ഫോണിലെ ലോക്കേഷൻ കൃത്യത ഉറപ്പ് വരുത്തേണ്ടതെങ്ങനെ; അറിയേണ്ടതെല്ലാം

|

നാവിഗേഷൻ അപ്ലിക്കേഷനുകൾ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്കും പുതുതായൊരു നഗരത്തിൽ എത്തിയവർക്കും ഏറെ ഉപകാരപ്പെടുന്ന ഒരു കാര്യമാണ്. വഴികൾ, പെട്രോൾ പമ്പുകൾ ഉൾപ്പെടെയുള്ള ആളുകൾക്ക് ആവശ്യമുള്ള ഇടങ്ങൾ എന്നിവയെല്ലാം കൃത്യമായി കാട്ടിത്തരുന്നവയാണ് നാവിഗേഷൻ അപ്ലിക്കേഷനുകൾ. ലൊക്കേഷൻ കൃത്യത മെച്ചപ്പെടുത്താനായുള്ള ഇംപ്രൂവ് ലോക്കേഷൻ ആക്യുറസി പോപ്പ്-അപ്പുകൾ നമ്മൾ പലപ്പോഴും അശ്രദ്ധമായി ഏഗ്രി ബട്ടൺ ക്ലിക്കുചെയ്ത് വിടുന്നവയാണ്.

ലോക്കേഷൻ പെർമിഷൻ
 

ലോക്കേഷൻ പെർമിഷൻ ചോദിച്ചുകൊണ്ടുള്ള പോപ്പ് അപ്പുകൾ പലപ്പോഴു വലിയ ശല്യമാവാറുണ്ട്. ഇത് ഒഴിവാക്കാനായി നിങ്ങൾ നോട്ടിഫിക്കേഷൻ ബാറിൽ നിന്ന് ഡാറ്റ, ലോക്കേഷൻ എന്നിവയുടെ ഐക്കണുകളിൽ ടച്ച് ചെയ്ത് ആവ ഓഫ് ചെയ്തതിന് ശേഷം അല്പം സമയം കഴിഞ്ഞ് തിരികെ ഓൺ ചെയ്താൽ മതിയാകും. ഇതിലൂടെ ജിപിഎസ് സംവിധാനം റിഫ്രഷ് ആയി പ്രവർത്തനം ആരംഭിക്കുകയും മെച്ചപ്പെട്ട ലൊക്കേഷൻ കൃത്യത ലഭിക്കുകയും ചെയ്യും.

ആൻഡ്രോയിഡ്

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ സെറ്റിങ്സ് തുറന്ന് എബൌട്ട് ഫോൺ ടാപ്പുചെയ്യുക തുടർന്ന് സിസ്റ്റം അപ്‌ഡേറ്റിൽ ക്ലിക്കുചെയ്യുക. നിങ്ങളുടെ ഫോണിൽ ലഭ്യമായ ഏതെങ്കിലും പുതിയ അപ്‌ഡേറ്റുകൾ ഇവിടെ കാണാം. നിങ്ങളുടെ ഒഇഎം, യുഐ എന്നിവ അനുസരിച്ച് ഇവ വ്യത്യാസപ്പെട്ടിരിക്കും. നിങ്ങളുടെ ഫോൺ അപ്‌ഡേറ്റുചെയ്‌തതിനുശേഷം റീബൂട്ട് ചെയ്‌ത് ഇംപ്രൂവ് ലോക്കേഷൻ ആക്യുറസി പോപ്പ്-അപ്പ് വീണ്ടും കാണുന്നുണ്ടോയെന്ന് പരിശോധിക്കുക. പോപ്പ്-അപ്പ് പ്രശ്നം എന്തുകൊണ്ട് ഉണ്ടാകുന്നുവെന്നും പരിഹരിക്കേണ്ടത് എങ്ങനെയെന്നും നോക്കാം.

കൂടുതൽ വായിക്കുക: ആൻഡ്രോയിഡ് ഫോണിൽ കൂടുതൽ ബാറ്ററി ലൈഫ് ലഭിക്കാനുള്ള 10 വഴികൾ

അപ്ലിക്കേഷൻ കോൺഫ്ലിക്ട്

അപ്ലിക്കേഷൻ കോൺഫ്ലിക്ട്

നാവിഗേഷൻ‌ അപ്ലിക്കേഷനുകൾ‌ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണ് പക്ഷേ പ്രയോജനപ്പെടുന്ന ആപ്പുകളായി ഗൂഗിൾ മാപ്‌സ്, Waze മുതലായ വിരലിലെണ്ണാവുന്ന അപ്ലിക്കേഷനുകൾ മാത്രമേ ഉള്ളു. മറ്റ് പല ആപ്പുകളും തരുന്ന ഡാറ്റയിൽ വലിയ പൊരുത്തക്കേടുകൾ ഉണ്ട്. ഇത് ലോക്കേഷൻ പ്രശ്നങ്ങൾക്ക് കാരണമാകും. ഈ അപ്ലിക്കേഷനുകൾ അൺഇൻസ്റ്റാൾ ചെയ്യുന്നതും മറ്റുള്ള ആവശ്യമില്ലാത്തവ ഒഴിവാക്കുന്നതും നന്നായിരിക്കും.

സിഗ്നലും സെൽ ടവറും
 

സിഗ്നലും സെൽ ടവറും

ഉപയോക്താക്കളുടെ ഫോണിൽ ഡാറ്റ എത്തിക്കുന്നതിനായി നാവിഗേഷൻ അപ്ലിക്കേഷനുകൾ നെറ്റ്വർക്ക് സിഗ്നലുകളെയാണ് ആശ്രയിക്കുന്നത്. നല്ല സ്പീഡും കവറേജും ഉള്ള സ്ഥലങ്ങളിൽ ലോക്കേഷൻ വിവരങ്ങളും കൃത്യമായി അപ്ഡേറ്റ് ആവും അല്ലാത്ത പക്ഷം ഡാറ്റ ഫോണിലേക്ക് എത്തുന്നത് വൈകിയായിരിക്കും. വൈഫൈ, മികച്ച സ്പീഡുള്ള നെറ്റ്വർക്ക് എന്നിവയിൽ ഏതെങ്കിലും എല്ലായിപ്പോഴും ഉപയോഗിച്ചാൽ ഈ പ്രശ്നം പരിഹരിക്കാം. മികച്ച നെറ്റ്വർക്കുകൾ ഏതെന്ന് അറിയാനായി ഉപയോക്താക്കൾക്ക് ഓപ്പൺ സിഗ്നൽ എന്ന ആപ്പോ കവറേജ് എന്ന ആപ്പോ ഉപയോഗിക്കാം. ഓപ്പൺ സിഗ്നൽ സ്പീഡിനെ കുറിച്ചുള്ള വിവരങ്ങൾ നൽകുമ്പോൾ കവറേജ് മികച്ച നെറ്റ്വർക്ക് ലഭിക്കുന്ന സ്ഥലങ്ങൾ കൃത്യമായി അടയാളപ്പെടുത്തി തരുന്നു.

ജിപിഎസ് ആക്യുറസി സെറ്റിങ്സ്

ജിപിഎസ് ആക്യുറസി സെറ്റിങ്സ്

ജിപിഎസ് സാധാരണയായി ബാറ്ററി സേവിംഗ് മോഡിലേക്ക് ഡിഫോൾട്ട് ആയി സെറ്റ് ആവുകയാണ് ചെയ്യാറ്. ഈ സെറ്റിങ്സ് ബാറ്ററി സേവ് ചെയ്യാൻ സഹായിക്കുന്നതിനൊപ്പം തന്നെ ലോക്കേഷൻ സംബന്ധിച്ച പ്രശ്നങ്ങൾ വർദ്ധിപ്പിക്കാനും കാരണമാവുന്നു. ഇത് പോപ് അപ്പിലേക്ക് വഴിവയ്ക്കും. നിങ്ങളുടെ ജി‌പി‌എസ് സെറ്റിങ്സ് ഓപ്പൺ ചെയ്യുന്നതിനായി ലോക്കേഷൻ സെന്റർ ഓപ്പൺ ചെയ്ത് ജി‌പി‌എസ് ഐക്കണിൽ ലോങ് ടച്ച് ചെയ്യുക. ഹൈ ആക്യുറസി മോഡ് ഓഫ് ചെയ്യുക. ഇത് നിങ്ങളുടെ ലോക്കേഷൻ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കും.

കൂടുതൽ വായിക്കുക: വാട്സ്ആപ്പിൽ മെസേജ് എറർ കാണിക്കുന്നോ? ഈ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാം

ലൊക്കേഷൻ ഹിസ്റ്ററി ഓഫ് ചെയ്യുക

ലൊക്കേഷൻ ഹിസ്റ്ററി ഓഫ് ചെയ്യുക

ഗൂഗിൾ മാപ്‌സ് നിങ്ങളുടെ ഓരോ നീക്കവും ട്രാക്കുചെയ്യുകയും നിങ്ങളുടെ ചലനങ്ങളെ അടിസ്ഥാനമാക്കി പ്രതിമാസ റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യുന്നുണ്ട്. ജി‌പി‌എസ് സെറ്റിങ്സ് ആക്‌സസ്സുചെയ്‌ത് ഗൂഗിൾ ലൊക്കേഷൻ ഹിസ്റ്ററി ഓപ്‌ഷനിൽ ടാപ്പ് ചെയ്ത് നിങ്ങൾക്ക് ഈ ഓപ്ഷൻ ഓഫ് ചെയ്യാം. ഇത് പ്രൈവസി സുരക്ഷയ്ക്കും മികച്ച ലോക്കേഷൻ കൃത്യതയ്ക്കും സഹായിക്കും.

ആപ്ലിക്കേഷൻ പെർമിഷൻ

ആപ്ലിക്കേഷൻ പെർമിഷൻ

നാവിഗേഷൻ അപ്ലിക്കേഷനുകൾക്ക് പുറമേ, ഫുഡ്, ഷോപ്പിംഗ്, ഹെൽത്ത് എന്നിവ കൈകാര്യം ചെയ്യുന്ന അപ്ലിക്കേഷനുകളും ലൊക്കേഷൻ ഡാറ്റ ട്രാക്കുചെയ്യുന്നുണ്ട്. സെറ്റിങ്സ് തുറന്ന് അപ്ലിക്കേഷൻസ് ഓപ്ഷൻ എടുത്ത് അതിലെ പെർമിഷൻ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ഏതൊക്കെ അപ്ലിക്കേഷനുകൾക്ക് ആക്‌സസ്സ് ഉണ്ടെന്ന് നോക്കാം. ആവശ്യമില്ലെന്ന് നിങ്ങൾ കരുതുന്ന അപ്ലിക്കേഷനുകൾക്കുള്ള പെർമിഷനുകൾ ഒഴിവാക്കുകയും ചെയ്യാം.

കൂടുതൽ വായിക്കുക: എയർടെൽ വൈ-ഫൈ കോളിംഗ് എങ്ങനെ സെറ്റ് ചെയ്യാം, അറിയേണ്ടതെല്ലാം

Most Read Articles
Best Mobiles in India

Read more about:
English summary
Navigation apps are a Godsend for travelers looking for a way to get around. Be it the quickest way to get to your friend’s place or the routes to follow on your three-day trip, navigation apps are there to help you out along the way. Users are often plagued by 'Improve Location Accuracy’ pop-ups and clicking on the Agree button doesn’t usually help in these situations.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X