ഈ വിദ്യ പരീക്ഷിച്ചാൽ വൈഫൈ സ്പീഡ് ഇരട്ടിയാകും; മാത്രമല്ല കൂടുതൽ സ്ഥലത്ത് സിഗ്നൽ ലഭിക്കും
ഇന്നത്തെ കാലത്ത് ഇന്റർനെറ്റ് ഇല്ലാതെ ഒരു ദിവസം പോലും തള്ളി നീക്കാൻ സാധിക്കാത്തവരായിരിക്കും ഭൂരിഭാഗം ആളുകളും. ഇന്റൻനെറ്റും സോഷ്യൽ മീഡിയകളും പുതിയ തലമുറയെ അത്രയധികം സ്വാധിച്ചു കഴിഞ്ഞു. വിനോദപരമായ ആവിശ്യങ്ങൾക്കോ അല്ലെങ്കിൽ ജോലി ആവിശ്യമായോ ദിവസവും ഇന്റർനെറ്റിനെ ആശ്രയിച്ചേ മതിയാകു. ഇലക്ട്രിസിറ്റി പോലെ തന്നെ ഇപ്പോൾ ഇന്റനെറ്റും അവിശ്യവസ്തുവായി മാറിക്കഴിഞ്ഞു.
ഇന്റൻനെറ്റ് ലഭിക്കാനായി പലരും പല രീതിയാണ് ഉപയോഗിക്കുന്നത്. ചിലർ മൊബൈൽ ഡാറ്റകൾ ഉപയോഗിക്കുമ്പോൾ ചിലർ വൈഫൈ റൂട്ടറുകൾ ആണ് ഉപയോഗിക്കുന്നത്. നിങ്ങളുടെ പ്രദേശത്തെ നെറ്റ്വവർക്ക് ലഭ്യത അനുസരിച്ച് ആയിരിക്കണം ഇന്റർനെറ്റ് ഏത് കമ്പനി വേണം എന്ന് തിരഞ്ഞെടുക്കാൻ. നിരവധി ആളുകൾ ഇപ്പോൾ ഇന്റർനെറ്റിനായി വൈഫൈ റൂട്ടറുകൾ തിരഞ്ഞെടുക്കുന്നുണ്ട്. കൂടുതൽ ഇന്റർനെറ്റ് ഉപയോഗം ആവിശ്യമുള്ളവർക്ക് ഇത്തരത്തിലുള്ള കണക്ഷനുകൾ എടുക്കുന്നതായിരിക്കും കൂടുതൽ സൗകര്യം.

മൊബൈൽ ഡാറ്റയിൽ വേഗത കുറവായിരിക്കും മാത്രമല്ല മൊബൈൽ ഡാറ്റയെക്കാൾ ലാഭകരവും സൗകര്യപ്രദവും ഇത്തരം ബ്രോഡ്ബാൻഡ്, വൈഫൈ കണക്ഷനുകളാണ്. എന്നാൽ ഇവർക്കും ചിലപ്പോൾ സാങ്കേതികമായ ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ഇന്റൻനെറ്റിന്റെ സ്പീഡ് കുറയുക എന്നത്. മാത്രമല്ല വൈഫൈ റൂട്ടറിന്റെ പക്കൽ നിന്ന് അൽപം മാറിയാൽ സിഗ്നൽ ലഭിക്കില്ല എന്നതും. പല വീടുകളിലും ഇത് ഒരു വലിയ പ്രശ്നം ആയിരിക്കും.
പ്രധാനമായും രണ്ട് നിലകൾ ഉള്ള വീടുകളിൽ ചിലപ്പോൾ എല്ലാവർക്കും ലഭിക്കാൻ പാകത്തിന് ഹാളിൽ ആയിരിക്കും വൈഫൈ റൂട്ടർ സ്ഥാപിച്ചിരിക്കുക എന്നാൽ മുകളിലെ മുറികളിൽ ഇതിന് സിഗ്നൽ ലഭിക്കണം എന്നില്ല. ഇത്തരത്തിലുള്ള പ്രശ്നം പരിഹരിക്കുന്നതിന് ധാരാളം ഉപകരണങ്ങൾ മാർക്കറ്റിൽ ലഭിക്കുന്നതാണ്. ഇവയിൽ പ്രധാനപ്പെട്ട ഒരു ഉപകരണമാണ് വൈഫൈ എക്സ്റ്റെന്റർ. പ്രധാന ഇ കൊമേഴ്സ് വെബ്സൈറ്റുകളിലെല്ലാം ഈ ഉപകരണം ലഭിക്കുന്നതാണ്.

MOST READ: വീഡിയോ കാണുമ്പോൾ ഉപകാരപ്പെടും; വാട്സ്ആപ്പിൽ പുതിയ യൂട്യൂബ് ഫീച്ചർ എത്തി!
നിങ്ങളുടെ വീട്ടിൽ വൈഫൈ സിഗ്നൽ ലഭിക്കാത്ത മുറിയിൽ ഈ ഉപകരണം പ്ലഗ് ഇൻ ചെയ്താൽ മികച്ച സ്പീഡിൽ നിങ്ങൾക്ക് ഇന്റർനെറ്റ് അസ്വദിക്കാവുന്നതാണ്. ഇതിന് മുമ്പ് ഈ ഉപകരണം നിങ്ങളുടെ വൈഫൈ റൂട്ടറുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി റൂട്ടറിലുള്ള ഡബ്ലിയു പി എസ് ബട്ടണിൽ അമർത്തണം ശേഷം വൈഫൈ എക്സ്റ്റെന്ററിലുള്ള ആരോ ബട്ടണിലും ക്ലിക്ക് ചെയ്ത് ഇവ തമ്മിൽ ബന്ധിപ്പിക്കാവുന്നതാണ്.
ഇത്തരത്തിൽ ചെയ്താൽ 2000 സ്ക്വയർ ഫീറ്റിൽ വരെ നിങ്ങളുടെ വൈഫൈയുടെ സിഗ്നൽ ലഭിക്കുന്നതായിരിക്കും. അതു മികച്ച സ്പീഡിൽ തന്നെ 750 എംബിപിഎസ് സ്പീഡ് വരെ ഈ ഉപകരണം വഴി ലഭിക്കും എന്നാണ് അവകാശപ്പെടുന്നത്. ഈ ഉപകരണത്തിന്റെ സഹായത്തിൽ വീടിന്റെ രണ്ടാം നിലയിലും ബെഡ്റൂമിലും എല്ലാം മികച്ച വേഗതിയിൽ ഇന്റർനെറ്റ് ലഭിക്കുന്നതായിരിക്കും. വിവിധ വിലയ്ക്ക് ഈ ഉപകരണം ലഭിക്കുന്നതായിരിക്കും.
എന്നിരുന്നാലും മികച്ച പെർഫോമൻസ് അവകാശപ്പെടുന്ന വൈഫൈ എക്സ്റ്റെന്ററുകൾക്ക് കുറഞ്ഞത് 1500 രൂപ എങ്കിലും ആകുന്നതാണ്. നിങ്ങൾ വർക്ക് ഫ്രം ഹോം പോലുള്ള ജോലികളിൽ ഏർപ്പെടുമ്പോൾ ഏറെ ഉപകരാപ്പെടുന്ന ഒരു ഉപകരണമാണിത്. നിങ്ങൾക്ക് ബെഡ്റൂമിൽ ഇരുന്ന് തന്നെ ജോലി ചെയ്യാനുള്ള സൗകര്യം ഇത്തരം വൈഫൈ എക്സ്റ്റെന്ററുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ വിലയിൽ ലഭിക്കുന്ന മികച്ച ഒരു ഗാഡ്ജറ്റ് തന്നെയാണ് ഇത്.
അതേ സമയം മറ്റ് ചില കാരണങ്ങൾക്കൊണ്ട് ചിലപ്പോൾ നിങ്ങളുടെ വൈഫൈ സ്പീഡ് കുറഞ്ഞേക്കാം. ഇതിന്റെ യഥാർത്ഥ പ്രശ്നം കണ്ടുപിടിച്ചതിന് ശേഷം ഇതിന് പരിഹാരം കാണുന്നതായിരിക്കും നല്ലത്. എന്നിരുന്നാലും റൂട്ടറുകൾ അപ്ഡേറ്റ് ചെയ്യുക, മികച്ച സ്ഥാനത്ത് വെയ്ക്കുക, ഗുണനിലവാരമുള്ള കേബിളുകൾ ഉപയോഗിക്കുക, ശക്തമായ പാസ്വേർഡ് നൽകുക എന്നിവയിലൂടെയെല്ലാം ഒരു പരുധി വരെ വൈഫൈയുടെ സ്പീഡ് വർധിപ്പിക്കാൻ സാധിക്കുന്നതായിരിക്കും.


Click it and Unblock the Notifications








