നിങ്ങളുടെ ഫോണിൽ അനാവശ്യ കോളുകളും മെസേജുകളും ഒഴിവാക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

|

ടെലിമാർക്കറ്റർമാരുടെ കോളുകൾ ഉപയോക്താക്കൾക്ക് ശല്യമായി മാറികൊണ്ടിരുന്ന അവസരത്തിൽ ഇത്തരം ടെലി മാർക്കറ്റിങ് കോളുകളെ നിയന്ത്രിക്കാൻ ടെലികോം കമ്പനികൾക്ക് ട്രായി നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്ന് ട്രായ് റെഗുലേഷൻസിന് കീഴിൽ രജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്റർമാർ ഉപയോക്താക്കൾക്ക് അയക്കുന്ന സ്പാം മെസേജുകൾക്ക് നിശ്ചിത തുക നൽകേണ്ടി വരും.

നിങ്ങളുടെ ഫോണിൽ  അനാവശ്യ കോളുകളും മെസേജുകളും ഒഴിവാക്കാൻ ചെയ്യേണ്ടത്

 

2012ലാണ് ടെലിമാർക്കറ്റർമാരുടെ രജിസ്ടേഷനുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ട്രായ് അവതരിപ്പിച്ചത്. ടെലിമാർക്കറ്റർമാർ ഒരു ദിവസം 100ൽ കൂടുതൽ എസ്എംഎസുകൾ അയച്ചാൽ ഒരു മെസേജിന് 50 പൈസ നൽകേണ്ടിവരും. ഇത്തരം മെസേജുകളുടെ ശല്യം ഒഴിവാക്കാൻ ഉപയോക്താക്കൾക്ക് എല്ലാ ടെലിക്കോം കമ്പനികളും സംവിധാനം നൽകുന്നുണ്ട്. നിങ്ങളുടെ സർവ്വീസ് പ്രൊവൈഡറിന് ഒരു മെസേജ് അയച്ചുകൊണ്ട് നിങ്ങളുടെ നെറ്റ്‌വർക്കിൽ ഡുനോട്ട് ഡിസ്റ്റർബ് മോഡ്(DND) ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും.

എയർടെലിൽ DND ആക്ടിവേറ്റ് ചെയ്യാൻ

ഘട്ടം 1: ആദ്യം, നിങ്ങൾ എയർടെൽ വെബ്‌സൈറ്റിലെ DND പേജ് സന്ദർശിക്കുക

ഘട്ടം 2: എയർടെൽ മൊബൈൽ സർവ്വീസ് ബട്ടണിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 3: പോപ്പ്-അപ്പ് ബോക്സിൽ നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക

ഘട്ടം 4: നിങ്ങൾക്ക് ഒരു ഒടിപി ലഭിക്കും ഇത് വെബ്സൈറ്റിൽ നൽകുക

ഘട്ടം 5: സ്റ്റോപ്പ് ഓൾ ഓപ്ഷൻസ് ക്ലിക്ക് ചെയ്യുക

റിലയൻസ് ജിയോയിൽ DND ആക്ടിവേറ്റ് ചെയ്യാൻ

ഘട്ടം 1: മൈ ജിയോ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുക

ഘട്ടം 2: അപ്ലിക്കേഷനിൽ ലോഗിൻ ചെയ്യുക

ഘട്ടം 3: ഇടത് കോണിലുള്ള ഐക്കണിൽ ക്ലിക്കുചെയ്യണം.

ഘട്ടം 4: നിങ്ങളുടെ സെറ്റിങ്സ് പരിശോധിക്കുക

ഘട്ടം 5: DND ഓപ്ഷൻ തിരഞ്ഞെടുക്കുക

ഘട്ടം 6: നിങ്ങൾക്ക് ജിയോയിൽ നിന്ന് ഒരു മെസേജ് ലഭിക്കും. ഇത് ലഭിച്ചാൽ ഏഴു ദിവസത്തിനുള്ളിൽ DND ആക്ടീവ് ആകും

വോഡഫോൺ-ഐഡിയയിൽ DND ആക്ടിവേറ്റ് ചെയ്യാൻ

ഘട്ടം 1: വെബ്‌സൈറ്റിലെ വോഡഫോൺ-ഐഡിയ ഡിഎൻ‌ഡി പേജ് സന്ദർശിക്കുക

ഘട്ടം 2: പേര്, ഇ-മെയിൽ ഐഡി, രജിസ്റ്റർ ചെയ്ത നമ്പർ എന്നിവയടക്കമുള്ള വിവരങ്ങൾ നൽകുക

ഘട്ടം 3: ഫുൾ ഡിഎൻ‌ഡി ഓപ്ഷനിൽ യെസ് ക്ലിക്ക് ചെയ്യുക.

ഘട്ടം 4: നിങ്ങളുടെ ഫോണിൽ ലഭിച്ച കോഡ് നൽകി സബ്മിറ്റ് ബട്ടൺ ക്ലിക്കുചെയ്യുക.

Most Read Articles
Best Mobiles in India

English summary
TRAI introduced these norms in 2012, where telemarketers had to pay 50 paise for a message if they extend the limit of 100 SMS in a day. You can follow these simple steps to stop these calls and messages on your own.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X