Home
How to

നിങ്ങളുടെ വാട്സ്ആപ്പ് മറ്റുള്ളവർ തുറക്കാതിരിക്കാൻ ഫിങ്കർപ്രിന്റ് ലോക്ക് ചെയ്യാം

ലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മെസേജിങ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് വാട്സ്ആപ്പ്. ഓരോ അപ്ഡേറ്റിലും പുതിയ സവിശേഷതകൾ കൊണ്ടുവരുന്നു എന്നത് തന്നെയാണ് വാട്സ്ആപ്പിന്റെ ജനപ്രീതി വർധിക്കാൻ കാരണം. ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിനുള്ള ഫീച്ചറുകൾക്കൊപ്പം തന്നെ സുരക്ഷയ്ക്കും വാട്സ്ആപ്പ് പ്രാധാന്യം നൽകുന്നുണ്ട്. ഇത്തരമൊരു സവിശേഷതയാണ് ഫിങ്കർപ്രിന്റ് ലോക്ക്.

വാട്സ്ആപ്പ്

നിങ്ങളുടെ വാട്സ്ആപ്പ് മറ്റാരെങ്കിലും തുറന്ന് കാണുന്നത് തടയാൻ ഫിങ്കർപ്രിന്റ് ലോക്ക് സഹായിക്കും. തേർഡ് പാർട്ടി ആപ്പുകളുടെ സഹായമില്ലാതെ തന്നെ നിങ്ങൾക്ക് വാട്സ്ആപ്പ് പ്രത്യേകമായി ലോക്ക് ചെയ്യാൻ സാധിക്കും. ഫോണിലെ ലോക്ക് തുറന്നാലും വാട്സ്ആപ്പ് തുറക്കാൻ ഫിങ്കർപ്രിന്റ് സെൻസർ ഉപയോഗിക്കേണ്ടി വരുന്ന ഫീച്ചറാണ് വാട്സ്ആപ്പ് നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ്, ഐഒഎസ് സ്മാർട്ട്ഫോണുകളിലെ വാട്സ്ആപ്പ് ആപ്പിൽ ഈ ഫീച്ചർ ലഭ്യമാണ്.

ആപ്പ് ലോക്ക്

ആപ്പ് ലോക്ക് ചെയ്യുന്നതിനുള്ള ഇൻ-ആപ്പ് സപ്പോർട്ട് നൽകുന്ന ചുരുക്കം ചില ആപ്പുകളിൽ ഒന്നാണ് വാട്സ്ആപ്പ്. നിങ്ങളുടെ വിരലടയാളം ഉപയോഗിച്ച് വാട്സ്ആപ്പ് ലോക്ക് ചെയ്യാൻ എളുപ്പമാണ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിങ് ആപ്പ് ഫിങ്കർപ്രിന്റെ ലോക്ക് ഫീച്ചർ കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് അവതരിപ്പിച്ചത്. ഈ ഫീച്ചർ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് നോക്കാം. ആദ്യം നമ്മൾ ആൻഡ്രോയിഡ് ഡിവൈസുകളിൽ വാട്സ്ആപ്പ് ഫിങ്കർപ്രിന്റ് ലോക്ക് ഉപയോഗിക്കുന്നത് എങ്ങനെയാണ് എന്നാണ് പരിശോധിക്കുന്നത്.

ആൻഡ്രോയിഡ് ഫോണിൽ ഫിങ്കർപ്രിന്റ് ലോക്ക് ഉപയോഗിക്കാൻ ചെയ്യേണ്ടത്

ആൻഡ്രോയിഡ് ഫോണിൽ ഫിങ്കർപ്രിന്റ് ലോക്ക് ഉപയോഗിക്കാൻ ചെയ്യേണ്ടത്

• നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് സെറ്റിങ്സ് ഓപ്പൺ ചെയ്യുക

• സെറ്റിങ്സിലെ അക്കൗണ്ട് ഓപ്ഷൻ തിരഞ്ഞെടുക്കുക അതിൽ പ്രൈവസി തിരഞ്ഞെടുക്കുക

• പ്രൈവസി ഓപ്ഷനിൽ താഴെയായി നിങ്ങൾക്ക് "ഫിംഗർപ്രിന്റ് ലോക്ക്" ഓപ്ഷൻ കാണാം

• ഇനി ഫിംഗർപ്രിന്റ് ഐക്കൺ ഉപയോഗിച്ച് അൺലോക്ക് എനേബിൾ ചെയ്യുക

• നിങ്ങൾ തന്നെയാണ് ലോക്ക് ചെയ്യുന്നത് എന്ന് സ്ഥിരീകരിക്കാൻ ഉപയോക്താക്കൾ അവരുടെ വിരലടയാളം സ്കാൻ ചെയ്യുക.

• ആപ്പ് ലോക്ക് ചെയ്യാൻ എത്ര സമയം എടുക്കണമെന്ന് വാട്സ്ആപ്പ് നിങ്ങളോട് ചോദിക്കും

• ഉപയോഗിക്കാതിരിക്കുമ്പോൾ എത്ര സമയം കഴിഞ്ഞാലാണ് ലോക്ക് ആവേണ്ടത് എന്ന് തിരഞ്ഞെടുക്കുക. ഈ തിരഞ്ഞെടുക്കുന്ന സമയം വാട്സ്ആപ്പ് ഉപയോഗിക്കാതെയിരുന്നാൽ ഫിംഗർപ്രിന്റ് റീഡർ ഉപയോഗിച്ച് മാത്രമേ അൺലോക്ക് ചെയ്യാൻ സാധിക്കൂ.

ഐഫോണിലെ വാട്സ്ആപ്പിൽ ഫിങ്കർപ്രിന്റ് ലോക്ക് ഉപയോഗിക്കാൻ ചെയ്യേണ്ടത്

ഐഫോണിലെ വാട്സ്ആപ്പിൽ ഫിങ്കർപ്രിന്റ് ലോക്ക് ഉപയോഗിക്കാൻ ചെയ്യേണ്ടത്

ഐഫോണിൽ വാട്സ്ആപ്പ് ലോക്ക് ചെയ്യുന്നതിനുള്ള നടപടിക്രമവും ആൻഡ്രോയിഡിന് സമാനമാണ്. എന്നാൽ ഇതിൽ കൂടുതൽ സുരക്ഷയ്ക്കായി ഫേസ്ഐഡി ഉപയോഗിച്ച് വാട്സ്ആപ്പ് ലോക്ക് ചെയ്യാനുള്ള സംവിധാനവും നൽകിയിട്ടുണ്ട്. നിങ്ങളുടെ മുഖം തിരിച്ചറിഞ്ഞ് ലോക്ക് നീക്കം ചെയ്യുന്ന സംവിധാനമാണ് ഫേസ്ഐഡിയിലൂടെ ചെയ്യുന്നത്. ഐഫോണിൽ വാട്സ്ആപ്പ് ലോക്ക് ചെയ്യുന്നതിന് ചെയ്യേണ്ട കാര്യങ്ങൾ നോക്കാം.

• നിങ്ങളുടെ ഐഫോണിൽ വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് സെറ്റിങ്സ് തിരഞ്ഞെടുക്കുക

• സെറ്റിങ്സിലെ അക്കൗണ്ട് ഓപ്ഷനിൽ പ്രൈവസി എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക

• പ്രൈവസി ഓപ്ഷനിൽ താഴെയായി സ്‌ക്രീൻ ലോക്ക് ഓപ്ഷൻ കാണാം

• നിങ്ങളുടെ ഐഫോണിൽ വാട്സ്ആപ്പ് ലോക്ക് ചെയ്യുന്നതിന് നിങ്ങൾ ഫെയ്സ് ഐഡി എനേബിൾ ചെയ്യുക

• എനേബിൾ ചെയ്തുകഴിഞ്ഞാൽ ഇത് നിങ്ങളാണെന്ന് സ്ഥിരീകരിക്കാൻ ഫോൺ ഫേസ് ഐഡി രജിസ്റ്റർ ചെയ്യും. ഇത് ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ ഐഫോണിൽ ഫേസ് ലോക്ക് ആക്ടിവേറ്റ് ചെയ്യപ്പെടും.

മെസേജുകൾ

നമ്മുടെ ഫോൺ സുഹൃത്തുക്കളോ വീട്ടിലുള്ള ആളുകളോ എടുത്ത് ഉപയോഗിക്കുന്നത് സാധാരണ സംഭവമാണ്. ഇത്തരം അവസരങ്ങളിൽ മറ്റുള്ളവർ വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് മെസേജുകൾ കാണാതിരിക്കാൻ ചെയ്യാവുന്ന മികച്ചൊരു കാര്യമാണ് വാട്സ്ആപ്പ് ലോക്ക് ചെയ്യുക എന്നത്. വിരലടയാളമോ ഫേസ് ഐഡിയോ ഇല്ലാതെ വാട്സ്ആപ്പ് ഓപ്പൺ ചെയ്യാൻ സാധിക്കാതിരുന്നാൽ വാട്സ്ആപ്പ് നിങ്ങൾക്ക് മാത്രമേ ഓപ്പൺ ചെയ്യാൻ സാധിക്കുകയുള്ളു.

More from GizBot

Best Mobiles in India

English summary
Fingerprint Lock is a great security feature that you can use to keep your WhatsApp chats safe and private. This feature is available on Android iOS devices.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X