ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെ പെട്ടെന്നു ചാര്‍ജ്ജ് ചെയ്യാം?

Written By:

ഓരോ ദിവസവും നിങ്ങള്‍ എവിടെ പോയാലും സ്മാര്‍ട്ട്‌ഫോണ്‍ മുടങ്ങാതെ കൊണ്ടു പോകും, അങ്ങനെ നിങ്ങളുടെ പല ആവശ്യങ്ങളും നിറവേറുന്നത് സ്മാര്‍ട്ട്‌ഫോണിലൂടെയാണ്. സ്മാര്‍ട്ട്‌ഫോണ്‍ അധികം നിങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ബാറ്ററിയുടെ ചാര്‍ജ്ജ് പെട്ടെന്നുതന്നെ കഴിയുന്നതായിരിക്കും. ഇത് നിങ്ങളുടെ ഫോണിന്റെ വലിയ ഒരു പ്രശ്‌നാമാണ്.

DTEK സെക്യൂരിറ്റി ആപ്പുമായി ബ്ലാക്ക്‌ബെറി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെ പെട്ടെന്നു ചാര്‍ജ്ജ് ചെയ്യാം?

എന്നാല്‍ ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ എങ്ങനെ നിങ്ങളുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാം എന്നുളള ഒരു എളുപ്പവഴി പറഞ്ഞു തരാം.

വിപണിയില്‍ ഇറങ്ങാന്‍ പോകുന്ന കിടിലല്‍ ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍!!!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വയര്‍ലെസ്സ് ചാര്‍ജ്ജിങ്ങ് അത്ര നല്ലതല്ല

നിങ്ങള്‍ വളരെ തിരക്കിലാണെങ്കില്‍ കൂടിലും വയര്‍ലെസ് ചാര്‍ജ്ജ് ചെയ്യാല്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യില്ല. കേബിളുകള്‍ ചെയ്യുന്നതു പോലെ ഈ സാങ്കേതിക വിദ്യ അത്ര വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയില്ല. എന്നാല്‍ യുഎസ്ബി ചാര്‍ജ്ജിങ്ങിനേക്കാളും ഫലപ്രദമാണ് വയര്‍ലെസ്സ് ചാര്‍ജ്ജിങ്ങ്. എന്നാല്‍ ഇതിനോക്കാളും ഏറ്റവും നല്ലത് വാള്‍ ചാര്‍ജ്ജറുകളാണ്.

ഫാസ്റ്റ് ചാര്‍ജ്ജര്‍ വാങ്ങൂ...

ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇറങ്ങുന്ന ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് എന്നുളള സവിശേഷതയോടു കൂടിയാണ്. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ കൂടെ ലഭിക്കുന്ന ചാര്‍ജ്ജറിനു സ്പീഡ് ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് നല്ലൊരു ബാറ്ററി ബൂസ്റ്റര്‍ വാങ്ങാവുന്നതാണ്.

വാള്‍ ചാര്‍ജ്ജര്‍ ഉപയോഗിക്കുക

എല്ലാ ആന്‍ഡ്രോയിഡ് ചാര്‍ജ്ജറുകള്‍ക്കും യൂണിവേഴ്‌സല്‍ ഫിറ്റിങ്ങ് ആണ്, എങ്കിലും അത് സമാനമല്ല. നിങ്ങളുടെ ലാപ്‌ടോപ്പിലേക്ക് ചാര്‍ജ്ജിങ്ങ് കേബിള്‍ കണക്ട് ചെയ്തു കൊണ്ട് ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നത് ഒരു നല്ല ശീലമല്ല. യുഎസ്ബി 2.0യില്‍ നിന്നും വരുന്ന 2.5 വാട്ട്‌സ് പവറും യുഎസ്ബി 3.0യില്‍ നിന്നും വരുന്ന 4.5 വാട്ട്‌സ് പവറും നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കില്ല. സത്യത്തില്‍ നല്ല ഒരു ചാര്‍ജ്ജറാണ് പെട്ടെന്നു ഫോണ്‍ ചാര്‍ജ്ജിങ്ങിനു നല്ലത്.

ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുന്നത് നല്ല ശീലമല്ല

വേണമെങ്കില്‍ പെട്ടന്നു ഫോണ്‍ ചാര്‍ജ്ജ് ആകാല്‍ ഇത് സ്വിച്ച് ഓഫ് ചെയ്യാം. എന്നാല്‍ ഫോണ്‍ ഓണ്‍ ചെയ്യുന്നതു വരെ നിങ്ങള്‍ക്ക് പല നോട്ടിഫേിക്കേഷനുകളും നഷ്ടപ്പെടുന്നതാണ്.

ഫോണില്‍ ഏറോപ്ലേയിന്‍ മോഡ് പ്രാപ്തമാക്കുക (Aeroplane mode)

ഏറോപ്ലേയിന്‍ മോഡില്‍ ഫോണ്‍ ആക്കിയാല്‍ വേഗത്തില്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം. അങ്ങനെ ചെയ്യുമ്പോള്‍ വയര്‍ലെസ്സ് റേഡിയോ ബ്ലോക്ക് ആകുകയും നിങ്ങള്‍ക്ക് അത്യാവശ്യം ഇല്ലാത്ത കാര്യങ്ങള്‍ ഒഴിവാകുകയും ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ക്ക് കോളുകളും മെസേജുകളും ലഭിക്കുന്നതാണ്. നിങ്ങളുടെ ഫോണ്‍ ഏതാനും മണിക്കൂര്‍ ഇങ്ങനെ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.

പവര്‍ സേവിങ്ങ് മോഡ് ടേണ്‍ ഓണ്‍ ചെയ്യുക

ഇപ്പോള്‍ എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളും പവര്‍ സേവിങ്ങ് മോഡിലാണ് ഇറങ്ങിയിരിക്കുന്നത്. ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഈ മോഡില്‍ ഇടുന്നത് വളരെ നല്ലതാണ്.

വേണ്ടാത്ത സവിശേഷതകള്‍ ഓഫ് ചെയ്യുക

സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ വയ്ക്കുമ്പോള്‍ വേണ്ടാത്ത സവിശേഷതകളായ വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ് കൂടാതെ ആപ്സ്സുകളും ഓഫ് ചെയ്തു വയ്ക്കുക. അങ്ങനെ ബാറ്ററി പവര്‍ ധാരാളം സംഹരിക്കാന്‍ കഴിയും.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഇന്ത്യന്‍ വിപണിയില്‍ 30,000രൂപയില്‍ താഴെ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍!!!

2016ലെ ആന്‍ഡ്രോയിഡ് മൊബൈല്‍ സീക്രട്ട് കോടുകള്‍

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Every day, you carry your smartphones everywhere you go without fail and use it extensively for almost all tasks.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot