വാട്സ്ആപ്പിൽ മെസേജ് എറർ കാണിക്കുന്നോ? ഈ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാം

|

വാട്സ്ആപ്പ് ഉപയോഗിക്കുന്ന നമ്മളെല്ലാവരും അനുഭവിച്ചിരിക്കാൻ ഇടയുള്ള പ്രശ്നമാണ് എറർ മെസേജ്. അതാത് ഒരു ചാറ്റ് തുറക്കുമ്പോൾ വെയിറ്റിങ് ഫോർ ദിസ് മെസേജ്, ദിസ് മേ ടേക്ക് എ വൈൽ എന്ന് എഴുതി കാണിക്കുന്ന പ്രശ്നമാണിത്. മറ്റൊരാൾ നിങ്ങൾക്ക് അയച്ച മെസേജ് കാണിക്കാതെ പകരം ഇത്തരത്തിലൊന്ന് എഴുതി കാണിക്കുന്ന പ്രശ്നം പലപ്പോഴും നമ്മളെ ദേഷ്യം പിടിപ്പിക്കാറുണ്ടാകും. ഇ പ്രശ്നം കുറച്ച് സമയം കഴിയുമ്പോൾ സ്വയം ശരിയാവുകയും യഥാർത്ഥ മെസേജ് പ്രത്യക്ഷമാവുകയും ചെയ്യും. പക്ഷേ അത്യാവശ്യ ഘട്ടങ്ങളിൽ ലഭിക്കേണ്ട മെസേജുകൾ ഇത്തരത്തിൽ കാണാതിരിക്കുന്നത് പലപ്പോഴും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്.

എൻഡ് ടു എൻഡ് എൻക്രിപ്റ്റ്
 

ടെക്സ്റ്റുകൾ ഇമേജുകൾ, ഓഡിയോ, വീഡിയോ എന്നിങ്ങനെയുള്ളവ പരസ്പരം കൈമാറാൻ സഹായിക്കുന്ന ഇൻസ്റ്റന്‍റ് മെസേജിങ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഓരോ അപ്ഡേറ്റിലും സുരക്ഷയും ഉപയോക്താക്കളുടെ സൗകര്യങ്ങളും വർദ്ധിപ്പിക്കാൻ ഫേസ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്. ഇത്തരത്തിൽ സുരക്ഷയുടെ ഭാഗമായി മെസേജുകൾ എൻഡ് ടു എൻഡ് എൻക്രിപ്റ്റ് ചെയ്യാനുള്ള സംവിധാനം വാട്സ്ആപ്പ് കുറച്ച് മുമ്പാണ് കൊണ്ടുവന്നത്.

പ്രൈവറ്റ് മെസേജുകൾ

മെസേജുകൾ അയച്ച ഉപയോക്താവിനും സ്വികരിക്കുന്ന ആളുകൾക്കും മാത്രം കാണാൻ സാധിക്കുന്ന സംവിധാനമാണ് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ എന്നത്. പ്രൈവറ്റ് മെസേജുകൾക്ക് ഇടയിൽ യാതൊരുവിധ തടസ്സങ്ങളും ഉണ്ടാകാതിരിക്കാൻ പ്രത്യേകം ഏർപ്പെടുത്തിയ സുരക്ഷാ സംവിധാനമാണിത്. ഇതിലൂടെ ടെക്സ്റ്റുകളും മീഡിയയും രണ്ട് പേരിൽ മാത്രം എത്തുന്നു. മൂന്നാമതൊരാൾക്ക് ഈ ഡാറ്റ എടുക്കാനുള്ള സാധ്യതകളെ സുരക്ഷാ സംവിധാനം ഇല്ലാതാക്കുന്നു. സർക്കാരുകൾക്കോ തേർഡ് പാർട്ടികൾക്കോ പ്രൈവറ്റ് മെസേജുകൾ എടുക്കാൻ സാധിക്കില്ല.

കൂടുതൽ വായിക്കുക: ഇന്‍റർനെറ്റ് നിരോധനം; കാശ്മീരിൽ വാട്സ്ആപ്പ് അക്കൗണ്ടുകൾ ഡീആക്ടിവേറ്റ് ചെയ്യുന്നു

പ്രവർത്തന രീതി

പ്രവർത്തന രീതി

ഈ എൻഡ്-ടു-എൻഡ് സുരക്ഷാ ഫീച്ചറിൽ യൂണീക്കായ പ്രൈവറ്റും പബ്ലിക്കുമായ കീ ജനറേറ്റ് ചെയ്യപ്പെടും. ഇത് മെസേജ് അയക്കുന്ന ആളിന്‍റെയും അത് ലഭിക്കുന്ന ആളിന്‍റെയും ഇടയിൽ മാത്രം ഉള്ള ഒന്നാണ്. അയക്കുന്ന ആളിന്‍റെ മെസേജ്, ഇമേജ്, ഓഡിയോ മറ്റ് ഫയലുകൾ എന്നിവ പബ്ലിക്ക് കീ ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്യപ്പെടുന്നു. ഈ ഫയൽ അൺലോക്ക് ചെയ്യാൻ മെസേജ് സ്വികരിക്കുന്ന ആളിലെ പ്രൈവറ്റ് കീയിലൂടെ മാത്രമേ സാധിക്കു. ഇതിനിടയിൽ മറ്റാർക്കും ഈ കീ ലഭിക്കുകയോ മെസേജുകൾ ചോർത്താൻ സാധിക്കുകയോ ഇല്ല.

എറർ മെസേജിനുള്ള കാരണങ്ങൾ
 

എറർ മെസേജിനുള്ള കാരണങ്ങൾ

വാട്ട്‌സ്ആപ്പ് അൺ‌ഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാലാണ് സാധാരണയിയി കാറണാറുള്ള പ്രശ്നമാണ് എറർ മെസേജ്. ഒരാൾ മെസേജ് അയച്ചു കഴിഞ്ഞാൽ അത് ലഭിക്കുന്ന സമയത്ത് നിങ്ങൾ വാട്സ്ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ വീണ്ടും ഇൻസ്റ്റാൾ ചെയ്യുമ്പോൾ ആ മെസേജ് എറർ ആയിട്ടായിരിക്കും കാണിക്കുക. ഇതിന് കാരണം വാട്സ്ആപ്പ് ജനറേറ്റ് ചെയ്ത പ്രൈവറ്റ് കീ മെസേജ് സ്വീകരിക്കുന്ന ഫോണിൽ നിന്ന് നഷ്ടപ്പെടുന്നതാണ്. ഇങ്ങനെ സംഭവിച്ചാൽ മറ്റൊരു പബ്ലിക്ക്, പ്രൈവറ്റ് കീകൾ ക്രിയേറ്റ് ചെയ്യാതെ മെസേജിലെ കാര്യം കാണാൻ സാധിക്കില്ല.

കീ ജനറേറ്റ്

ഇത്തരത്തിൽ വീണ്ടും കീ ജനറേറ്റ് ചെയ്യാൻ മെസേജ് അയച്ച ആളും സ്വീകരിച്ച ആളും ഒരേ സമയം ഓൺലൈനിൽ ഉണ്ടാകണം. അത്തരത്തിൽ ഉണ്ടാകുമ്പോൾ കീ വീണ്ടും ജനറേറ്റ് ചെയ്യുകയും മെസേജ് ഓപ്പൺ ആവുകയും ചെയ്യും. നിങ്ങൾ ഫോൺ മാറ്റുമ്പോഴോ നിങ്ങളുടെ അക്കൗണ്ട് മറ്റൊരു ഡിവൈസിലേക്ക് മാറ്റുമ്പോഴോ ഇത്തരത്തിൽ എറർ മെസേജ് ഉണ്ടാകാം. അയച്ചയാൾ വാട്ട്‌സ്ആപ്പ് അൺ‌ഇൻസ്റ്റാൾ ചെയ്താലോ മറ്റൊരു ഡിവൈസിലേക്ക് അക്കൗണ്ട് മാറ്റിയാലോ ഇത്തരത്തിലുള്ള പ്രശ്നം സംഭവിക്കും.

കൂടുതൽ വായിക്കുക: വാട്സ്ആപ്പ് ഡാർക്ക് മോഡ് ആൻഡ്രോയിഡ് ബീറ്റ വേർഷനിൽ എത്തി

എറർമെസേജ് പ്രശ്നം പരിഹരിക്കാം

എറർമെസേജ് പ്രശ്നം പരിഹരിക്കാം

രീതി 1:

നിങ്ങൾക്ക് മെസേജുകൾ വേഗത്തിൽ കാണണമെന്ന ആവശ്യമുണ്ടെങ്കിൽ മാത്രം ഉപയോഗിക്കാവുന്ന രീതിയാണിത്. കാരണം അല്പം ബുദ്ധിമുട്ടുള്ളൊരു രീതിയിലാണ് ഈ പരിഹാരം കണ്ടെത്തൽ. വാട്സ്ആപ്പ് മെസേജുകൾ ആവശ്യമെങ്കിൽ ബാക്കപ്പ് ചെയ്യാനും റീസ്റ്റോർ ചെയ്യാനുമുള്ള സംവിധാനം ആപ്പ് നൽകുന്നുണ്ടെന്ന കാര്യം നിങ്ങൾക്ക് അറിയാമായിരിക്കും. ഈ സംവിധാനം ഉപയോഗിക്ക് എറർ മെസേജ് പരിഹരിക്കുന്ന രീതിയാണ് ഇത്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കാനുന്ന ഓപ്ഷനാണ് ഇത്. അല്ലാത്ത അവസരങ്ങളിൽ എറർ മാറുന്നതിനായി കാത്തിരിക്കുക.

ഘട്ടങ്ങൾ

ഘട്ടം 1: സെറ്റിങ്സിൽ പോയി ചാറ്റ്സ് ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഘട്ടം 2: അതിനുശേഷം ചാറ്റ് ബാക്കപ്പ് തിരഞ്ഞെടുക്കുക.

ഘട്ടം 3: ബാക്കപ്പ് ഓപ്ഷൻ തിരഞ്ഞെടുക്കുക. എല്ലാ സന്ദേശങ്ങളും ബാക്കപ്പ് ചെയ്ത് ലോക്കൽ സ്റ്റോറേജിൽ സംരക്ഷിക്കും. ബാക്കപ്പ് എടുക്കുന്നതിന് നിങ്ങൾക്ക് ഗൂഗിൾ ഡ്രൈവ് ഓപ്ഷനും ഉപയോഗിക്കാം.

ഘട്ടം 4: ബാക്കപ്പ് എടുത്ത ശേഷം വാട്ട്‌സ്ആപ്പ് അൺ‌ഇൻസ്റ്റാൾ ചെയ്യുക

ഘട്ടം 5: അപ്ലിക്കേഷൻ വീണ്ടും ഇൻസ്റ്റാൾ ചെയ്‌ത് സെറ്റ് ചെയ്യുക. ലോക്കൽ സ്റ്റോറേജ് ഉപയോഗിക്കുന്നതിന് വാട്ട്‌സ്ആപ്പിന് ആക്‌സസ്സ് നൽകുക.

ഘട്ടം 6: ലോക്കൽ സ്റ്റോറേജിൽ നിങ്ങൾ സേവ് ചെയ്ത എല്ലാ മെസേജുകളും റീ സ്റ്റോർ ചെയ്യുക. മുകളിൽ സൂചിപ്പിച്ച എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കിയാൽ എറർ മെസേജിലെ യഥാർത്ഥ മെസേജുകൾ കാണാൻ സാധിക്കും.

രീതി 2:

രീതി 2:

മറ്റൊരു മെസേജ് ചെയ്യാൻ കൂടുതൽ എളുപ്പമുള്ളതും നേരത്തെ സൂചിപ്പിച്ചതുമാണ്. മെസേജ് അയച്ചയാൾ ഓൺലൈനിൽ വരുന്നതുവരെ കാത്തിരിക്കുക. അയച്ചയാൾ ഓൺലൈനിലായിക്കഴിഞ്ഞാൽ പ്രൈവറ്റ് കീ ജനറേറ്റുചെയ്യുകയും പ്രൈവറ്റ്കീ ഉപയോഗിച്ച് മെസേജ് ഡീക്രിപ്റ്റ് ചെയ്യുകയും നിങ്ങൾക്ക് വായിക്കാൻ സാധിക്കുകയും ചെയ്യും.

കൂടുതൽ വായിക്കുക: വാട്ട്സ്ആപ്പ് വഴി അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു

Most Read Articles
Best Mobiles in India

English summary
Sometimes when you open a chat on WhatsApp you might get an error message stating that "Waiting for this message. This may take a while" and you will not be able to see the original message sent by that person and after some time, the error message will be automatically replaced by the original text. If you like to know the reason behind this error then read this article. We will also help you to fix the error and view the hidden message in it.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X