ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

|

സോഷ്യൽ മീഡിയ രംഗം അടക്കി വാഴുന്ന ഫേസ്ബുക്ക് കമ്പനിയുടെ ജനപ്രിയ പ്ലാറ്റ്ഫോമുകളിലൊന്നാണ് ഇൻസ്റ്റഗ്രാം. മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്ന് വിഭിന്നമായി നിരവധി സവിശേഷതകൾ ഉൾക്കൊള്ളുന്ന ഇൻസ്റ്റഗ്രാം എല്ലാ അപ്ഡേറ്റുകളിലും മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്താനും മറ്റ് സമാന പ്ലാറ്റ്ഫോമുകളെ പിന്തള്ളാനും ശ്രമിക്കുന്നുണ്ട്. ഉപയോഗിക്കാൻ എളുപ്പവും ഫോട്ടോ, വീഡിയോ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു എന്നതും പുതു തലമുറയെ ഇൻസ്റ്റഗ്രാമിലേക്ക് അടുപ്പിക്കുന്നു. നിങ്ങൾക്ക് അറിയാത്തതോ ശ്രദ്ധിച്ചിട്ടില്ലാത്തതോ ആയ ഇൻസ്റ്റഗ്രാമിലെ 5 കാര്യങ്ങളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

ഇൻസ്റ്റാഗ്രാം ഫോട്ടോസ് ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്യാം
 

ഇൻസ്റ്റാഗ്രാം ഫോട്ടോസ് ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്യാം

നിങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകൾ മറ്റ് സോഷ്യൽ മീഡിയകളിലും അതേ സമയം പോസ്റ്റ് ചെയ്യാനുള്ള ഓപ്ഷൻ ഇൻസ്റ്റഗ്രാം നൽകുന്നുണ്ട്. വേവ്വേറെ പോസ്റ്റുകൾ ചെയ്യുന്നതിന് പകരം ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്ത ഫോട്ടോ തന്നെ ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്യാം. ഇതിനായി നിങ്ങൾ പ്രൊഫൈൽ> ഓപ്ഷൻസ്> ലിങ്ക്ഡ് അക്കൗണ്ട്സ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഈ സെറ്റിങ്സിൽ മറ്റുള്ള പ്ലാറ്റ് ഫോമിലെ അക്കൗണ്ടുകൾ ഇൻസ്റ്റഗ്രാം അക്കൗണ്ടുമായി ലിങ്ക് ചെയ്യാൻ സാധിക്കും. ഇതിലൂടെ ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്യുന്ന ഫോട്ടോകൾ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും ഷെയർ ചെയ്യാം.

ചാറ്റിലെ ആക്ടീവ് സ്റ്റാറ്റസ് ഡിസേബിൾ ചെയ്യാം

ചാറ്റിലെ ആക്ടീവ് സ്റ്റാറ്റസ് ഡിസേബിൾ ചെയ്യാം

വാട്സ്ആപ്പിലുള്ളതുപോലെ തന്നെ നിങ്ങൾ ആക്ടീവായിരിക്കുന്നത് മറ്റുള്ളവർ കാണാതിരിക്കാനുള്ള സംവിധാനം ഇൻസ്റ്റാഗ്രാമിലും ഉണ്ട്. ഓൺലൈനിൽ ഉള്ളതോ അവസാനം ഉണ്ടായിരുന്ന സമയമോ മറ്റുള്ളവർ കാണാതിരിക്കാനായി പ്രൊഫൈൽ> ഓപ്ഷൻസ്> ഷോ ആക്ടിവിറ്റി സ്റ്റാറ്റസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. വാട്സ്ആപ്പിന് സമാനമായി ഇൻസ്റ്റഗ്രാം ചാറ്റിലും നിങ്ങൾ ആക്ടീവ് സ്റ്റാറ്റസ് ഡിസേബിൾ ആക്കി കഴിഞ്ഞാൽ മറ്റുള്ളവർ ആക്ടീവാണോ എന്ന കാര്യം നിങ്ങൾക്കും കാണാൻ സാധിക്കില്ല.

കൂടുതൽ വായിക്കുക: Instagram New Feature: ടിക്ടോക്കിനെ നേരിടാൻ പുതിയ റീൽസ് ഫീച്ചറുമായി ഇൻസ്റ്റഗ്രാം

ബിസിനസ്സ് പ്രൊഫൈലിലേക്ക് സ്വിച്ച് ചെയ്യാം

ബിസിനസ്സ് പ്രൊഫൈലിലേക്ക് സ്വിച്ച് ചെയ്യാം

ഇൻസ്റ്റഗ്രാമിൽ ബിസിനസ് അക്കൗണ്ട് ഉള്ളതുകൊണ്ടുള്ള ഉപയോഗങ്ങൾ ധാരാളമാണ്. സാധാരണ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് വ്യത്യസ്തമായി ബിസിനസ്സ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോക്താക്കൾക്ക് പോസ്റ്റ് സ്റ്റാറ്റിസ്റ്റിക്സ്, പ്രൊഫൈൽ റീച്ച്, പ്രൊഫൈൽ അനലിറ്റിക്‌സ്, പോസ്റ്റുകൾ ഷെഡ്യൂൾ ചെയ്യൽ എന്നിങ്ങനെയുള്ള ഫീച്ചറുകൾ ലഭ്യമാക്കുന്നു. നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഒരു ബിസിനസ്സ് അക്കൗണ്ടായി മാറ്റുന്നതിന് സെറ്റിങ്സ്> അക്കൗണ്ട് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിൽ സ്വിച്ച് ടു പ്രൊഫഷണൽ അക്കൗണ്ട് എന്ന ഓപ്ഷൻ കാണാം. ഇതിൽ ബിസിനസ് അഥവാ പ്രൊഫഷൻ തിരഞ്ഞെടുക്കാനുള്ള സംവിധാനം കാണാം.

ചില അക്കൗണ്ടുകളിൽ നിന്ന് സ്റ്റോറികൾ ഹൈഡ് ചെയ്യാം
 

ചില അക്കൗണ്ടുകളിൽ നിന്ന് സ്റ്റോറികൾ ഹൈഡ് ചെയ്യാം

നിങ്ങളുടെ ഇൻസ്റ്റഗ്രാം കുറച്ച് ഫോളോവേഴ്സിൽ നിന്ന് മാത്രം മറച്ചു വയ്ക്കാൻ നിങ്ങഞ്ഞക്ക് ആഗ്രമുണ്ടെങ്കിൽ അതിനുള്ള സംവിധാനം ഇൻസ്റ്റഗ്രാം നൽകുന്നുണ്ട്. ഇതിനായി നിങ്ങളുടെ സ്റ്റോറികൾ കാണേണ്ടതില്ല എന്ന് നിങ്ങൾ കരുതുന്ന ആളുകളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലേക്ക് പോയി ഓപ്ഷണൽ മെനുവിൽ ടാപ്പുചെയ്യുക. അവിടെ "ഹൈഡ് യുവർ സ്റ്റോറി" എന്ന ഒരു ഓപ്ഷൻ കാണും, അത് ആക്ടിവേറ്റ് ചെയ്യുക. വാട്സ്ആപ്പിലും ഇതുപോലുള്ള ഓപ്ഷൻ സ്റ്റാറ്റസുകളുടെ കാര്യത്തിൽ നമുക്ക് ലഭ്യമാണ്.

സ്റ്റോറികൾ പൗസും സ്കിപ്പും ചെയ്യാം

സ്റ്റോറികൾ പൗസും സ്കിപ്പും ചെയ്യാം

മിക്ക ഇൻസ്റ്റാഗ്രാം ഉപയോക്താക്കളും സ്റ്റോറികൾ കാണുകയും സ്റ്റോറികൾ ക്രിയേറ്റ് ചെയ്യാറും ഉണ്ട്. നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന സ്റ്റോറി ബോറിങ് ആയി തോന്നിയാൽ അവ ഒഴിവാക്കാൻ നിങ്ങൾക്ക് സാധിക്കും. ഇതിനായി ഡിസ്പ്ലേയുടെ വലതുവശത്ത് ഒന്ന് ടാപ്പുചെയ്താൽ മതി. ഒരു അക്കൗണ്ടിൽ നിന്ന് തന്നെ കുറേ അധികം സ്റ്റോറികൾ വരികയും അവ എല്ലാം ഒഴിവാക്കണണമെന്ന് നിങ്ങൾ ആഗ്രഹിക്കുകയുമാണെങ്കിൺ വിവിധ നിങ്ങൾക്ക് വലതുവശത്ത് നിന്ന് ഇടത്തോട്ട് സ്വൈപ്പുചെയ്യാം. നിങ്ങൾക്ക് ഒരു സ്റ്റോറി പൗസ് ചെയ്ത് വ്യക്തമായി കാണുകയോ കൂടെയുള്ളവർക്ക് കാണിക്കുകയോ വേണമെങ്കിൽ സ്ക്രീനിൽ ടച്ച് ചെയ്ത് പിടിച്ചാൽ മതിയാകും.

കൂടുതൽ വായിക്കുക: ഇൻസ്റ്റഗ്രാം, ആപ്പിൾ, ഗൂഗിൾ എന്നിവയിലൂടെ ഓൺലൈൻ അടിമ കച്ചവടം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Most Read Articles
Best Mobiles in India

English summary
Instagram is currently one of the most popular social media platforms available on both Android and iOS. One of the reasons why Instagram was able to become so big and overshadow its competitors was that it was extremely easy to use and to get discovered. Today we will be revealing the top five Instagram tips and tricks that we found very interesting.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X