ഗൂഗിൾ അക്കൌണ്ട് പൂർണമായും ഇല്ലാതാക്കണോ? ചെയ്യേണ്ടത് ഇത്രമാത്രം

|

നിങ്ങളുടെ പഴയ ജിമെയിൽ അഡ്രസ് മാറ്റി പുതിയ അക്കൌണ്ട് എടുക്കുന്നുണ്ട് എങ്കിൽ പഴയ അക്കൌണ്ട് പെർമനന്റായി ഡിലീറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. നമ്മൾ ഉപയോഗിക്കുന്നത് നിർത്തിയാലും മറ്റൊരാൾക്ക് ഈ അക്കൌണ്ട് ഹാക്ക് ചെയ്യാനോ ദുരുപയോഗം ചെയ്യാനോ സാധിക്കും. നമ്മൾ ഉപയോഗിക്കുന്നില്ല എന്നതുകൊണ്ട് മാത്രം ശ്രദ്ധിക്കാതെ പോകുന്ന അക്കൌണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെയാണ് ഗൂഗിൾ അവർക്ക് ആവശ്യമുള്ളപ്പോഴെല്ലാം അവരുടെ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാനുള്ള സംവിധആനം നൽകുന്നത്. ഹാക്കിങ് അടക്കമുള്ള കാര്യങ്ങൾകൊണ്ട് ഏതെങ്കിലും ഗൂഗിൾ അക്കൌണ്ട് ഉപയോഗിക്കേണ്ടതില്ല എന്ന് തീരുമാനിച്ചാൽ അവ പെർമിനന്റ് ആയി ഡിലീറ്റ് ചെയ്യാം.

ഗൂഗിൾ

നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഡിലീറ്റ് ചെയ്താൽ യൂട്യൂബ്, ഗൂഗിൾ ഫോട്ടോസ്, ഗൂഗിൾ പ്ലേ എന്നിങ്ങനെയുള്ള എല്ലാ ആപ്പുകളിലെയും സേവനങ്ങളിലെയും അക്കൗണ്ടുമായി ബന്ധപ്പെട്ട ബാക്കപ്പുകളും ഡാറ്റയും അടക്കമുള്ള കാര്യങ്ങളിലേക്കുള്ള പൂർണ്ണമായ ആക്‌സസ് നിങ്ങൾക്ക് നഷ്‌ടപ്പെടും. നിങ്ങൾക്ക് ഇത്തരം ഡാറ്റയും കണ്ടന്റും നഷ്‌ടപ്പെടുത്താൻ താൽപ്പര്യമില്ലെങ്കിൽ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിന് മുമ്പ് ഇവയെല്ലാം സേവ് ചെയ്ത് വയ്ക്കേണ്ടതുണ്ട്.

ഗൂഗിൾ സെർച്ച് റിസൽട്ടുകളിൽ നിന്നും നിങ്ങളുടെ ചിത്രങ്ങൾ നീക്കം ചെയ്യാൻഗൂഗിൾ സെർച്ച് റിസൽട്ടുകളിൽ നിന്നും നിങ്ങളുടെ ചിത്രങ്ങൾ നീക്കം ചെയ്യാൻ

ഗൂഗിൾ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നത് എങ്ങനെ
 

ഗൂഗിൾ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നത് എങ്ങനെ

നിങ്ങളുടെ എല്ലാ ഡാറ്റകളുടെയും ഫയലുകളുടെയും ഇമെയിലുകളുടെയും ഒരു ബാക്കപ്പ് ക്രിയേറ്റ് ചെയ്ത് കഴിഞ്ഞാൽ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്തുകൊണ്ട് നിങ്ങൾക്ക് ഗൂഗിൾ അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ സാധിക്കും. ഗൂഗിൾ ഫയലുകളുടെ ബാക്കപ്പ് ഉണ്ടാക്കികൊണ്ട് ഡാറ്റ സൂക്ഷിക്കുകയും ചെയ്യാം.

• നിങ്ങളുടെ വെബ് ബ്രൗസറിൽ https://myaccount.google.com/ എന്ന ലിങ്ക് ഓപ്പൺ ചെയ്ത് നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിന്റെ അക്കൗണ്ട് സെറ്റിങ്സ് ഓപ്പൺ ചെയ്യുക.

• ഇടതുവശത്ത് ലഭ്യമായ മെനുവിൽ നിന്നുള്ള ഡാറ്റ & പേഴ്സണലൈസേഷൻ മെനു ഓപ്ഷനിൽ ക്ലിക്കുചെയ്യുക.

• 'ഡൗൺലോഡ്, ഡിലീറ്റ്, മേക്ക് എ പ്ലാൻ ഫോർ യുവർ ഡാറ്റ' എന്ന ഓപ്‌ഷൻ കാണുന്നത് വരെ താഴേക്ക് സ്ക്രോൾ ചെയ്യുക.

• 'ഡിലീറ്റ് എ സർവീസ് ഓർ യുവർ അക്കൗണ്ട്' എന്ന ഓപ്‌ഷനിൽ നിങ്ങൾ ക്ലിക്ക് ചെയ്യുക

• 'ഡിലീറ്റ് യൂവർ ഗൂഗിൾ അക്കൗണ്ട്' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ഗൂഗിൾ അക്കൗണ്ട്

മുകളിൽ പറഞ്ഞ കാര്യങ്ങൾ ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിന്റെ പാസ്‌വേഡ് നൽകാൻ ഗൂഗിൾ ആവശ്യപ്പെടും. ഈ പാസ്വേഡ് നൽകി ഓതന്റിക്കേഷൻ നൽകിയാൽ നിങ്ങൾക്ക് ഗൂഗിൾ അക്കൗണ്ട് ഇല്ലാതാക്കാൻ കഴിയും. ഇത്തരത്തിൽ പെർമനന്റ് ആയി ഗൂഗിൾ അക്കൌണ്ട് ഡിലീറ്റ് ചെയ്തുകഴിഞ്ഞാൽ പിന്നീട് ഒരിക്കലും നിങ്ങൾക്ക് ഈ അക്കൌണ്ട് തിരികെ എടുക്കാൻ സാധിക്കുകയില്ല. ബാക്ക് അപ്പ് ചെയ്യാത്ത ഡാറ്റയോ മെയിലുകളോ ഫോട്ടോകളോ എല്ലാം എന്നന്നേക്കുമായി നഷ്ടമാവുകയും ചെയ്യുമെന്ന കാര്യം കൂടി ഓർക്കുക. അതുകൊണ്ട് തന്നെ അക്കൌണ്ട് ഡിലീറ്റ് ചെയ്യുന്നതിന് മുമ്പ് ഇത് ചെയ്യേണ്ടതുണ്ടോ എന്ന കാര്യം വ്യക്തമായി ആലോചിച്ച് തീരുമാനിക്കുക.

ഇൻസ്റ്റാഗ്രാം ലിങ്ക് സ്റ്റിക്കർ ഫീച്ചർ സ്റ്റോറികളിൽ പങ്കിടുന്നതെങ്ങനെ?ഇൻസ്റ്റാഗ്രാം ലിങ്ക് സ്റ്റിക്കർ ഫീച്ചർ സ്റ്റോറികളിൽ പങ്കിടുന്നതെങ്ങനെ?

പാസ്വേഡ് സുരക്ഷിതമാക്കാം

പാസ്വേഡ് സുരക്ഷിതമാക്കാം

ഗൂഗിൾ അക്കൌണ്ട് ഡിലീറ്റ് ചെയ്യുന്നതിലേക്ക് നമ്മളെ എത്തിക്കുന്നത് പ്രധാനമായും സുരക്ഷാ പ്രശ്നങ്ങളാണ്. നിങ്ങളുടെ ജിമെയിൽ അക്കൌണ്ടിന്റെ പാസ്വേഡ് സുരക്ഷിതമായി നിങ്ങൾക്ക് സാധിക്കും. ഇതിനായി ഗൂഗിൾ തന്നെ പാസ്വേഡ് ചെക്ക് ടൂൾ നൽകുന്നുണ്ട്. 2019ൽ ഓൺലൈൻ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ഗൂഗിൾ 'പാസ്‌വേഡ് ചെക്ക്-അപ്പ്' എന്ന സൗജന്യ ആഡ്-ഓൺ ഫീച്ചർ അവതരിപ്പിച്ചിരുന്നു. ഈ ഫീച്ചറിലൂടെ നിങ്ങൾക്ക് ശക്തമായ പാസ്‌വേഡുകൾ ഉണ്ടാക്കാൻ കഴിവും. നിങ്ങൾ ഉണ്ടാക്കുന്നത് ദുർബലമായ പാസ്‌വേഡ് ആണെങ്കിൽ ഈ ടൂൾ നിങ്ങൾക്ക് ഒരു അലേർട്ട് നൽകുന്നു. പാസ്‌വേഡുകളെ മൂന്ന് തലങ്ങളിൽ മനസിലാക്കിയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഇത് കൂടുതൽ സുരക്ഷിതമായ പാസ്‌വേഡുകൾ നൽകാൻ നമ്മളെ സഹായിക്കുന്നു.

പാസ്‌വേഡ് ചെക്ക് അപ്പ് ടൂൾ

പാസ്‌വേഡ് ചെക്ക് അപ്പ് ടൂൾ പരിശോധിക്കുന്ന ആദ്യത്തെ കാര്യം നിങ്ങൾ നേരത്തെ ഉപയോഗിച്ച പാസ്‌വേഡുകളാണോ പുതുതായി നൽകുന്നത് എന്നതാണ്. പിന്നീട് ദുർബലമായ പാസ്‌വേഡുകൾ ഉള്ള നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടുകൾ ഇത് കാണിച്ച് തരും. ഇവ കൂടാതെ നിങ്ങളുടെ പാസ്‌വേഡ് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന കാര്യവും നിങ്ങളെ അറിയിക്കാൻ ഈ സംവിധാനത്തിന് സാധിക്കും. ഈ ഫീച്ചറാണ് ഗൂഗിൾ പാസ്‌വേഡ് ചെക്ക് ടൂളിന്റെ ഏറ്റവും വലിയ സവിശേഷത.

നിങ്ങളുടെ വാട്സ്ആപ്പ് ഡിപി മറ്റുള്ളവരിൽ നിന്നും മറച്ചുവെക്കാം, ചെയ്യേണ്ടത് ഇത്രമാത്രംനിങ്ങളുടെ വാട്സ്ആപ്പ് ഡിപി മറ്റുള്ളവരിൽ നിന്നും മറച്ചുവെക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

Best Mobiles in India

English summary
If you are changing your old Gmail address and taking a new account, it is essential that you delete your old account permanently. Let's see how this is done.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X