ഹോണര്‍ 5സി: ബജറ്റ് നിരക്കിലെ സൂപ്പര്‍ ഫോണ്‍?

Written By:

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ഹുവായിയുടെ ഹോണര്‍ 5സി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇറക്കിയത്. ഹുവായിയുടെ ഈ ബജറ്റ് റേഞ്ച് സ്മാര്‍ട്ട്‌ഫോണിന്റെ പ്രത്യേകതകള്‍ കാരണം ഇപ്പോള്‍ വിപണിയില്‍ ശക്തമായി പോരാടുകയാണ്.

സംശയിക്കേണ്ട, ഹോണര്‍ 5സി മികച്ചതാകാന്‍ ഏറെ കാരണങ്ങള്‍!!!

ഹോണര്‍ 5സി: ബജറ്റ് നിരക്കിലെ സൂപ്പര്‍ ഫോണ്‍?

ഈ ഫോണിന്റെ വില 10,999 രൂപയാണ്. ഈ വിലയില്‍ ഉപഭോക്താക്കള്‍ക്ക് വിശ്വസനീയമായ സവിശേഷതകളും കിരിന്‍ 650 എന്ന ചിപ്പ്‌സെറ്റും ഇതിന്റെ പ്രകടനം ഏറെ എടുത്തു പറയുന്നു.

നല്ല ഒരു ആകര്‍ഷണ ശക്തിയും ചിപ്പ്‌സെറ്റും അടങ്ങിയ സ്മാര്‍ട്ട്‌ഫോണാണ് നിങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഹോണര്‍ 5സി തിരഞ്ഞെടുക്കാം.

ഉപഭോകാതാക്കളെ ഏറെ ആകര്‍ഷിക്കുന്ന കൂടുതല്‍ സവിശേഷതകള്‍ സ്ലൈഡറിലൂടെ അറിയാം.

ഹോണര്‍ 5സിയുടെ ക്യാമറ അതിശക്തമെന്നു തെളിയിക്കുന്ന ഫോട്ടോകള്‍...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പ്രീമിയം മെറ്റല്‍ ബോഡി ഡിസൈന്‍

കഴിഞ്ഞ കാലങ്ങളില്‍ മെറ്റല്‍ ചേസിസ് ഹൈ എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മാത്രമായിരുന്നു. എന്നാല്‍ ഹോണര്‍ 5സിക്ക് മെറ്റല്‍ ബോഡി അതായത് അലൂമിനിയം ബോഡി ഉളളതിനാല്‍ ഇതിന് ഒരു പ്രീമിയം ലുക്ക് നല്‍കുന്നു.

കട്ടികുറഞ്ഞ ശരീരം കൂടാതെ തികഞ്ഞ കര്‍വ്വുകള്‍

ഈ ഫോണിണ് കട്ടികുറഞ്ഞ ശരീരവും കൂടാതെ തികഞ്ഞ കര്‍വ്വുകളുമാണ്. അതിനാല്‍ ഫോണ്‍ കൈയ്യില്‍ നിന്നും വഴുകിപ്പോകും എന്ന ഭയം വേണ്ട.

ഭാരം കുറവും, ഉപയോഗിക്കാന്‍ എളുപ്പവും

ഇതിന് മെറ്റല്‍ ബോഡിയും ശക്തമായ ബാറ്ററിയും കൂടാതെ ഭാരം കുറവുമാണ്. നീണ്ട കോളുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ ഫോണ്‍ അനുയോജ്യമായിരിക്കും. ഇതിന്റെ കീകള്‍ ഉപയോഗിക്കാന്‍ എളുപ്പത്തിലുമാണ്.

ഡിസ്‌പ്ലേ ഫോണിന്റെ മാറ്റു കൂട്ടുന്നു

ഒരു ഫോണിന്റെ മാറ്റു കൂട്ടാന്‍ അതിന്റെ ഡിസ്‌പ്ലേ ഒരു പ്രത്യേക ഘടകമാണ്. ഹോണര്‍ 5സിക്ക് തികഞ്ഞ വലുപ്പമുളള എച്ച്ഡി ഡിസ്‌പ്ലേ ആയതിനാല്‍ പല ആങ്കിളുകളിലും നല്ലൊരു കാഴ്ച നല്‍കുന്നു.

ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍/ യൂഎസ്ബി പോര്‍ട്ട്

ഹോണല്‍ 5സിക്ക് മികച്ച യൂഎസ്ബി ടൈപ്പ് സി കണക്ടിവിറ്റി പോര്‍ട്ട് ഉളളതിനാല്‍ ഡാറ്റാ ട്രാന്‍സ്ഫര്‍ സ്പീഡ് കൂടുന്നു. റിയര്‍ ക്യാമറയുടെ താഴെയായി ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ സ്ഥാപിച്ചിട്ടുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Huawei's brand Honor introduced the Honor 5C smartphone a few weeks back to take on its rivals such as Xiaomi Redmi Note 3, and others.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot