മികച്ച ബ്രാൻഡുകളുടെ ഹെഡ്ഫോണുകൾക്ക് 46% വരെ കിഴിവ്; ആമസോണിലെ ഓഫർ വിൽപന പൊടിപൊടിയ്ക്കുന്നു
ആമസോൺ, ഫ്ലിപ്പ്കാർട്ട് മുതലായ ഇ കൊമേഴ്സ് വെബ്സൈറ്റുകളിൽ ഇപ്പോൾ റിപ്പബ്ലിക്ക് ദിനം പ്രമാണിച്ച് കിഴിവ് വിൽപന നടക്കുകയാണ്. ജനുവരി 14ന് തുടങ്ങിയ ഈ വിൽപന ജനുവരി 19 വരെ ഉണ്ടാകും എന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. സ്മാർട്ട് ഫോണുകൾ, ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ തുടങ്ങിയ ഉത്പന്നങ്ങൾക്ക് മികച്ച ഓഫറാണ് ഇവർ പ്രഖ്യാപിച്ചിരിക്കുന്നത്.
പാട്ടുകൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന ഉപയോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട ഉപകരണം ആയിരിക്കും ഹെഡ്സെറ്റുകൾ. ഉയർന്ന ബ്രാൻഡുകളുടെ മികച്ച ഹെഡ്സെറ്റുകൾക്കും ഈ ഓഫർ വിൽപനയിൽ ആമസോൺ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ ചില ഹെഡ്സെറ്റുകളുടെ മികച്ച ഓഫറുകൾ ഏതെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. പ്രമുഖ ബ്രാൻഡായ ജെബിഎലിന്റെ ട്യൂൺ 770 എൻസി (JBL Tune 770NC) എന്ന ഹെഡ്സെറ്റാണ് ഇതിൽ ഒന്ന്. ഇത് ഒരു വയർലെസ് ഹെഡ്ഫോൺ ആണ്.

അഡാപ്റ്റീവ് നോയ്‌സ് ക്യാൻസലിങ് സവിശേഷതകയുള്ള ഈ ഹെഡ്ഫോൺ ഇമ്മേഴ്‌സീവ് ഓഡിയോ അനുഭവം നൽകുന്നതിൽ കേമനാണ്. ബ്ലൂടൂത്ത് 5.3, LE ഓഡിയോ, JBL പ്യുവർ ബാസ് സൗണ്ട് എന്നിവയാണ് ഈ ഹെഡ്ഫോണിന്റെ മറ്റ് സുപ്രധാന ഫീച്ചറുകൾ. 70 മണിക്കൂർ വരെ ഇത് തുടർച്ചായായി പ്ലേബാക്ക് വാഗ്ദാനം ചെയ്യുന്നു. ഹാൻഡ്‌സ് ഫ്രീ കോളുകൾ, വോയ്‌സ്-അവെയർ ടെക്‌നോളജി എന്നിവയും ജെബിഎൽ ട്യൂൺ 770 എൻസിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നു.
9,999 രൂപ വില വരുന്ന ഈ ഹെഡ്ഫോൺ ഇപ്പോൾ ആമസോണിൽ 5,998 രൂപയ്ക്ക് ലഭിക്കുന്നതാണ്. സോണിയുടെ ഡബ്ലു-എച്ച് സിഎച്ച് 520 (Sony WH-CH520) എന്ന ഹെഡ്ഫോണും ഇപ്പോൾ മികച്ച ഡിസ്കൗണ്ടിൽ ആമസോണിൽ നിന്ന് വാങ്ങാൻ സാധിക്കുന്ന ഹെഡ്ഫോൺ ആണ്. 50 മണിക്കൂറോളം തുടർച്ചയായ പ്ലേബാക്ക് ആണ് ഈ ഹെഡ്ഫോൺ വാഗ്ദാനം ചെയ്യുന്നത്. DSEE ഉയർന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് പാട്ടുകളുടെ ക്ലാരിറ്റി ഉയർത്താനുള്ള സംവിധാനം ഈ ഹെഡ്ഫോണിൽ ഉണ്ട്.

മൾട്ടിപോയിന്റ് കണക്ടിവിറ്റിയെ പിന്തുണയ്ക്കുന്നതാണ് ഈ ഹെഡ്സെറ്റ്. ക്രിസ്റ്റൽ ക്ലിയർ ഹാൻഡ്‌സ് ഫ്രീ കോളുകൾക്കായി ഒരു ബിൽറ്റ്-ഇൻ മൈക്കും സോണി ഡബ്ലു-എച്ച് സിഎച്ച് 520-ൽ ഇടം പിടിച്ചിട്ടുണ്ട്. 5,990 രൂപ വില വരുന്ന ഈ ഹെഡ്ഫോണിന് ഇപ്പോൾ 3,989 രൂപയാണ് ആമസോണിലെ വില. സെൻഹൈസർ എച്ച്ഡി 350 ബിടി (Sennheiser HD 350BT) ആണ് ഈ പട്ടികയിലെ മറ്റൊരു ഹെഡ്ഫോൺ.
മികച്ച ഡൈനാമിക് ബാസും AAC, AptX ലോ ലേറ്റൻസിയും ഇവ വാഗ്ദാനം ചെയ്യുന്നു. 30 മണിക്കൂർ വരെയാണ് ഇതിന്റെ ബാറ്ററിലൈഫ്. ബ്ലൂടൂത്ത് 5.0ൽ ആണ് ഇത് പ്രവർത്തിക്കുന്നത്. ഈ ഹെഡ്ഫോണിന്റെ ആപ്പിന്റെ സഹായത്താൽ ഇക്വലൈസർ, പോഡ്‌കാസ്റ്റ് മോഡ്, ഫേംവെയർ എന്നീ ഫീച്ചറുകളും ആസ്വദിക്കാവുന്നതാണ്. ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളിലാണ് ഈ ഹെഡ്ഫോണെത്തുന്നത്. 7,490 രൂപ വില വരുന്ന ഈ ഹെഡ്ഫോൺ 5,489 രൂപയ്ക്കാണ് ഇപ്പോൾ ആമസോണിൽ വിൽക്കുന്നത്.
സൗണ്ട് കോറിന്റെ ആൻകർ ക്യൂ20 ഐ (Anker Q20i) എന്ന ഹെഡ്സൈറ്റാണ് മികച്ച ഡിസ്കൗണ്ട് ലഭിക്കുന്ന മറ്റൊരു ഹെഡ്ഫോൺ. പ്രീമിയം ഓഡിയോ അനുഭവം വാഗ്ദാനം ചെയ്യുന്ന ഹെഡ്ഫോണുകളിൽ ഒന്നാണ് ഇത്. ആക്റ്റീവ് നോയ്‌സ് ക്യാൻസിലേഷൻ വഴി 90 ശതമാനത്തോളം അനാവശ്യ ശബ്ദങ്ങൾ ഒഴിവാക്കാവുന്നതാണ്. 40 മണിക്കൂർ വരെ പ്ലേബാക്ക് ടൈം ഈ ഹെഡ്സെറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. 5,999 രൂപയാണ് ഈ ഹെഡ്ഫോണിവന്റെ യഥാർത്ഥ വില.
എന്നാൽ ഇത് ഇപ്പോൾ 3,999 രൂപയ്ക്ക് ആമസോണിൽ നിന്ന് ലഭ്യമാണ്. ബോട്ടിന്റെ നിർവാണ 751 എഎൻസിയും ഇപ്പോൾ മികച്ച ഓഫറിൽ ലഭ്യമാകുന്നതാണ്. 10 മണിക്കൂർ ആണ് ഇതിന്റെ പ്ലേബാക്ക് സമയം. 7,990 രൂപയുടെ ഈ ഹെഡ്ഫോണിന് 4,299 രൂപയാണ് ആമസോണിലെ വില. മികച്ച രീതിയിൽ നോയിസ് ക്യാൻസലേഷനും ഈ ഹെഡ്ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ആംബിയന്റ് സൗണ്ട് മോഡ് എന്ന ഓപ്ഷനും നിങ്ങൾക്ക് ഇതിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതാണ്.


Click it and Unblock the Notifications








