എന്താണ് വിപിഎൻ, ഇത് ഇന്റർനെറ്റ് വേഗതയെ ബാധിക്കുമോ

|

വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ (വിപിഎൻ) അടുത്തിടെയായി വളരെയധികം പ്രചാരം നേടിയിട്ടുള്ളവാണ്. മിക്ക ഉപയോക്താക്കളും ഒരു പ്രദേശത്ത് ലോക്ക് ചെയ്തതോ നിരോധിച്ചതോ ആയ കണ്ടന്റുകൾ ആക്സസ് ചെയ്യാനാണ് വിപിഎൻ സാധാരണയായി ഉപയോഗിക്കാറുള്ളത്. വി‌പി‌എൻ സംബന്ധിച്ച പല സംശയങ്ങളും ആളുകൾക്ക് ഉണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്ന് ഇൻറർ‌നെറ്റ് വേഗത കുറയാൻ ഇത് കാരണമാകുമോ എന്നതാണ്. വ്യത്യസ്ത സാഹചര്യങ്ങളിൽ‌ മൊത്തത്തിലുള്ള നെറ്റ് വേഗതയെ ഇത് ബാധിക്കുന്നുണ്ടോ എന്ന സംശയം പലർക്കും ഉണ്ട്.

 

എന്താണ് വിപിഎൻ?

എന്താണ് വിപിഎൻ?

വിപിഎൻ അല്ലെങ്കിൽ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് അടിസ്ഥാനപരമായി ഉപയോക്താക്കൾക്ക് സ്വകാര്യ നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്‌തിരിക്കുന്നതുപോലെ ഇന്റർനെറ്റിലേക്ക് ആക്‌സസ്സ് നൽകുന്ന ഒരു ഇന്റർനെറ്റ് സുരക്ഷാ സേവനമാണ്. സ്വകാര്യ നെറ്റ്വർക്ക്, വിപിഎൻ എന്നിവ തമ്മിലുള്ള പ്രധാന വ്യത്യാസം ആദ്യത്തേത് എൻക്രിപ്റ്റ് ചെയ്ത ഇന്റർനെറ്റ് പ്രവർത്തനങ്ങളാണെങ്കിൽ രണ്ടാമത്തേത് അജ്ഞാതമായതാണ്. വെബിൽ ബ്രൌസുചെയ്യുമ്പോൾ സ്വകാര്യതയുടെയും സുരക്ഷയുടെയും ഒരു അധിക പാളി ചേർക്കാൻ മിക്ക ആളുകളും വിപിഎൻ ഉപയോഗിക്കുന്നു.

ഇ-ആധാറിൽ ഡിജിറ്റൽ സിഗ്നേച്ചറുകൾ വെരിഫൈ ചെയ്യുന്നതെങ്ങനെഇ-ആധാറിൽ ഡിജിറ്റൽ സിഗ്നേച്ചറുകൾ വെരിഫൈ ചെയ്യുന്നതെങ്ങനെ

വിപിഎൻ ലേറ്റൻസി വർധിപ്പിക്കുമോ

വിപിഎൻ ലേറ്റൻസി വർധിപ്പിക്കുമോ

ലേറ്റൻസി എന്നത് ഒരു ഉപയോക്താവ് ബ്രൌസിങിനിടെ ചെയ്ത പ്രവർത്തനത്തിനും ഇതിന്റെ റിസൾട്ടിനും ഇടയിൽ എടുക്കുന്ന സമയത്തെ സൂചിപ്പിക്കുന്നു. ഒരു ലിങ്കിൽ ക്ലിക്ക് ചെയ്താൽ അത് പൂർണമാവും തുറക്കാൻ എടുക്കുന്ന സമയമാണ് ഇത്. വിപിഎൻ ലേറ്റൻസി വർധിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നാണ് ഉത്തരം. സെർച്ച് ചെയ്യുമ്പോഴോ സ്ട്രീം ചെയ്യുമ്പോഴോ എല്ലാം വിപിഎൻ ഉപയോഗിച്ചാൽ ലേറ്റൻസി വർധിക്കും. ഇത് ഇന്റർനെറ്റ് വേഗതകുറവാണ് എന്നാണ് നാം കരുതാറുള്ളത്. ഇതിനുള്ള കാരണങ്ങൾ നോക്കാം.

പ്രധാന കാരണം
 

1. ലേറ്റൻസി വർധിക്കാനുള്ള പ്രധാന കാരണം ഉപയോക്താവിന്റെ ആക്ഷനും അതിന്റെ റിപ്ലെയ്ക്കുമുള്ള സമയം വർദ്ധിക്കുന്നു എന്നതാണ്. എന്നതാണ്. ഒരു ഉപയോക്താവ് ഇന്ത്യയിൽ താമസിക്കുകയും യുഎസ് അധിഷ്ഠിത വിപിഎൻ സേവനം ഉപയോഗിക്കുകയും ചെയ്താൽ ഉപയോക്താവ് എന്തെങ്കിലും സെർച്ച് ചെയ്യുമ്പോൾ ഡാറ്റ യുഎസിലേക്ക് യാത്രചെയ്യുമ്പോൾ, ഡാറ്റ ഡീക്രിപ്റ്റ് ചെയ്ത് ഒരു വെബ് സെർവറിലേക്ക് കൈമാറുകയും ചെയ്യുന്നു. പിന്നീടാണ് ഇതിന്റെ റിസൾട്ട് നമുക്ക് ലഭിക്കുന്നത്.

ബ്രോഡ്ബാന്റിൽ മികച്ച വൈഫൈ കണക്റ്റിവിറ്റി ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾബ്രോഡ്ബാന്റിൽ മികച്ച വൈഫൈ കണക്റ്റിവിറ്റി ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സെർവർ ലോഡുകൾ

2. ഉയർന്ന സെർവർ ലോഡുകളും ലേറ്റൻസി വർധിപ്പിക്കുന്നു. കൂടുതൽ ജനപ്രിയമായ വിപിഎൻ സേവനങ്ങൾ ഉപയോഗിക്കുന്ന ആളുകൾ കൂടുതൽ ആയതിനാൽ തന്നെ സെർവർ ലോഡ് വർധിക്കും. 2000 ഉപയോക്താക്കൾ ഒരു സേവനം ഒരുമിച്ച് ഉപയോഗിച്ചാൽ തന്നെ ഒരു ഉപയോക്താവ് വിപിഎനുമായി കണക്റ്റുചെയ്യുന്നതിൽ കാലതാമസം വരും. ഇത് ഇന്റർനെറ്റ് സ്പീഡിനെയും ബാധിക്കും.

എൻ‌ക്രിപ്ഷൻ

3. നേരത്തെ സൂചിപ്പിച്ചതുപോലെ, ഒരു വിപിഎൻ സേവങ്ങൾക്ക് എൻ‌ക്രിപ്ഷൻ ആവശ്യമാണ്. ഇത് ഒരു അധിക ഡാറ്റ പാളി നൽകുന്നു. ഈ ഡാറ്റ എൻ‌ക്രിപ്റ്റ് ചെയ്യുന്നതിന് അധിക സമയം ആവശ്യമാണ്. ഏറ്റവും സുരക്ഷിതമായ വി‌പി‌എൻ ആണെങ്കിൽ അവ കൂടുതൽ സമയം എടുക്കും. ഇല്ല, ചില സന്ദർഭങ്ങളിൽ, വിപി‌എൻ‌ പതിവ് വേഗതയുമായി പൊരുത്തപ്പെടുകയോ വേഗത വർദ്ധിപ്പിക്കുകയോ ചെയ്യും എന്ന കാര്യവും ശ്രദ്ധേയമാണ്.

വാട്സ്ആപ്പ് വഴി നിങ്ങളുടെ അടുത്തുള്ള കോവിഡ് -19 വാക്സിനേഷൻ സെന്ററുകൾ കണ്ടെത്താംവാട്സ്ആപ്പ് വഴി നിങ്ങളുടെ അടുത്തുള്ള കോവിഡ് -19 വാക്സിനേഷൻ സെന്ററുകൾ കണ്ടെത്താം

Best Mobiles in India

English summary
Virtual private networks (VPNs) have become very popular recently. Most users use VPN to access locked or restricted content in an area.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X