2016ല്‍ വാട്ട്‌സാപ്പില്‍ വന്ന സവിശേഷതകള്‍ നിങ്ങള്‍ ഉപയോഗിക്കാറുണ്ടോ?

Written By:

ഇപ്പോള്‍, വാട്ട്‌സാപ്പ് എന്ന ചെറിയൊരു മെസേജിങ്ങ് ആപ്പ് ജനകീയമായ മെസേജിങ്ങ് ആപ്പായി മാറിയിരിക്കുകയാണ്. നിങ്ങള്‍ എല്ലാ ദിവസവും വാട്ട്‌സാപ്പ് ഉപയോഗിക്കാറുണ്ടല്ലോ? 2016ല്‍ പല പുതിയ സവിശേഷതകളും വാട്ട്‌സാപ്പില്‍ വന്നിരിക്കുന്നു. ഇത് എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ്, എന്നാല്‍ ഈ സവിശേഷതകള്‍ എങ്ങനെ ഉപയോഗിക്കാം എന്നു പലര്‍ക്കും അറിയില്ല.

6ജിബി റാം, സ്‌നാപ്ഡ്രാഗണ്‍ 835: നോക്കിയ പി സ്മാര്‍ട്ട്‌ഫോണ്‍!

വാട്ട്‌സാപ്പിലെ സവിശേഷതകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഒരേ മെസേജുകള്‍ നിരവധി പേര്‍ക്ക് അയയ്ക്കാം, അവരറിയാതെ തന്നെ

വാട്ട്‌സാപ്പില്‍ നിങ്ങള്‍ക്കു മാത്രമായി അരെങ്കിലും മെസേജ് അയച്ചാല്‍ അതിന്റെ സന്തോഷം ഒന്നു വേറെ തന്നെയാണ്. എന്നാല്‍ ഈ മെസേജ് അവരറിയാതെ പലര്‍ക്കും അയയ്ക്കാം. അതിനായി വാട്ട്‌സാപ്പിലെ ബ്രോഡ്കാസ്റ്റ് ലിസ്റ്റ് തിരഞ്ഞെടുക്കാം.

chats> broadcast list> new list>add contact> write message> hit send എന്ന് ചെയ്യുക.

ഇന്റര്‍നെറ്റ് ഇല്ലാതെ ഫേസ്ബുക്ക് എങ്ങനെ ഉപയോഗിക്കാം?

 

ആരോടാണു കൂടുതല്‍ ചാറ്റ് ചെയ്തത്?

ഐഒഎസ് ഫോണാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ Settings>Account>Storage Usage> എന്നിവയിലേക്ക് പോവുക. ഇവിടെ നിങ്ങള്‍ക്ക് ഗ്രൂപ്പുകളുടെ ഒരു ലിസ്റ്റ് കാണാം. സ്‌കീനിന്റെ മുകളിലത്തെ വലതുഭാഗത്തുളള Size സെലക്ട് ചെയ്താല്‍ നിങ്ങള്‍ വാട്ട്‌സാപ്പില്‍ ആരോടാണ് ഏറ്റവും കൂടുതല്‍ സംസാരിച്ചതെന്ന് അറിയാന്‍ സാധിക്കും.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

വാട്ട്‌സാപ്പില്‍ എത്ര ഡാറ്റ ഉപയോഗിച്ചു?

അതിനായി Settings> Data Usage> Network Usage എന്ന് ചെയ്യുക. ഡാറ്റ യൂസേജ് മെനുവില്‍ പോയി നിങ്ങള്‍ക്ക് വാട്ട്‌സാപ്പിന് ഉപയോഗിച്ച ഡാറ്റ പരിമിതപ്പെടുത്താവുന്നതാണ്.

ലോ ഡാറ്റ യൂസേജ് മോഡ് ഉപയോഗിച്ചാല്‍ വാട്ട്‌സാപ്പ് കോളുകള്‍ക്ക് ഉപയോഗിക്കുന്ന ഡാറ്റയുടെ അളവ് കുറയ്ക്കാം.

ഇന്ത്യയില്‍ 2016ലെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍!

 

ശല്യമാകുന്ന ഗ്രൂപ്പുകളെ മ്യൂട്ട് ചെയ്യാം

ഇതിനായി ചാറ്റില്‍ പോയി ഗ്രൂപ്പിന്റെ പേര് ടാപ്പ് ചെയ്യുക. അതിനു ശേഷം മ്യൂട്ട്, സെലക്ട് എന്നതില്‍ പോയി മ്യൂട്ട് ചെയ്യേണ്ട കാലാവധി തിരഞ്ഞെടുക്കാം. വണ്‍ടുവണ്‍ ചാറ്റുകളിലെ നോട്ടിഫിക്കേഷനും നിങ്ങള്‍ക്കു മ്യൂട്ട് ചെയ്യാം.

നോക്കിയ സി1: ചിത്രങ്ങളും സവിശേഷതകളും നല്‍കുന്നു മികച്ച സൂചനകള്‍!

നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ അപരിചിതര്‍ കാണുന്നതു തടയാം

ഇതിനായി Settings> Account> privacyല്‍ പോയി ലാസ്റ്റ് സീന്‍, പ്രൊഫൈല്‍ ഫോട്ടോ, സ്റ്റാറ്റസ് മൈ കോണ്‍ടാക്ട് എന്നിവയില്‍ മാറ്റം വരുത്തേണ്ടതാണ്. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ വിവരങ്ങള്‍ വാട്ട്‌സാപ്പിലെ മറ്റു കോണ്‍ടാക്ടുകള്‍ക്ക് അറിയാന്‍ സാധിക്കില്ല.

നിങ്ങളുടെ ചാറ്റുകളെ സംരക്ഷിക്കാം

ഇതിനായി വാട്ട്‌സാപ്പ് സെറ്റിങ്ങ്‌സില്‍ പോയി നോട്ടിഫിക്കേഷന്‍> ഡിസേബിള്‍ ഷോ പ്രിവ്യൂ എന്ന് ചെയ്യുക. ശല്യക്കാരായ സുഹൃത്തുക്കളെ നിങ്ങളുടെ ചാറ്റുകളില്‍ നിന്നും പ്രതിരോധിക്കാനായി വാട്ട്‌സാപ്പിന് ഒരു തേര്‍ഡ് പാര്‍ട്ടിയിലൂടെ പാസ്വേഡ് ഏര്‍പ്പെടുത്താം.

ഇങ്ങനെ ചെയ്യാന്‍ ആന്‍ഡ്രോയിഡ് ഫോണില്‍ ആപ്പ് ലോക്കും ഐഒഎസില്‍ ഐആപ്പും ഉപയോഗിക്കാം.

 

ജിഫ്

വാട്ട്‌സാപ്പ് വഴി നിങ്ങള്‍ക്ക് ജിഫ് ഫയലുകള്‍ അയയ്ക്കാം. പല ആളുകളും ഈ ഒരു സവിശേഷത നഷ്ടമാക്കുന്നു.

ഗൂഗിള്‍ സര്‍ച്ചില്‍ റെക്കോര്‍ഡ് നേടിയ കിടിലന്‍ സ്മാര്‍ട്ട്‌ഫോണുകള്‍!

ഫോട്ടോ എഡിറ്റ് ചെയ്യാം

മറ്റൊരു പുതിയ സവിശേഷതയാണ് ഫോട്ടോ എഡിറ്റിങ്ങ്, അതായത് നിങ്ങള്‍ വാട്ട്‌സാപ്പ് വഴി സുഹൃത്തുക്കള്‍ക്ക് ഫോട്ടോ അയച്ചു കൊടുക്കുന്നതിനു മുന്‍പ് ഇത് എഡിറ്റും ചെയ്യാം.

വീഡിയോ കോള്‍

വാട്ട്‌സാപ്പ് ഉപഭോക്താക്കള്‍ ആവേശത്തോടെ കാത്തിരുന്ന ഒരു സവിശേഷതയാണ് വീഡിയോ കോളിംഗ്, ഇപ്പോള്‍ ഇതും വാട്ട്‌സാപ്പ് വഴി ചെയ്യാം.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Whatsapp is the most famous mobile messaging platform till date. But do you know some of the secrets tricks of whatsapp which can take you to the next level.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot