നിങ്ങളുടെ പിസിയുടെ ജീവിതം കൂട്ടുന്നതെങ്ങനെ....!

Written By:

പിസിയും ലാപ്‌ടോപും നമ്മുടെ ജോലി എളുപ്പമാക്കുക മാത്രമല്ല ചെയ്യുന്നത് മറ്റൊരു ലോകത്തേക്ക് കൂട്ടി കൊണ്ട് പോകുക കൂടിയാണ് ചെയ്യുന്നത്. എന്നാല്‍ സമയാസമയങ്ങളില്‍ നമ്മള്‍ പിസിയെ ശരിയായി പരിപാലിച്ചില്ലെങ്കില്‍, ഇത് മുന്നോട്ടുളള സമയങ്ങളില്‍ നമുക്ക് വളരെ ബുദ്ധിമുട്ട് ആയി തീര്‍ന്നേക്കാം. ഇത്തരത്തിലുളള ആദ്യത്തെ ബുദ്ധിമുട്ടാണ് സിസ്റ്റത്തിന്റെ വേഗത കുറയുന്നത്, ഇതുകൂടാതെ നിങ്ങള്‍ അതില്‍ നല്ല ആന്റി വൈറസ് ഇന്‍സ്റ്റാള്‍ ചെയ്തില്ലെങ്കില്‍ നിങ്ങളുടെ ഡാറ്റാ ചോര്‍ന്ന് പോകാനുളള സാദ്ധ്യതയുണ്ട്.

വായിക്കൂ: വിന്‍ഡോ ലാപ്‌ടോപിനെ അപേക്ഷിച്ച് വിന്‍ഡോ ടാബ്‌ലറ്റ് എടുക്കാനുളള 10 കാരണങ്ങള്‍

നിങ്ങളുടെ പിസി സുരക്ഷിതമായി സൂക്ഷിക്കാനായുളള കുറച്ച് മാര്‍ഗങ്ങളെക്കുറിച്ച് നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ കമ്പ്യൂട്ടര്‍ പുതിയതായാലും പഴയതായാലും അതിന്റെ ഡാറ്റയുടെ ബാക്ക് അപ് എടുക്കാന്‍ മറക്കരുത്, കാരണം എന്തൊക്കെ പറഞ്ഞാലും ഇതൊരു മെഷീനാണ്. അതുകൊണ്ട് നിങ്ങളുടെ പിസിയില്‍ സേവ് ചെയ്ത ഫോട്ടോ, ഡോക്യുമെന്റുകള്‍ തുടങ്ങിയവയുടെ ഡാറ്റകള്‍ ബാക്ക് അപ് എടുക്കാന്‍ ഒരിക്കലും മറക്കരുത്.

നിങ്ങളുടെ സ്ഥലത്ത് വൈദ്യുതി അസ്ഥിരമായാണ് ഇരിക്കുന്നതെങ്കില്‍ ഒരു സ്റ്റെബിലൈസര്‍ വയ്ക്കുന്നത് നല്ലതാണ്, ഇതുകൊണ്ട് നിങ്ങളുടെ ലാപ്‌ടോപിന്റെ ബാറ്ററി കൂടതല്‍ കാലം നില്‍ക്കുമെന്ന് മാത്രമല്ല അത് കൂടുതല്‍ സുരക്ഷിതവും ആയിരിക്കും.

നിങ്ങളുടെ പിസിയില്‍ സേവ് ചെയ്തിരിക്കുന്ന എല്ലാ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളുടേയും എല്ലായ്‌പോഴും അപ്‌ഡേറ്റുകള്‍ സൂക്ഷിക്കുന്നത് നല്ലതാണ്. ഡാറ്റാ സേവ് ചെയ്യാനുളള തിരക്കില്‍ പലരും അപഡേറ്റുകള്‍ ചെയ്യാതിരിക്കുന്നതായി സാധാരണയായി കണ്ടുവരുന്നുണ്ട്. ഇതുമൂലം പീസിയില്‍ മാല്‍വെയറുകള്‍ വരാനുളള സാദ്ധ്യത കൂടുതലാണ്.

നിങ്ങളുടെ പിസിയെ എപ്പോഴും വൈറസുകളില്‍ നിന്നും മറ്റ് മാല്‍വെയറുകളില്‍ നിന്നും എപ്പോഴും സംരക്ഷിക്കേണ്ടതുണ്ട്. ഇതിനായി പിസിയില്‍ നല്ല ആന്റിവൈറസുകള്‍ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.

നിങ്ങളുടെ പിസിയുടെ വേഗത കൂട്ടാന്‍ നിങ്ങള്‍ ആഗ്രഹിക്കുകയാണെങ്കില്‍ സാധിക്കുന്നടത്തോളം പിസി ഷോര്‍ട്ട്കട്ട് ഉപയോഗിക്കാന്‍ ശ്രമിക്കണം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot