എന്താണ് സാറ്റലൈറ്റ് ഇന്റർനെറ്റ്?, ഇതിന്റെ വേഗതയും പ്രവർത്തനവും എങ്ങനെ?

|

സാറ്റലൈറ്റ് ഇന്റർനെറ്റ് ഇന്ത്യയിൽ എത്താൻ പോകുന്നു എന്ന വർത്ത കഴിഞ്ഞ കുറച്ച് കാലമായി പ്രചരിക്കുന്നുണ്ട്. ജിയോ അടക്കമുള്ള വമ്പന്മാർ സാറ്റലൈറ്റ് ഇന്റർനെറ്റിനായുള്ള പ്രവർത്തനങ്ങളിലുമാണ്. ഇത്തരമൊരു അവസരത്തിൽ പല ആളുകൾക്കും സംശയം തോന്നാവുന് കാര്യമാണ് എന്താണ് ഈ സാറ്റലൈറ്റ് ഇന്റർനെറ്റ് എന്നത്. നിങ്ങളുടെ ഇന്റർനെറ്റ് സേവന ദാതാവ് (ISP) ഇന്റർനെറ്റ് സിഗ്നൽ നിങ്ങൾക്ക് ലഭ്യമാക്കാനായി ഉപഗ്രഹം ഉപയോഗിക്കുന്ന ഒരു തരം കണക്ഷനാണ് സാറ്റലൈറ്റ് ഇന്റർനെറ്റ്.

സാറ്റലൈറ്റ്

അടുത്തിടെ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ പ്ലാറ്റ്‌ഫോമുകൾ യൂറോപ്യൻ സാറ്റലൈറ്റ് അധിഷ്ഠിത ബ്രോഡ്‌ബാൻഡ് സേവന കമ്പനിയുമായി ഒരു സംയുക്ത സംരംഭത്തിൽ ഒപ്പുവച്ചിരുന്നു. സാറ്റലൈറ്റ് ഇന്റർനെറ്റ് ഇടം പര്യവേക്ഷണം ചെയ്യാൻ എസ്ഇഎസുമായിട്ടാണ് ജിയോ കരാർ ഒപ്പിട്ടത്. ജിയോയെ കൂടാതെ ഭാരതി എയർടെല്ലിന്റെ വൺവെബ്, എലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് തുടങ്ങിയ ടെക് ഭീമന്മാരും ഇന്ത്യയിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് ആരംഭിക്കാനുള്ള പദ്ധതികളിലാണ്.

വീഡിയോ കോളുകൾക്ക് കൂടുതൽ പ്രൊഫഷണൽ ലുക്ക് നൽകാനുള്ള മാർഗങ്ങൾവീഡിയോ കോളുകൾക്ക് കൂടുതൽ പ്രൊഫഷണൽ ലുക്ക് നൽകാനുള്ള മാർഗങ്ങൾ

സാറ്റലൈറ്റ് ഇന്റർനെറ്റിന്റെ പ്രവർത്തനം

സാറ്റലൈറ്റ് ഇന്റർനെറ്റിന്റെ പ്രവർത്തനം

നിങ്ങളുടെ ഇന്റർനെറ്റ് സേവന ദാതാവ് ബഹിരാകാശത്തെ ഒരു ഉപഗ്രഹത്തിലേക്ക് ഫൈബർ ഇന്റർനെറ്റ് സിഗ്നൽ അയയ്ക്കുന്നു. ഈ ഇന്റർനെറ്റ് സിഗ്നൽ നിങ്ങളുടെ അടുത്തേക്ക് വരികയും നിങ്ങളുടെ സാറ്റലൈറ്റ് ഡിഷ് ക്യാപ്‌ചർ ചെയ്യുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ കമ്പ്യൂട്ടറിനെ ഇന്റർനെറ്റ് സിഗ്നലുമായി ബന്ധിപ്പിക്കുന്ന മോഡവുമായി കണക്റ്റ് ചെയ്തിരിക്കും. ഇതേ പോലെ സിഗ്നലുകൾ നിങ്ങളുടെ സേവന ദാതാവിലേക്ക് തിരികെ പോകുന്നു. ഇങ്ങനെ ലളിതമായി സാറ്റലൈറ്റ് ഇന്റർനെറ്റിനെ വിശദികരിക്കാം.

സാറ്റലൈറ്റ് ഇന്റർനെറ്റിനുള്ള ഉപകരണങ്ങൾ
 

സാറ്റലൈറ്റ് ഇന്റർനെറ്റിനുള്ള ഉപകരണങ്ങൾ

ഉപയോക്താക്കൾ സാറ്റലൈറ്റ് ഇന്റർനെറ്റിലേക്ക് മാറുന്നത് പരിഗണിക്കുകയാണെങ്കിൽ ഇന്റർനെറ്റ് സേവന ദാതാക്കൾ പ്രത്യേക തരം ഉപകരണങ്ങൾ ഇതിനായി ഉപയോഗിക്കും. നേരത്തെ, മിക്ക സാറ്റലൈറ്റ് ഇൻറർനെറ്റും വലിയ ഡിവൈസുകൾ ഉപയോഗിച്ചാണ് വന്നിരുന്നത്. എന്നാൽ ഇന്ന് ഇന്റർനെറ്റ് ദാതാക്കൾക്കും ചെറുതും ഒതുക്കമുള്ളതുമായ ഡിവൈസുകൾ ഉണ്ട്. മിക്ക സാറ്റലൈറ്റ് ഇന്റർനെറ്റും ഇപ്പോൾ മോഡം, വയർലെസ് റൂട്ടർ, നെറ്റ്‌വർക്ക് കേബിൾ എന്നിവയിൽ മാത്രമേ ലഭ്യമാകൂ. നേരത്തെ ചില ദാതാക്കൾ സിഗ്നലിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്താൻ ഒരു ഡിഷ് പോലും ഉപയോഗിച്ചിരുന്നു.

ആൻഡ്രോയിഡ് ഫോണുകളിൽ ആപ്പുകൾ ഒളിപ്പിക്കുന്നതെങ്ങനെആൻഡ്രോയിഡ് ഫോണുകളിൽ ആപ്പുകൾ ഒളിപ്പിക്കുന്നതെങ്ങനെ

സിഗ്നൽ

സാറ്റലൈറ്റ് ഇൻറർനെറ്റിനായി ഉപയോഗിക്കുന്ന മോഡം ഉപഗ്രഹത്തിൽ നിന്നുള്ള സിഗ്നലിനെ പിടിച്ചെടുക്കാൻ പോന്നതായി മാറിയതോടെ ഡിഷ് ഉപയോഗിക്കേണ്ട വരുന്നില്ല. നിങ്ങളുടെ സിസ്റ്റത്തിന്റെ നെറ്റ്‌വർക്ക് അഡാപ്റ്റർ ഇതിലേക്ക് കണക്റ്റ് ചെയ്യാം. സാറ്റലൈറ്റ് ഇന്റർനെറ്റിൽ ഉപയോഗിക്കുന്ന റൂട്ടർ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് കണക്ഷനുകളിൽ ഉപയോഗിക്കുന്ന ഡിവൈസ് പോലെ തന്നെ പ്രവർത്തിക്കുന്നു റൂട്ടർ മോഡത്തിൽ നിന്നും ഇന്റർനെറ്റ് സിഗ്നൽ വിതരണം ചെയ്യുന്നു. ഇത് വൈഫൈ വഴിയോ ഇഥർനെറ്റ് കേബിൾ വഴിയോ ഡിവൈസുകളിൽ കണണക്റ്റ് ചെയ്യാം.

സാറ്റലൈറ്റ് ഇന്റർനെറ്റിന്റെ വേഗത

സാറ്റലൈറ്റ് ഇന്റർനെറ്റിന്റെ വേഗത

പല രാജ്യങ്ങളിലും സാറ്റലൈറ്റ് ഇന്റർനെറ്റ് വർഷങ്ങളായി ഉപയോഗിക്കുന്നുണ്ട്. 100 എംബിപിഎസിൽ കൂടുതലുള്ള സാറ്റലൈറ്റ് ഇന്റർനെറ്റ് പ്ലാനുകൾ ഇന്ന ലഭ്യവുമാണ്. വേഗതയേറിയ ഇന്റർനെറ്റ് ഉള്ളത് വീഡിയോകൾ കാണുന്നതിനും നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്യുന്നതിനും ഗെയിമിങ് രസകരമാക്കുന്നതിനും സഹായിക്കും. സാറ്റലൈറ്റ് ഇന്റർനെറ്റിൽ വേഗതയുടെ കാര്യത്തിൽ ചിലപ്പോഴൊക്കം കുറവുകൾ ഉണ്ടാകാറുണ്ട്. സ്ഥിരതയുള്ള വേഗത എല്ലായിടത്തും ലഭ്യമാക്കാൻ സാധിക്കുന്നില്ല എന്നതാണ് ഇതിന്റെ പോരായ്മ.

വളരെയെളുപ്പം വാട്സ്ആപ്പ് പേയ്മെന്റ്സിൽ നിന്നും ബാങ്ക് അക്കൌണ്ട് നീക്കം ചെയ്യാംവളരെയെളുപ്പം വാട്സ്ആപ്പ് പേയ്മെന്റ്സിൽ നിന്നും ബാങ്ക് അക്കൌണ്ട് നീക്കം ചെയ്യാം

ഉയർന്ന ലേറ്റൻസി

സാറ്റലൈറ്റ് ഇന്റർനെറ്റ് ഉയർന്ന ലേറ്റൻസി നൽകുന്നു. ഡാറ്റ അയയ്‌ക്കുന്നതിനും സ്വീകരിക്കുന്നതിനും എടുക്കുന്ന സമയത്തെയാണ് ലേറ്റൻസി എന്നറിയപ്പെടുന്നത്. നിങ്ങളുടെ സിസ്റ്റത്തിൽ നിന്ന് സാറ്റലൈറ്റ് ഡിഷിലേക്കും നിങ്ങളുടെ ഇന്റർനെറ്റ് സേവനദാതാവിന്റെ ഉപഗ്രഹത്തിലേക്കും ഡാറ്റ പോകാൻ എടുക്കുന്ന സമയമാണ് ലേറ്റൻസി. സാറ്റലൈറ്റ് ഇൻറർനെറ്റിന് ലേറ്റൻസി ഒരു പോരായ്മയാണ്. കാരണം ഇതിന് ഡാറ്റ സഞ്ചരിക്കാൻ ഒന്നിലധികം ഘട്ടങ്ങൾ കടക്കേണ്ടതുണ്ട്. അതുകൊണ്ട് കേബിളും ഫൈബർ ഇന്റർനെറ്റും നൽകുന്നതിനെക്കാൾ വേഗത സാമാന്യേന കുറവാണ് സാറ്റലൈറ്റ് ഇന്റർനെറ്റുകൾക്ക്. ഇന്ന് ഇത് പുതിയ സാങ്കേതികവിദ്യകളിലൂടെ മറികടക്കുന്നുമുണ്ട്.

Best Mobiles in India

English summary
Satellite Internet is Internet connectivity via satellite. Let's see how it works and how much speed it can offer.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X