വാട്ട്‌സാപ്പ് ഉപയോഗിക്കുമ്പോള്‍ ഇവ ശ്രദ്ധിക്കുക.....

Written By:

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ എല്ലാവരും സ്ഥിരമായി ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷനാണ് ഇപ്പോള്‍ വാട്ട്‌സാപ്പ്. എന്നാല്‍ പലര്‍ക്കും വാട്ട്‌സാപ്പിനെ കുറിച്ച് പലതും അറിയില്ല.

ജിയോ 400Mbps സ്പീഡ്, സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം പ്ലാനുകളില്‍!

വാട്ട്‌സാപ്പ് ഉപയോഗിക്കുമ്പോള്‍ ഇവ ശ്രദ്ധിക്കുക.....

വാട്ട്‌സാപ്പ് ഉപയോഗിക്കുമ്പോള്‍ നമ്മള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ വാട്ട്‌സാപ്പില്‍ പല സവിശേഷതകളും വന്നിട്ടുണ്ട്, ഏറ്റവും ഒടുവില്‍ ഇറങ്ങിയതാണ് വാട്ട്‌സാപ്പ് വീഡിയോ കോളിങ്ങ്.

വാട്ട്‌സാപ്പ് ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ പ്രത്യേകമായും അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങള്‍ ഇവിടെ പറയാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടൈം സ്‌നാപ് ഒഴിവാക്കാന്‍

അവസാനമായി വാട്ട്‌സാപ്പ് ഉപയോഗിച്ച സമയം മറ്റുളളവര്‍ അറിയുന്നത് എല്ലായിപ്പോഴും ഗുണം ചെയ്യണം എന്നില്ല. അവസാനം ലോഗിന്‍ ചെയ്ത സമയം കാണിക്കുന്ന 'ടൈം സ്‌നാപ് എങ്ങനെ ഓഴിവാക്കാം?

ആപ്പിള്‍ ഐഫോണാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ താഴെ കൊടുത്തിരിക്കുന്നതു പോലെ ടൈം സ്‌നാപ് ഒഴിവാക്കാം.

നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്താല്‍ എന്തു ചെയ്യും?

Settings> Chat Setting> Advanced ല്‍ പോകുക, അതിനു ശേഷം Last Seen Time snaps എന്നത് 'ഓഫ്' എന്നാക്കി മാറ്റുക.

എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ സെറ്റിങ്ങ്‌സില്‍ സ്‌നാപ് ഓഫ് ചെയ്യാന്‍ സൗകര്യം ഇല്ല, എങ്കിലും Hide Whatsapp Status എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഓഫ് ചെയ്യാവുന്നതാണ്.

 

വാട്ട്‌സാപ്പ് ചാറ്റ് സൂക്ഷിച്ചു വയ്ക്കാന്‍ (ബാക്കപ്പ്)

നിങ്ങളുടെ ഫോണ്‍ കേടാകുമ്പോഴോ ഫോണ്‍ മാറ്റി ഉപയോഗിക്കുമ്പോഴോ ആണ് വാട്ട്‌സാപ്പ് ചാറ്റുകള്‍ നഷ്ടപ്പെടുന്നത്. എന്നാല്‍ വാട്ട്‌സാപ്പ് ചാറ്റുകള്‍ ബാക്കപ്പ് ചെയ്തു വച്ചാല്‍ പിന്നീട് നമുക്ക് ആവശ്യമുളളപ്പോള്‍ തിരിച്ചെടക്കാം.

ബാക്കപ്പ് ചെയ്യാനായി Settings> Chat Settings> Chat Backup> Backup now എന്നതില്‍ ക്ലിക്ക് ചെയ്യുക.

വാട്ട്‌സാപ്പ് അഡിക്ഷന്‍ എങ്ങനെ മാറ്റാം?

ഇതില്‍ ചാറ്റ് മാത്രമേ സൂക്ഷിക്കുകയുളളൂ. ഷെയര്‍ ചെയ്ത ഫോട്ടോകള്‍, പാട്ടുകള്‍ തുടങ്ങിയവ SDcard/Whatsapp/Media എന്ന സ്ഥലത്ത് ഉണ്ടായിരിക്കും. ഫോണ്‍ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച് ഈ ഫോള്‍ഡര്‍ കോപ്പി ചെയ്തുഫയലുകളും സൂക്ഷിക്കാം.

 

വാട്ട്‌സാപ്പ് പാസ്‌വേഡ് വെച്ചു എങ്ങനെ ലോക്ക് ചെയ്യാം?

ഇതിനായി നിരവധി ആപ്‌സുകള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമാണ്. എന്നാലും Whatsapp Lock എന്ന സോഫ്റ്റ്‌വയര്‍ ആന്‍ഡ്രോയിഡ് ഫോണിലും Lock for Whatsapp എന്ന് ബ്ലാക്ക്ബറി ഫോണുകളിലും ഉചിതമാണ്.

ഈ സോഫ്റ്റ്‌വയര്‍ ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ പാസ്‌വേഡ് സെറ്റ് ചെയ്യാന്‍ ആവശ്യപ്പെടും. അതിനു ശേഷം ഫോണിലുളള മറ്റു ആപ്ലിക്കേഷന്‍സ് ലിസ്റ്റ് ചെയ്തു കാണിക്കും. ഇതിനു നേരെ ഒരു പ്രാവശ്യം ടിക്ക് ചെയ്താല്‍ പിന്നീട് ആ ആപ്ലിക്കേഷന്‍സ് തുറക്കുമ്പോഴെല്ലാം പാസ്‌വേഡ് ചോദിക്കുന്നതാണ്.

ആന്‍ഡ്രോയിഡ് ഫോണില്‍ ടൈപ്പ് ചെയ്യാതെ എങ്ങനെ വാട്ട്‌സാപ്പ് മെസേജ് അയയ്ക്കാം?

മറ്റാരെങ്കിലും ഈ സോഫ്റ്റ്‌വയര്‍ ഒഴിവാക്കാതിരിക്കാനും ഇതില്‍ മാര്‍ഗ്ഗമുണ്ട്. അതിനായി Messenger lock config> Prevent Uninstallation എന്ന് ക്ലിക്ക് ചെയ്താല്‍ മതി.

 

കോണ്‍ടാക്സ്സ് ഷോര്‍ട്ട്ക്കട്ട് (Contact shortcut)

സ്ഥിരമായി ചാറ്റ് ചെയ്യുന്നവരെ/ ഗ്രൂപ്പ് എന്നിവ എളുപ്പത്തില്‍ ലഭിക്കാന്‍ ഷോര്‍ട്ട്ക്കട്ട് ഉപയോഗിക്കാം.

അതിനായി ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്ട്‌സാപ്പില്‍ നിന്നും വ്യക്തിയുടെ അല്ലെങ്കില്‍ ഗ്രൂപ്പിന്റെ മുകളില്‍ വിരല്‍ അമര്‍ത്തി പിടിക്കുമ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ നിന്നും Add conversation Shortcut എന്നത് തിരഞ്ഞെടുക്കുക.

നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തോ???

ആപ്പിള്‍ ഐഫോണുകളില്‍ ഈ സൗകര്യം ലഭിക്കണം എങ്കില്‍ 1TapWA എന്ന സോഫ്റ്റ്‌വയര്‍ ഉപയോഗിക്കേണ്ടി വരും.

 

വാട്ട്‌സാപ്പ് ഫോട്ടോകള്‍ ഗ്യാലറിയിലും ക്യാമറ റോളിലും വരുന്നതു തടയാന്‍

നെറ്റ് ഓണ്‍ ആയിരിക്കുമ്പോള്‍ നമ്മള്‍ അറിയാതെ തന്നെ ഗ്രൂപ്പില്‍ നിന്നും മറ്റുമൊക്കെ ചിത്രങ്ങള്‍ തനിയെ ഡൗണ്‍ലോഡ് ആകാറുണ്ട്. അശ്ലീല ചിത്രങ്ങളും ആവ്യശ്യമില്ലാത്ത ചിത്രങ്ങളും മറ്റും ഇങ്ങനെ ഗ്യാലറിയിലും മറ്റും കടന്നു വരുന്നത് ശല്യം തന്നെ.

ഇത് ഒഴിവാക്കാനായി ആപ്പിള്‍ ഐഫോണില്‍ Settings> Privacy> Photos ല്‍ വാട്ട്‌സാപ്പ് ഓഫ് ചെയ്യുക.

ആന്‍ഡ്രോയിഡ് ഫോണുകളില്‍ Es File Explorer എന്ന സോഫ്റ്റ്‌വയര്‍ ഡൗണ്‍ലോഡ് ചെയ്യുക. തുടര്‍ന്ന് വാട്ട്‌സാപ്പ് മീഡിയ ഫോള്‍ഡറില്‍ Gallary> Whatsapp image ല്‍ .nomedia എന്ന ഒരു ഫയല്‍ നിര്‍മ്മിക്കുക.

ഫേസ്ബുക്ക് ചാറ്റിലെ ലാസ്റ്റ് സീന്‍ എങ്ങനെ മറയ്ക്കാം?

വാട്ട്‌സാപ്പ് നമ്പര്‍ മാറ്റാന്‍

വാട്ട്‌സാപ്പ് നമ്പര്‍ മാറ്റാനായി Settings> Account> Change number എന്ന സ്ഥലത്ത് പുതിയ നമ്പറും പഴയ നമ്പറും കൊടുത്താല്‍ മതി.

വാട്ട്‌സാപ്പ് വഴി എങ്ങനെ രഹസ്യ സന്ദേശങ്ങള്‍ അയയ്ക്കാം!

വാട്ട്‌സാപ്പ് എങ്ങനെ ഒരേ സമയം രണ്ട് ഫോണില്‍ ഉപയോഗിക്കാം?

ആപ്പ് രണ്ടാമത്തെ ഫോണില്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടി ഈ താഴെ പറയുന്ന ഘട്ടങ്ങള്‍ ചെയ്യുക.

രണ്ടാമത്തെ ഫോണില്‍ ബ്രൗസര്‍ എടുക്കുക. അതില്‍ സെറ്റിങ്ങ്‌സ് എടുത്ത് ടെസ്‌ക്ക്‌ടോപ്പ് സെറ്റ് (Desktop site) എന്ന ഓപ്ഷന്‍ ടിക്ക് ചെയ്യുക.

വ്യാജ വാട്ട്‌സാപ്പ് അക്കൗണ്ട് കണ്ടു പിടിക്കാന്‍ 5 വഴികള്‍!

അതിനു ശേഷം web.whatsapp.com എന്ന സൈറ്റ് ഓപ്പണ്‍ ചെയ്യുക. ആ സെറ്റില്‍ ഒരു ക്യൂആര്‍ കോഡ് (QR Code) ഡിസ്‌പ്ലേ ചെയ്തിട്ടുണ്ടോ എന്ന് നോക്കുക. എങ്കില്‍ റീലോഡ് ക്യൂആര്‍ കോഡ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

അതിനു ശേഷം വാട്ട്‌സാപ്പ് ഉപയോഗിക്കുന്ന ആദ്യത്തെ ഫോണില്‍ വൈഫൈ/മൊബൈല്‍ ഡാറ്റ ഓണ്‍ ചെയ്യുക. വാട്ട്‌സാപ്പ് ആപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്ത സെറ്റിങ്ങ്‌സിലെ 'Whataspp Web' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ മൊബൈല്‍ സ്‌ക്രീനില്‍ കാണുന്ന ക്യൂആന്‍ സ്‌കാനര്‍ രണ്ടാമത്തെ മൊബൈലില്‍ ഡിസ്‌പ്ലേ ചെയ്ത ക്യൂആര്‍ കോഡിനു നേരെ പിടിക്കുക. ഉടന്‍ തന്നെ വാട്ട്‌സാപ്പ് രണ്ടാമത്തെ ഫോണിലും പ്രവര്‍ത്തിച്ചു തുടങ്ങുന്നതായിരിക്കും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Everyone prefers to use smartphones because of their features like High Quality camera, Full touch support, high storage, Fast Internet with 3G, 4G support and its huge App Store that provide a large number of applications according to user requirements.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot