വാട്ട്‌സാപ്പ് കണക്ടു ചെയ്യുന്നില്ലേ? പരിഹരിക്കാന്‍ 6 വഴികള്‍!!!

Written By:

എല്ലാ സ്മാര്‍ട്ടഫോണ്‍ ഉപഭോക്താക്കളും ഉപയോഗിക്കുന്ന ഒരു ഇന്‍സ്റ്റര്‍റ് മെസേജിങ്ങ് പ്ലാറ്റ്‌ഫോമാണ് വാട്ട്‌സാപ്പ്. നിങ്ങള്‍ ഒരു പരിധവരെ വാട്ട്‌സാപ്പ് ഉപയോഗിക്കുന്നുണ്ടാകും കാരണം സഹപ്രവര്‍ത്തകരോടും സുഹൃത്തുക്കളോടും നിങ്ങള്‍ ചാറ്റ് ചെയ്യുന്നത് ഇതിലൂടെയാണ്. ഇങ്ങനെ ചാറ്റ് ചെയ്യുന്ന സമയങ്ങളില്‍ വാട്ട്‌സാപ്പ് കണക്ട് ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ എന്തു ചെയ്യും.

എങ്ങനെ എളുപ്പത്തില്‍ ഫയലുകളും ഫോള്‍ഡറുകളും ഡിലീറ്റ് ചെയ്യാം?

വാട്ട്‌സാപ്പ് കണക്ടു ചെയ്യുന്നില്ലേ? പരിഹരിക്കാന്‍ 6 വഴികള്‍!!!

എന്നാല്‍ വാട്ട്‌സാപ്പില്‍ ഇങ്ങനെ പ്രശ്‌നങ്ങല്‍ ഉണ്ടായാല്‍ നിങ്ങള്‍ പെട്ടെന്നു വിചായിരിക്കും നിങ്ങളുടെ ഫോണിന് എന്തോ പ്രശ്‌നം ഉണ്ടായിരിക്കുമെന്ന്. പക്ഷേ നിങ്ങള്‍ക്കു തന്നെ വാട്ട്‌സാപ്പില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാനാകും.

2016ലെ ആന്‍ഡ്രോയിഡ് മൊബൈല്‍ സീക്രട്ട് കോടുകള്‍

ഇതിനെ കുറിച്ചു കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ വിശദീകരിക്കുന്ന ഘട്ടങ്ങള്‍ നോക്കൂ....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫോണ്‍ റീ സ്റ്റാര്‍ട്ട് ചെയ്യുക

നിങ്ങള്‍ വൈഫൈ ഉപയോഗിക്കുയാണെങ്കില്‍ ആദ്യം നിങ്ങള്‍ ആ കണക്ഷന്‍ ഓഫാക്കുകയോ അല്ലെങ്കില്‍ ഏറോപ്ലേന്‍ മോഡില്‍ ഫോണ്‍ ആക്കുകയോ ചെയ്യാം. കൂടാതെ ഫോണ്‍ റീ സ്റ്റാര്‍ട്ട് ചെയ്താലും നിങ്ങള്‍ക്ക് വലിയ പ്രയോജനമായിത്തീരും.

വൈഫൈ എല്ലായിപ്പോഴും ഓണായിരിക്കണം

വൈഫൈ കണക്ഷന്‍ ഡ്രോപ്പ് ആകുന്നില്ല എന്ന് എപ്പോഴും ഉറപ്പു വരുത്തണം. അതിനായി നിങ്ങള്‍ക്ക് 'Keep Wi-Fi on During Sleep' എന്ന ഓപ്ഷന്‍ ആക്കാം. അതിനായി Settings > Wi-Fi is always on എന്ന് ചെയ്യാം.

ശക്തിയുളള ഡാറ്റ കണക്ഷന്‍ ആയിരിക്കണം

നിങ്ങള്‍ ഡാറ്റ കണക്ഷനാണ് ഉപയോഹിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കാനും സ്വീകരിക്കാനുമുളള ശക്തി ഡാറ്റ കണക്ഷന് ഉണ്ടോ എന്നു കൂടി പരിശോധിക്കണം.

ബാക്ക്ഗ്രൗണ്ട് ഡാറ്റകള്‍ നിരസിക്കരുത്

ബാക്ക്ഗ്രൗണ്ട് ഡാറ്റകള്‍ വാട്ട്‌സാപ്പ് സേവനത്തില്‍ ഉണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്. ഇതു ചെയ്യാനായി ഡാറ്റ യൂസേജ് മെനുവില്‍ പോയി അതില്‍ കോണ്‍ഫിഗര്‍ ചെയ്യുക. ഒരു പക്ഷേ നിങ്ങളുടെ വാട്ട്‌സാപ്പ് ഡാറ്റ കണക്ഷനില്‍ പ്രവര്‍ത്തിക്കുന്നില്ല വൈഫൈയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ നിങ്ങള്‍ സേവന ദാദാവിനെ സമീപിക്കുമ്പോണ്‍ APN ക്രമീകരണങ്ങള്‍ കോണ്‍ഫിഗര്‍ ചെയ്യുക.

വാട്ട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്യുക

നിങ്ങളുടെ ഇന്റര്‍നെറ്റിന് ഒരു പ്രശ്‌നവും ഇല്ല എങ്കില്‍ അടുത്ത ഘട്ടം വാട്ട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്യുക എന്നതാണ്. ഇതിനായി നിങ്ങള്‍ക്ക് നിങ്ങളുടെ ബന്ധപ്പെട്ട ആപ്പ് സ്റ്റോറില്‍ പോയി അപ്‌ടേറ്റ് ചെയ്യാവുന്നതാണ്.

ആണ്‍ഇന്‍സ്‌റ്റോള്‍/ റീ ഇന്‍സ്‌റ്റോള്‍ ചെയ്യുക

മേല്‍ പറഞ്ഞ പരിഹാരങ്ങള്‍ ഒന്നും സഹായകരം അല്ലെങ്കില്‍ നിങ്ങളുടെ ആപ്ലിക്കേഷന്‍ ആണ്‍ഇന്‍സ്‌റ്റോള്‍/ റീ ഇന്‍സ്‌റ്റോള്‍ ചെയ്യുക. ഇത് നിങ്ങളുടെ എല്ലാ ചാറ്റുകളും ഡിലീറ്റ് ചെയ്യുന്നതായിരിക്കും. നിങ്ങള്‍ക്ക് ചാറ്റുകള്‍ ആവശ്യമാണ് എങ്കില്‍ വാട്ട്‌സാപ്പ് സെറ്റിങ്ങ്‌സില്‍ പോയി ചെയ്യാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എങ്ങനെ ആന്‍ഡ്രോയിഡ് ഫോണില്‍ സ്‌റ്റോറേജ് സ്‌പേസ് കൂട്ടാം?


English summary
WhatsApp is used by almost every smartphone user and it can be said that the instant messaging platform has taken a toll on the SMS service as it comes with better abilities.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot