എന്താണ് വാട്ട്‌സ്ആപ്പ് 'വ്യൂ വൺസ്' ഫീച്ചർ? ഇത് ഉപയോഗിക്കുന്നതെങ്ങനെ?

|

ആൻഡ്രോയിഡിലെ ബീറ്റ ടെസ്റ്ററുകൾക്കായി വാട്ട്‌സ്ആപ്പ് ഈയിടെ ഒരു പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗും വാട്ട്‌സ്ആപ്പ് മേധാവി വിൽ കാത്ത്കാർട്ടുമാണ് ഈ സവിശേഷത ആദ്യം സ്ഥിരീകരിച്ചത്. ഈ ആഴ്ച ആദ്യം, വാട്ട്‌സ്ആപ്പ് ആപ്ലിക്കേഷൻറെ ബീറ്റ എഡിഷനിൽ കുറച്ച് ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ അവതരിപ്പിക്കാൻ തുടങ്ങി. എന്നാൽ, ഫേസ്ബുക്കിങ് ഉടമസ്ഥതയിൽ വരുന്ന വാട്ട്‌സ്ആപ്പിൽ ഇപ്പോൾ 'വ്യൂ വൺസ്' എന്ന ഫീച്ചർ ലഭ്യമാണ്. ഈ ഫീച്ചർ ഉപയോഗിച്ച് ഫോട്ടോകളും, വീഡിയോകളും അയച്ചാൽ മെസ്സേജ് ലഭിക്കുന്ന വ്യക്തിയ്ക്ക് ഒരിക്കൽ മാത്രമേ അവ കാണാൻ സാധിക്കൂകയുള്ളു എന്നതാണ് കാര്യം.

കൂടുതൽ വായിക്കുക: വാട്ട്സ്ആപ്പ് സെക്സ്റ്റിങ്ങിനെ കുറിച്ച് മാതാപിതാക്കൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

എന്താണ് വാട്ട്‌സ്ആപ്പ് 'വ്യൂ വൺസ്' ഫീച്ചർ ?

എന്താണ് വാട്ട്‌സ്ആപ്പ് 'വ്യൂ വൺസ്' ഫീച്ചർ ?

വാട്ട്‌സ്ആപ്പിലെ ഡിസപീയറിങ് മെസ്സേജ് ഫീച്ചർ പോലെയാണ് ഈ പുതിയ വ്യൂ വൺസ് ഫീച്ചറും പെരുമാറുന്നത്. ഡിസപീയറിങ് മെസ്സേജ് 7 ദിവസം കഴിയുമ്പോൾ ഫോട്ടോകളും, വിഡിയോകളും, സന്ദേശങ്ങളും നീക്കം ചെയ്യുന്നതുപോലെ വ്യൂ വൺസ് ഫീച്ചർ ഒരു തവണ ചാറ്റ് വിൻഡോ തുറന്ന്‌ ഫോട്ടോകളും, വിഡിയോകളും കണ്ടശേഷം ആ വിൻഡോ ക്ലോസ് ചെയ്താൽ പിന്നീട് അവ ഇല്ലാതാകും. ഫോട്ടോയും, വിഡിയോകളും സ്വീകരിക്കുന്നയാളുടെ ഗാലറിയിൽ സേവ് ആവില്ല എന്നതുതന്നെയാണ് പ്രധാന കാര്യം. ഗ്രൂപ്പ് മെസ്സേജുകൾക്കും വ്യൂ വൺസ് ഫീച്ചർ നിങ്ങൾക്ക് വേണമെങ്കിൽ പ്രയോജനപ്പെടുത്താവുന്നതാണ്. സന്ദേശങ്ങൾ അയയ്ക്കാൻ ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ അസിസ്റ്റന്റ് എളുപ്പത്തിൽ ഉപയോഗിക്കാം, അതേസമയം ഐഒഎസ് ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ അയയ്ക്കാൻ സിറിയുടെ സഹായം പ്രയോജനപ്പെടുത്താവുന്നതാണ്.

 വ്ളോഗർമാർക്ക് ഡിഎസ്എൽആർ ക്യാമറകളെക്കാൾ നല്ലത് ഈ കിടിലൻ സ്മാർട്ട്ഫോണുകൾ വ്ളോഗർമാർക്ക് ഡിഎസ്എൽആർ ക്യാമറകളെക്കാൾ നല്ലത് ഈ കിടിലൻ സ്മാർട്ട്ഫോണുകൾ

എങ്ങനെയാണ് വാട്ട്‌സ്ആപ്പ് 'വ്യൂ വൺസ് ഫീച്ചർ പ്രവർത്തിക്കുന്നത് ?

എങ്ങനെയാണ് വാട്ട്‌സ്ആപ്പ് 'വ്യൂ വൺസ് ഫീച്ചർ പ്രവർത്തിക്കുന്നത് ?

വ്യൂ വൺസ് ഫീച്ചർ ഉപയോഗിച്ചുകൊണ്ട് അയക്കുന്ന ഫോട്ടോകളും വിഡിയോകളും മറ്റൊരാൾക്ക് ഫോർവേഡ് ചെയ്യുവാൻ സാധ്യമായിരിക്കില്ല. നിങ്ങൾ അയച്ച മെസേജ് സ്വീകർത്താവ് ഒരിക്കൽ പോലും തുറന്ന്‌ നോക്കിയില്ലെങ്കിൽ 14 ദിവസത്തിനുള്ളിൽ ആ സന്ദേശം തനിയെ ഇല്ലാതാകും. എന്നാൽ, സ്ക്രീൻഷോട്ട്, സ്ക്രീൻ റെക്കോർഡിംഗ് തുടങ്ങിയ ഫീച്ചറുകൾ വഴി ഫോട്ടോകളും വിഡിയോകളും സേവ് ചെയ്യുന്നത് തടയുവാൻ ഈ ഫീച്ചറിനാകില്ല. ആൻഡ്രോയ്ഡ് 2.21.14.3 എഡിഷൻ ബീറ്റ ഉപയോക്താക്കൾക്ക് ഈ പുതിയ സവിശേഷത ഉപയോഗിക്കാനാകുമെന്ന് വാട്ട്‌സ്ആപ്പ് അവകാശപ്പെടുന്നു. റിപ്പോർട്ട് അനുസരിച്ച്, ഐഒഎസ് ബീറ്റ ഉപയോക്താക്കൾക്ക് ഉടൻ തന്നെ ഈ ഫീച്ചർ ലഭിക്കും.

വോഡഫോൺ ഐഡിയയുടെ 449 രൂപ പ്ലാനിലൂടെ ഇനി സീ5 പ്രീമിയം സബ്ക്രിപ്ഷനും ലഭിക്കുംവോഡഫോൺ ഐഡിയയുടെ 449 രൂപ പ്ലാനിലൂടെ ഇനി സീ5 പ്രീമിയം സബ്ക്രിപ്ഷനും ലഭിക്കും

​വ്യൂ വൺസ് ഫീച്ചർ എങ്ങനെ ഉപയോഗിക്കാമെന്ന് ഇവിടെ നോക്കാം

​വ്യൂ വൺസ് ഫീച്ചർ എങ്ങനെ ഉപയോഗിക്കാമെന്ന് ഇവിടെ നോക്കാം

  • നിങ്ങളുടെ വാട്ട്‌സ്ആപ്പ് തുറന്ന് ഏതെങ്കിലും ഒരു ചാറ്റ് വിൻഡോ ഓപ്പൺ ചെയ്യുക.
  • ചാറ്റ്ബോക്സിൽ കാണുന്ന ക്യാമറ ഐക്കൺ ക്ലിക്ക് ചെയ്യ്ത് അയക്കേണ്ട ഒരു ചിത്രമോ വീഡിയോ ക്ലിക്ക് ചെയ്യുക.
  • എന്നിട്ട്, പ്രിവ്യൂ വിൻഡോയിൽ ടെക്സ്റ്റ് ബോക്സിൻറെ വലത്തേയറ്റത്ത് കാണുന്ന വ്യൂ വൺ ഐക്കണിൽ ക്ലിക്ക് ചെയ്യുക.
  • അതിൽ കാണുന്ന 'വ്യൂ വൺസ്' ഓപ്ഷൻ ഓൺ ആക്കിയാൽ നിങ്ങൾക്ക് ഈ ഫീച്ചറിലൂടെ ഫോട്ടോകളും, വിഡിയോകളും അയക്കാവുന്നതാണ്.
  • ഓരോ തവണയും ഒരു ഫോട്ടോ അല്ലെങ്കിൽ വീഡിയോ നിങ്ങൾക്ക് അയയ്ക്കുവാൻ ഓരോ തവണയും മീഡിയ ഗ്യാലറി ഓപ്പൺ ചെയ്യേണ്ടി വരും.
  • കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ വെർച്വലായി നടത്തണമെന്ന് സർക്കാർകൊവിഡിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ വെർച്വലായി നടത്തണമെന്ന് സർക്കാർ

Best Mobiles in India

English summary
WhatsApp, which is owned by Facebook, now has a 'View once' feature. Sending photos and videos with this feature means that the recipient of the message will only be able to view them once.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X