ഐആർസിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇനി വേരിഫിക്കേഷനും; ചെയ്യേണ്ടത് ഇത്രമാത്രം

|

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) വെബ്‌സൈറ്റോ ആപ്പോ വഴിയാണ് നമ്മളെല്ലാവരും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. വളരെ എളുപ്പം തന്നെ ഐആർസിടിസി വഴി നമുക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. പക്ഷേ ഇപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പ്രക്രിയ പരിഷ്കരിച്ചിരിക്കുകയാണ് ഐആർസിടിസി. ഫോൺ നമ്പരും ഇ-മെയിൽ ഐഡിയും വേരിഫൈ ചെയ്യുക എന്നതാണ് ഈ പ്രക്രിയ. ഇത് ചെയ്യാനും വളരെ എളുപ്പാണ്. ഇത്തരത്തിൽ വേരിഫൈ ചെയ്യാതെ ഇനി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയില്ല.

 

ഐആർസിടിസി

ഐആർസിടിസി ആപ്പിലും വെബ്സൈറ്റിലും കോവിഡ്-19 പാൻഡെമിക് ആരംഭിച്ചതിന് ശേഷം ഓൺലൈൻ ടിക്കറ്റ് ബുക്കിങ് നടത്താത്തവർക്കും പുതിയ നിയമങ്ങൾ ബാധകമാണെന്ന് റിപ്പോർട്ടുതൾ വ്യക്തമാക്കുന്നു. ഐആർസിടിസി ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ഫോൺ നമ്പറും ഇമെയിൽ ഐഡിയും വേരിഫൈ ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.

ഇൻസ്റ്റാഗ്രാമിലെ മെസേജുകൾ ഒളിപ്പിക്കാം; ചെയ്യേണ്ടത് ഇത്രമാത്രംഇൻസ്റ്റാഗ്രാമിലെ മെസേജുകൾ ഒളിപ്പിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ചെയ്യേണ്ടത് ഇത്ര മാത്രം

• ഐആർസിടിസി വെബ്സൈറ്റിലേക്കോ ആപ്പിലേക്കോ പോകുക

• വേരിഫിക്കേഷൻ വിൻഡോയിലേക്ക് നാവിഗേറ്റ് ചെയ്യുക

• രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും നൽകുക

• വലതുവശത്ത് വേരിഫിക്കേഷൻ ഒരു ഓപ്ഷനും ഇടതുവശത്ത് ഒരു എഡിറ്റ് ബട്ടണും കാണും.

• വിശദാംശങ്ങൾ നൽകി കഴിഞ്ഞാൽ നിങ്ങളുടെ ഫോൺ നമ്പറിലോ ഇമെയിൽ ഐഡിയിലോ വൺ ടൈം പാസ്വേഡ് (OTP) ലഭിക്കും

ഒടിപി നൽകി കഴിഞ്ഞാ. നിങ്ങൾക്ക് ഐആർസിടിസി യിൽ നിങ്ങളുടെ മൊബൈൽ നമ്പറും വിലാസവും പരിശോധിച്ചുറപ്പിക്കാം. തുടർന്ന് ട്രെയിൻ ടിക്കറ്റുകൾ വേഗത്തിൽ ബുക്ക് ചെയ്യാൻ സാധിക്കും.

വെരിഫിക്കേഷന് ശേഷം ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എങ്ങനെ
 

വെരിഫിക്കേഷന് ശേഷം ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എങ്ങനെ

• ഐആർസിടിസി പോർട്ടലിലേക്കോ ആപ്പിലേക്കോ പോകുക

• നിങ്ങളുടെ ക്രെഡൻഷ്യൽ യൂസർനെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക

• സോഴ്സ് സ്റ്റേഷൻ (പുറപ്പെടുന്ന സ്റ്റേഷൻ), ഡസ്റ്റിനേഷൻ (എത്തിച്ചേരേണ്ട സ്റ്റേഷൻ), യാത്രാ തീയതി, മറ്റ് വിശദാംശങ്ങൾ എന്നിവ നൽകുക

• ട്രെയിൻ തിരഞ്ഞെടുത്ത് 'ബുക്ക് നൌ' ക്ലിക്ക് ചെയ്യുക

• യാത്രക്കാരുടെ പേര്, പ്രായം, ലിംഗഭേദം, ബെർത്ത് പ്രിഫറൻശ് എന്നിവ പോലുള്ള കാര്യങ്ങൾ നൽകുക

• മേക്ക് പേയ്‌മെന്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് പേയ്‌മെന്റ് മോഡ് തിരഞ്ഞെടുത്ത് പണം നൽകുക.

ബുക്കിങ് പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലും ഇ-മെയിൽ വിലാസത്തിലും ബുക്കിങ് സ്ഥിരീകരിച്ചുള്ള യാത്രാ വിവരങ്ങൾ അടങ്ങിയ മെസേജ് ലഭിക്കും.

വിൻഡോസ് 11 പിസിയിൽ സ്ക്രീൻഷോട്ട് എടുക്കാനുള്ള വഴികൾവിൻഡോസ് 11 പിസിയിൽ സ്ക്രീൻഷോട്ട് എടുക്കാനുള്ള വഴികൾ

ഇ-പേ ലേറ്റർ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം

ഇ-പേ ലേറ്റർ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം

പണം കൊടുക്കാതെ, പിന്നീട് പണം നൽകുന്ന രീതിയിലും നമുക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. ഇതിനായി നിങ്ങൾ ഐആർ‌സി‌ടി‌സി അക്കൌണ്ടിലേക്ക് ലോഗ് ഇൻ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക. എല്ലാ വിവരങ്ങളും നൽകിയ ശേഷം നിങ്ങൾ പേയ്‌മെന്റ് പേജിൽ എത്തിക്കഴിഞ്ഞാൽ പേ ലേറ്റർ ഓപ്ഷൻ ഉണ്ടാകും. നിങ്ങൾ ഈ ഓപ്‌ഷൻ തിരഞ്ഞെടുക്കുകയാണെങ്കിൽ അത് ഇ-പേ ലേറ്റർ എന്ന ഓപ്ഷനിലേക്ക് റീഡയറക്‌ടുചെയ്യും.

ഇ-പേ ലേറ്റർ

രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് ഇ-പേ ലേറ്റർ വെബ്‌സൈറ്റിലേക്ക് പ്രവേശിക്കാൻ സാധിക്കും. അതിന് ശേഷം നിങ്ങൾക്ക് ലഭിച്ച ഒടിപി ഉപയോഗിച്ച് ഓതന്റിക്കേഷൻ നൽകേണ്ടതുണ്ട്. ലോഗിൻ ആയി കഴിഞ്ഞാൽ ടിക്കറ്റ് കൺഫോം ചെയ്യാനായി നിങ്ങൾ ബുക്കിംഗ് തുക കൺഫോം ചെയ്യേണ്ടതുണ്ട്. തുക അടയ്ക്കുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്ത തീയതി മുതൽ 14 ദിവസത്തെ ഗ്രേസ് പിരീഡ് ഉപയോക്താക്കൾക്ക് ലഭിക്കുമെന്ന് ഇപേ ലേറ്റർ വെബ്‌സൈറ്റ് പറയുന്നു. നിശ്ചിത സമയപരിധിയായ 14 ദിവസത്തിനുള്ളിൽ തുക അടയ്ക്കാൻ ഉപയോക്താവിന് സാധിച്ചിട്ടില്ലെങ്കിൽ നികുതി ഉൾപ്പെടെ 3.5% പലിശ നിരക്കും നൽകേണ്ടിവരും.

ആധാർ നമ്പർ വ്യാജമാണോ എന്ന് പരിശോധിക്കാൻ വളരെ എളുപ്പംആധാർ നമ്പർ വ്യാജമാണോ എന്ന് പരിശോധിക്കാൻ വളരെ എളുപ്പം

Best Mobiles in India

English summary
IRCTC has updated the ticket booking process. Tickets can now be booked only after verifying the phone number and e-mail ID.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X