How To Download Whatsapp Status: വാട്സ്ആപ്പ് സ്റ്റാറ്റസുകൾ സ്മാർട്ട്ഫോണിലേക്ക് സേവ് ചെയ്യുന്നതെങ്ങനെ

|

മെസേജിങ് ആപ്പ് എന്നതിലുപരി ഒരു മൾട്ടിമീഡിയ മെസേജിംഗ് ആപ്ലിക്കേഷനായിട്ടാണ് വാട്സ്ആപ്പിനെ ഇന്ന് പരിഗണിക്കേണ്ടത്. ഓരോ അപ്ഡേറ്റിലും മികച്ച സവിശേഷതകൾ കൊണ്ടുവരുന്ന വാട്സ്ആപ്പിൽ കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് സ്റ്റാറ്റസ് സവിശേഷത വന്നത്. ഇൻസ്റ്റഗ്രാമിൽ സ്റ്റോറി എന്ന പേരിലുള്ള അതേ സവിശേഷതയാണ് വാട്ആപ്പിന്റെ സ്റ്റാറ്റസ് സവിശേഷതയിലും ഉള്ളത്.

വീഡിയോ, ഓഡിയോ, ഫോട്ടോകൾ

വീഡിയോ, ഓഡിയോ, ഫോട്ടോകൾ, ടെക്സ്റ്റ് എന്നിവയെല്ലാം വാട്സ്ആപ്പ് സ്റ്റാറ്റസുകളിലൂടെ സുഹൃത്തുക്കളുമായി നമുക്കിന്ന് ഷെയർ ചെയ്യൻ സാധിക്കും. 30 സെക്കന്റ് ദൈർഘ്യത്തിലുള്ള വീഡിയോകളും മറ്റും ഷെയർ ചെയ്യാൻ സാധിക്കുന്ന സ്റ്റാറ്റസുകൾ ഉപയോഗിക്കാത്ത വാട്സ്ആപ്പ് സ്റ്റാറ്റസുകൾ കുറവായിരിക്കും. സുഹൃത്തുകൾ പോസ്റ്റ് ചെയ്ത സ്റ്റാറ്റസുകൾ നമ്മൾ പലപ്പോഴും സ്റ്റാറ്റസുകളാക്കി മാറ്റാൻ വേണ്ടി അവരോട് ചോദിച്ച് വാങ്ങാറുണ്ട്.

സ്റ്റാറ്റസുകൾ

സുഹൃത്തുക്കളോട് സ്റ്റാറ്റസുകൾ ചോദിച്ച് വാങ്ങേണ്ട അവസരങ്ങളിൽ അവർ അത് തരാൻ തയ്യാറല്ലാതാവുകയോ നിങ്ങളുടെ മെസേജുകൾ അവർ വായിക്കാൻ വൈകുകയോ മറ്റോ ചെയ്താൽ സ്റ്റാറ്റസുകൾ അപ്ഡേറ്റ് ചെയ്യുന്നതിൽ കാലതാമസം വരും. ഇത്തരം അവസരങ്ങൾ ഒഴിവാക്കാനായി നിങ്ങളുടെ വാട്സ്ആപ്പിൽ കാണുന്ന സ്റ്റാറ്റസുകൾ ഡൌൺലോഡ് ചെയ്താൽ മതി. ഇതിനായി പല മാർഗ്ഗങ്ങളും ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

കൂടുതൽ വായിക്കുക: യൂട്യൂബ് വീഡിയോ ബാഗ്രൌണ്ടിൽ പ്ലേ ചെയ്യാനുള്ള എളുപ്പവഴി ഇതാണ്കൂടുതൽ വായിക്കുക: യൂട്യൂബ് വീഡിയോ ബാഗ്രൌണ്ടിൽ പ്ലേ ചെയ്യാനുള്ള എളുപ്പവഴി ഇതാണ്

രീതി 1: സ്ക്രീൻഷോട്ട്

രീതി 1: സ്ക്രീൻഷോട്ട്

സുഹൃത്തുക്കളുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് വീഡിയോകളോ ഇമേജുകളോ സേവ് ചെയ്യാൻ ലളിതമായ മാർഗ്ഗമാണ് സ്ക്രീൻ ഷോട്ട്. നിങ്ങൾക്ക് ആവശ്യമുള്ള സ്റ്റാറ്റസ് ഓപ്പൺ ചെയ്ത് അവ സ്ര്കീൻ ഷോട്ട് എടുക്കുക. ഓരോ സ്മാർട്ട്ഫഓണിലും പല രീതികളിലാണ് സ്ക്രീൻഷോട്ടിന്റെ ഷോർട്ട് കീ ഉള്ളത്. ചിത്രങ്ങളാണ് ഇത്തരത്തിൽ നിങ്ങൾക്ക് ആവശ്യമുള്ളതെങ്കിൽ എളുപ്പത്തിൽ അവ സ്ക്രീൻ ഷോട്ട് എടുക്കാൻ സാധിക്കും.

ഇമേജുകൾ

ഇമേജുകൾ സക്രീൻഷോട്ട് എടുത്ത് സേവ് ചെയ്യാൻ സാധിക്കുമെങ്കിലും വീഡിയോ മൊത്തത്തിൽ എങ്ങനെയാണ് ലഭിക്കുക എന്ന സംശയം നിങ്ങൾക്ക് പലർക്കും ഉണ്ടാകാം. ഇതനൊരു വഴിയുണ്ട്. സ്ക്രീൻ റെക്കോർഡർ സംവിധാനം മിക്കവാറും എല്ലാ സ്മാർട്ട്ഫോണുകളിലും ഇന്ന് ലഭ്യമാണ്. ഇത് ഫോണിൽ ഇല്ലെങ്കിൽ പ്ലേ സ്റ്റോറിൽ നിന്ന് തേർഡ് പാർട്ടി ആപ്പുകൾ ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഇത്തരത്തിൽ ഡൌൺലോഡ് ചെയ്യുന്ന ആപ്പുകൾ ഉപയോഗിച്ച് സ്ക്രീൻ റെക്കോർഡ് ചെയ്യാം.

രീതി 2: തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിച്ച് സ്റ്റാറ്റസ് സേവ് ചെയ്യാം

രീതി 2: തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിച്ച് സ്റ്റാറ്റസ് സേവ് ചെയ്യാം

നിങ്ങളുടെ സുഹൃത്തുക്കളുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകൾ ഡൌൺലോഡ് ചെയ്യാനുള്ള ഒരു എളുപ്പമാർഗ്ഗമാണ് തേർഡ് പാർട്ടി ആപ്പുകൾ. നിങ്ങളുടെ കോൺടാക്റ്റുകളുടെ സ്റ്റാറ്റസുകൾ ഈ ആപ്പുകൾ വഴി എളുപ്പത്തിൽ ഡൌൺലോഡ് ചെയ്യാം. സ്റ്റാറ്റസുകൾ ഡൌൺലോഡ് ചെയ്യാൻ സഹായിക്കുന്ന നിരവധി തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ ഉണ്ട്. ഇതിലൂടെ നിങ്ങൾക്ക് ഇമേജുകൾ മാത്രമല്ല വീഡിയോകളും സേവ് ചെയ്യാൻ കഴിയും.

കൂടുതൽ വായിക്കുക: ഹാക്കർമാരിൽ നിന്ന് നിങ്ങളുടെ വാട്സ്ആപ്പ് അക്കൌണ്ട് സംരക്ഷിക്കാൻ ഈ 7 കാര്യങ്ങൾ ശ്രദ്ധിക്കുകകൂടുതൽ വായിക്കുക: ഹാക്കർമാരിൽ നിന്ന് നിങ്ങളുടെ വാട്സ്ആപ്പ് അക്കൌണ്ട് സംരക്ഷിക്കാൻ ഈ 7 കാര്യങ്ങൾ ശ്രദ്ധിക്കുക

സ്റ്റോറി സേവർ

സ്റ്റോറി സേവർ ഫോർ വാട്ട്‌സ്ആപ്പ്, ഓൾ സ്റ്റാറ്റസ് സേവർ, സ്റ്റാറ്റസ് സേവ് ഡബ്ല്യുഎ തുടങ്ങിയ അപ്ലിക്കേഷനുകളാണ് സ്റ്റാറ്റസ് സേവ് ചെയ്യാൻ സഹായിക്കുന്ന പ്രധാന ആപ്പുകൾ ഈ അപ്ലിക്കേഷനുകളിലേതെങ്കിലും ഡൌൺ‌ലോഡുചെയ്‌ത് ഇൻ‌സ്റ്റാൾ‌ ചെയ്‌താൽ നിങ്ങൾ‌ക്ക് സേവ് ചെയ്യേണ്ട സ്റ്റാറ്റസ് ഫോട്ടോ / വീഡിയോ തെരഞ്ഞെടുത്ത് അത് സേവ് ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും. ഇത് ഗാലറിയിലേക്ക് സേവ് ചെയ്യാനും സാധിക്കും.

രീതി 3: ഫയൽ എക്സ്പ്ലോറർ ഉപയോഗിക്കുക

രീതി 3: ഫയൽ എക്സ്പ്ലോറർ ഉപയോഗിക്കുക

തേർഡ് പാർട്ടി ആപ്പുകളോ സക്രീൻഷോട്ടുകളോ ഇല്ലാതെ തന്നെ വാട്സ്ആപ്പ് സ്റ്റാറ്റസുകൾ സേവ് ചെയ്യാൻ സാധിക്കുന്ന രീതിയാണ് ഇത്. ഫയൽ മാനേജർ അഥവാ എക്സ്പ്ലോറർ മിക്ക ഫോണുകളിലും ഉണ്ടാവും. ഇല്ലെങ്കിൽ അത് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്യുക. തുടർന്ന് താഴെകൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്യുക.

1. ഫയൽ എക്സ്പ്ലോറർ മെനുവിലേക്ക് പോയി APK വിഭാഗത്തിലെ വാട്ട്‌സ്ആപ്പ് ഫോൾഡർ തിരഞ്ഞെടുക്കുക.

2. ഫോൾഡറിനുള്ളിലെ ‘മീഡിയ' ഓപ്ഷൻ തിരഞ്ഞെടുക്കുക

3. ഇനി ‘ഷോ ഹിഡൻ ഫയൽ' ഓപ്ഷനിൽ ടോഗിൾ ചെയ്യുക.

4. മറഞ്ഞിരിക്കുന്ന ഫോൾഡറുകൾക്കിടയിൽ, നിങ്ങൾ അടുത്തിടെ കണ്ട സ്റ്റാറ്റസുകളുടെ ചിത്രങ്ങൾ കാണിക്കുന്ന ഒരു ‘.സ്റ്റാറ്റസ്' ഫോൾഡർ ഉണ്ടാകും.

5. ഇനി നിങ്ങൾ ചെയ്യേണ്ടത് ഫോൾഡറിലെ ചിത്രങ്ങളിൽ ക്ലിക്ക് ചെയ്ത് ആവശ്യമുള്ളവ ഡൌൺലോഡ് ചെയ്യുക എന്നത് മാത്രാണ്.

കൂടുതൽ വായിക്കുക: നിങ്ങളുടെ ഫാസ്റ്റ്ടാഗുകൾ ഇനി ഗൂഗിൾ പേ വഴി റീച്ചാർജ് ചെയ്യാം; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: നിങ്ങളുടെ ഫാസ്റ്റ്ടാഗുകൾ ഇനി ഗൂഗിൾ പേ വഴി റീച്ചാർജ് ചെയ്യാം; അറിയേണ്ടതെല്ലാം

Best Mobiles in India

Read more about:
English summary
You might have come across some amazing pictures or videos of your friends traveling to unknown destinations. And quite often you would have thought of saving those statuses' on your Android or iPhone. But, if you haven't been able to figure a way out yet, we will be helping you with some easy steps.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X