WhatsApp GIF: വാട്സ്ആപ്പിൽ ജിഫ് ഉണ്ടാക്കി അയക്കുന്നത് എങ്ങനെ

|

ആഗോളതലത്തിൽ തന്നെ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്പുകളിൽ ഒന്നാണ് വാട്സ്ആപ്പ്. വാട്സ്ആപ്പിലൂടെ ചാറ്റ് ചെയ്യുമ്പോൾ ആനിമേറ്റഡ് സ്റ്റിക്കറുകളും ജിഫുകളും അയക്കാൻ സാധിക്കും. നേരത്തെ തേർഡ് പാർട്ടി ആപ്പുകൾ വഴിയായിരുന്നു ഉപയോക്താക്കൾ ജിഫുകൾ ഉണ്ടാക്കിയിരുന്നത്. എന്നാലിപ്പോൾ വാട്സ്ആപ്പിൽ തന്നെ ജിഫ് ഉണ്ടാക്കാൻ സാധിക്കും. വാട്സ്ആപ്പിൽ സ്റ്റിക്കർ ഉണ്ടാക്കുന്ന പുതിയ ടൂൾ വെബ്, ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമാകുന്നത്.

ജിഫ്

നിങ്ങൾ ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിലെ ആപ്പിൽ സ്റ്റിക്കർ ഉണ്ടാക്കാൻ സാധിക്കില്ല. ഇതിനായി തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കേണ്ടി വരും. എന്നാൽ ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിലെ ആപ്പിൽ നമുക്ക് ജിഫ് ഉണ്ടാക്കാൻ സാധിക്കും. വരുന്ന മെസേജുകൾക്ക് റിപ്ലെ ആയും മറ്റും നമ്മൾ ജിഫുകൾ അയക്കാറുണ്ട്. ചാറ്റുകൾ രസകരമാക്കാൻ ഇവ സഹായിക്കുന്നു. വീഡിയോകൾ ഉപയോഗിച്ചാണ് ഈ ജിഫ് ഉണ്ടാക്കുന്നത്. ഇത് എങ്ങനെയാണ് എന്ന് നോക്കാം.

നിങ്ങളുടെ പാസ്വേഡ് ഹാക്കർമാരുടെ കയ്യിലെത്തിയോ? അറിയാൻ സഹായിക്കുന്ന ഗൂഗിൾ ടൂൾനിങ്ങളുടെ പാസ്വേഡ് ഹാക്കർമാരുടെ കയ്യിലെത്തിയോ? അറിയാൻ സഹായിക്കുന്ന ഗൂഗിൾ ടൂൾ

വാട്സ്ആപ്പിൽ ജിഫ് അയക്കുന്നത് എങ്ങനെ

വാട്സ്ആപ്പിൽ ജിഫ് അയക്കുന്നത് എങ്ങനെ

നിങ്ങളുടെ ഡിവൈസിലെ വാട്സആപ്പിൽ ജിഫ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കുന്നതിന് മുമ്പ് വാട്സ്ആപ്പിൽ നിങ്ങളുടെ സുഹൃത്തുക്കൾക്ക് ജിഫ് അയക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്.

• വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് നിങ്ങൾക്ക് ജിഫ് അയക്കേണ്ട ചാറ്റ് തുറക്കുക.

• 'ഇമോജി' ഓപ്‌ഷനിലും തുടർന്ന് 'ജിഫ്' എന്ന വിഭാഗത്തിലും ടാപ്പ് ചെയ്യുക.

• നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ നിരവധി ഓപ്ഷനുകൾ ലഭിക്കും.

• ഉപയോക്താക്കൾക്ക് അവരുടെ മാനസികാവസ്ഥ (സന്തോഷവും സങ്കടവും പോലെ) അനുസരിച്ച് ജിഫ് തിരഞ്ഞെടുക്കാം

• വാട്സ്ആപ്പിനായി കൂടുതൽ ജിഫുകൾ ഡൗൺലോഡ് ചെയ്യാനും സാധിക്കും. ഇതിനായി ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിരവധി തേർഡ് പാർട്ടി ആപ്പുകൾ ഉണ്ട്.

വാട്സ്ആപ്പിൽ ജിഫ് സ്വന്തമായി ഉണ്ടാക്കാം

വാട്സ്ആപ്പിൽ ജിഫ് സ്വന്തമായി ഉണ്ടാക്കാം

മുകളിൽ സൂചിപ്പിച്ചതുപോലെ ആപ്പ് ഉപയോഗിച്ച് തന്നെ ഇഷ്ടമുള്ള ജിഫ് ഉണ്ടാക്കാൻ വാട്സ്ആപ്പ് സൌകര്യം ഒരുക്കുന്നുണ്ട്. വാട്സആപ്പിൽ നിങ്ങളുടെ സ്വന്തം ജിഫ് എങ്ങനെ ഉണ്ടാക്കാണെന്ന് നോക്കാം.

• ആദ്യം നിങ്ങൾ വാട്സ്ആപ്പ് എടുത്ത് ഒരു ചാറ്റും ഓപ്പൺ ചെയ്യുക

• ചാറ്റ് ബാറിൽ സ്ഥാപിച്ചിരിക്കുന്ന 'അറ്റാച്ച്‌മെന്റ്' ഐക്കണിൽ ക്ലിക്ക് ചെയ്യുക.

• ഇനി നിങ്ങളുടെ ഗാലറിയിൽ നിന്ന് ഏതെങ്കിലും വീഡിയോ തിരഞ്ഞെടുക്കുക.

• ജിഫ് വീഡിയോ ദൈർഘ്യം 5 സെക്കൻഡ് ആയിരിക്കണം. നിങ്ങളുടെ വീഡിയോ ദൈർഘ്യം 5 സെക്കൻഡിൽ കൂടുതലാണെങ്കിൽ അത് വാട്സ്ആപ്പിൽ തന്നെ ട്രിം ചെയ്യാം.

• ഇതിന് ശേഷം ജിഫ് ബട്ടണിൽ ക്ലിക്ക് ചെയ്യുക, നിങ്ങൾക്ക് വേണമെങ്കിൽ, ഏതെങ്കിലും അടിക്കുറിപ്പ് നൽകാം. ജിഫിലേക്ക് ആവശ്യമെങ്കിൽ ഇമോജി ചേർക്കാനും സാധിക്കും.

• ഇത്രയും ചെയ്താൽ നിങ്ങളുടെ കോൺടാക്‌റ്റിലേക്ക് ഇത് അയക്കാം.

നിക്ഷേപക സൌഹൃദമാകാൻ വാട്സ്ആപ്പ്; ഐപിഒ നിക്ഷേപത്തിനായി പുതിയ ഫീച്ചർനിക്ഷേപക സൌഹൃദമാകാൻ വാട്സ്ആപ്പ്; ഐപിഒ നിക്ഷേപത്തിനായി പുതിയ ഫീച്ചർ

ജിഫ് സേവ് ചെയ്ത് വയ്ക്കാൻ

നിങ്ങൾ ഉണ്ടാക്കിയ ജിഫ് സേവ് ചെയ്ത് വയ്ക്കാൻ 'ഫേവറേറ്റ്' ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഇത് ഫോർവേഡ് ചെയ്താൽ നിങ്ങൾക്ക് മറ്റ് കോൺടാക്റ്റുകളുമായി ജിഫ് ഷെയർ ചെയ്യാനും സാധിക്കും. നിങ്ങളുടെ ഏതെങ്കിലും കോൺടാക്റ്റ് നിങ്ങൾക്ക് ജിഫ് അയയ്‌ക്കുകയാണെങ്കിൽ അത് നിങ്ങളുടെ ഡിവൈസിന്റെ ഇന്റേണൽ സ്റ്റോറേജിൽ കാണാൻ സാധിക്കും. ജിഫ് വ്യൂവൺസ് ഫീച്ചർ ഓൺ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.

വാട്സ്ആപ്പ് സ്റ്റാറ്റസിൽ ജിഫ് ഉണ്ടാക്കി അയക്കാം

വാട്സ്ആപ്പ് സ്റ്റാറ്റസിൽ ജിഫ് ഉണ്ടാക്കി അയക്കാം

• നിങ്ങളുടെ വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് ക്യാമറ ഐക്കണിൽ ക്ലിക്ക് ചെയ്യുക.

• നിങ്ങളുടെ ഗാലറിയിൽ നിന്ന് ഏതെങ്കിലും വീഡിയോ തിരഞ്ഞെടുക്കുക. വേണമെങ്കിൽ വീഡിയോ റെക്കോർഡ് ചെയ്യാനും സാധിക്കും.

• വീഡിയോ ദൈർഘ്യം 5 സെക്കൻഡ് ആയിരിക്കണം.

• നിങ്ങൾക്ക് വീഡിയോയുടെ ഓഡിയോ മ്യൂട്ട് ചെയ്യാം, തുടർന്ന് 'ജിഫ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

• നെക്സ്റ്റ് ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ജിഫ് വാട്സ്ആപ്പ് സ്റ്റാറ്റസായി ഷെയർ ചെയ്യാം

'തെറ്റിദ്ധരിപ്പിക്കുന്ന' വാട്സ്ആപ്പ് ലാസ്റ്റ് സീൻ!'തെറ്റിദ്ധരിപ്പിക്കുന്ന' വാട്സ്ആപ്പ് ലാസ്റ്റ് സീൻ!

Best Mobiles in India

English summary
We often use GIF in WhatsApp chats. You can create GIF in the WhatsApp app itself and send them to others.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X