ഫേസ്ബുക്ക് നിങ്ങളുടെ ഡാറ്റ കൂടുതൽ ഉപയോഗിക്കുന്നത് എങ്ങനെ തടയാം

|

ഒരു ദിവസത്തിൽ സ്മാർട്ട്ഫോണിലെ ഫേസ്ബുക്ക് ആപ്പ് നിങ്ങൾ എത്ര തവണ ഓപ്പൺ ചെയ്യാറുണ്ട് എന്നാലോചിച്ചിട്ടുണ്ടോ. നമുക്ക് തന്നെ അതിശയം തോന്നിപോകുന്ന വിധത്തിൽ എത്രയോ തവണയാണ് നാം ഫേസ്ബുക്ക് ഓപ്പൺ ചെയ്യുന്നത്. ദിവസത്തിലെ വലിയൊരു സമയവും നമ്മൾ ഫേസ്ബുക്കിൽ ചിലവഴിക്കുന്നുണ്ട്. ഇത് ഫേസ്ബുക്ക് ഉപയോക്താക്കളായ എല്ലാവരുടെയും കാര്യമാണ്.

വളർച്ചാ നിരക്ക്
 

മേൽപ്പറഞ്ഞ കാര്യം ആർക്കും നിരസിക്കാൻ സാധിക്കില്ല. അതിന് തെളിവ് തന്നെയാണ് ഫേസ്ബുക്കിന്റെ ഉപയോക്താക്കളുടെ വളർച്ചാ നിരക്ക്. 2018 ജൂണിൽ 1.59 ബില്യൺ പ്രതിദിന സജീവ ഉപയോക്താക്കളുണ്ടായിരുന്നത് 2019 ജൂൺ30 നകം 2.41 ബില്യൺ പ്രതിമാസ സജീവ ഉപയോക്താക്കളിലേക്ക് വളർന്നത് ആളുകൾ എത്രത്തോളം ഫേസ്ബുക്ക് പ്ലാറ്റ്ഫോമിൽ ആകൃഷ്ടരാണ് എന്നതിന്റെ തെളിവാണ്.

ഫേസ്ബുക്ക്

ഫേസ്ബുക്കിൽ ന്യൂസ്ഫീഡിന്റെ അനന്തമായ സർഫിംഗിലൂടെ നമുക്ക് നഷ്ടപ്പെടുന്നത് സമയം മാത്രമല്ല. ധാരാളം ഡാറ്റയും ഫേസ്ബുക്ക് ഉപയോഗത്തിലൂടെ നമ്മൾ ചിലവഴിക്കുന്നുണ്ട്. ഓരോ തവണ ഓപ്പൺ ചെയ്യുമ്പോഴും നമ്മൾ എത്ര ഫീഡുകളാണ് കാണാറുള്ളത്. ഇത്തരത്തിൽ നമ്മുടെ ഇന്റർനെറ്റ് ഡാറ്റ വൻതോതിൽ ഉപയോഗിക്കുന്ന ഫേസ്ബുക്കിന്റെ ഡാറ്റ ഉപഭോഗം നിയന്ത്രിക്കാനുള്ള വഴികൾ നോക്കാം.

കൂടുതൽ വായിക്കുക: നഷ്ടപ്പെട്ട റിലയൻസ് ജിയോ സിം എങ്ങനെ ബ്ലോക്ക് ചെയ്ത് വീണ്ടും ഉപയോഗിക്കാം ?

ഫേസ്ബുക്ക് സെറ്റിങ്സ് മാറ്റുക

ഫേസ്ബുക്ക് സെറ്റിങ്സ് മാറ്റുക

നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ നിന്ന് ഫേസ്ബുക്കിലേക്ക് നിങ്ങൾ അപ്‌ലോഡുചെയ്യുന്ന ചിത്രങ്ങളുടെയും വീഡിയോകളുടെയും ഗുണനിലവാരം നിയന്ത്രിക്കാനും അതിനൊപ്പം നിങ്ങളുടെ ഫേസ്ബുക്ക് ന്യൂസ് ഫീഡിൽ കാണുന്ന വീഡിയോകൾ പ്ലേ ചെയ്യുമ്പോൾ അവയുടെ ക്വാളിറ്റി നിങ്ങൾക്ക് നിയന്ത്രിക്കാനും മാറ്റം വരുത്താനും ഫേസ്ബുക്കിന്റെ സെറ്റിങ്സിൽ മാറ്റം വരുത്തുന്നതിലൂടെ സാധിക്കും.

ക്വാളിറ്റി കുറയ്ക്കാൻ ചെയ്യേണ്ടത്
 

ക്വാളിറ്റി കുറയ്ക്കാൻ ചെയ്യേണ്ടത്

- നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ഫേസ്ബുക്ക് അപ്ലിക്കേഷൻ തുറക്കുക.

- ഇപ്പോൾ അപ്ലിക്കേഷന്റെ ചുവടെ ഇടത് കോണിലുള്ള ഹാംബർഗർ ഐക്കണിൽ ടാപ്പുചെയ്യുക(ആപ്പിൾ ഐഫോൺ ഉപയോക്താക്കൾ)

- സെറ്റിങ്സ് പ്രൈവസി ഓപ്‌ഷൻ തിരഞ്ഞെടുത്ത് അതിനകത്തെ സെറ്റിങ്സ് ഓപ്ഷൻ തിരഞ്ഞെടുക്കുക.

- താഴേക്ക് സ്ക്രോൾ ചെയ്ത് മീഡിയ, കോൺടാക്റ്റ്സ് ഓപ്ഷനിലേക്ക് പോകുക.

- വീഡിയോസ് ആന്റ് ഫോട്ടോസ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.

- ന്യൂസ് ഫീഡ് വീഡിയോസ് സ്റ്റാർട്ട് വിത്ത് സൌണ്ട് ഓഫ് ചെയ്യുക.

- വിഡിയോ സെറ്റിങ്സിന് കീഴിലുള്ള അപ്‌ലോഡ് എച്ച്ഡി ബട്ടൺ ഓഫ് ചെയ്യുക.

- ഫോട്ടോ സെറ്റിങ്സിന് കീഴിൽ അപ്‌ലോഡ് എച്ച്ഡി ഓപ്ഷൻ ഓഫ് ചെയ്യുക.

എച്ച്ഡി ക്വാളിറ്റി

മേൽപ്പറഞ്ഞ കാര്യങ്ങൾ ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ ഫോണിൽ നിന്ന് അപ്ലോഡ് ചെയ്യുന്ന വീഡിയോയുടെയും ഫോട്ടോയുടെയും ക്വാളിറ്റി നിയന്ത്രിക്കാം. എച്ച്ഡി ക്വാളിറ്റിയിലുള്ള ഫോട്ടോകൾ അപ്ലോഡ് ചെയ്യപ്പെടില്ല. ഇത് കൂടാതെ ഫീഡിൽ വരുന്ന വീഡിയോകൾ ആരംഭിക്കുമ്പോൾ തന്നെ സൌണ്ട് ഉണ്ടാവുന്നതും നമുക്ക് തടയാൻ സാധിക്കും. ഇത് ഡാറ്റ കൂടുതൽ ചിലവഴിക്കുന്നത് തടയും.

കൂടുതൽ വായിക്കുക: വാട്സ്ആപ്പ് സ്റ്റാറ്റസുകൾ സ്മാർട്ട്ഫോണിലേക്ക് സേവ് ചെയ്യുന്നതെങ്ങനെ

വീഡിയോ സെറ്റിങ്സ്

മറ്റൊരു ഓപ്ഷൻ മേൽപ്പറഞ്ഞ സെറ്റിങ്സിൽ തന്നെയുള്ളത് ഓട്ടോമാറ്റിക്കായി വീഡിയോ പ്ലേ ചെയ്യുന്നത് ഓഫ് ചെയ്തുവയ്ക്കാനുള്ള സംവിധാനമാണ്. ഇതിനായി വീഡിയോ സെറ്റിങ്സിന് താഴെയുള്ള ഓട്ടോമാറ്റിക്ക് ഓപ്ഷനിൽ ടാപ്പുചെയ്യുക. ഇതിൽ വൈഫൈ കണക്ഷൻ ഉള്ളപ്പോൾ മാത്രം വീഡിയോ ഓട്ടോമാറ്റിക്കായി പ്ലേ ചെയ്യാനും ഡാറ്റയുള്ളപ്പോഴും ഓട്ടോമാറ്റിക്കായി പ്ലേ ചെയ്യാനുമുള്ള സംവിധാനമുണ്ട്. ഇതിൽ ആവശ്യമുള്ളത് തിരഞ്ഞെടുക്കുക.

ഡാറ്റ സേവർ

ഡാറ്റ സേവർ

ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് ഒരു ഡാറ്റ സേവർ ഓപ്ഷൻ ഉണ്ട്. ഇത് ഇമേജ് വലുപ്പം കുറയ്ക്കുകയും ഓട്ടോ പ്ലേ വീഡിയോ ഓപ്ഷൻ അപ്രാപ്തമാക്കുകയും ചെയ്യുന്നു. ഈ ഓപ്ഷൻ ആക്സസ് ചെയ്യുന്നതിന് നിങ്ങൾ ചെയ്യേണ്ടത് ഇതാണ്.

- ഹാംബർഗർ ഐക്കണിൽ ടാപ്പിൽ ടാപ്പുചെയ്യുക.

- ഇനി സെറ്റിങ്സ് പ്രൈവസി ടാപ്പുചെയ്യുക.

- ഇനി ഡാറ്റ സേവർ ഓപ്ഷനിൽ ടാപ്പുചെയ്യുക.

കൂടുതൽ വായിക്കുക: ഗൂഗിൾ പേ, ഫോൺപേ, പേടിഎം കെവൈസി തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Most Read Articles
Best Mobiles in India

English summary
This endless surfing of NewsFeed on Facebook not only consumes a lot of time but it also consumes a lot of data. But there is a simple way using which you can limit the app from draining your smartphone data.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X