിന്നുള്ള ഇടപെടൽ, മോശം റൂട്ടർ തുടങ്ങിയ കാര്യങ്ങൾ ഇന്റർനെറ്റ് വേഗത കുറയുന്നതിന് കാരണമാകും. ഇതിന് നമ്മൾക്ക് കാണാവുന്ന പരിഹാരം മികച്ച റൂട്ടറുകളും മറ്റും വാങ്ങി വയ്ക്കുക എന്നത് തന്നെയാണ്. മികച്ച ഡിവൈസുകൾ മാത്രമേ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുകയുള്ളു. വാങ്ങുന്ന ഡിവൈസുകളുടെ വിവരങ്ങൾ വായിച്ച് മനസിലാക്കുകയും അവ മികച്ച ബാൻഡ് വിഡ്ത്തും കണക്ടിവിറ്റിയും നൽകുന്നവയാണ് എന്ന് ഉറപ്പാക്കുകയും വേണം.

അടിപൊളി ആനുകൂല്യങ്ങളുമായി ജിയോയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻഅടിപൊളി ആനുകൂല്യങ്ങളുമായി ജിയോയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ

നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന ഡിവൈസുകളുടെയും ആളുകളുടെയും എണ്ണം

നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന ഡിവൈസുകളുടെയും ആളുകളുടെയും എണ്ണം

നിങ്ങൾ ഒരു ഇന്റർനെറ്റ് കണക്ഷൻ എടുക്കുമ്പോൾ പരിഗണിക്കേണ്ട ഒരു പ്രധാന ഘടകം വീട്ടിലുള്ള ഡിവൈസുകളുടെയും അവ ഉപയോഗിക്കുന്ന ആളുകളുടെയും എണ്ണമാണ്. വീട്ടിൽ രണ്ട് താമസക്കാർ മാത്രമേ ഉണ്ടാകൂ, എന്നാൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന 15 ഡിവൈസുകൾ ഉണ്ടായിരിക്കാം. ഇത് ഉപയോഗ തരത്തെയും ആശ്രയിച്ചിരിക്കുന്നു. ചിലപ്പോൾ കുറച്ച് ആളുകൾ തന്നെ മിക്ക സമയവും ഒടിടി സ്ട്രീമിങ് ചെയ്യുന്നവർ ആയിരിക്കും. എല്ലാ ദിവസവും വീഡിയോ കോളുകൾ ചെയ്യുന്നർക്കും കൂടുതൽ ഡാറ്റ ആവശ്യമാണ്. ഈ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് വേണം പ്ലാനുകൾ എടുക്കാം.

ഇന്റർനെറ്റ്

നിങ്ങൾ ഒരു പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ, ഇന്റർനെറ്റ് വേഗതയ്ക്ക് അവയെല്ലാം ഉൾക്കൊള്ളാൻ ആവശ്യമായ ബാൻഡ്‌വിഡ്ത്ത് ഉണ്ടെന്ന് ഉറപ്പാക്കണം. 100 എംബിപിഎസോ അതിൽ കൂടുതലോ ഉള്ള ഇന്റർനെറ്റ് ഡൗൺലോഡ് വേഗതയെയാണ് പലപ്പോഴും വേഗതയേറിയ ഇന്റർനെറ്റായി കണക്കാക്കുന്നത്. ഇവയ്ക്ക് വലിയ തടസ്സങ്ങൾ സൃഷ്ടിക്കാതെ തന്നെ ഒന്നിലധികം ഉപയോക്താക്കൾക്ക് ഒരേസമയം ഒന്നിലധികം പ്രവർത്തനങ്ങൾ നടത്താൻ സാധിക്കും. ഫൈബർ ഒപ്‌റ്റിക്‌സ് കണക്റ്റിവിറ്റിയാണ് ഇന്റർനെറ്റ് സ്പീഡ് സ്ഥിരതയ്‌ക്ക് അനുയോജ്യമായ ഒരു ഘടകം.

80 ദിവസം വരെ വാലിഡിറ്റി നൽകുന്ന എയർടെൽ, വിഐ, ജിയോ പ്രീപെയ്ഡ് പ്ലാനുകൾ80 ദിവസം വരെ വാലിഡിറ്റി നൽകുന്ന എയർടെൽ, വിഐ, ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

അപ്‌ലോഡ് vs ഡൗൺലോഡ് വേഗത

അപ്‌ലോഡ് vs ഡൗൺലോഡ് വേഗത

അപ്‌ലോഡ് വേഗത നിങ്ങൾക്ക് ഇന്റർനെറ്റിലേക്ക് എത്ര വേഗത്തിൽ ഡാറ്റ അയയ്‌ക്കാമെന്ന് കാണിക്കുന്നു. ഡൗൺലോഡ് വേഗത എത്ര വേഗത്തിൽ ഇന്റർനെറ്റിൽ നിന്ന് ഡാറ്റ പിൻവലിക്കാമെന്ന് കാണിക്കുന്നു. അപ്‌ലോഡ് വേഗതയും ഡൗൺലോഡ് വേഗതയും ഒരുമിച്ച് ഇന്റർനെറ്റ് വേഗത നിർണ്ണയിക്കുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആളുകൾ ഇത് പരിഗണിക്കേണ്ടതുണ്ട്, കാരണം അവർക്ക് അപ്‌ലോഡ് ചെയ്യാനും ഒന്നിലധികം സൂം കോളുകളിൽ ജോയിൻ ചെയ്യാനും ഉണ്ടായിരിക്കും. പല ടെലികോം കമ്പനികളും ഡൗൺലോഡ് വേഗതയേക്കാൾ കുറഞ്ഞ അപ്‌ലോഡ് വേഗതയാണ് നൽകുന്നത്.

ഡാറ്റാ ലിമിറ്റിനെക്കുറിച്ച് അറിയാം

ഡാറ്റാ ലിമിറ്റിനെക്കുറിച്ച് അറിയാം

ഒരു ഇൻറർനെറ്റ് പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾ ഡാറ്റാ ക്യാപ് ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്റർനെറ്റ് സേവന ദാതാവ് നൽകുന്ന ഡാറ്റ ഉപയോഗ പരിധിയാണ് ഡാറ്റ ക്യാപ്. വീഡിയോ സ്ട്രീമിങ്, ഗെയിമിങ് പോലെയുള്ള ഡാറ്റാ- കൂടുതലായി വേണ്ടി വരുന്ന കാര്യങ്ങൾക്ക് ഉപയോക്താവ് കൂടുതൽ ഡാറ്റ ഉപയോഗിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ബാക്കിയുള്ള ഡാറ്റയും മറ്റും ശ്രദ്ധിക്കേണ്ടതുണ്ട്. കുറഞ്ഞ വേഗതയുള്ള പ്ലാനുകൾ കർശനമായ ഡാറ്റ പരിധികളോടെയായിരിക്കും വരുന്നത്.

മാർച്ച് അവസാനം വരെ ബിഎസ്എൻഎൽ 4ജി സിം കാർഡുകൾ സൌജന്യമായി നേടാംമാർച്ച് അവസാനം വരെ ബിഎസ്എൻഎൽ 4ജി സിം കാർഡുകൾ സൌജന്യമായി നേടാം

ടെലികോം സേവനദാതാക്കൾ

ടെലികോം സേവനദാതാക്കളുടെ വെബ്‌സൈറ്റുകളിൽ എല്ലാ പ്ലാനുകളുടെയും വിവരങ്ങൾ കൃത്യമായി നൽകിയിരിക്കും. ഇത് വായിച്ച് ഉപയോക്താവിന് ഡാറ്റ ലിമിറ്റിന്റെയും മറ്റും വിവരങ്ങൾ വിശദമായി തന്നെ മനസിലാക്കാൻ സാധിക്കും. ഇത്തരം വിവരങ്ങൾ കണ്ടില്ലെങ്കിൽ നിങ്ങൾ പ്ലാൻ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഐഎസ്പിയോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കേണ്ടതുണ്ട്. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ച് വേണം പുതിയൊരു ഇന്റർനെറ്റ് കണക്ഷൻ എടുക്കാൻ. ഈ വിവരങ്ങൾ അറിയാതെ കണക്ഷൻ എടുക്കുന്ന ആളുകൾക്ക് തങ്ങളുടെ ആവശ്യത്തിനുള്ള വേഗത ലഭിക്കുകയോ ഡാറ്റ വേഗത്തിൽ തീർന്നുപോകുന്നതായി അനുഭവപ്പെടുകയോ ചെയ്യും.

Most Read Articles
Best Mobiles in India

English summary
There are a lot of things that people who take an internet connection should know. Keep these tips in mind to get the best speed and the data you need.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X