വാട്സ്ആപ്പ് പേ ഉപയോഗിക്കുന്നതെങ്ങനെ; അറിയേണ്ടതെല്ലാം

|

ഇന്ത്യ ഉൾപ്പെടെയുള്ള ധാരാളം രാജ്യങ്ങളിലെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകളിൽ ഒന്നാണ് വാട്സ്ആപ്പ്. ഓരോ അപ്ഡേറ്റിലും മികച്ച ഫീച്ചറുകൾ കൂട്ടിച്ചേർക്കുന്ന വാട്സ്ആപ്പ് ഒരു ഇൻസ്റ്റന്റ് മെസേജിങ് ആപ്പ് എന്നതിനൊപ്പം തന്നെ പല കാര്യങ്ങൾക്കും ഉപയോഗിക്കാൻ പറ്റുന്ന ആപ്പ് കൂടിയായി ഇന്ന് മാറിയിരിക്കുന്നു. ഇത്തരത്തിലുള്ള വാട്സ്ആപ്പ് ഫീച്ചറുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വാട്സ്ആപ്പ് പേ എന്നത്. 2020ൽ ആണ് വാട്സ്ആപ്പ് പേ എന്ന ഡിജിറ്റൽ പേയ്മെന്റ് സംവിധാനം വാട്സ്ആപ്പ് അവതരിപ്പിച്ചത്.

 

യുപിഐ

ജിപേ, ഫോൺപേ തുടങ്ങിയ ആപ്പുകളെ പോലെ തന്നെ സുഹൃത്തുകൾക്കും മറ്റും പണം അയക്കാനും സ്വീകരിക്കാനും സാധിക്കുന്ന യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ് പേ. വാട്സ്ആപ്പ് പേയ്ക്ക് നിരവധി ആകർഷകമായ ഫീച്ചറുകൾ കമ്പനി നൽകിയിട്ടുണ്ട്. വാട്സ്ആപ്പ് പേ ഉപയോഗിക്കാനായി നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് നമ്മളിന്ന് നോക്കുന്നത്. ഇതിൽ അക്കൌണ്ട് സെറ്റ് ചെയ്യുന്നത് മുതൽ പണം അയക്കുന്നതും ബാലൻസ് പരിശോധിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിക്കുന്നു.

ഇൻസ്റ്റഗ്രാമിലെ നിങ്ങളുടെ റീൽസ് വൈറലാകാൻ ഈ 7 കാര്യങ്ങൾ ചെയ്താൽ മതിഇൻസ്റ്റഗ്രാമിലെ നിങ്ങളുടെ റീൽസ് വൈറലാകാൻ ഈ 7 കാര്യങ്ങൾ ചെയ്താൽ മതി

വാട്സ്ആപ്പ് പേ സെറ്റ് ചെയ്യുന്നത് എങ്ങനെ

വാട്സ്ആപ്പ് പേ സെറ്റ് ചെയ്യുന്നത് എങ്ങനെ

വാട്സ്ആപ്പ് പേയ്മെന്റ്സ് സെറ്റ് ചെയ്യാൻ വളരെ എളുപ്പാണ് ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ നോക്കാം.

• ആദ്യം, നിങ്ങളുടെ വാട്സ്ആപ്പ് തുറന്ന് മെനു ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

• പേയ്‌മെന്റ്സ് എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്‌ത് സെറ്റപ്പ് ഓപ്‌ഷൻ പൂർത്തിയാക്കുക.

• ഓപ്‌ഷനുകളുടെ ലിസ്റ്റിൽ നിന്ന് നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുത്ത് എസ്എംഎസ് വഴി ഓതന്റിക്കേഷൻ പൂർത്തിയാക്കുക.

• ഇടപാടുകൾ ആരംഭിക്കാൻ നിങ്ങളുടെ യുപിഐ പിൻ സെറ്റ് ചെയ്യുക.

വാട്സ്ആപ്പ് വഴി എങ്ങനെ പണം അയയ്ക്കാം
 

വാട്സ്ആപ്പ് വഴി എങ്ങനെ പണം അയയ്ക്കാം

വാട്സ്ആപ്പ് വഴി നിങ്ങളുടെ കോൺടാക്‌റ്റുകളിലേക്ക് എങ്ങനെ പണം അയയ്ക്കാമെന്നുള്ള കാര്യം കൂടി നോക്കാം. ഇതും വളരെ എളുപ്പാണ്.

• വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് നിങ്ങൾക്ക് പണം അയയ്‌ക്കാൻ താൽപ്പര്യമുള്ള ആളിനറെ ചാറ്റ് തുറക്കുക.

• തിരഞ്ഞെടുത്ത കോൺടാക്റ്റ് വാട്സ്ആപ്പ് പേയ്‌മെന്റ് ഓപ്‌ഷൻ ഉപയോഗിക്കുന്നില്ലെങ്കിൽ അയാളുടെ ഗൂഗിൾ പേ, ഫോൺ പേ പോലുള്ള മറ്റ് ആപ്പുകളിലുള്ള യുപിഐ ഐഡിയിവലേക്ക് നിങ്ങൾക്ക് പണം അയ്കകുകയോ അയാളെ വാട്സ്ആപ്പ് പേ ഉപയോഗിക്കാൻ ഇൻവൈറ്റ് ചെയ്യുകയോ ആവാം.

• പണം അയക്കേണ്ട വ്യക്തി ഇതിനകം വാട്സ്ആപ്പ് പേ ഉപയോഗിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ 'പേയ്‌മെന്റ്' ഓപ്‌ഷനിൽ ക്ലിക്ക് ചെയ്‌തതിനുശേഷം തുക തിരഞ്ഞെടുക്കുക. നിങ്ങൾക്ക് ഒരു നോട്ട് ചേർക്കുകയും തുടർന്ന് 'നെക്സ്റ്റ്' ഓപ്‌ഷനിലും 'സെന്റ് പേയ്‌മെന്റ്' എന്നതിലും ടാപ്പ് ചെയ്ത് പണം അയക്കാം.

• നിങ്ങൾ തിരഞ്ഞെടുത്ത പോർട്ട് യുപിഐ പിൻ വാട്സ്ആപ്പ് ചോദിക്കും.

• പണം അയയ്‌ക്കുന്നതിന് നിങ്ങളുടെ പിൻ നൽകി നെക്സ്റ്റ് തിരഞ്ഞെടുക്കുക

ഇന്റർനെറ്റ് ഇല്ലാതെയും ഗൂഗിൾ മാപ്സ് ഉപയോഗിക്കാംഇന്റർനെറ്റ് ഇല്ലാതെയും ഗൂഗിൾ മാപ്സ് ഉപയോഗിക്കാം

വാട്സ്ആപ്പ് അക്കൗണ്ട് ബാലൻസ് എങ്ങനെ പരിശോധിക്കാം

വാട്സ്ആപ്പ് അക്കൗണ്ട് ബാലൻസ് എങ്ങനെ പരിശോധിക്കാം

വാട്സ്ആപ്പിൽ നിന്ന് തന്നെ നമ്മുടെ ബാങ്ക് അക്കൗണ്ട് ബാലൻസ് പരിശോധിക്കാനുള്ള സംവിധാനവും വാട്സ്ആപ്പ് പേയുടെ ഭാഗമായി നൽകിയിട്ടുണ്ട്. നിങ്ങളുടെ അക്കൗണ്ട് ബാലൻസ് പരിശോധിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ചുവടെ കൊടുക്കുന്നു.

• വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് സ്‌ക്രീനിന്റെ മുകളിൽ വലതുവശത്ത് സ്ഥാപിച്ചിരിക്കുന്ന ത്രീ-ഡോട്ട് ഐക്കണിൽ ക്ലിക്ക് ചെയ്യുക.

• നിങ്ങളുടെ ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കാൻ 'പേയ്‌മെന്റ്സ്' തിരഞ്ഞെടുത്ത് താഴേക്ക് സ്വൈപ്പ് ചെയ്യുക.

• ഇതിൽ വ്യൂ അക്കൗണ്ട് ബാലൻസ് എന്ന ഓപ്ഷൻ കാണാം. ഇത് ടാപ്പ് ചെയ്‌ത് നിങ്ങളുടെ അക്കൗണ്ട് ബാലൻസ് അറിയാനായി പിൻ നൽകുക.

അക്കൗണ്ട് ബാലൻസ്

പണം അയയ്ക്കുമ്പോൾ അക്കൗണ്ട് ബാലൻസ് പരിശോധിക്കാനുള്ള ഓപ്ഷനും വാട്സ്ആപ്പ് നൽകുന്നുണ്ട്. അതിനായി നിങ്ങളുടെ വാട്സ്ആപ്പും ചാറ്റ് ഓപ്പൺ ചെയ്ത് പേയ്‌മെന്റ് ഓപ്ഷനിൽ ടാപ്പുചെയ്യുക, അത് നിങ്ങളുടെ ബാങ്ക് വിശദാംശങ്ങൾ കാണിക്കും. ബാങ്ക് ഐഡിയിൽ ക്ലിക്ക് ചെയ്ത് ' വ്യൂ അക്കൗണ്ട് ബാലൻസ്' തിരഞ്ഞെടുക്കുക. അതിനുശേഷം ബാലൻസ് പരിശോധിക്കാൻ നിങ്ങളുടെ പിൻ നൽകുക.

ആൻഡ്രോയിഡിൽ കോൾ ഫോർവേഡിങ് ആക്റ്റിവേറ്റ് ചെയ്യാംആൻഡ്രോയിഡിൽ കോൾ ഫോർവേഡിങ് ആക്റ്റിവേറ്റ് ചെയ്യാം

Most Read Articles
Best Mobiles in India

English summary
Here's how to set up an account, how to send money and how to check balance on WhatsApp Pay. You can easily do these things in WhatsApp payment.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X