എന്താണ് സ്മാർട്ട് ഹോം, നിങ്ങളുടെ വീടും സ്മാർട്ട് ആക്കാൻ ചെയ്യേണ്ടതെന്ത്

|

സ്മാർട്ട് ഹോം എന്ന സങ്കൽപ്പത്തിന് ഏറെ ജനപ്രീതി നേടുന്ന കാലമാണ് ഇത്. വീട്ടുപകരണങ്ങളിലൂടെ വീടിനെ സ്മാർട്ട് ആക്കി മാറ്റുന്നു എന്നതാണ് ഈ ആശയത്തിന്റെ അടിസ്ഥാനം. ഒരു നെറ്റ്‌വർക്ക് ഡിവൈസും ഇന്റർനെറ്റ് കണക്ഷനും ഉപയോഗിച്ച് വീട്ടിലെ ഉപകരണങ്ങളെ നിയന്ത്രിക്കുന്ന സംവിധാനമാണ് ഇതെന്ന് ലളിതമായി പറയാം. സ്മാർട്ട് ഹോമിലെ ഉപകരണങ്ങൾ ഇന്റർനെറ്റിലൂടെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. ഇതിൽ സെക്യൂരിറ്റി, താപനില, ലൈറ്റിംഗ്, ഹോം തിയേറ്റർ, കർട്ടനുകൾ എന്നിങ്ങനെയുള്ള നിരവധി ഡിവൈസുകൾ ഉണ്ടായിരിക്കും.

 

സ്മാർട്ട് ഹോമുകൾ എങ്ങനെ പ്രവർത്തിക്കുന്നു

സ്മാർട്ട് ഹോമുകൾ എങ്ങനെ പ്രവർത്തിക്കുന്നു

സ്മാർട്ട് ഹോമിന്റെ ഉപകരണങ്ങൾ പരസ്പരം ബന്ധിപ്പിച്ചിരിക്കും. അവ നമുക്ക് റിമോട്ട് വഴിയോ വോയിസ് അസിസ്റ്റൻസ് വഴിയോ നിയന്ത്രിക്കാൻ സാധിക്കും. സ്മാർട്ട്‌ഫോൺ, ടാബ്‌ലെറ്റ്, ലാപ്‌ടോപ്പ്, ഗെയിം കൺസോൾ എന്നിവയെല്ലാം ഉപയോഗിച്ചും സ്മാർട്ട് ഡിവൈസുകളെ നിയന്ത്രിക്കാം. ഡോർ ലോക്കുകൾ, ടെലിവിഷനുകൾ, തെർമോസ്റ്റാറ്റുകൾ, ഹോം മോണിറ്ററുകൾ, ക്യാമറകൾ, ലൈറ്റുകൾ, റഫ്രിജറേറ്റർ പോലുള്ള ഉപകരണങ്ങൾ എന്നിവ ഹോം ഓട്ടോമേഷൻ സംവിധാനത്തിലൂടെ നിയന്ത്രിക്കാൻ കഴിയും.

കൂടുതൽ വായിക്കുക: കൊവിഡ്-19 വാക്സിനെതിരായ പ്രചാരണത്തിനെതിരെ കരുതലുമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾകൂടുതൽ വായിക്കുക: കൊവിഡ്-19 വാക്സിനെതിരായ പ്രചാരണത്തിനെതിരെ കരുതലുമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ

പ്രൊഡക്ടുകൾ

നമ്മുടെ ആവശ്യത്തിന് ഷെഡ്യൂൾ ചെയ്ത് പ്രൊഡക്ടുകൾ ഉപയോഗിക്കാൻ സാധിക്കുന്നു എന്നതാണ് സ്മാർട്ട് ഹോമിന്റെ മറ്റൊരു സവിശേഷത. ഊർജ്ജ ലാഭമാണ് സ്മാർട്ട് ഹോമിന്റെ ഏറ്റവും വലിയ ഗുണം. സുരക്ഷയ്ക്കായി സ്മാർട്ട് ഡിവൈസുകൾ ഉപയോഗിക്കുന്നത് കൂടുതൽ സൌകര്യപ്രദമാണ്. മൊബൈലിൽ നിന്ന് പോലും ആക്സസ് ചെയ്യാവുന്ന രീതിയിൽ കണക്ട് ചെയ്ത് സ്മാർട്ട് ഡോർബെൽ, സ്മാർട്ട് സെക്യൂരിറ്റി സിസ്റ്റം, സ്മാർട്ട് ഹോം അപ്ലയൻസസ് എന്നിവ ഉപയോഗിക്കുന്നത് ഇന്റർനെറ്റ് ഓഫ് തിങ്സ് സങ്കേതികവിദ്യയുടെ ഭാഗമാണ്.

 വയർലെസ്, ഹാർഡ്‌വെയർഡ് സിസ്റ്റങ്ങൾ
 

സ്മാർട്ട് ഹോമുകളിൽ വയർലെസ്, ഹാർഡ്‌വെയർഡ് സിസ്റ്റങ്ങൾ ഉപയോഗിക്കുന്നുണ്ട്. വയർലെസ് സിസ്റ്റങ്ങൾ ഇൻസ്റ്റാൾ ചെയ്യാൻ എളുപ്പമാണ്. സ്മാർട്ട് ലൈറ്റിംഗ്, കാലാവസ്ഥാ നിയന്ത്രണം, സുരക്ഷ തുടങ്ങിയവയ്ക്കായി വയർലെസ് ഹോം ഓട്ടോമേഷൻ സംവിധാനം ലഭ്യമാണ്. ഇത് ചിലവേറിയതാണ് എന്നതിനാൽ തന്നെ ഇതിനെക്കാൾ മികച്ചത് ഹാർഡ്‌വെയർഡ് സിസ്റ്റങ്ങൾ തന്നെയാണ്. ഇവ ഹാക്കുചെയ്യാനും ബുദ്ധിമുട്ടാണ്. മികച്ചൊരു സ്മാർട്ട് ഹോം ഇക്കോ സിസ്റ്റം ഉണ്ടാക്കിയെടുക്കാൻ ചിലവ് ഏറെയാണ്.

കൂടുതൽ വായിക്കുക: ഏത് പ്രായത്തിലും സ്മാർട്ട്ഫോൺ എളുപ്പം ഉപയോഗിക്കാം, ചെയ്യേണ്ടത് ഈ കാര്യങ്ങൾകൂടുതൽ വായിക്കുക: ഏത് പ്രായത്തിലും സ്മാർട്ട്ഫോൺ എളുപ്പം ഉപയോഗിക്കാം, ചെയ്യേണ്ടത് ഈ കാര്യങ്ങൾ

സ്മാർട്ട് ഹോമിന്റെ ഗുണഫലങ്ങൾ

സ്മാർട്ട് ഹോമിന്റെ ഗുണഫലങ്ങൾ

ഒരു സ്മാർട്ട് ഹോം ടെക്നോളജി സിസ്റ്റം ഇൻസ്റ്റാൾ ചെയ്താൽ സ്മാർട്ട് ഡിവൈസുകളായ വീട്ടുപകരണങ്ങൾ, തെർമോസ്റ്റാറ്റുകൾ, ലൈറ്റിംഗ്, മറ്റുള്ള ഡിവൈസുകൾ എന്നിവ എളുപ്പത്തിൽ നിയന്ത്രിക്കാൻ സാധിക്കും. സ്വന്തം സ്മാർട്ട്ഫോണിൽ നിന്നോ ടാബിൽ നിന്നോ ഇത്തരം ഉപകരണങ്ങൾ നിയന്ത്രിക്കാം. സുരക്ഷ എല്ലായിപ്പോഴും പരിശോധിക്കാൻ പറ്റുന്ന സംവിധാനവും സ്മാർട്ട് ഹോമിലൂടെ ലഭിക്കും. ഊർജ്ജ ലാഭവും നവീനമായ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സംവിധാനങ്ങളും ഇതിന്റെ ഗുണങ്ങളാണ്.

സ്മാർട്ട് ഹോമിന്റെ പോരായ്മകൾ

സ്മാർട്ട് ഹോമിന്റെ പോരായ്മകൾ

സ്മാർട്ട് ഹോം സൗകര്യപ്രദവും ദീർഘകാലാടിസ്ഥാനത്തിൽ ലാഭകരവും ആണെങ്കിലും പല സുരക്ഷാ പ്രശ്നങ്ങളും ഇതിനുണ്ട്. പലതരം ബഗുകൾ ഡിവൈസുകളെ ബാധിക്കാം. ഇത് പ്രൈവസി, സുരക്ഷ തുടങ്ങിയ കാര്യങ്ങളെ ബാധിക്കും. ഹാക്കർമാർക്ക് സ്മാർട്ട് ഹോമിന്റെ ഇന്റർനെറ്റ് എനേബിൾഡ് ഡിവൈസിലേക്ക് ആക്സസ് നേട്ടാൻ സാധിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സാങ്കേതികവിദ്യയുടെ വികാസത്തിനൊപ്പം ഉണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങൾ എല്ലാം തന്നെ സ്മാർട്ട് ഹോമിന്റെ കാര്യത്തിലും ഉണ്ട്.

കൂടുതൽ വായിക്കുക: 2021ൽ പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളുടെ ക്യാമറകൾ നിങ്ങളെ ഞെട്ടിക്കുംകൂടുതൽ വായിക്കുക: 2021ൽ പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളുടെ ക്യാമറകൾ നിങ്ങളെ ഞെട്ടിക്കും

Best Mobiles in India

Read more about:
English summary
This is a time when the concept of smart home is gaining popularity. The idea behind this is to make the home smarter with home appliances.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X