ആന്‍ഡ്രോയിഡ് ഫോണില്‍ എങ്ങനെ ജിയോ 4ജി ഉപയോഗിക്കാം?

Written By:

റിലയന്‍സ് ജിയോ 4ജി ഉപഭോക്താക്കളുടെ ഇടയില്‍ ആവേശം പരത്തുകയാണ്. എല്ലാവര്‍ക്കും സ്വന്തമായി ജിയോ സിം വെണമെന്നാണ് ആഗ്രഹിക്കുന്നത്. അതിന്റെ പ്രധാന കാരണം സൗജന്യ അണ്‍ലിമിറ്റഡ് 4ജി ഡാറ്റ, കോളുകള്‍, എസ്എംഎസ് എന്നിവ നല്‍കുന്ന 90 ദിവസം വരെ ആസ്വദിക്കാവുന്ന പ്രിവ്യൂ ഓഫര്‍ തന്നെ.

ജിയോ ഫ്രീ വോയിസ് കോള്‍, റോമിങ്ങ് ആസ്വദിക്കാം ഈ മാര്‍ഗ്ഗത്തിലൂടെ....

ആന്‍ഡ്രോയിഡ് ഫോണില്‍ എങ്ങനെ ജിയോ 4ജി ഉപയോഗിക്കാം?

റിലയന്‍സ് ജിയോ പ്രിവ്യൂ ഓഫര്‍ ആസ്വദിക്കാന്‍ ജിയോ സിംകാര്‍ഡ് മൊബൈലില്‍ ഇട്ടൂ എങ്കില്‍ അത് 90 ദിവസം വരെ എടുക്കാന്‍ പാടില്ല. എന്നാല്‍ അതിനു മുന്‍പ് സിം എടുക്കണമെങ്കില്‍ ലളിതമായ ട്രിക്സ്സുകള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം.

ജിയോ സിം ഉപയോഗിച്ച ഫോണില്‍ മറ്റു സിം ഉപയോഗിക്കാന്‍ സാധിക്കുമോ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എന്തൊക്കെ വേണം

ജിയോ സിം കാര്‍ഡ്, സിം ഉപയോഗിക്കാന്‍ വേണ്ടിയുളള ഫോണിലെ IMEI നമ്പര്‍, 4ജി LTE പിന്തുണയ്ക്കുന്ന ആന്‍ഡ്രോയിഡ് ഡിവൈസ്, എക്‌സ്‌പോസ്ഡ് (Xposed) ചാര്‍ജ്ജര്‍ ആപ്പ്.

ആന്‍ഡ്രോയിഡ് ഫോണ്‍ റൂട്ട് ചെയ്തിരിക്കണം

മറ്റു ഡിവൈസില്‍ നിങ്ങള്‍ ജിയോ സിം ഉപയോഗിക്കണമെങ്കില്‍ ആ ഫോണ്‍ റൂട്ട് ചെയ്തിരിക്കണം, കൂടാതെ 4ജി LTE കണക്ടിവിറ്റിയും ഉണ്ടായിരിക്കണം. അതിനു ശേഷമേ നിങ്ങള്‍ക്ക് ജിയോ നെറ്റ്‌വര്‍ക്ക് വാഗ്ദാനം ചെയ്ത 4ജി സ്പീഡ് ലഭിക്കുകയുളളൂ.

എസ്‌പോസ്ഡ് ഇന്‍സ്‌റ്റേളര്‍/ IMEI ചാര്‍ജ്ജര്‍ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുക

റൂട്ടിങ്ങ് ചെയ്തു കഴിഞ്ഞാല്‍ റൂട്ടഡ് ഡിവൈസില്‍ എക്‌സ്‌പോസ്ഡ് ഇന്‍സ്‌റ്റോളര്‍ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുക. അതിനു ശേഷം എക്‌പോസ്ഡ് ഇന്‍സ്‌റ്റോളറും IMEI ചാര്‍ജ്ജര്‍ ആപ്പും ഡൗണ്‍ലോഡ് ചെയ്യുക.

മോഡ്യൂള്‍സ് ഇനേബിള്‍ ചെയ്യുക

എക്‌സ്‌പോസ്ഡ് ഇന്‍സ്‌റ്റോളറില്‍ പോയി ഫ്രേയിംവര്‍ക്ക് ആക്ടിവേറ്റ് ചെയ്ത് മോഡ്യൂളില്‍ ക്ലിക്ക് ചെയ്യുക. ഇനേബിള്‍ ചെയ്യാനായി ഇവിടെ IMEI ചാര്‍ജ്ജര്‍ പ്രോ ആപ്പ് കാണുന്നതായിരിക്കും.

IMEI നമ്പര്‍ നല്‍കുക

ഇനി ജിയോ സിം ഇടാന്‍ പോകുന്ന മൊബൈലില്‍ ആപ്പ് തുറന്ന് IMEI നമ്പര്‍ നല്‍കുക. അതിനു ശേഷം അപ്ലേ (Apply) ക്ലിക്ക് ചെയ്യുക. ഇതില്‍ നിങ്ങള്‍ IMEI നമ്പറിന്റെ അവസാനത്തെ മൂന്നു നമ്പറിനു പകരം മറ്റു മൂന്നക്ക റാണ്ടം നമ്പര്‍ നല്‍കുക.

ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുക

ഇനി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത്, സ്ലോട്ട് 1 ല്‍ ജിയോ സിം ഇടുക. അതിനു ശേഷം ഡിവൈസ് റീസ്റ്റാര്‍ട്ട് ചെയ്യുക. ഇപ്പോള്‍ ജിയോ സിം ആക്ടിവേറ്റ് ആയിക്കഴിഞ്ഞിരിക്കും.

ട്രബിള്‍ ഷൂട്ടിങ്ങ് ചിലപ്പോള്‍ വേണ്ടിവരും

നിങ്ങള്‍ക്ക് ജിയോ സിം ഇട്ടതിനു ശേഷം സിഗ്നല്‍ കൃത്യമായി ലഭിക്കുന്നില്ലെങ്കില്‍ ഇങ്ങനെ ചെയ്യുക.

Settings> Mobile networks> Network operators> Search manually> Choose Rjio.

അതിനു ശേഷം വീണ്ടും സെറ്റിങ്ങ്‌സില്‍ പോയി More> Mobile networks> Access point names> create new APN ( new APN- പേരും, APN- Jionet ഉും ആയിരിക്കണം. ബാക്കിയുളളത് വെറുതേ ഇടുക.

 

LTE മോഡ് മാത്രം തിരഞ്ഞെടുക്കുക

നിങ്ങളുടെ മൊബൈല്‍ നെറ്റ്‌വര്‍ക്കിലെ LTE മോഡ് മാത്രം തിരഞ്ഞെടുത്ത് ഡാറ്റ സര്‍വ്വീസ് ടേണ്‍ ഓണ്‍ ചെയ്യുക.

അങ്ങനെ ഈ ഒരു ട്രിക്സ്സു വഴി അണ്‍ലിമിറ്റഡ് 4ജി ഡാറ്റ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ആസ്വദിക്കാം.

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഫോണ്‍ നമ്പര്‍ കാണിക്കാതെ ഇന്ത്യയില്‍ എങ്ങനെ ഫോണ്‍ ചെയ്യാം?

ആന്‍ഡ്രോയിഡ് ഫോണില്‍ നിന്നും നഷ്ടപ്പെട്ട ഡാറ്റകള്‍ എങ്ങനെ വീണ്ടെടുക്കാം?

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The only catch is that if you use the Jio SIM card on one phone you shouldn't change it for 90 days to continue enjoying the Preview Offer.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot