Home
How to

ഇത് പഠിച്ചുവെച്ചോ ഉപകാരപ്പെടും, കാർഡ് ഇല്ലാതെ എടിഎമ്മിൽ നിന്ന് പണമെടുക്കാം; അതും വളരെ എളുപ്പത്തിൽ

ഇത് ഡിജിറ്റൽ കാലമാണ് പണ്ട് കാലങ്ങളിൽ നമ്മൾ ചെയ്തിരുന്ന പല പ്രവർത്തികൾക്കും ഇപ്പോൾ ഡിജിറ്റൽ പരമായി പല മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇതിൽ പ്രധാന മാറ്റം പണമിടപാടുകളുടേതാണ്. ആദ്യ കാലങ്ങളിൽ കറൻസികൾ ഉപയോ​ഗിച്ചാണ് പണമിടപാട് നടത്തിയിരുന്നത് എങ്കിൽ ഇപ്പോൾ എല്ലാവരും ഇതിനായി ആശ്രയിക്കുന്നത് യുപിഐ ആപ്പുകളെയാണ്.

​ഗൂ​ഗിൾ പേ, ഫോൺ പേ, പേടിഎം, ഭാരത് പേ തുടങ്ങിയ ആപ്പുകളാണ് ഇന്ത്യയിലെ ജനപ്രിയ യുപിഐ ആപ്പുകൾ. ​രാജ്യത്തെ ​ഗ്രാമങ്ങളിൽ വരെ ഇപ്പോൾ യുപിഐ ആപ്പുകളുടെ ഉപയോ​ഗം വർധിച്ചു വരുകയാണ്. പ്രധാനമായും കൊറോണയുടെ ലോക്ഡൗൺ പിരീഡിന് ശേഷമാണ് ഇത്തരത്തിൽ ഡിജിറ്റൽ പേയ്മെന്റുകളുടെ എണ്ണം വർധിച്ചു വന്നത്. എന്നാൽ ​ഗൂ​ഗിൾ പേ എല്ലാം വരുന്നതിന് മുമ്പ് എടിഎം മെഷിനുകളും പണമിടപാട് നടത്താനായി ഉപയോക്താക്കളെ സഹായിച്ചിരുന്നു.

കാർഡ് ഇല്ലാതെ എടിഎമ്മിൽ നിന്ന് പണമെടുക്കാം; അതും വളരെ എളുപ്പത്തിൽ

ഇന്ന് എടിഎം മെഷിനുകളുടെ ഉപയോ​ഗം കുറഞ്ഞു എങ്കിലും നിരവധി ആളുകൾ ഇപ്പോഴും ഇതിന്റെ സ​ഹായം തേടാറുണ്ട്. ഡിജിറ്റൽ ഇടപാടുകൾ സ്വീകരിക്കാത്ത സ്ഥലങ്ങളിൽ കറൻസിയായി തന്നെ പണം നൽകേണ്ടതുണ്ട്. എന്നാൽ ഇപ്പോൾ അധികം ആളുകളും പേഴ്സ് പോലും കൈയ്യിൽ കൊണ്ട് നടക്കാറില്ല. ആയതിനാൽ തന്നെ പണവും ഡെബിറ്റ് കാർഡുകളും ആരുടെയും പക്കൽ ഉണ്ടാകാറുമില്ല. എന്നാൽ ഡെബിറ്റ് കാർഡ് ഇല്ലാതെ തന്നെ എടിഎമ്മിൽ നിന്ന് പണം എടുക്കാൻ സാധിച്ചാലോ?

അതേ സത്യമാണ് ഇപ്പോൾ നിരവധി എടിഎം മെഷിനുകളിൽ നിന്ന് കാർഡ് ഇല്ലാതെ തന്നെ പണം പിൻവലിക്കാൻ സാധിക്കുന്നതാണ് ഇത് എങ്ങനെയാണെന്ന് വിശദമായി പരിശോധിക്കാം. ഇതിനായി ആദ്യം ഉപയോക്താക്കൾ ഒരു എടിഎം മെഷിനെ സമീപിക്കേണ്ടതാണ്. മെഷിന്റെ സ്ക്രീനിൽ തന്നെ ഒരു സ്കാനർ ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഉദാഹരണത്തിന് എസ്ബിഐയുടെ എടിഎം മെഷിൻ ആണെങ്കിൽ ഇതിൽ ക്യൂആർ ക്യാഷ് എന്ന പേരിലാണ് ഈ സ്കാനർ കാണാൻ സാധിക്കുന്നത്.

കാർഡ് ഇല്ലാതെ എടിഎമ്മിൽ നിന്ന് പണമെടുക്കാം; അതും വളരെ എളുപ്പത്തിൽ

MOST READ: മികച്ച ബ്രാൻഡുകളുടെ ഹെഡ്ഫോണുകൾക്ക് 46% വരെ കിഴിവ്; ആമസോണിലെ ഓഫർ വിൽപന പൊടിപൊടിയ്ക്കുന്നു

ഈ ഓപ്ഷന് സമീപം ഒരു ക്യൂആർ കോഡും കാണാൻ സാധിക്കുന്നതാണ്. കാർഡ് ഇല്ലാതെ പണം പിൻവലിക്കാനായി ഉപയോക്താക്കൾ ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ശേഷം എത്ര പണമാണ് നിങ്ങൾക്ക് ആവിശ്യം എന്ന വിവരവും ചേർക്കുക. ഇതിൽ നൽകിയിരിക്കുന്ന പണത്തിന്റെ ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ സ്ക്രീനിൽ ഒരു ക്യൂആർ കോഡ് തെളിഞ്ഞ് വരുന്നതായിരിക്കും. ശേഷം നിങ്ങളുടെ സ്മാർട്ട് ഫോണിലെ നിങ്ങളുടെ ബാങ്കിന്റെ മൊബൈൽ ആപ്പ് ഓപ്പൺ ചെയ്യുക.

ഈ ആപ്പിൽ ക്യൂആർ കോഡ് സ്കാൻ ചെയ്യാനുള്ള ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഇതിൽ ക്ലിക്ക് ചെയ്ത് എടിഎം മെഷിനിൽ തെളിഞ്ഞിരിക്കുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്യുക. ഇത് സ്കാൻ ചെയ്തുകഴിഞ്ഞാൽ കൺഫർമേഷൻ ചെയ്യാനുള്ള ഒരു ഓപ്ഷനും എടിഎം സ്ക്രീനിൽ തെളിഞ്ഞു വരുന്നതായിരിക്കും. ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ അൽപ സമയത്തിന് ഉള്ളിൽ തന്നെ നിങ്ങൾക്ക് പണം കറൻസിയായി ലഭിക്കുന്നതായിരിക്കും.

പേഴ്സും എടിഎം കാർഡും എല്ലാം എടുക്കാൻ മറന്നിരിക്കുന്ന സാഹചര്യത്തിൽ കറൻസിയുടെ ആവിശ്യം വന്നാൽ ഏറെ ഉപകാരപ്പെടുന്ന ഒരു എടിഎം ഓപ്ഷനാണ് ഈ ക്യൂആർ കോഡ്. ഇപ്പോഴും പല സ്ഥലങ്ങളിൽ ഡിജിറ്റൽ പേയ്മെന്റ്, യുപിഐ പേയ്മെന്റ് ഒന്നും എത്തിയിട്ടില്ല. ഈ ആവിശ്യങ്ങൾക്കായി എപ്പോഴും കുറച്ചു പണം നിങ്ങൾ കൈയ്യിൽ കരുതേണ്ടതാണ്. യുപിഐ ആപ്പുകൾ ഒരുപാട് ഉപകാരപ്രദമാണെങ്കിലും ഇവയെ എല്ലായിടത്തും ആശ്രയിക്കുന്നത് ബുദ്ധിപരമായ നീക്കമല്ല.

അതേ സമയം ഇപ്പോൾ രാജ്യത്ത് യുപിഐ ആപ്പുകളുടെ ഉപയോ​ഗം വർധിച്ചു വരുകയാണ്. സാധാരണ ചായക്കടകളിൽ വരെ ഇപ്പോൾ യുപിഐ ആപ്പുകൾ എത്തിയിട്ടുണ്ട്. ആദ്യമെല്ലാം മെട്രോ ന​ഗരങ്ങളിൽ മാത്രമാണ് ഇവ ജനപ്രീതി ആർജിച്ചിരുന്നത് എങ്കിൽ ഇപ്പോൾ ​ഗ്രാമ പ്രദേശത്തേക്ക് കൂടി വളർന്നിരിക്കുകയാണ്. വരും കാലങ്ങളിൽ ഇവ കൂടുതൽ ജനപ്രിയമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റയും തങ്ങളുടെ പുതിയ യുപിഐ ആപ്പ് പുറത്തിറങ്ങാൻ തയ്യാറെടുക്കുകയാണ് എന്നും വാർത്തകളുണ്ട്.

More from GizBot

Best Mobiles in India

English summary
Let's take a closer look at how it is now possible to withdraw money from many ATM machines without a card. For this, users first have to approach an ATM machine. A scanner option can be seen on the screen of the machine itself. For example, if it is an ATM machine from SBI, this scanner can be seen under the name QR Cash.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X