വോഡഫോൺ പ്രീപെയ്ഡ് നമ്പറിൽ കോൾ ഹിസ്റ്ററി പരിശോധിക്കുന്നതെങ്ങനെ

|

വിവിധതരം പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് പ്ലാനുകളുള്ള ഇന്ത്യയിലെ ജനപ്രിയ നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരിൽ ഒന്നാണ് വോഡഫോൺ. പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് അവരുടെ കോൾ ഹിസ്റ്ററി പരിശോധിക്കാൻ സാധിക്കുന്നത് അടക്കമുള്ള മികച്ച സവിശേഷതകളും വോഡഫോൺ നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് തങ്ങളുടെ വോഡഫോൺ നമ്പരിന്റെ കോൾ ഹിസ്റ്ററിയും മറ്റ് വിവരങ്ങളും വോഡഫോൺ ആപ്ലിക്കേഷനിലൂടെയും മറ്റ് വഴികളിലൂടെയും ആക്സസ് ചെയ്യാൻ കഴിയും.

വോഡഫോൺ കോൾ ഹിസ്റ്ററി
 

വോഡഫോൺ കോൾ ഹിസ്റ്ററി

ഓരോ 15 മിനിറ്റിലും ഉപയോക്താക്കളുടെ കോൾ ഹിസ്റ്ററി അപ്‌ഡേറ്റുചെയ്യുന്നുവെന്നാണ് വോഡഫോൺ അവകാശപ്പെടുന്നത്. ഇൻകമിംഗ്, ഔട്ട്‌ഗോയിംഗ് കോളുകളെക്കുറിച്ചുള്ള ഡാറ്റ, കോളർ ഐഡി എന്നിവ കമ്പനി 31 ദിവസം വരെ സൂക്ഷിക്കുന്നുണ്ട്. പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് തങ്ങളുടെ നമ്പരുമായി ബന്ധപ്പെട്ട കോളർ ഐഡി, കോളിന്റെ ദൈർഘ്യം എന്നിവയടക്കമുള്ള എല്ലാ വിവരങ്ങളും ലഭ്യമാകും.

കോൾ ഹിസ്റ്ററി

അഡ്‌മിനിസ്‌ട്രേറ്റർക്ക് ഉപയോക്താക്കളുടെ കോൾ ഹിസ്റ്ററി ആക്ടിവേറ്റ് ചെയ്യാനും ഡീ ആക്ടിവേറ്റ് ചെയ്യാനും സാധിക്കുമെന്നാണ് വോഡഫോൺ അധികൃതർ പറയുന്നത്. കോൾ ഹിസ്റ്ററി ഡീആക്ടിവേറ്റ് ചെയ്തിരിക്കുമ്പോൾ ഉപയോക്താവിന്റെ കോളുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യില്ല. അവ ഉപയോക്താവിന് കാണാനും കഴിയില്ല. അതേസമയം ഡീ ആക്ടിവേറ്റ് ചെയ്യുന്നതിന് മുമ്പ് സേവ് ചെയ്ത കോൾ വിവരങ്ങൾ കോൾ ഹിസ്റ്ററി ആക്ടിവേറ്റ് ചെയ്യുമ്പോൾ കാണാൻ സാധിക്കും.

കൂടുതൽ വായിക്കുക: ഫേസ്ബുക്കിലൂടെ സാധനങ്ങൾ വിൽക്കാം, വാങ്ങാം; അറിയേണ്ടതെല്ലാം

വോഡഫോൺ കോൾ ഹിസ്റ്ററി പരിശോധിക്കാം

വോഡഫോൺ കോൾ ഹിസ്റ്ററി പരിശോധിക്കാം

പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് വോഡഫോണിന്ൽ കോൾ ഹിസ്റ്ററി പരിശോധിക്കാൻ ഒന്നിലധികം വഴികളുണ്ട്. ആദ്യത്തെ വഴി വോഡഫോൺ അപ്ലിക്കേഷനാണ്. നിങ്ങളുടെ പ്രീപെയ്ഡ് നമ്പർ ഉപയോഗിച്ച് വോഡഫോൺ അപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക> യൂസേജ് സെക്ഷനിലേക്ക് പോവുക> ഡിഡക്ഷൻ ടാബ് തിരഞ്ഞെടുക്കുക. ഡിഡക്ഷൻ ടാബിനകത്ത് കോൾ ഹിസ്റ്ററി ഓപ്ഷൻ ഉണ്ട്. ഇത് തിരഞ്ഞെടുത്താൽ കോൾ ഹിസ്റ്ററി ലഭിക്കും.

പ്രീപെയ്ഡ്
 

വോഡഫോൺ അപ്ലിക്കേഷനിലെ വിവരങ്ങൾ പൂർണ്ണമായ വിശദാംശങ്ങൾ നൽകില്ല. കോൾ ഹിസ്റ്ററിയിലെ മുഴുവൻ നമ്പറുകളും കാണാൻ അപ്ലിക്കേഷനിലൂടെ സാധിക്കില്ല. നിങ്ങളുടെ പ്രീപെയ്ഡ് നമ്പറിന്റെ കോൾ ഹിസ്റ്ററി മുഴുവനായി ലഭിക്കുന്നതിന് മറ്റൊരു രീതിയും നിലവിലുണ്ട്. ഉപയോക്താക്കൾക്ക് തങ്ങളുടെ നമ്പരിലേക്ക് വന്നതും വിളിച്ചതുമായ കോളുകളുടെ മുഴുവൻ ഹിസ്റ്ററിയും ലഭിക്കാൻ ഈ രീതി പരീക്ഷിക്കാം.

ഐറ്റമൈസ്ഡ് ഇബില്ലിലൂടെ കോൾ ഹിസ്റ്ററി ലഭിക്കും

ഐറ്റമൈസ്ഡ് ഇബില്ലിലൂടെ കോൾ ഹിസ്റ്ററി ലഭിക്കും

വോഡഫോൺ കോൾ ഹിസ്റ്ററിയുടെ പൂർണ്ണ വിശദാംശങ്ങൾ ലഭിക്കാൻ, നിങ്ങൾക്ക് ഒരു ഐറ്റമൈസ്ഡ് ഇബിൽ ആവശ്യമാണ്. പ്രീപെയ്ഡ് നമ്പറിന്റെ കോളുകളുമായി ബന്ധപ്പെട്ട വോയിസ്, ഡാറ്റ, ടെക്സ്റ്റ്, ഡൗൺലോഡുകൾ, റീചാർജ് ഹിസ്റ്ററി എന്നിവ പോലുള്ള വിവരങ്ങൾ ഐറ്റമൈസ്ഡ് ഇ-ബില്ലിൽ അടങ്ങിയിരിക്കുന്നു. വോഡഫോൺ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായുള്ള ഐറ്റമൈസ്ഡ് ബിൽ ആറുമാസത്തേക്കൊരിക്കലാണ് നൽകുന്നത്.

കൂടുതൽ വായിക്കുക: സൺ ഡയറക്റ്റ്, ടാറ്റ സ്കൈ, എയർടെൽ ഡിടിഎച്ച് എന്നിവയിൽ വിക്ടേഴ്സ് ചാനൽ എങ്ങനെ ലഭിക്കും

കസ്റ്റമർ കെയർ

പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് വോഡഫോൺ ഐറ്റമൈസ്ഡ് ഇ-ബിൽ ലഭിക്കുന്നതിന് കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിക്കാം. 199 ആണ് വോഡാഫോൺ കസ്റ്റമർ കെയർ നമ്പർ. നിങ്ങൾക്ക് ഇ-ബില്ലിനായി 199 എന്ന നമ്പരിലേക്ക് ഒരു എസ്എംഎസ് അയക്കുകയും ചെയ്യാം. Ebill എന്ന്ടൈപ്പ് ചെയ്ത് വേണം എസ്എംഎസ് അയക്കാൻ. ഐറ്റമൈസ്ഡ് ഇബിൽ ഹോം ഡെലിവർ ചെയ്യും.

ഇബിൽ

ഉപയോക്താക്കൾക്ക് ഇബിൽ ലഭിക്കാനായി കുറച്ച് പണ ചിലവുണ്ട്. ഒരു ഇബില്ലിന് ഏകദേശം 50 രൂപയോളമാണ് വരുന്നത്. റിക്വസ്റ്റ് ചെയ്ത തീയതി മുതൽ 15 ദിവസത്തിനുള്ളിൽ ഇത് ഉപയോക്താക്കൾക്ക് ലഭിക്കും. ഈ 15 ദിവസത്തെ കാത്തിരിപ്പിന് പകരം ഉപയോക്താക്കൾക്ക് അടുത്തുള്ള വോഡഫോൺ കെയർ സെന്റർ സന്ദർശിച്ച് കോൾ ഹിസ്റ്ററി ബില്ലിനായി റിക്വസ്റ്റ് ചെയ്യാം.

കൂടുതൽ വായിക്കുക: ആദായനികുതി റിട്ടേൺ ഓൺലൈനായി ഫയൽ ചെയ്യുന്നതെങ്ങനെ? അറിയേണ്ടതെല്ലാം

Most Read Articles
Best Mobiles in India

English summary
Vodafone is one of the popular network operators in India with a variety of prepaid and postpaid plans. Vodafone also has a couple of handy features, like allowing its prepaid users to check their call history.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X