പണമയച്ച് പണം നേടാം; വാട്സ്ആപ്പ് പേയിലൂടെ ക്യാഷ്ബാക്ക് നേടുന്നതെങ്ങനെ

|

വാട്സ്ആപ്പ് പേ ഇന്ത്യയിൽ അവതരിപ്പിച്ചിട്ട് കുറച്ച് കാലമായി എങ്കിലും കമ്പിനി പ്രതീക്ഷിച്ചത് പോലൊരു ജനപ്രിതി നേടാൻ ഈ കാലയളവിൽ സാധിച്ചിട്ടില്ല. ഗൂഗിൾ പേ, ഫോൺപേ എന്നീ പ്ലാറ്റ്ഫോമുകൾ ഇന്ത്യയിൽ നേടിയിട്ടുള്ള ഉപയോക്തൃ അടിത്തറ തന്നെയാണ് വാട്സ്ആപ്പ് പേയ്ക്ക് വിനയായത്. ആളുകൾ മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്നും വാട്സ്ആപ്പ് പേയിലേക്ക് എത്തിയാൽ മാത്രേമ ജനപ്രിയ ഇൻസ്റ്റന്റ് മെസേജ് ആപ്പിന് തങ്ങളുടെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ശക്തിപ്പെടുത്താൻ സാധിക്കുകയുള്ളു. ഇതിനായി ഇപ്പോൾ ക്യാഷ്ബാക്ക് ഓഫർ കൂടി വാട്സ്ആപ്പ് നൽകുന്നുണ്ട്.

പേയ്‌മെന്റ് സൗകര്യം

ഇന്ത്യയിലുടനീളമുള്ള 100 മില്യൺ ഉപയോക്താക്കൾക്ക് പേയ്‌മെന്റ് സൗകര്യം എത്തിക്കുന്നതിനുള്ള അനുവാദം വാട്സ്ആപ്പിന് ലഭിച്ചിട്ടുണ്ട്. ആപ്പിൽ തന്നെയുള്ള യുപിഐ അടിസ്ഥാനമാക്കിയുള്ള സംവിധാനമാണ് വാട്സ്ആപ്പ് പേയ്‌മെന്റ്. കൂടുതൽ ഉപഭോക്താക്കളെ വാട്സ്ആപ്പ് പേയ്‌മെന്റുകളിലേക്ക് കൊണ്ടുവരുന്നതിനായിട്ടാണ് ഇപ്പോൾ മെറ്റയുടെ ഉടമസ്ഥതയിലുള്ള ആപ്പ് ക്യാഷ്ബാക്ക് ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ ക്യാഷ്ബാക്ക് ഫീച്ചർ ഘട്ടം ഘട്ടമായിട്ടാണ് ലഭ്യമാക്കുക എന്ന് വാട്സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകളിൽ 33 രൂപ വരെ ക്യാഷ്ബാക്ക് ആണ് വാട്സ്ആപ്പ് നൽകുന്നത് എന്ന് വ്യക്തമാക്കിയിരുന്നു.

ഐഫോണുകളുടെ വേഗം കൂട്ടാൻ അടിപൊളി മാർഗങ്ങൾഐഫോണുകളുടെ വേഗം കൂട്ടാൻ അടിപൊളി മാർഗങ്ങൾ

വാട്സ്ആപ്പിലൂടെ എങ്ങനെ ക്യാഷ്ബാക്ക് ലഭിക്കും

വാട്സ്ആപ്പിലൂടെ എങ്ങനെ ക്യാഷ്ബാക്ക് ലഭിക്കും

വാട്സ്ആപ്പ് പേയിലൂടെ ക്യാഷ്ബാക്ക് ലഭിക്കാൻ നിങ്ങൾ ആദ്യം ഇന്ത്യയിലെ വാട്സ്ആപ്പ് പേയ്‌മെന്റുകൾക്കായി രജിസ്റ്റർ ചെയ്തിട്ടുള്ള കോൺടാക്റ്റിന് പണം അയയ്‌ക്കേണ്ടതുണ്ട്. നിങ്ങളുടെ കോൺടാക്റ്റ് വാട്സ്ആപ്പിൽ പേയ്‌മെന്റുകൾക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് അറിയാൻ ആ കോൺടാക്റ്റിന്റെ പേരിന് അടുത്തായി ഒരു ഗിഫ്റ്റ് ഐക്കൺ കാണും. നിങ്ങളുടെ കോൺടാക്റ്റിന്റെ പേരിന് അടുത്തായി ഒരു ഗിഫ്റ്റ് ഐക്കൺ കാണുന്നില്ലെങ്കിൽ തുക അയയ്‌ക്കുന്നതിന് മുമ്പ് വാട്സ്ആപ്പ് പേയിൽ ചേരാൻ നിങ്ങൾ അവരെ ഇൻവൈറ്റ് ചെയ്യേണ്ടതുണ്ട്.

വാട്സ്ആപ്പ് പേ
 

വാട്സ്ആപ്പ് പേയിലൂടെ പണം അയച്ചാൽ നിങ്ങൾക്ക് ക്യാഷ്ബാക്ക് ലഭിക്കും. നിശ്ചിത തുക അയച്ചാൽ മാത്രമേ ക്യാഷ്ബാക്ക് ഓഫർ ലഭിക്കുകയുള്ളു എന്ന നിബന്ധനയൊന്നും വാട്സ്ആപ്പ് പറയുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഒരു രൂപ അയച്ചാലും 33 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കാനുള്ള അവസരം ലഭിക്കും. ഗൂഗിൾ പേയിലും ഇത്തരത്തിലുള്ള ക്യാഷ്ബാക്ക് ഓഫറുണ്ട്. എന്നാൽ ഇപ്പോൾ മിക്കപ്പോഴും ആപ്പ് ഗിഫ്റ്റ് കൂപ്പണുകളും മറ്റുമാണ് നൽകുന്നത്. ഈ അവസരം മുതലെടുത്ത് ഉപയോക്താക്കളെ വാട്സ്ആപ്പ് പേയിൽ എത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

വാട്സ്ആപ്പിന്റെ പുതിയ ഗ്രൂപ്പ് കോൾ ഫീച്ചറിനെക്കുറിച്ച് അറിയേണ്ടതെല്ലാംവാട്സ്ആപ്പിന്റെ പുതിയ ഗ്രൂപ്പ് കോൾ ഫീച്ചറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

വാട്സ്ആപ്പ് വഴി എങ്ങനെ പണം അയയ്ക്കാം

വാട്സ്ആപ്പ് വഴി എങ്ങനെ പണം അയയ്ക്കാം

വാട്സ്ആപ്പ് വഴി നിങ്ങളുടെ കോൺടാക്‌റ്റുകളിലേക്ക് എങ്ങനെ പണം അയയ്ക്കാമെന്നുള്ള കാര്യം കൂടി നോക്കാം. ഇതും വളരെ എളുപ്പാണ്.

• വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് നിങ്ങൾക്ക് പണം അയയ്‌ക്കാൻ താൽപ്പര്യമുള്ള ആളിനറെ ചാറ്റ് തുറക്കുക.

• തിരഞ്ഞെടുത്ത കോൺടാക്റ്റ് വാട്സ്ആപ്പ് പേയ്‌മെന്റ് ഓപ്‌ഷൻ ഉപയോഗിക്കുന്നില്ലെങ്കിൽ അയാളുടെ ഗൂഗിൾ പേ, ഫോൺ പേ പോലുള്ള മറ്റ് ആപ്പുകളിലുള്ള യുപിഐ ഐഡിയിവലേക്ക് നിങ്ങൾക്ക് പണം അയ്കകുകയോ അയാളെ വാട്സ്ആപ്പ് പേ ഉപയോഗിക്കാൻ ഇൻവൈറ്റ് ചെയ്യുകയോ ആവാം.

• പണം അയക്കേണ്ട വ്യക്തി ഇതിനകം വാട്സ്ആപ്പ് പേ ഉപയോഗിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ 'പേയ്‌മെന്റ്' ഓപ്‌ഷനിൽ ക്ലിക്ക് ചെയ്‌തതിനുശേഷം തുക തിരഞ്ഞെടുക്കുക. നിങ്ങൾക്ക് ഒരു നോട്ട് ചേർക്കുകയും തുടർന്ന് 'നെക്സ്റ്റ്' ഓപ്‌ഷനിലും 'സെന്റ് പേയ്‌മെന്റ്' എന്നതിലും ടാപ്പ് ചെയ്ത് പണം അയക്കാം.

• നിങ്ങൾ തിരഞ്ഞെടുത്ത പോർട്ട് യുപിഐ പിൻ വാട്സ്ആപ്പ് ചോദിക്കും.

• പണം അയയ്‌ക്കുന്നതിന് നിങ്ങളുടെ പിൻ നൽകി നെക്സ്റ്റ് തിരഞ്ഞെടുക്കുക

വാട്സ്ആപ്പ് പേ സെറ്റ് ചെയ്യുന്നത് എങ്ങനെ

വാട്സ്ആപ്പ് പേ സെറ്റ് ചെയ്യുന്നത് എങ്ങനെ

വാട്സ്ആപ്പ് പേയ്മെന്റ്സ് സെറ്റ് ചെയ്യാൻ വളരെ എളുപ്പാണ് ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ നോക്കാം.

• ആദ്യം, നിങ്ങളുടെ വാട്സ്ആപ്പ് തുറന്ന് മെനു ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

• പേയ്‌മെന്റ്സ് എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്‌ത് സെറ്റപ്പ് ഓപ്‌ഷൻ പൂർത്തിയാക്കുക.

• ഓപ്‌ഷനുകളുടെ ലിസ്റ്റിൽ നിന്ന് നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുത്ത് എസ്എംഎസ് വഴി ഓതന്റിക്കേഷൻ പൂർത്തിയാക്കുക.

• ഇടപാടുകൾ ആരംഭിക്കാൻ നിങ്ങളുടെ യുപിഐ പിൻ സെറ്റ് ചെയ്യുക.

ഫോണിൽ അതിവേഗം ഡാറ്റ തീരുന്നുണ്ടോ?, പരിഹാരമുണ്ട്ഫോണിൽ അതിവേഗം ഡാറ്റ തീരുന്നുണ്ടോ?, പരിഹാരമുണ്ട്

Best Mobiles in India

English summary
WhatsApp payment service now offers cashback to users. Let's see how to get cashback by sending money through WhatsApp Pay.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X