ഓൺലൈനിൽ സുരക്ഷിതരായിരിക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ ഇവയാണ്

|

ഇന്റർനെറ്റിന്റെ വികാസം പലതരത്തിലുള്ള സാധ്യതകളാണ് നമുക്ക് നൽകുന്നത്. എല്ലാ നല്ല കാര്യങ്ങൾക്കൊപ്പവും മോശം കാര്യങ്ങളും ഉണ്ടാകും എന്ന് പറയുന്നത് പോലെ തന്നെ ഇന്റർനെറ്റും കുറ്റകൃത്യങ്ങളുടെ കേന്ദ്രമാണ്. ഓൺലൈൻ കുറ്റകൃത്യങ്ങൾ തടയാൻ സൈബർ ക്രൈം നിയമങ്ങൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ ഉണ്ട്. പക്ഷേ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഓരോ ആളുകളും സുരക്ഷയുടെ കാര്യത്തിൽ സ്വയം ശ്രദ്ധിക്കുക തന്നെ വേണം. കമ്പ്യൂട്ടറുകളുടെ ഉപയോഗത്തോടൊപ്പം സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണവും വർഷങ്ങളായി വർദ്ധിച്ച് വരികയാണ്.

 

സൈബർ കുറ്റകൃത്യങ്ങൾ

സൈബർ കുറ്റകൃത്യങ്ങളിൽ മിക്കതും ഡാറ്റ ആക്‌സസ് ചെയ്യുന്നതിലും കൃത്രിമം കാണിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതാണ്. ചിലതെല്ലാം പലതും ഐഡന്റിറ്റി മോഷണങ്ങളാണ്. പേഴ്സണൽ ഡാറ്റ ഉൾപ്പെടുന്ന തട്ടിപ്പുകളാണ് ആണ് ഇവ. വ്യക്തിഗത ഡാറ്റകളിൽ പാസ്‌വേഡുകൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ബാങ്കിംഗ് വിവരങ്ങൾ എന്നിവ ഉൾപ്പെടുന്നു. സാമ്പത്തിക തട്ടിപ്പുകളാണ് ഇത്തരം സ്വകാര്യ ഡാറ്റ തട്ടിയെടുക്കുന്നവരുടെ പ്രധാന ഉദ്ദേശം. മാൽവെയർ ഡൗൺലോഡ് ചെയ്യുമ്പോഴോ, ബെയ്റ്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോഴോ ഐഡന്റിറ്റി മോഷണം നടക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ നിന്നും സുരക്ഷിതരായിരിക്കാൻ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങളാണ് നമ്മളിന്ന് നോക്കുന്നത്. ഇക്കാര്യങ്ങൾ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഓരോ ആളുകളും ശ്രദ്ധിക്കേണ്ടതുണ്ട്.

ആധാർ ഉപയോഗിച്ച് ആദായ നികുതി റിട്ടേണുകൾ വെരിഫൈ ചെയ്യുന്നതെങ്ങനെ?ആധാർ ഉപയോഗിച്ച് ആദായ നികുതി റിട്ടേണുകൾ വെരിഫൈ ചെയ്യുന്നതെങ്ങനെ?

ആന്റി-വൈറസും ഇന്റർനെറ്റ് സുരക്ഷാ സോഫ്‌റ്റ്‌വെയറും ഉപയോഗിക്കുക
 

ആന്റി-വൈറസും ഇന്റർനെറ്റ് സുരക്ഷാ സോഫ്‌റ്റ്‌വെയറും ഉപയോഗിക്കുക

ശക്തമായ ഒരു സുരക്ഷാ സോഫ്‌റ്റ്‌വെയർ നിങ്ങളെ സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് ഒരു പരിധി വരെ സംരക്ഷിക്കും. കുറഞ്ഞ ചിലവിൽ വാങ്ങാൻ നിരവധി ആന്റി-വൈറസുകളും ഇന്റർനെറ്റ് സുരക്ഷാ സോഫ്റ്റ്വെയറുകളും ഇന്ന് ലഭ്യമാണ്. ഇത്തരം സോഫ്റ്റ്വയർ ഉപയോഗിക്കുമ്പോൾ തന്നെ നിങ്ങൾ എല്ലായ്പ്പോഴും ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇത്തരം സുരക്ഷാ സോഫ്റ്റ്വയറോ ആന്റി വൈറസോ പുതിയ പ്രശ്നങ്ങൾ കണ്ടെത്തി അപ്ഗ്രേഡ് ചെയ്ത് പുറത്തിറക്കുന്നവയാണ്. അതുകൊണ്ട് തന്നെ അപ്ഡേറ്റ് ചെയ്ത പതിപ്പുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക

ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക

പാസ്വേഡുകൾ എന്നത് ഓൺലൈൻ ലോകത്ത് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ്. നമുക്ക് സങ്കീർണ്ണമായ പാസ്‌വേഡുകൾ ഓർത്തുവയ്ക്കാൻ ബുദ്ധിമുട്ട് ആയിരിക്കും. എങ്കിലും ഓർത്ത് വെക്കാൻ സാധിക്കുന്ന ഏറ്റവും സങ്കീർണമായ പാർസ് വേഡുകൾ തന്നെ നൽകാൻ ശ്രദ്ധിക്കുക. വലിയക്ഷരങ്ങളും ചെറിയക്ഷരങ്ങളും, അക്കങ്ങളും ചിഹ്നങ്ങളും ചേർന്നുള്ള പാസ്‌വേഡുകൾ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. അക്കൗണ്ടുകൾക്ക് ഒരേ പാസ്‌വേഡ് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഓരോ ആവശ്യത്തിനുള്ള പാസ് വേഡുകളും വ്യത്യസ്തമാക്കാൻ ശ്രദ്ധിക്കുക.

വാട്സ്ആപ്പ് പ്രൊഫൈൽ നെയിം അദൃശ്യമാക്കുന്നത് എങ്ങനെ?വാട്സ്ആപ്പ് പ്രൊഫൈൽ നെയിം അദൃശ്യമാക്കുന്നത് എങ്ങനെ?

ഫിഷിംഗ് ലിങ്കുകളും സ്‌കാം ഇമെയിലുകളും സൂക്ഷിക്കുക

ഫിഷിംഗ് ലിങ്കുകളും സ്‌കാം ഇമെയിലുകളും സൂക്ഷിക്കുക

സാധാരണയായി ആളുകൾക്ക് സ്‌പാം ഇമെയിലുകൾ ധാരാളം ലഭിക്കും. അത്തരം പല ഇമെയിലുകളും സ്പാം ആണെന്ന് തിരിച്ചറിയാൻ പോലും ബുദ്ധിമുട്ട് ആയിരിക്കും. എന്നിരുന്നാലും, കൃത്യമായി വിലയിരുത്തിയാൽ ഇത്തരം സ്പാം മെയിലുകളെ തിരിച്ചറിയാം. തെറ്റായ അക്ഷരവിന്യാസം, വ്യാകരണം, അസാധാരണമായ ഓഫറുകൾ, ചിത്രങ്ങൾ എന്നിവ കണ്ടാൻൽ അവ സ്പാം ആണെന്ന് ഉറപ്പിക്കാം. ഇത്തരം സംശയാസ്പദമായ ഇമെയിലുകളിലൂടെ വരുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക. കൂടാതെ, നിങ്ങൾ അവ ട്രാഷിലേക്ക് മാറ്റുന്നതിന് മുമ്പ് അവയെ സ്പാം ആയി അടയാളപ്പെടുത്താനും ശ്രദ്ധിക്കുക.

യുആർഎല്ലുകൾ പരിശോധിക്കുക

യുആർഎല്ലുകൾ പരിശോധിക്കുക

എപ്പോഴും വെബ്സൈറ്റുകളിൽ കയറുന്നതിന് മുമ്പ് യുആർഎല്ലുകൾ പരിശോധിക്കുക. യുആർഎല്ലിന് മുമ്പ് https:// എന്ന് വരുന്നുണ്ടോ എന്ന് നോക്കുക. സുരക്ഷിത വെബ്‌സൈറ്റുകളിൽ ഇവ ഉണ്ടായിരിക്കും. പേജ് ആകർഷകമായ ഓഫറുകൾ കാണിക്കുന്നുണ്ടെങ്കിലും, ഇടപാടുകൾ നടത്തുന്നതിന് മുമ്പ് https:// എന്ന് ഉണ്ടെന്ന് ഉറപ്പ് വരുത്തുക. അജ്ഞാത വെബ്‌സൈറ്റുകളിൽ നിന്ന് എന്തെങ്കിലും പരിശോധിക്കുന്നതിന് മുമ്പ് റിവ്യൂസ് പരിശോധിക്കുക.

ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ ഹൈഡ് ചെയ്യുന്നത് എങ്ങനെ?ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ ഹൈഡ് ചെയ്യുന്നത് എങ്ങനെ?

ലോഗിൻ ക്രെഡൻഷ്യലുകൾ സേവ് ചെയ്യാതിരിക്കുക

ലോഗിൻ ക്രെഡൻഷ്യലുകൾ സേവ് ചെയ്യാതിരിക്കുക

പല സോഷ്യൽ മീഡിയ സൈറ്റുകളും നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകൾ പിന്നീടുള്ള ഉപയോഗത്തിനായി സേവ് ചെയ്യാനുള്ള സൗകര്യം നൽകുന്നു. പതിവായി സന്ദർശിക്കുന്ന വെബ്‌സൈറ്റുകൾ ആക്‌സസ് ചെയ്യാനുള്ള എളുപ്പവഴിയാണെങ്കിലും ഇത് അപകടകരമാകാന സാധ്യതയുണ്ട്. ഒരുപക്ഷേ നിങ്ങൾ ലാപ്‌ടോപ്പോ മൊബൈലോ സർവ്വീസിന് നൽകുകയോ ഡെസ്‌കുകളിലോ കഫേകളിലോ തുറന്ന് വയ്ക്കുകയോ ചെയ്‌താൻ ഇത്തരം അവസരങ്ങളിൽ ആളുകൾ നിങ്ങളുടെ സോഷ്യൽമീഡിയയോ ബാങ്കിങ് അടക്കമുള്ള വെബ്സൈറ്റുകളോ ആക്സസ് ചെയ്യാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ലോഗിൻ ക്രഡൻഷ്യലുകൾ സേവ് ചെയ്ത് വയ്ക്കാതിരിക്കുക.

ഡാറ്റ പ്രശ്നം തോന്നിയാൽ അക്കൌണ്ട് ഫ്രീസ് ചെയ്യുക

ഡാറ്റ പ്രശ്നം തോന്നിയാൽ അക്കൌണ്ട് ഫ്രീസ് ചെയ്യുക

നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള ഡാറ്റാ പ്രശ്നം സംശയിക്കുന്നുവെങ്കിൽ അത്തരം അക്കൗണ്ടുകൾ ഫ്രീസ് ചെയ്യാൻ ശ്രദ്ധിക്കുക. നിങ്ങളുടെ ബില്ലുകളിലും ക്രെഡിറ്റ് കാർഡുകളിലുമുള്ള ഇടപാടുകൾ ശ്രദ്ധിക്കുക. നിങ്ങളുടെ ഫോൺ നമ്പറിലേക്ക് ബാങ്കുകളിൽ നിന്നുള്ള സാമ്പത്തിക മെസേജുകൾ ട്രാക്ക് ചെയ്ത് സൂക്ഷിക്കുക. തുക നിസാരമാണെങ്കിൽപ്പോലും നിങ്ങൾ വാങ്ങാത്ത കാര്യങ്ങൾക്കായി പണം പോകുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. നിങ്ങളുടെ അക്കൗണ്ടുകളിൽ അത്തരം സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനം നടന്നാൽ ഉടൻ തന്നെ നിങ്ങളുടെ സാമ്പത്തിക സേവന ദാതാവിന്റെ കസ്റ്റമർ കെയറിലേക്ക് വിളിച്ച് അക്കൗണ്ട് മരവിപ്പിക്കുക.

ക്രിപ്റ്റോ വാലറ്റ് തട്ടിപ്പുകാരിൽ നിന്ന് രക്ഷ നേടാനുള്ള മാർഗങ്ങൾക്രിപ്റ്റോ വാലറ്റ് തട്ടിപ്പുകാരിൽ നിന്ന് രക്ഷ നേടാനുള്ള മാർഗങ്ങൾ

പാസ്‌വേഡുകൾ ഇടയ്‌ക്കിടെ മാറ്റുക

പാസ്‌വേഡുകൾ ഇടയ്‌ക്കിടെ മാറ്റുക

പാസ്‌വേഡുകൾ മാറ്റുന്നതും പുതിയ പാസ്‌വേഡുകൾ ഓർത്ത് വയ്ക്കുന്നതും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ സൈബർ കുറ്റകൃത്യങ്ങൾ കുത്തനെയുള്ള വർദ്ധനവ് കാണിക്കുന്നതിനാൽ ഇടയ്ക്കിടെ പാസ്‌വേഡുകൾ മാറ്റുന്നതാണ് നല്ലത്. മുകളിൽ സൂചിപ്പിച്ചത് പോലെ മറ്റുള്ളവർക്ക് പെട്ടെന്ന് പിടികിട്ടാത്ത തരത്തിലുള്ള പാസ്വേഡുകൾ നൽകാൻ ശ്രദ്ധിക്കുക. അവ ഓർത്തുവെയ്ക്കാൻ സാധിക്കുന്നത് തന്നെയായിരിക്കണം എന്ന് മാത്രം. പാസ്വേഡുകളുടെ കാര്യത്തിൽ ശ്രദ്ധ കൊടുത്തില്ലെങ്കിൽ നമ്മുടെ സ്വകാര്യ ഡാറ്റ ചോരുന്നത് സാധാരണമാണ്. അതുകൊണ്ട് തന്നെ തുടർച്ചയായി പസ്വേർഡുകൾ ഉപയോഗിക്കാതിരിക്കാനും ഇടയ്ക്കിടെ പുതിയ പാസ്വേർഡുകളിലേക്ക് മാറാനും ശ്രദ്ധിക്കുക.

Best Mobiles in India

English summary
Most cyber crime is focused on accessing and manipulating data. Here are 7 things to look for when using internet to be safe online.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X